Thursday, December 27, 2007

ബേനസീര്‍ ഭൂട്ടോ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനില്‍ അഭ്യന്തര കലാപം.

ബേനസീര്‍ ഭൂട്ടോ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനില്‍ അഭ്യന്തര കലാപം.


പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. റാവല്‍പിണ്ടിയില്‍ അവര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനുനേരെ ചാവേര്‍ ബോംബാക്രമണം നടക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബേനസീറിനെ റാവല്‍പിണ്ടിയിലെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്പത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ വച്ചാണ് മരണം സംഭവിച്ചത്.
സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചു. യോഗത്തില്‍ ബേനസീര്‍ പ്രസംഗിച്ചുതീര്‍ന്ന ഉടനെയാണ് ചാവേര്‍ ബോംബാക്രമണം ഉണ്ടായത്. പ്രസംഗ വേദിക്ക് തൊട്ടടുത്താണ് സ്ഫോടനം നടന്നത്. യോഗം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങുന്നതിനിടെ ചാവേര്‍ സ്ഫോടനം നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ചൊവ്വാഴ്ച പാകിസ്താനില്‍ നാലുപേര്‍ മരിച്ചിരുന്നു. ഒക്ടോബറിലാണ് ബേനസീര്‍ പാകിസ്താനില്‍ മടങ്ങിയെത്തിയത്. അവരുടെ സ്വീകരണ റാലിക്കിടെ ഉണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ 130 പേര്‍ മരിച്ചിരുന്നു
.

3 comments:

ജനശക്തി ന്യൂസ്‌ said...

ബേനസീര്‍ ഭൂട്ടോ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനില്‍ അഭ്യന്തര കലാപം.

റാവല്‍പിണ്ടി: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. റാവല്‍പിണ്ടിയില്‍ അവര്‍ പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനുനേരെ ചാവേര്‍ ബോംബാക്രമണം നടക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബേനസീറിനെ റാവല്‍പിണ്ടിയിലെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്പത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ വച്ചാണ് മരണം സംഭവിച്ചത്.

സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചു. യോഗത്തില്‍ ബേനസീര്‍ പ്രസംഗിച്ചുതീര്‍ന്ന ഉടനെയാണ് ചാവേര്‍ ബോംബാക്രമണം ഉണ്ടായത്. പ്രസംഗ വേദിക്ക് തൊട്ടടുത്താണ് സ്ഫോടനം നടന്നത്. യോഗം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങുന്നതിനിടെ ചാവേര്‍ സ്ഫോടനം നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ ചൊവ്വാഴ്ച പാകിസ്താനില്‍ നാലുപേര്‍ മരിച്ചിരുന്നു. ഒക്ടോബറിലാണ് ബേനസീര്‍ പാകിസ്താനില്‍ മടങ്ങിയെത്തിയത്. അവരുടെ സ്വീകരണ റാലിക്കിടെ ഉണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ 130 പേര്‍ മരിച്ചിരുന്നു.

simy nazareth said...

പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം എന്ന വാര്‍ത്ത തെറ്റാണ്. ഇതുവരെ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടിട്ടില്ല. സാദ്ധ്യത ഉണ്ടെന്നേ ഉള്ളൂ.

ഏ.ആര്‍. നജീം said...

2007 ന്റെ പ്രധാന നഷ്ടങ്ങളില്‍ ഒന്ന്... :)