Tuesday, January 01, 2008

ഉത്തര്‍പ്രദേശിലെ രാംപുരില്‍ സി.ആര്‍.പി.എഫ്. ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ടുപേര്‍ മരിച്ചു

ലഖ്നൌ: ഉത്തര്‍പ്രദേശിലെ രാംപുരില്‍ സി.ആര്‍.പി.എഫ്. ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് ഭടന്മാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നവംബറിലുണ്ടായ സ്ഫോടനപരമ്പരയുടെ പശ്ചാത്തലത്തില്‍ നിതാന്തജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശം നിലവിലിരിക്കെയാണ് വന്‍ സുരക്ഷാസന്നാഹമുള്ള അര്‍ധസൈനിക ക്യാമ്പുതന്നെ ആക്രമിക്കപ്പെട്ടത്.
ഗ്രനേഡുകളും എ.കെ_47 റൈഫിളുകളുമായെത്തിയ ഭീകരര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.20_നാണ് രാംപുരിലെ സി.ആര്‍.പി.എഫ്. ക്യാമ്പില്‍ ഇരച്ചുകയറിയത്. നാലു തീവ്രവാദികളില്‍ ഒരാള്‍ ഗ്രനേഡ് എറിഞ്ഞുകൊണ്ട് ക്യാമ്പിനുള്ളില്‍ കയറി. മറ്റുള്ളവര്‍ പുറത്തു പതുങ്ങിനിന്ന് നിറയൊഴിച്ചു. ഏഴ് സി.ആര്‍.പി.എഫുകാരും അടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന റിക്ഷക്കാരനും വെടിവെപ്പില്‍ മരിച്ചു. സി.ആര്‍.പി.എഫും പോലീസും ചേര്‍ന്ന് പ്രത്യാക്രമണം നടത്തിയെങ്കിലും പുറത്തുനിന്ന ഭീകരര്‍ രക്ഷപ്പെട്ടു. ക്യാമ്പിനുള്ളില്‍ കയറിയ ആള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. മൂന്ന് സി.ആര്‍.പി.എഫുകാര്‍ക്കും സംസ്ഥാന പോലീസില്‍നിന്നും ഹോംഗാര്‍ഡില്‍നിന്നുമുള്ള ഓരോരുത്തര്‍ക്കുമാണ് വെടിവെപ്പില്‍ പരിക്കേറ്റതെന്ന് സംസ്ഥാന അഡീഷണല്‍ ഡി.ജി.പി. ബ്രിജ്ലാല്‍ പറഞ്ഞു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും പാക് സംഘടനകളായ ലഷ്കര്‍ ഇ_തൊയ്ബയോ ജെയ്ഷ് ഇ_മുഹമ്മദോ ആകാം ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ജമ്മു_കശ്മീരിലും ഡല്‍ഹിയിലും സേനാക്യാമ്പുകള്‍ക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ടെങ്കിലും ഉത്തര്‍പ്രദേശില്‍ ഇത്തരത്തിലുള്ള ആദ്യസംഭവമാണിത്. നവംബര്‍ 23ന് ഫൈസാബാദിലും ലഖ്നൌവിലും വാരാണസിയിലും കോടതിപരിസരങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 13 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ സുരക്ഷാസന്നാഹം ശക്തമാക്കാന്‍ വിവിധ സേനാവിഭാഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ സേനാ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങള്‍ക്കുനേരെ ചാവേര്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നു കാണിച്ച് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ പ്രത്യേക മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നിട്ടും സി.ആര്‍.പി.എഫ്. ക്യാമ്പ് ആക്രമിക്കപെട്ടത് അധികൃതരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.
രഹസ്യാന്വേഷണ ഏജന്‍സികളും സംസ്ഥാന സര്‍ക്കാറും നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ഇപ്പോഴത്തെ ഭീകരാക്രമണത്തിനു കാരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി പറഞ്ഞു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം സി.ആര്‍.പി.എഫിനാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാവീഴ്ചയൊന്നും വരുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. യു.പി._നേപ്പാള്‍ അതിര്‍ത്തിയിലൂടെയാവണം ഭീകരര്‍ സംസ്ഥാനത്തേക്കു കടന്നതെന്ന് അവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് സംസ്ഥാനസര്‍ക്കാറിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ്പാട്ടീല്‍ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി പിടികൂടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു. ഭീകരര്‍ക്കെതിരെ കര്‍ക്കശ നിലപാടെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നതിനു കാരണമെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. മുന്നറിയിപ്പുണ്ടായിട്ടും ഭീകരാക്രമണം തടയാനായില്ലെന്നതില്‍ സി.പി.എം. നടുക്കം പ്രകടിപ്പിച്ചു.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

entha editare CPM mood thangal ippol kAnunnillallo. Sathyam Readers thirichu ezhuthumennu bhayannano