Tuesday, January 08, 2008

ബഷീറിന്റെ നൂറാംവാര്‍ഷികം ആഘോഷിക്കാന്‍ ആരുണ്ട്?_ദേവന്‍

തൃശ്ശൂര്‍: ഇവിടത്തെ എഴുത്തുകാരുടെ ചക്രവര്‍ത്തി വൈക്കം മുഹമ്മദ്ബഷീറാണ്. അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷികം ജനവരി 19നാണ്. ആരെങ്കിലും അന്വേഷിക്കുന്നോ? ആരെങ്കിലും ആഘോഷിക്കുമോ? ഇവിടെ പല ആഘോഷങ്ങളും നടക്കുന്നുണ്ടല്ലോ_എം.വി. ദേവന്‍ ചോദിച്ചു. പബ്ലിക് ലൈബ്രറിയില്‍ അന്താരാഷ്ട്രപുസ്തകോത്സവത്തിന്റെ ഭാഗമായുള്ള ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാകവി കുമാരനാശാന്റെ 100_ാം ജന്മവാര്‍ഷികം ആഘോഷിച്ചിരുന്നു. അന്ന് ഞങ്ങളുടെ ഗുരു എം. ഗോവിന്ദന്റെ നേതൃത്വത്തില്‍ 'കവിതയും നവോത്ഥാനവും' എന്ന പുസ്തകവും പ്രസിദ്ധപ്പെടുത്തി. ബഷീറിന്റെ കൃതികളുടെ അമ്പതോ അറുപതോ ആരും ആഘോഷിച്ചില്ലല്ലൊ. ഇപ്പോള്‍ 100_ാം ജന്മവാര്‍ഷികം ഞങ്ങള്‍ ഞങ്ങളുടെതായ നിലയില്‍ ആഘോഷിക്കുന്നുണ്ട്. അയാള്‍ ഒരു ഇസ്ലാമായിരുന്നതിനാലാണോ അവഗണന? ജാതി ചോദിക്കാമെന്ന് നടേശഗുരു പറയുന്നതില്‍ തെറ്റെന്താ?_ദേവന്‍ ചോദിച്ചു.
ഇതിനൊക്കെയടിയില്‍ 'ക്ലിക്ക്' ഉണ്ട്. ജ്ഞാനപീഠക്കാരെ സേവിച്ചാല്‍ ജ്ഞാനപീഠം കിട്ടും. കേന്ദ്രസാഹിത്യഅക്കാദമിയില്‍ നെഹ്റുവിന്റെ ഇരിപ്പിടം ഇപ്പോള്‍ കാലിയാണ്. അവിടെയിരിക്കാന്‍ പോകുന്നയാളെക്കൊണ്ട് ഗുണമുണ്ടാകുമെന്ന് ഇവിടെ ചിലര്‍ക്കറിയാം. ഇതൊക്കെ ദുര്‍വാസനകളുടെ ദുരന്തമാണ്. നീചവിചാരങ്ങളുടെ അഴുക്ക് കഴുകിക്കളയാനാവില്ല. ഇതൊക്കെ ഉള്ളില്‍ ഉച്ചനീചത്വങ്ങള്‍ ഉള്ളതിനാലാണ്_ദേവന്‍ അഭിപ്രായപ്പെട്ടു.

1 comment:

ജനശക്തി ന്യൂസ്‌ said...