Thursday, December 27, 2007

ഒറീസ്സയില്‍ വ്യാപകമായി വറ് ഗ്ഗിയ സംഘര്‍ഷം

ഒറീസ്സയില്‍ വ്യാപകമായി വറ് ഗ്ഗിയ സംഘര്‍ഷം .

ഫുല്‍ബാനി: ഒറീസ്സയിലെ കണ്ഡമല്‍ ജില്ലയില്‍ മൂന്നു ദിവസമായി നടക്കുന്ന സാമുദായിക സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. മുപ്പത്തഞ്ചോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ക്രിസ്ത്യന്‍ പള്ളികള്‍, ജീവകാരുണ്യ സംഘടനകളുടെ ഓഫീസുകള്‍ തുടങ്ങിയവയെ ലാക്കാക്കി വ്യാപകമായ അക്രമങ്ങളുണ്ടായി. ഒട്ടേറെ വീടുകളും വാഹനങ്ങളും അഗ്നിക്കിരയായി. പോലീസിനു നേരെയും ആക്രമണങ്ങളുണ്ടായി.
സ്ഥിതി നിയന്ത്രിക്കാന്‍ കേന്ദ്രസേനകളെ വിന്യസിച്ചിട്ടുണ്ടെങ്കിലും ബുധനാഴ്ച വൈകിയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
ജില്ലയിലെ ബ്രഹ്മനിഗാവില്‍ ക്രിസ്മസ്സിന്റെ തലേന്ന് അലംകൃത കമാനം പണിയുന്നതിനെച്ചൊല്ലി രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കുഴപ്പങ്ങള്‍ക്കു തുടക്കമിട്ടത്. ഈ സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു.
സംഘര്‍ഷത്തെക്കുറിച്ചറിഞ്ഞ് ബ്രഹ്മനിഗാവിലേക്കു തിരിച്ച വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.) നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ വാഹനത്തിനുനേരെ ആക്രമണമുണ്ടായതോടെയാണ് സ്ഥിതി വഷളായത്. ലക്ഷ്മണാനന്ദ ആക്രമിക്കപ്പെട്ട വിവരം പരന്നതോടെ വി.എച്ച്.പി. _ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ജില്ലയിലെങ്ങും അക്രമത്തിനിറങ്ങുകയായിരുന്നു. പരിക്കേറ്റ ലക്ഷ്മണാനന്ദ ഇപ്പോള്‍ ആസ്പത്രിയിലാണ്.
ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനത്തിനു ശ്രമിക്കുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് ലക്ഷ്മണാനന്ദ കുറ്റപ്പെടുത്തി. തനിക്കു നേരെ ആക്രമണം ആസൂത്രണം ചെയ്തത് പ്രമുഖ കോണ്‍ഗ്രസ് നേതാവാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്രിസ്ത്യാനികള്‍ മതാഘോഷങ്ങള്‍ പരസ്യമായി സംഘടിപ്പിക്കേണ്ട എന്നും ലക്ഷ്മണാനന്ദ പറഞ്ഞു.
ഗോത്രവര്‍ഗ ജില്ലയായ കണ്ഡമലില്‍ ക്രിസ്തീയ മിഷണറിമാര്‍ മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതായി സംഘപരിവാര്‍ ആരോപിക്കുന്നുണ്ട്. ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ പതിറ്റാണ്ടുകളായി പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്നയാളാണ് എണ്‍പതുകാരനായ ലക്ഷ്മണാനന്ദ സരസ്വതി.കണ്ഡമലില്‍ സംഘര്‍ഷാവസ്ഥയില്‍ അയവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. തന്റെ എട്ടുകൊല്ലത്തെ ഭരണകാലത്ത് ഇത്തരമൊരു സംഭവം ആദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പള്ളികള്‍ക്കും ക്രിസ്തീയ സംഘടനകള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാറാണെന്ന് ഓള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൌണ്‍സില്‍ ഒറീസ്സാ ഘടകം ആരോപിച്ചു. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും അക്രമങ്ങളെ അപലപിച്ചു. പ്രശ്നത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് വിവിധ ക്രിസ്തീയ സംഘടനകള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനു നിവേദനം നല്‍കി.
പള്ളികള്‍ക്കും മറ്റും നേരെ അക്രമമഴിച്ചുവിടുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് ബി.ജെ.പി. വ്യക്തമാക്കി. അക്രമത്തെ അപലപിക്കുന്നുവെന്നും സമാധാനം ഉടന്‍ പുനഃസ്ഥാപിക്കണമെന്നും പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ. കക്ഷികളും സംഭവത്തെ അപലപിച്ചു.ലക്ഷ്മണാനന്ദ സരസ്വതിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വി.എച്ച്.പി. ചൊവ്വാഴ്ച ആഹ്വാനം ചെയ്ത പന്ത്രണ്ടു മണിക്കൂര്‍ ബന്ദിനിടെയാണ് കാര്യമായ അക്രമങ്ങളുണ്ടായത്.
വഷളായത്. സരസ്വതി ആക്രമിക്കപ്പെട്ട വിവരം പരന്നതോടെ വി.എച്ച്.പി. _ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ജില്ലയിലെങ്ങും അക്രമത്തിനിറങ്ങുകയായിരുന്നു. പരിക്കേറ്റ സരസ്വതി ഇപ്പോള്‍ ആസ്പത്രിയിലാണ്.
ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനത്തിനു ശ്രമിക്കുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് സരസ്വതി കുറ്റപ്പെടുത്തി. തനിക്കു നേരെ ആക്രമണം ആസൂത്രണം ചെയ്തത് പ്രമുഖ കോണ്‍ഗ്രസ് നേതാവാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്രിസ്ത്യാനികള്‍ മതാഘോഷങ്ങള്‍ പരസ്യമായി സംഘടിപ്പിക്കേണ്ട എന്നും സരസ്വതി പറഞ്ഞു.
ഗോത്രവര്‍ഗ ജില്ലയായ കണ്ഡമലില്‍ ക്രിസ്തീയ മിഷണറിമാര്‍ മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതായി സംഘപരിവാര്‍ ആരോപിക്കുന്നുണ്ട്. ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ പതിറ്റാണ്ടുകളായി പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്നയാളാണ് എണ്‍പതുകാരനായ ലക്ഷ്മണാനന്ദ സരസ്വതി.
കണ്ഡമലില്‍ സംഘര്‍ഷാവസ്ഥയില്‍ അയവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. തന്റെ എട്ടുകൊല്ലത്തെ ഭരണകാലത്ത് ഇത്തരമൊരു സംഭവം ആദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പള്ളികള്‍ക്കും ക്രിസ്തീയ സംഘടനകള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാറാണെന്ന് ഓള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൌണ്‍സില്‍ ഒറീസ്സാ ഘടകം ആരോപിച്ചു. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും അക്രമങ്ങളെ അപലപിച്ചു. പ്രശ്നത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് വിവിധ ക്രിസ്തീയ സംഘടനകള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനു നിവേദനം നല്‍കി.
പള്ളികള്‍ക്കും മറ്റും നേരെ അക്രമമഴിച്ചുവിടുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് ബി.ജെ.പി. വ്യക്തമാക്കി. അക്രമത്തെ അപലപിക്കുന്നുവെന്നും സമാധാനം ഉടന്‍ പുനഃസ്ഥാപിക്കണമെന്നും പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ. കക്ഷികളും സംഭവത്തെ അപലപിച്ചു.
ലക്ഷ്മണാനന്ദ സരസ്വതിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വി.എച്ച്.പി. ചൊവ്വാഴ്ച ആഹ്വാനം ചെയ്ത പന്ത്രണ്ടു മണിക്കൂര്‍ ബന്ദിനിടെയാണ് കാര്യമായ അക്രമങ്ങളുണ്ടായത്.

3 comments:

ജനശക്തി ന്യൂസ്‌ said...

ഒറീസ്സയില്‍ വ്യാപകമായി വറ് ഗ്ഗിയ സംഘര്‍ഷം
ഫുല്‍ബാനി: ഒറീസ്സയിലെ കണ്ഡമല്‍ ജില്ലയില്‍ മൂന്നു ദിവസമായി നടക്കുന്ന സാമുദായിക സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. മുപ്പത്തഞ്ചോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ക്രിസ്ത്യന്‍ പള്ളികള്‍, ജീവകാരുണ്യ സംഘടനകളുടെ ഓഫീസുകള്‍ തുടങ്ങിയവയെ ലാക്കാക്കി വ്യാപകമായ അക്രമങ്ങളുണ്ടായി. ഒട്ടേറെ വീടുകളും വാഹനങ്ങളും അഗ്നിക്കിരയായി. പോലീസിനു നേരെയും ആക്രമണങ്ങളുണ്ടായി.

സ്ഥിതി നിയന്ത്രിക്കാന്‍ കേന്ദ്രസേനകളെ വിന്യസിച്ചിട്ടുണ്ടെങ്കിലും ബുധനാഴ്ച വൈകിയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

ജില്ലയിലെ ബ്രഹ്മനിഗാവില്‍ ക്രിസ്മസ്സിന്റെ തലേന്ന് അലംകൃത കമാനം പണിയുന്നതിനെച്ചൊല്ലി രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കുഴപ്പങ്ങള്‍ക്കു തുടക്കമിട്ടത്. ഈ സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു.

സംഘര്‍ഷത്തെക്കുറിച്ചറിഞ്ഞ് ബ്രഹ്മനിഗാവിലേക്കു തിരിച്ച വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.) നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ വാഹനത്തിനുനേരെ ആക്രമണമുണ്ടായതോടെയാണ് സ്ഥിതി വഷളായത്. ലക്ഷ്മണാനന്ദ ആക്രമിക്കപ്പെട്ട വിവരം പരന്നതോടെ വി.എച്ച്.പി. _ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ജില്ലയിലെങ്ങും അക്രമത്തിനിറങ്ങുകയായിരുന്നു. പരിക്കേറ്റ ലക്ഷ്മണാനന്ദ ഇപ്പോള്‍ ആസ്പത്രിയിലാണ്.

ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനത്തിനു ശ്രമിക്കുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് ലക്ഷ്മണാനന്ദ കുറ്റപ്പെടുത്തി. തനിക്കു നേരെ ആക്രമണം ആസൂത്രണം ചെയ്തത് പ്രമുഖ കോണ്‍ഗ്രസ് നേതാവാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്രിസ്ത്യാനികള്‍ മതാഘോഷങ്ങള്‍ പരസ്യമായി സംഘടിപ്പിക്കേണ്ട എന്നും ലക്ഷ്മണാനന്ദ പറഞ്ഞു.

ഗോത്രവര്‍ഗ ജില്ലയായ കണ്ഡമലില്‍ ക്രിസ്തീയ മിഷണറിമാര്‍ മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതായി സംഘപരിവാര്‍ ആരോപിക്കുന്നുണ്ട്. ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ പതിറ്റാണ്ടുകളായി പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്നയാളാണ് എണ്‍പതുകാരനായ ലക്ഷ്മണാനന്ദ സരസ്വതി.കണ്ഡമലില്‍ സംഘര്‍ഷാവസ്ഥയില്‍ അയവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. തന്റെ എട്ടുകൊല്ലത്തെ ഭരണകാലത്ത് ഇത്തരമൊരു സംഭവം ആദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പള്ളികള്‍ക്കും ക്രിസ്തീയ സംഘടനകള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാറാണെന്ന് ഓള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൌണ്‍സില്‍ ഒറീസ്സാ ഘടകം ആരോപിച്ചു. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും അക്രമങ്ങളെ അപലപിച്ചു. പ്രശ്നത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് വിവിധ ക്രിസ്തീയ സംഘടനകള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനു നിവേദനം നല്‍കി.

പള്ളികള്‍ക്കും മറ്റും നേരെ അക്രമമഴിച്ചുവിടുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് ബി.ജെ.പി. വ്യക്തമാക്കി. അക്രമത്തെ അപലപിക്കുന്നുവെന്നും സമാധാനം ഉടന്‍ പുനഃസ്ഥാപിക്കണമെന്നും പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ. കക്ഷികളും സംഭവത്തെ അപലപിച്ചു.
ലക്ഷ്മണാനന്ദ സരസ്വതിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വി.എച്ച്.പി. ചൊവ്വാഴ്ച ആഹ്വാനം ചെയ്ത പന്ത്രണ്ടു മണിക്കൂര്‍ ബന്ദിനിടെയാണ് കാര്യമായ അക്രമങ്ങളുണ്ടായത്.

വഷളായത്. സരസ്വതി ആക്രമിക്കപ്പെട്ട വിവരം പരന്നതോടെ വി.എച്ച്.പി. _ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ജില്ലയിലെങ്ങും അക്രമത്തിനിറങ്ങുകയായിരുന്നു. പരിക്കേറ്റ സരസ്വതി ഇപ്പോള്‍ ആസ്പത്രിയിലാണ്.

ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനത്തിനു ശ്രമിക്കുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് സരസ്വതി കുറ്റപ്പെടുത്തി. തനിക്കു നേരെ ആക്രമണം ആസൂത്രണം ചെയ്തത് പ്രമുഖ കോണ്‍ഗ്രസ് നേതാവാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്രിസ്ത്യാനികള്‍ മതാഘോഷങ്ങള്‍ പരസ്യമായി സംഘടിപ്പിക്കേണ്ട എന്നും സരസ്വതി പറഞ്ഞു.

ഗോത്രവര്‍ഗ ജില്ലയായ കണ്ഡമലില്‍ ക്രിസ്തീയ മിഷണറിമാര്‍ മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതായി സംഘപരിവാര്‍ ആരോപിക്കുന്നുണ്ട്. ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ പതിറ്റാണ്ടുകളായി പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്നയാളാണ് എണ്‍പതുകാരനായ ലക്ഷ്മണാനന്ദ സരസ്വതി.

കണ്ഡമലില്‍ സംഘര്‍ഷാവസ്ഥയില്‍ അയവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. തന്റെ എട്ടുകൊല്ലത്തെ ഭരണകാലത്ത് ഇത്തരമൊരു സംഭവം ആദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പള്ളികള്‍ക്കും ക്രിസ്തീയ സംഘടനകള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാറാണെന്ന് ഓള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൌണ്‍സില്‍ ഒറീസ്സാ ഘടകം ആരോപിച്ചു. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും അക്രമങ്ങളെ അപലപിച്ചു. പ്രശ്നത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് വിവിധ ക്രിസ്തീയ സംഘടനകള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനു നിവേദനം നല്‍കി.

പള്ളികള്‍ക്കും മറ്റും നേരെ അക്രമമഴിച്ചുവിടുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് ബി.ജെ.പി. വ്യക്തമാക്കി. അക്രമത്തെ അപലപിക്കുന്നുവെന്നും സമാധാനം ഉടന്‍ പുനഃസ്ഥാപിക്കണമെന്നും പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ. കക്ഷികളും സംഭവത്തെ അപലപിച്ചു.

ലക്ഷ്മണാനന്ദ സരസ്വതിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വി.എച്ച്.പി. ചൊവ്വാഴ്ച ആഹ്വാനം ചെയ്ത പന്ത്രണ്ടു മണിക്കൂര്‍ ബന്ദിനിടെയാണ് കാര്യമായ അക്രമങ്ങളുണ്ടായത്.

Anonymous said...

ക്രിസ്തിയന്‍സ്‌ മതപരിവര്‍ത്തനം ചെയുന്നതാണു എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. എവിടെ ആദിവാസികളുണ്ടൊ അവിടെ ഇവരുമുണ്ടു. ആഫ്രിക്കയായലും ഇന്ത്യയായലും സ്തിതി സൈം. ഗോതംബും ഭക്ഷണവും കൊടുത്തു മതപരിവര്‍ത്തനം ചെയിക്കാന്‍ സാക്ഷല്‍ ജീസസ്‌ പോലും പറഞ്ഞിട്ടില്ല

For all your greetings need please visit
365greetings.com

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

താന്‍ വെള്ളം എടുത്തുകൊണ്ടിരിക്കുന്ന പൈപ്പിനടുത്തേക്ക്‌ ഒരു 'താഴ്‌ന്ന ജാതിക്കാരി" വന്നു എന്ന ഒരേ ഒരു കാരണം കൊണ്ട്‌, അവര്‍ അവരുടെ മണ്‍കുടം താഴെയിട്ട്‌ ഉടയ്ക്കുകയും പുതിയതൊന്ന്‌ അതേ താഴ്‌ന്ന ജാതിക്കാരിയെ ക്കൊണ്ട്‌ വാങ്ങിപ്പിക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്ന ഹീനമായ മേല്‍ജാതി സമ്പ്രദായം ഉള്ളിടത്തോളം കാലം ഇതൊക്കെ നടക്കും.
മേല്‍പറഞ്ഞത്‌ ഞാന്‍ നേരിട്ട്‌ കണ്ട സംഭവം ആണ്‌.