Saturday, January 05, 2008

സാത്താന്റെ സുവിശേഷം

സാത്താന്റെ സുവിശേഷം

എല്ലാ മതബോധങ്ങളിലും കരുണാമയനായ ദൈവത്തോടൊപ്പം സാത്താനും പിശാചും ചെകുത്താനും അരങ്ങേറുന്നുണ്ട്. ഈ പ്രതിലോമ കഥാപാത്രമില്ലാതെ ഒരു മതവിശ്വാസവും പരിപൂര്‍ണമാകുന്നില്ല. ലൂക്കാസിന്റെയും യോഹന്നാന്റെയും സുവിശേഷ വ്യാഖ്യാനങ്ങളില്‍ സാത്താന്റെ സാന്നിധ്യം പ്രകടമാണ്. ഇസ്ളാം മതവിശ്വാസികള്‍, ഇന്നും സാത്താന്റെ കുന്ന് കല്ലെറിഞ്ഞുകൊണ്ട് പ്രതിഷേധം അറിയിച്ചുകൊണ്ടിരിക്കുന്നു. ഹജ്ജാജികളുടെ പ്രധാന ചടങ്ങുകളിലൊന്ന് അതാണല്ലോ. ഹൈന്ദവ വിശ്വാസികളാവട്ടെ, പിശാചിനെ പിടിച്ചുകെട്ടാനായി മന്ത്രവാദികളെ നിയോഗിച്ചിട്ടുണ്ട്. അവരതു കൃത്യമായി നിര്‍വഹിച്ച് കനത്ത പ്രതിഫലം പതിവായി പറ്റിക്കൊണ്ടിരിക്കുന്നു.
ഇത്രയും ആമുഖമായി ഇവിടെ പറയേണ്ടിവന്നത്, കേരളത്തില്‍ ഇന്നേവരെ കേള്‍ക്കാത്ത ഒരു അഭിപ്രായത്തിന്റെ മാറ്റൊലികൊണ്ടാണ്. ക്രിസ്തുമതവിശ്വാസികള്‍, ക്രിസ്തീയ വിദ്യാലയങ്ങളില്‍മാത്രം ചേര്‍ന്ന് പഠിക്കേണ്ടതുണ്ടെന്ന, ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാനായ മാര്‍ ജോസഫ് പവ്വത്തില്‍ കല്‍പ്പിച്ചതിനെതിരെ ഉയര്‍ന്നുവന്ന പ്രതി
ഷേധം വകവയ്ക്കാതെ, സഭയുടെ ചില കേന്ദ്രങ്ങള്‍ ഇപ്പോഴും അത്തരം അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതിനാലാണ്.
എഡി ആദ്യ ദശകത്തില്‍ത്തന്നെ കടല്‍ കടന്നു വന്ന മതബോധമാണ് ക്രിസ്തീയത. ആദ്യസുവിശേഷകര്‍ക്ക്, അനേകം നാട്ടുരാജാക്കന്മാര്‍ വാണ കേരളം, ഹൃദയംഗമമായ സ്വാഗതമാണ് നല്‍കിയത്. പള്ളി പണിയാനും, വിശ്വാസം പ്രചരിപ്പിക്കാനും അക്കാലത്തും ഏറെ സൌകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. അഞ്ചുതെങ്ങിലും കൊടുങ്ങല്ലൂരിലും മാളയിലും വൈറ്റിലയിലും തേവരയിലും തലശേരിയിലുമെല്ലാം ഈ സൌകര്യങ്ങള്‍ ക്രിസ്തുമതവിശ്വാസം പ്രചരിപ്പിക്കാന്‍ അവര്‍ക്കു താവളമായി. അന്നൊന്നും ജനാധിപത്യമില്ല എന്നും അറിയണം. അര്‍ണോസ് പാതിരിയും ഗുണ്ടര്‍ട്ടുമെല്ലാം കേരളീയ സംസ്കാരം സമ്പുഷ്ടമാക്കാന്‍ പാടുപെട്ടവരായി ചരിത്രത്തില്‍ ഉയിര്‍ക്കൊണ്ടു. പ്രാചീന ബുദ്ധമത പ്രചാരണം കേരളത്തില്‍ കൈക്കൊണ്ട ധര്‍മം, കടന്നുവന്നവരായ ക്രിസ്തീയ പുരോഹിതര്‍ നിര്‍വഹിച്ചു. വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. അടിത്തട്ടുകാരായ അനേകം ജനങ്ങള്‍ അതുവഴി പ്രബുദ്ധരായി. സേവനനിരതമായ അവരുടെ സമര്‍പ്പണബോധം എന്നെന്നും അനുസ്മരിക്കേണ്ടതുതന്നെ.
ഇത്രയും പൂര്‍വചരിത്രം. ഈ ചരിത്രസത്യങ്ങളെ തകിടം മറിക്കുന്ന ഏര്‍പ്പാടുകളാണ് സ്വാതന്ത്യ്രാനന്തര ഇന്ത്യയിലും കേരളത്തിലും അരങ്ങേറിയത്. ഭരണഘടന അനുശാസിച്ച ന്യൂനപക്ഷാവകാശം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്ന 'മാത്തമാറ്റിക്സ്', കേരളത്തിലെങ്കിലുമുള്ള ക്രിസ്തീയസഭകള്‍ കണ്ടെത്തുകയും അതൊരു വലിയ ഗൂഢാലോചനയായി മാറുകയുംചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ ആ 'ഗണിത'ത്തിന്റെ താല്‍ക്കാലിക വിജയമായിരുന്നു 'വിമോചനസമരം!'.
അന്നതിന് തുണയായി, കേരളത്തിലെ പ്രബലസമുദായങ്ങളിലൊന്നായ നായന്മാരുടെ നേതാവായ മന്നത്തു പത്മനാഭപിള്ളയെ കിട്ടി. പണ്ട് അദ്ദേഹം കേവലം മന്നത്തു പത്മനാഭനായിരുന്നു. വൈക്കം സത്യഗ്രഹകാലത്ത് അദ്ദേഹം ജാതിപ്പേര് ഉപേക്ഷിച്ചത് ചരിത്രവസ്തുത മാത്രം. അത്തരമൊരു 'കളി'ക്ക് ഇനിയും ബാല്യമുണ്ടോ എന്നാണ് മാര്‍ പവ്വത്തില്‍ തുടങ്ങിയ പുരോഹിതപ്പട ചികയുന്നത്. അതിനായിട്ടാണല്ലോ നാരായണപ്പണിക്കരുടെ ആസ്ഥാനത്ത് ബിഷപ്പുമാരും മാണിഗ്രൂപ്പ് കേരളകോണ്‍ഗ്രസ് എംഎല്‍എയും ചെന്ന് ചായ കുടിച്ചതും സംസാരിച്ചതും.
ഇവിടെ കാതലായ കാര്യം, അധ്യാപക നിയമനം സംബന്ധിച്ചാണ്. അടുത്തകാലത്തൊന്നും സ്വകാര്യ വിദ്യാലയ നിയമനം പിഎസ്സിക്ക് വിടില്ലെന്ന് അസന്ദിഗ്ധമായി, രാജ്യം ഭരിക്കുന്ന മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പ്രസ്താവിച്ചിരിക്കെ എന്തിനീ അനാവശ്യ കോലാഹലം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമാണ്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിദ്യാലയ നിയന്ത്രണ ഉപാധികളെന്ന് സൂചിപ്പിച്ചിരിക്കെ, ആര്‍ക്കെതിരെയാണ് ഈ പാതിരിമാരുടെയും പരീശന്മാരുടെയും ഹാലിളക്കം! ഇതു കേവലം നിഴല്‍യുദ്ധമാണെന്ന് ശരാശരി കേരളീയര്‍ക്ക് അറിയാമെന്നെങ്കിലും ഇവരും അറിഞ്ഞിരിക്കേണ്ടതല്ലേ.
അതൊക്കെ പോട്ടെ, ക്രിസ്തുമത വിശ്വാസികള്‍, ക്രിസ്തീയരായ ആളുകള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍മാത്രം പഠിച്ചാല്‍മതിയെന്ന് ഇടയ - മഠയ - ലേഖനമിറക്കുന്നവര്‍, തങ്ങള്‍ ധരിച്ച വസ്ത്രം, ആഹരിക്കുന്ന ഭക്ഷണം; ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപകരണങ്ങള്‍; വായിക്കുന്ന ഗ്രന്ഥങ്ങള്‍; രോഗം വന്നാല്‍ ആശ്രയിക്കുന്ന ആശുപത്രികള്‍; ഡോക്ടര്‍മാര്‍ - എന്നുവേണ്ട, കേരളത്തില്‍ ജീവിക്കുന്ന ശരാശരി മനുഷ്യന്‍; അവന്‍ ക്രിസ്ത്യനാവട്ടെ, മുസ്ളിമാവട്ടെ; ഹിന്ദുവാകട്ടെ - ഈ തരംതിരിവുവെച്ചല്ലല്ലോ കഴിഞ്ഞുകൂടിവരുന്നത്. ന്യൂനപക്ഷത്തിന്റെ ബാനര്‍വച്ച്, ന്യൂനപക്ഷത്തില്‍ത്തന്നെ ന്യൂനപക്ഷമായ സമ്പന്നരുടെ പാദസേവകരായി പാതിരിമാര്‍, പരിഹാസ്യവേഷങ്ങളായി മാറുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. യേശു, വീണ്ടും പുനര്‍ജനിച്ചുവന്നാല്‍ ഇവരുടെ സ്ഥിതി പരമദയനീയമായിരിക്കും. വെള്ളതേച്ച ശവക്കല്ലറകളായി അദ്ദേഹം വിശേഷിപ്പിച്ച ചില കൂട്ടരുടെ മുഖച്ഛായകള്‍ ഇവരില്‍ നമുക്കു കാണേണ്ടിവരും.
മാര്‍പവ്വത്തില്‍ പറഞ്ഞ പ്രകാരമാണെങ്കില്‍, പലചരക്കു കടകള്‍, സ്വര്‍ണക്കടകള്‍, വസ്ത്ര വ്യാപാരശാലകള്‍, വൈദ്യുതിവിതരണ ശൃംഖലകള്‍, നികുതി സംഭരണ കേന്ദ്രങ്ങള്‍, ജലവിതരണ സംവിധാനങ്ങള്‍- എന്തിന് സാധാരണ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സകലതും ക്രിസ്തുമത വിശ്വാസികള്‍ സമാന്തരമായി കെട്ടിപ്പടുക്കേണ്ടിവരും. വിദ്യാഭ്യാസമേഖല, കേവലം ഒന്നല്ലേയുള്ളൂ. ഇതിന്റെ ഭവിഷ്യത്തെന്താണെന്ന്, പ്രായമായ ഈ ബിഷപ്പ്, തന്റെ പ്രസ്താവന പുറപ്പെടുവിക്കുമ്പോള്‍ ഓര്‍ത്തിരിക്കുമോ? തൃശൂരിലെ ഏറെ താഴത്ത് നിലകൊള്ളുന്ന ബിഷപ്പിന്റെ വഴിയിലാണോ അദ്ദേഹവും സഞ്ചരിക്കുന്നത്! ചുങ്കക്കാരെയും പാപികളെയും വേശ്യകളെയും സംരക്ഷിക്കാന്‍ ആഹ്വാനംചെയ്ത യേശു എവിടെ! യേശുവിനെ ക്രൂശിക്കാന്‍ സാത്താന്റെ പ്രചോദനത്തില്‍ ഉയിര്‍ക്കൊണ്ട പിലാത്തോസെവിടെ!! കര്‍ത്താവേ, ഇവരോട് ക്ഷമിക്കേണമേ.
ഇയ്യങ്കോട് ശ്രീധരന്‍

5 comments:

ജനശക്തി ന്യൂസ്‌ said...

Friendz4ever // സജി.!! said...

കാലം കലികാലം.!!

ഒരു “ദേശാഭിമാനി” said...

മനുഷ്യനെ തെറ്റിലേക്കും, പാപത്തിലേക്കും, നയിക്കാന്‍ “ദൈവവിശ്വാസികളേപ്പൊലെ പെരുമാറുന്ന സാത്താന്മാരു”ണ്ടു എന്നും , അവര്‍ ദൈവ്ത്തിന്റെ പേരുപറഞ്ഞു മനുഷ്യനെ വഴിതെറ്റിക്കുമെന്നും ഏതോ പുസ്ത്കത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു.

ജാതിമതങ്ങളുടെ അടിസ്ഥാനത്തില്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതും, രാഷ്ട്രിയത്തില്‍ ജാതിമതങ്ങള്‍ സ്വാധീനം ചെലുത്തുന്നതും ചെറുക്കാന്‍ ഇനി വീണ്ടും ഒരു “വിമോചനസമരം ” തന്നെ വേണ്ടി വന്നേക്കാം.

സത്യം പറയുന്നതിനു അഭിനന്ദനങ്ങള്‍!

sajith90 said...

എന്താ സഖാവെ,
ന്യുനപക്ഷ വോട്ടു പേടിച്ചിട്ടാണോ സര്‍ക്കാര്‍ ശംബളം കൊടുക്കുന്ന ഐഡഡ്‌ വിദ്യാലയങ്ങളില്‍ കോഴ വാങ്ങി നിയമനം നടത്താന്‍ ഇപ്പോഴും സമതിക്കുന്നത്‌. ലോകത്ത്‌ 3ലക്ഷം കോഴ കൊടുത്താല്‍ സര്‍ക്കാര്‍ ജോലി കിട്ടുന്ന ഏക സ്തലമായി കേരളത്തെ മാറ്റിയതില്‍ സഖാവ്‌ EMS അഭിനനന്തനം അര്‍ഹിക്കുന്നു.
സോഷിലിസം സിന്താബാദ്‌. 3 ലക്ഷം കൊടുത്ത്‌ ജോലി വാങ്ങാന്‍ പാങ്ങുള്ളവര്‍ സിന്താബാദ്‌. ഇല്ലാത്തവര്‍ പാര്‍ട്ടി സമരത്തില്‍ പങ്ങെടുക്കെട്ടെ. കണ്ണൂരില്‍ ബി.ജെ.പി, ആര്‍ എസ്സ്‌ എസ്സ്‌ കളെ കൊന്നു ജയിലില്‍ പോകെട്ടെ

Regards
365greetings.com

Mohan. kollam said...

ക്രിസ്ത്യാനികള്‍ക്ക് കേരളത്തില്‍ പ്രത്യേകമായി ഒരു സംസ്ഥാനം വേണം . അവിടെ ക്രിത്യാനികള്‍ മാത്രം മതി. അവരുടെ കുട്ടികള്‍ക്ക് മാത്രം പഠിക്കാന്‍ വിദ്യാലയങളും ,കോളേജുകളും മറ്റ് എല്ലാഭരണ സംവിധാനങളും ബേങ്കും കറന്‍സിയും വേണം . കേരത്തിലുള്ളവര്‍ക്ക് അങോട്ട് കടക്കണമെങ്കില്‍ വിസയും ഏര്‍പ്പെടുത്തണം . കേരളത്തിലും ഒരു വത്തിക്കാന്‍ . ഇതിന്നുവേണ്ടി പ്രര്‍ത്ഥികാന്‍ എല്ലാവിശ്വാസികളെയും ആഹ്വാനം ചെയ്യുന്നു.ദൈവരാജ്യം വരാന്‍ ജിവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറാകൂ