Saturday, January 05, 2008

പ്രവാസി സമ്മേളനം ചൊവ്വാഴ്ച തുടങ്ങും

പ്രവാസി സമ്മേളനം ചൊവ്വാഴ്ച തുടങ്ങും

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനമായ പ്രവാസി ഭാരതീയ ദിവസ് ചൊവ്വാഴ്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യും. മൂന്നുദിവസത്തെ സമ്മേളനം ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് ചേരുക. ഇത് രണ്ടാംതവണയാണ് പ്രവാസി സമ്മേളനത്തിന് ഡല്‍ഹി ആതിഥേയത്വം വഹിക്കുന്നത്. 1002പേര്‍ ഇതുവരെ സമ്മേളനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രവാസിമന്ത്രി വയലാര്‍ രവി പറഞ്ഞു. മൌറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീന്‍ ചന്ദ്ര രംഗൂലമാണ് വിശിഷ്ടാതിഥി. മന്ത്രിമാരടക്കം വിദേശരാജ്യങ്ങളിലെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡ, ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡ, ഗുജറാത്ത് മുഖ്യന്ത്രി നരേന്ദ്രമോഡി, ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും മെച്ചപ്പെടുത്തുന്നതിന് പ്രവാസി ഇന്ത്യക്കാരുടെ സംഭാവനകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായിരിക്കും ഇത്തവണ പ്രധാന ചര്‍ച്ചാവിഷയമെന്ന് മന്ത്രി പറഞ്ഞു. ശിശുക്ഷേമത്തിനും വനിതാ ഉന്നമനത്തിനും ഊന്നല്‍ നല്‍കും. പ്രവാസികളുടെ സംഭാവനകള്‍ എന്‍ജിഒകള്‍ വഴി വിനിയോഗിച്ച് ശിശുക്ഷേമവും വനിതാ ഉന്നമനവും പ്രയോഗത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
രാജ്യത്തെ 6506 വികസന ബ്ളോക്കുകള്‍ ഇതിനായി തെരഞ്ഞെടുക്കും. പദ്ധതി നടപ്പാക്കുന്നതിന് അന്തിമരൂപമായിട്ടില്ല. നിക്ഷേപവും സാമൂഹ്യക്ഷേമവും ഒരുപോലെ നടപ്പാക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുക്കുന്ന ബ്ളോക്കുകളില്‍ മൈക്രോ ഫിനാന്‍സ് പദ്ധതികള്‍ക്ക് തുടക്കമിടും. ഗ്രാമീണ ദരിദ്രരെയാണ് പദ്ധതിയില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്- മന്ത്രി പറഞ്ഞു.
പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാവുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യസഭയില്‍ അവതരിപ്പിച്ച ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശകളോടെ ബില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ആറുമാസം നാട്ടിലില്ലാത്തവരെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കണമെന്ന നിയമവ്യവസ്ഥയാണ് തടസ്സമായുള്ളത്. പാസ്പോര്‍ട്ടോ വിസയോ ഹാജരാക്കിയാല്‍ ഇത് മറികടക്കാവുന്ന തരത്തില്‍ പുതിയ വ്യവസ്ഥ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
പ്രവാസി സര്‍വകലാശാല സ്ഥാപിക്കുന്ന കാര്യം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ടെന്നും വയലാര്‍ രവി അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരം കിട്ടിയാലുടന്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും- പ്രവാസിമന്ത്രി പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

പ്രവാസി സമ്മേളനം ചൊവ്വാഴ്ച തുടങ്ങും
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനമായ പ്രവാസി ഭാരതീയ ദിവസ് ചൊവ്വാഴ്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യും. മൂന്നുദിവസത്തെ സമ്മേളനം ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് ചേരുക. ഇത് രണ്ടാംതവണയാണ് പ്രവാസി സമ്മേളനത്തിന് ഡല്‍ഹി ആതിഥേയത്വം വഹിക്കുന്നത്.
1002പേര്‍ ഇതുവരെ സമ്മേളനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രവാസിമന്ത്രി വയലാര്‍ രവി പറഞ്ഞു. മൌറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീന്‍ ചന്ദ്ര രംഗൂലമാണ് വിശിഷ്ടാതിഥി. മന്ത്രിമാരടക്കം വിദേശരാജ്യങ്ങളിലെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും.