Sunday, January 06, 2008

അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് 11ന്‍ കുവൈറ്റില്‍ എത്തുന്നു; സുരക്ഷാചുമതല യു.എസ് സൈന്യത്തിന്

അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് 11ന്‍ കുവൈറ്റില്‍ എത്തുന്നു; സുരക്ഷാചുമതല യു.എസ് സൈന്യത്തിന്


കുവൈത്ത് സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഈ മാസം 11ന് കുവൈത്തിലെത്തും. രണ്ടു ദിവസം കുവൈത്തില്‍ തങ്ങുന്ന ബുഷ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹ് ഉള്‍പ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ബുഷ് കുവൈത്തിലെത്തുന്നത്.
കുവൈത്തില്‍ നിന്ന് ബഹ്റൈനിലേക്കും ദുബൈയിലേക്കും പോകുന്ന ബുഷ് 14ന് അമേരിക്കയിലേക്ക് മടങ്ങുമെന്ന് വൈറ്റ് ഹൌസ് പത്രക്കുറിപ്പില്‍ അറിയിച്ചു. ബുഷ് കുവൈത്തിലെത്തുമ്പോള്‍ സുരക്ഷയുടെ മുഴുവന്‍ ചുമതലയും അമേരിക്കന്‍ സൈന്യത്തിനായിരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.കുവൈത്തിലെ അമേരിക്കന്‍ സൈന്യമായിരിക്കും ബുഷിന് വേണ്ടി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ഇക്കാര്യത്തില്‍ അമേരിക്കന്‍ സൈന്യത്തിന് കുവൈത്ത് സുരക്ഷാവിഭാഗം സഹായവും പിന്തുണയും നല്‍കും.ഇതുസംബന്ധിച്ച് കുവൈത്ത് സുരക്ഷാവിഭാഗവും അമേരിക്കന്‍ സൈന്യവും തമ്മില്‍ ധാരണയായിട്ടുണ്ട്. ബുഷിന് നല്‍കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് പഠിക്കാനും വിലയിരുത്താനുമായി ആഴ്ചകള്‍ക്ക് മുമ്പ് തന്നെ അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗം കുവൈത്തില്‍ എത്തിയിട്ടുണ്ട്.

1 comment:

ജനശക്തി ന്യൂസ്‌ said...

അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് 11ന്‍ കുവൈറ്റില്‍ എത്തുന്നു; സുരക്ഷാചുമതല യു.എസ് സൈന്യത്തിന്
കുവൈത്ത് സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഈ മാസം 11ന് കുവൈത്തിലെത്തും.
രണ്ടു ദിവസം കുവൈത്തില്‍ തങ്ങുന്ന ബുഷ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹ് ഉള്‍പ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ബുഷ് കുവൈത്തിലെത്തുന്നത്.

കുവൈത്തില്‍ നിന്ന് ബഹ്റൈനിലേക്കും ദുബൈയിലേക്കും പോകുന്ന ബുഷ് 14ന് അമേരിക്കയിലേക്ക് മടങ്ങുമെന്ന് വൈറ്റ് ഹൌസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ബുഷ് കുവൈത്തിലെത്തുമ്പോള്‍ സുരക്ഷയുടെ മുഴുവന്‍ ചുമതലയും അമേരിക്കന്‍ സൈന്യത്തിനായിരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കുവൈത്തിലെ അമേരിക്കന്‍ സൈന്യമായിരിക്കും ബുഷിന് വേണ്ടി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ഇക്കാര്യത്തില്‍ അമേരിക്കന്‍ സൈന്യത്തിന് കുവൈത്ത് സുരക്ഷാവിഭാഗം സഹായവും പിന്തുണയും നല്‍കും.
ഇതുസംബന്ധിച്ച് കുവൈത്ത് സുരക്ഷാവിഭാഗവും അമേരിക്കന്‍ സൈന്യവും തമ്മില്‍ ധാരണയായിട്ടുണ്ട്.
ബുഷിന് നല്‍കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് പഠിക്കാനും വിലയിരുത്താനുമായി ആഴ്ചകള്‍ക്ക് മുമ്പ് തന്നെ അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗം കുവൈത്തില്‍ എത്തിയിട്ടുണ്ട്.