Wednesday, January 09, 2008

സോഷിലിസത്തെപ്പറ്റി സഖാവ് ഇ എം എസ്.

സോഷിലിസത്തെപ്പറ്റി സഖാവ് ഇ എം എസ്.

സിപിഐ എമ്മിന്റെ പാര്‍ടി പരിപാടിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അജ്ഞതയും മാധ്യമങ്ങളില്‍ നിറയുന്നു. പാര്‍ടി പരിപാടിയെക്കുറിച്ചും അതുസംബന്ധിച്ചുള്ള സംശയങ്ങള്‍ക്കും ഇ എം എസ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതിയ കാര്യങ്ങള്‍ ഇന്നും പ്രസക്തമാണ്. 'ചിന്ത' പ്രസിദ്ധീകരിച്ച ഇ എം എസിന്റെ ചോദ്യോത്തരപംക്തിയില്‍നിന്ന്:
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തി ഒ മ്പതില്‍ മാര്‍ക്സിസ്റ്റ്പാര്‍ടി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പാര്‍ടി പരിപാടിയുടെ 87-ാം ഖണ്ഡികയില്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: "സ്റ്റേറ്റ് ഉടമയിന്‍കീഴില്‍ സമുദായത്തിലെ പ്രധാനപ്പെട്ട എല്ലാ ഉല്‍പ്പാദനോപാധികളും വന്നുചേരുമ്പോള്‍മാത്രമേ യഥാര്‍ഥവും കലര്‍പ്പില്ലാത്തതുമായ സോഷ്യലിസം കെട്ടിയുയര്‍ത്താന്‍ കഴിയൂ.'' എന്നാല്‍, 88-ാം ഖണ്ഡികയില്‍ പാര്‍ടി വിഭാവനംചെയ്യുന്ന ഭരണഘടനയില്‍ ഉല്‍പ്പാദനോപകരണങ്ങള്‍ ഏറ്റെടുക്കുമെന്നു പറഞ്ഞിട്ടില്ല. എന്നുമാത്രമല്ല ഭരണഘടനയില്‍ 13-ാം വകുപ്പില്‍ തൊഴില്‍ചെയ്യാനുള്ള അവകാശം മൌലികമായി ഉറപ്പുചെയ്യപ്പെടുമെന്നും പറയുന്നു. ഉല്‍പ്പാദനോപകരണങ്ങള്‍ സ്റ്റേറ്റിന്റെ നിയന്ത്രണത്തില്‍ വരാതെ തൊഴിലവകാശം മൌലികാവകാശമായി ഉറപ്പിക്കുന്നത് കഴിഞ്ഞ മുപ്പതു വര്‍ഷക്കാലം ഇന്ത്യന്‍ ഭരണാധികാരി വര്‍ഗം ചെയ്തതില്‍നിന്നും വിഭിന്നമാണോ?
വി പങ്ങുണ്ണി, ചിറ്റൂര്‍ കോളേജ്
കമ്യൂണിസറ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയുടെ പരിപാടി ഒരു സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് ചോദ്യകര്‍ത്താവ് ധരിച്ചിട്ടുള്ളതുപോലെ തോന്നുന്നു. അതു ശരിയല്ല. സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള മുഖ്യോപാധിയെന്ന നിലയ്ക്ക് ജനകീയ ജനാധിപത്യ സാമൂഹ്യ വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് പാര്‍ടിയുടെ അടിയന്തര ലക്ഷ്യം. ചോദ്യകര്‍ത്താവ് ഉദ്ധരിച്ച 87-ാം ഖണ്ഡികയില്‍ത്തന്നെ, അദ്ദേഹം ഉദ്ധരിച്ച വാചകങ്ങള്‍ക്കുശേഷം ഇതു വ്യക്തമാക്കിയിട്ടുണ്ട്.
സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നില്‍ വച്ചുകൊണ്ട് ഇന്നത്തെ സാമ്പത്തികവും രാഷ്ട്രീയവും ആശയപരവുമായ വളര്‍ച്ചയെ മുന്‍നിര്‍ത്തി ജനകീയ ജനാധിപത്യ വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന അടിയന്തര ഘട്ടത്തിലേക്ക് നീങ്ങാനാണ് പാര്‍ടി ശ്രമിക്കുന്നതെന്ന് പരിപാടി വ്യക്തമാക്കിയിട്ടുണ്ട്.
ജനകീയ ജനാധിപത്യ സഖ്യത്തിലേക്ക് നീങ്ങാന്‍വേണ്ടി കെട്ടിപ്പടുക്കുന്ന സഖ്യത്തിലാകട്ടെ, എല്ലാ ഫ്യൂഡല്‍ വിരുദ്ധ - സാമ്രാജ്യ വിരുദ്ധ ശക്തികള്‍ക്കും പങ്കുണ്ടാകുമെന്നും അതില്‍ നേതൃപരമായ പങ്ക് തൊഴിലാളിവര്‍ഗം വഹിക്കുമെന്നും പരിപാടിയില്‍ തുടര്‍ന്നു പറയുന്നു. ഈ സാമൂഹ്യ ശക്തികളാകട്ടെ, ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വകാര്യ സ്വത്തുടമയുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണുതാനും. അപ്പോള്‍, സോഷ്യലിസ്റ്റു പരിവര്‍ത്തനത്തിന്റെ ഘട്ടത്തില്‍ നടക്കേണ്ടതെന്ന് ചോദ്യകര്‍ത്താവ് ഉദ്ധരിച്ച വാചകത്തില്‍ വ്യക്തമാക്കിയ 'ഉല്‍പ്പാദനോപാധികള്‍ സ്റ്റേറ്റ് ഉടമയിന്‍കീഴില്‍' വരുന്ന കാര്യം ഈ (ജനകീയ ജനാധിപത്യ)ഘട്ടത്തില്‍ വരികയില്ല. അതുകൊണ്ടാണ് എല്ലാ ഉല്‍പ്പാദനോപകരണങ്ങളും പൊതു ഉടമയിലാക്കുമെന്ന് 88-ാം ഖണ്ഡികയില്‍ പറയാത്തത്.
ബൂര്‍ഷ്വ - പെറ്റിബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളെപ്പോലെ സോഷ്യലിസമെന്ന ആശയത്തെ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി ജനങ്ങളെ കബളിപ്പിക്കാനുളള ഒരായുധമായി ഉപയോഗിക്കുന്നില്ല. നേരെമറിച്ച്, സോഷ്യലിസ്റ്റ് പരിവര്‍ത്തനങ്ങള്‍ക്കു വേണ്ട വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ സാഹചര്യങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ഇല്ലെന്നു പാര്‍ടി വെട്ടിത്തുറന്നുപറയുന്നു. ആ സാഹചര്യങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ട പ്രായോഗിക പ്രവര്‍ത്തനത്തിലാണ് പാര്‍ടി ഏര്‍പ്പെട്ടത്.
ഈ പ്രായോഗിക പ്രവര്‍ത്തനമാകട്ടെ, പടിപടിയായി ചെന്നെത്തുന്നത് ആദ്യഘട്ടമെന്ന നിലയ്ക്ക് വന്‍കിട ഭൂവുടമകള്‍, വിദേശീയരും നാട്ടുകാരുമായ കുത്തകക്കാര്‍ എന്നിവരുടെ കൈയിലുള്ള ഉല്‍പ്പാദനോപകരണങ്ങള്‍ സ്റ്റേറ്റ് ഉടമയില്‍ കൊണ്ടുവരിക എന്ന വിപ്ളവപരിവര്‍ത്തനത്തിലാണുതാനും. വന്‍കിടക്കാരല്ലാത്ത മുതലാളിമാര്‍, വന്‍കിട ഭൂവുടമകളൊഴിച്ചുള്ള ഗ്രാമീണ സ്വത്തുടമകള്‍ എന്നിവരുടെ സ്വകാര്യ സ്വത്തവകാശത്തിന് പൂര്‍ണ സംരക്ഷണം നല്‍കുകയുംചെയ്യും എന്നര്‍ഥം.
പക്ഷേ, ഈ ജനകീയ ജനാധിപത്യ കാലഘട്ടത്തോടുകൂടി ഇന്ത്യന്‍ വിപ്ളവം അവസാനിക്കുന്നില്ല. അതിന്റേതായ പ്രക്രിയയിലൂടെ തൊഴിലാളിവര്‍ഗവും സഖ്യശക്തികളും ശക്തിപ്രാപിക്കുകയും സോഷ്യലിസ്റ്റ് പ്രവര്‍ത്തനത്തിന് ആവശ്യമായ തോതില്‍ വ്യാവസായിക വളര്‍ച്ച ഉണ്ടാവുകയും ചെയ്യുമ്പോള്‍ ഈ വിപ്ളവത്തിനുതന്നെ, സോഷ്യലിസ്റ്റ് സ്വഭാവവും ഉണ്ടാവാന്‍ തുടങ്ങും. ഈ സോഷ്യലിസ്റ്റ് വിപ്ളവംതന്നെ പുരോഗമിച്ച് വിപ്ളവത്തിന്റെ അന്ത്യഘട്ടമായ കമ്യൂണിസ്റ്റ് പരിവര്‍ത്തനം തുടങ്ങാന്‍ കഴിയും.
ഈ മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് കാഴ്ചപ്പാടിനെതിരായി ബൂര്‍ഷ്വ -ചിന്താഗതിക്കാര്‍ തങ്ങളുടെ അടിയന്തര ലക്ഷ്യം സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കലാണെന്ന് പ്രഖ്യാപിക്കുന്നു. എന്നാല്‍, സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുന്നതിന്റെ സവിശേഷ ലക്ഷ്യമായ ഉല്‍പ്പാദനോപകരണങ്ങള്‍ സ്റ്റേറ്റ് ഉടമയില്‍ കൊണ്ടുവരുന്ന കാര്യം അവര്‍ക്ക് ചിന്തിക്കാനേ വയ്യ. പൊതുമേഖലയോടൊപ്പം സ്വകാര്യ മേഖലയും അനാഥമായി തുടരുകയെന്ന അര്‍ഥത്തില്‍ അവര്‍തന്നെ 'സമ്മിശ്ര സമ്പദ്വ്യവസ്ഥ' എന്നു വിളിക്കുന്ന കള്ളച്ചരക്കാണ് സോഷ്യലിസം സ്ഥാപിക്കുക എന്ന വാചകമടി കൊണ്ടു അവര്‍ ഉദ്ദേശിക്കുന്നത്.
ഇത് തുറന്നുകാണിക്കാനാണ് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയുടെ പരിപാടിയില്‍ ചോദ്യകര്‍ത്താവ് ഉദ്ധരിച്ച ഭാഗം (87-ാം ഖണ്ഡികയില്‍) എഴുതിച്ചേര്‍ത്തിട്ടുള്ളത്.
ഉടന്‍ സോഷ്യലിസം സ്ഥാപിക്കലാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കാത്ത ചുരുക്കം പാര്‍ടികളില്‍ ഒന്നാണ് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി. അതിനുള്ള കാരണവും ഇതേവരെ പറഞ്ഞതില്‍നിന്ന് വ്യക്തമാവും. ജനങ്ങളെ കബളിപ്പിക്കാന്‍വേണ്ടി സോഷ്യലിസം ഉടന്‍ സ്ഥാപിക്കുക എന്ന വാചകമടിക്കാനാണ് മറ്റുപാര്‍ടികള്‍ ശ്രമിക്കുന്നതെങ്കില്‍, സോഷ്യലിസം സ്ഥാപിക്കുന്നതിനെക്കുറിച്ച് ഗൌരവമായി ചിന്തിക്കുകയും പടിപടിയായി അതിലേക്ക് നീങ്ങുന്നതിന് കളമൊരുക്കുകയുമാണ് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടി ചെയ്യുന്നത്.
തൊഴിലവകാശത്തിന്റെ കാര്യമാണെങ്കില്‍ ഒരു സോഷ്യലിസ്റ്റ് സമൂഹത്തില്‍മാത്രമേ അതിന് പൂര്‍ണവും ശാശ്വതവുമായ ഉറപ്പുണ്ടാവുകയുള്ളൂവെന്നത് ശരിയാണ്. അതുകൊണ്ട് കമ്യൂണിസ്റ്റ്(മാര്‍ക്സിസ്റ്റ്) പാര്‍ടിയും മറ്റു വിപ്ളവശക്തികളുംകൂടി തെരഞ്ഞെടുപ്പില്‍ ജയിച്ച് ഒരു ഗവണ്‍മെന്റ് ഉണ്ടാക്കിയാല്‍ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ആരെങ്കിലും കരുതുകയാണെങ്കില്‍ അയാള്‍, അല്ലെങ്കില്‍ അവര്‍, വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്.
ഇടതുപക്ഷ സ്വഭാവമുള്ള സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇത്തരം നീക്കങ്ങള്‍ നടത്തി തൊഴിലില്ലായ്മ പ്രശ്നത്തിന് ചില്ലറ ചില ഭാഗിക പരിഹാരങ്ങള്‍ കാണാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ, ഇതുകൊണ്ടൊന്നും പ്രശ്നത്തിന് മൌലിക പരിഹാരമാവുകയില്ലെന്ന് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്)പാര്‍ടിയും സഖ്യശക്തികളും തുടര്‍ച്ചയായി ജനങ്ങളെ ഉല്‍ബോധിപ്പിക്കുകയുംചെയ്യും. ഇത് പാര്‍ടി പരിപാടിയില്‍ വിഭാവനംചെയ്യുന്ന മൌലിക സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്കുവേണ്ടി ജനങ്ങളെ സജ്ജരാക്കുന്ന ആശയപരവും രാഷ്ട്രീയവുമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഈ പ്രവര്‍ത്തനത്തിനുള്ള കേന്ദ്രമുദ്രാവാക്യങ്ങളാണ് പാര്‍ടി പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ മുദ്രാവാക്യങ്ങളില്‍ ഒന്നുമാത്രമാണ് തൊഴിലവകാശം (28.3.1980)

1 comment:

ജനശക്തി ന്യൂസ്‌ said...