Tuesday, December 11, 2007

കേരളത്തിലെ വ്യവസായ രംഗത്ത് വന്‍ മുതല്‍ മുടക്കിന്ന് തയ്യാറായി യു എ ഇ പ്രതിനിധി സംഘം എത്തുന്നു .

ദുബൈ: കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ യു.എ.ഇ തയാറെടുക്കുന്നു. ഊര്‍ജം, തുറമുഖം, റിഫൈനറി മേഖലകളില്‍ വന്‍തുകയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നത്.
മന്ത്രി എളമരം കരീം അടുത്തിടെ യു.എ.ഇയില്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന് രൂപം നല്‍കിയ അഞ്ചംഗ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ക്ഷണ പ്രകാരം യു.എ.ഇ ധനമന്ത്രാലയത്തിലെ ഉന്നത തല സംഘം വ്യാഴാഴ്ച കേരളത്തിലേക്ക് തിരിക്കും. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി നടത്തുന്ന ചര്‍ച്ചക്കു ശേഷം യു.എ.ഇ സംഘം നിക്ഷേപ പദ്ധതികളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.
വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം കൂടിയായ വ്യവസായ പ്രമുഖന്‍ എം.എ യൂസുഫലിയാണ് ഇന്നലെ ഇക്കാര്യം വെളിപ്പെടുത്തിയത്. കാസര്‍കോട് വന്‍തുക മുതല്‍മുടക്കില്‍ റിഫൈനറി സ്ഥാപിക്കുന്ന കാര്യവും യു.എ.ഇയുടെ പരിഗണനയിലുണ്ട്. പദ്ധതികളുടെ മികവ് നോക്കിയാകും യു.എ.ഇ തീരുമാനം കൈക്കൊള്ളുക. കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ വന്‍കിട പദ്ധതികളില്‍ മുതല്‍മുടക്കാന്‍ തങ്ങള്‍ക്ക് വര്‍ധിച്ച താല്‍പര്യമുണ്ടെന്നാണ് കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. യു.എ.ഇ സംഘത്തിന്റെ കേരള സന്ദര്‍ശനത്തെ താല്‍പര്യപൂര്‍വമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സംസ്ഥാനത്തിനു പലനിലക്കും ഗുണകരമാകുന്ന തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.
അതിനിടെ, റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയും യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും ശ്രദ്ധ പിടിച്ചുപറ്റി. ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച വിശദമായ ചര്‍ച്ച നടന്നതായാണ് വിവരം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയുടെ സാരഥിയെന്ന നിലക്ക് ഹൃദ്യമായ സ്വീകരണമാണ് മുകേഷ് അംബാനിക്ക് ലഭിച്ചത്. യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍തുകയുടെ നിക്ഷേപം നടത്താന്‍ റിലയന്‍സ് ഗ്രൂപ്പിന് പദ്ധതിയുണ്ട്. ലോകത്തെ ഏറ്റവും പ്രമുഖ കമ്പനികളുടെ സജീവ കേന്ദ്രം എന്ന നിലക്ക് ദുബൈക്ക് വന്‍ പ്രാധാന്യമാണ് തങ്ങള്‍ നല്‍കുന്നതെന്ന് അംബാനി അറിയിച്ചു.
വ്യവസായ^വാണിജ്യ മേഖലക്ക് ദുബൈ നല്‍കുന്ന പ്രാധാന്യം വലുതാണ്. അന്താരാഷ്ട്ര ധനകാര്യ^വാണിജ്യ കേന്ദ്രമായി ദുബൈയെ മാറ്റിയെടുത്തതിനു പിന്നില്‍ ശൈഖ് മുഹമ്മദിന്റെ ദീര്‍ഘവീക്ഷണവും അര്‍പ്പണ ബോധവുമാണ് പ്രധാന പങ്കു വഹിച്ചത്. ഇന്ത്യയില്‍ എണ്ണ മേലഖയില്‍ വന്‍കിട പദ്ധതികള്‍ക്ക് ഇറങ്ങി തിരിക്കാന്‍ തങ്ങള്‍ക്ക് പ്രേരണയായതും ദുബൈ മുന്നേറ്റമാണെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

എന്താ സഖാവെ??
ബഹുരാഷ്ട്ര കുത്തകകള്‍ കേരളത്തില്‍ വരുംബോള്‍ സ്തുതി പാടുകയൊ. വര്‍ഗസമരങ്ങള്‍ക്ക്‌ സമയമായി എന്നു ആഹ്വാനം ചെയുകയെല്ലേ വേണ്ടത്‌. പിന്തിരിപ്പന്‍, മുതലാളി, ബൂര്‍ഷകള്‍ കേരളത്തില്‍ വരുന്നത്‌ എങ്ങെനെ നായികരിക്കും. അതോ CPM ഭരിക്കുംബോള്‍ കുഴപ്പമില്ല എന്നാണൊ??

സുക്ഷിക്കുക. കേരളം നന്നായാല്‍ കൊടി പിടിക്കാനും M.V.റാഘവനെ തടയാനും പാര്‍ട്ടിക്ക്‌ ആളെ കിട്ടില്ല. ബംഗാളു മാതിരി സൈക്കിള്‍ റിക്ഷ നിലനിറുത്തുന്നാതാണു നല്ലത്‌

365greetings.com