മതാധിപത്യ സങ്കുചിത വീക്ഷണങ്ങളെഎതിര്‍ത്ത് തോല്‍പ്പിക്കണം.
മതാധിപത്യത്തിന്റെ സങ്കുചിതവീക്ഷണം വാഴുന്ന മധ്യകാലത്തിലേക്കുള്ള തിരിച്ചുപോക്കല്ല, സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ സെക്കുലര്‍ ജനാധിപത്യ ഇന്ത്യയിലേക്കുള്ള മുന്നേറ്റമാണ് നമുക്കാവശ്യം.
ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട കുട്ടികളെ ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍തന്നെ പഠിപ്പിക്കണമെന്ന മാര്‍ ജോസഫ് പവ്വത്തില്‍ തിരുമേനിയുടെ അഭിപ്രായം അദ്ദേഹം ആവര്ത്തിച്ചിരിക്കുകയാണല്ലോ. മതങ്ങള്‍ ഒരു സവിശേഷ സംസ്കാരത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അത് അടുത്ത തലമുറയിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ധര്‍മമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇന്റര്‍ചര്‍ച്ച് കൌണ്സിലില് വിദ്യാഭ്യാസപരമായ എല്ലാ കാര്യങ്ങളും കൈകാര്യംചെയ്യുന്ന ആളെന്നനിലയില്‍ തിരുമേനിയുടെ നിലപാട് സഗൌരവമായ പരിഗണന അര്‍ഹിക്കുന്നതാണ്.
ഇന്ത്യയില്‍ സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം എല്ലാ ജനങ്ങള്‍ക്കും വാഗ്ദാനംചെയ്ത ഭരണഘടനയാണ് ഉള്ളത്. ഭരണഘടനയനുസരിച്ചുതന്നെ സെക്കുലര്‍ ജനാധിപത്യ റിപ്പബ്ളിക്കായ ഇന്ത്യ അഭിപ്രായപ്രകടന സ്വാതന്ത്യ്രവും മതവിശ്വാസത്തിലുള്ള സ്വാതന്ത്യ്രവും ഉറപ്പുവരുത്തുന്നുണ്ട്. എല്ലാ മതങ്ങളിലും വിശ്വസിക്കുന്നവര്‍ക്കും മതങ്ങളില്‍ വിശ്വസിക്കാത്തവര്‍ക്കും ഇന്ത്യയില്‍ ജീവിക്കാം. അവരുടെ യോഗ്യതയും താല്‍പ്പര്യവുമനുസരിച്ച് ഏതു വിദ്യാലയത്തിലും ചേര്‍ന്ന് പഠിക്കാം. പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്ക് സംവരണവും ഭരണഘടന ഉറപ്പുവരുത്തുന്നു. മറ്റുള്ള രീതികളില്‍ സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന വകുപ്പുകളും, ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഉറപ്പുവരുത്തുന്ന 30 (1)-ാം വകുപ്പും അതില്‍ പ്രധാനപ്പെട്ടതാണ്. ഇവയെല്ലാംതന്നെ ഇന്ത്യന്‍ജനത ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി നേടിയെടുത്ത ജനാധിപത്യ അവകാശങ്ങളില്‍പ്പെട്ടതാണ്.
പവ്വത്തില്‍ പതാവിന്റെ ഉദ്ബോധനം ഇവയില്‍ ഏത് അവകാശത്തില്പെടുന്നതാണ്? ന്യൂനപക്ഷമെന്നനിലയില് ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസൌകര്യങ്ങള്‍ ഒരുക്കേണ്ട ബാധ്യത ഗവണ്മെന്റിനുണ്ട്. ക്രിസ്ത്യന്‍ സഭാസ്ഥാപനങ്ങള്‍ക്ക് വിദ്യാലയങ്ങള്‍ തുടങ്ങുകയും ചെയ്യാം. അതനുസരിച്ച് ധാരാളം വിദ്യാലയങ്ങള്‍ തുടങ്ങിയിട്ടുമുണ്ട്. ന്യൂനപക്ഷാവകാശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിപ്പിക്കുന്നുമുണ്ട്. പക്ഷേ, ഇതിന്റെ അര്‍ഥം ഒരു മതസംസ്കാരത്തെ വളര്‍ത്താനാണ് വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതെന്നും അതുകൊണ്ട് ആ മതവിശ്വാസികളെല്ലാം മതസ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ ചേര്ന്നുകൊള്ളണമെന്നുമല്ല.
ന്യൂനപക്ഷാവകാശം സെക്കുലര്‍ ജനാധിപത്യ സ്വഭാവമുള്ള ആധുനികവിദ്യാഭ്യാസത്തിന്റെ പൊതുധാരയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുമുള്ള അവകാശമാണ്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശവും ഇതിന്റെ ഭാഗമാണ്. പവ്വത്തില്‍ നിഷേധിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ സെക്കുലര്‍ ജനാധിപത്യ അടിത്തറയെയാണ്. രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ശാസ്ത്രബോധമുള്ള ഇന്ത്യക്കാരുടെ ഇടയില്‍ സ്വന്തം സമുദായത്തില്‍പ്പെട്ടവര്‍ക്കും തുല്യസ്ഥാനവും അവകാശവും വേണം എന്നുവാദിക്കുന്നതിനു പകരം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യംതന്നെ മതസംസ്കാരത്തിന്റെ പ്രത്യുല്‍പ്പാദനമാണ് എന്നാണ് അദ്ദേഹം വാദിക്കുന്നത്.
പവ്വത്തില്‍ പിതാവും ഇന്റര്‍ചര്‍ച്ച് കൌണ്‍സിലും മറ്റ മതാധ്യക്ഷന്മാരും മോചനം ആഗ്രഹിക്കുന്നത് ഇടതുപക്ഷ ഭരണത്തില്നിന്നല്ല; സെക്കുലര്‍ ജനാധിപത്യ ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യ സെക്കുലര്‍ ജനാധിപത്യ റിപ്പബ്ളിക്കായി നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരും അതിനു യോജിക്കുന്ന ഒരു വിദ്യാഭ്യാസം വളര്‍ന്നുവരണമെന്ന് വാദിക്കുന്നവരുമായ എല്ലാവരെയും നിരീശ്വരവാദികളായി മുദ്രകുത്തുകയും അടച്ച് മതവിരുദ്ധരായി പ്രഖ്യാപിക്കുകയുമാണ് പവ്വത്തില്‍പിതാവ് ചെയ്യുന്നത്. സെക്കുലര്‍ ജനാധിപത്യ വാദികളില്‍നിന്ന് സ്വന്തം സമുദായത്തെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാകണം ക്രിസ്ത്യാനികള്‍ മുഴുവന്‍ സ്വന്തം വിദ്യാലയങ്ങളില്‍ പഠിക്കണമെന്ന് അദ്ദേഹം ആജ്ഞാപിക്കുന്നത്.
ന്യൂനപക്ഷാവകാശങ്ങളുടെ മറവില്‍നിന്ന് സ്വന്തം സാമ്രാജ്യങ്ങള്‍ കെട്ടിയുയര്‍ത്തുകയും കോടതിയുത്തരവുകളുടെയും സ്വസമുദായാംഗങ്ങളുടെയും പിന്‍ബലത്തോടെ വിലപേശുകയുംചെയ്യുന്ന മതമേലധ്യക്ഷന്റെ ധാര്‍ഷ്ട്യമാണ് പവ്വത്തില്‍ പിതാവിന്റെ പരാമര്‍ശങ്ങളില്‍ കാണുന്നത്. മതവിശ്വാസിയെന്ന് ഒരിക്കലും അവകാശപ്പെടാത്ത ഒരാള്‍ (നെഹ്റു) പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഭൂരിപക്ഷ ഹിന്ദുത്വത്തെ ശക്തമായെതിര്ത്ത മറ്റൊരാളുടെ (അംബേദ്കര്‍) കാര്‍മികത്വത്തിലാണ് ഇന്ത്യന്‍ ഭരണഘടനയില്‍ ന്യൂനപക്ഷാവകാശം എന്ന ആശയം വളര്‍ന്നുവന്നത് എന്ന് വന്ദ്യ പിതാവ് ഓര്‍ക്കുന്നത് നന്ന്. അന്നും ഇന്നും ഇന്ത്യയില്‍ 'നിരീശ്വരവാദി'കളടക്കം വിശ്വാസികളും വിശ്വാസികളല്ലാത്തവരുമായ സെക്കുലര്‍ ജനാധിപത്യവാദികളാണ് ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടിട്ടുള്ളത്. അവരാണ് ഭൂരിപക്ഷ സമുദായത്തിന്റെയും ഉപരിവര്‍ഗങ്ങളുടെയും കടന്നാക്രമണങ്ങള്‍ക്കെതിരായി ശക്തമായി പാറപോലെ ഉറച്ചുനിന്നത് എന്നത് അടുത്ത കാലത്ത് ഗുജറാത്ത് മാത്രമല്ല ജബുവയും ഗജ്റൌളയും മുതല്‍ ഒളവണ്ണയില്‍ മിഷന് ഓഫ് ചാരിറ്റീസിനെതിരായ ആക്രമണംവരെ നിരവധി സംഭവങ്ങള്‍ തെളിയിച്ചതാണ്. സെക്കുലര്‍ ജനാധിപത്യ ഇന്ത്യയില്‍ ജനങ്ങളുടെ മതാവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ശാസ്ത്രീയമായ നിലപാടാണ് അവര്‍ കൈക്കൊണ്ടത്. ഇവരെയെല്ലാം നിരീശ്വരവാദികളെന്നു മുദ്രകുത്തി അവരില്‍നിന്ന് അകന്നുനില്ക്കാന് സമുദായത്തോട് ആജ്ഞാപിക്കുമ്പോള്‍ താനിരിക്കുന്ന കൊമ്പുതന്നെ വെട്ടിക്കളയുകയാണ് ചെയ്യുന്നതെന്നും വന്ദ്യപിതാവ് ഓര്‍ക്കുന്നത് നന്നായിരിക്കും.
ക്രിസ്ത്യാനിയും മുസ്ളിമും ഹിന്ദുവും ദളിതനും ആദിവാസിയുമെല്ലാവരും ഒരേ ബെഞ്ചിലിരുന്നു പഠിക്കുന്ന ഒരു വിദ്യാഭ്യാസ സംവിധാനം സ്വതന്ത്ര ഇന്ത്യ ജന്മംകൊണ്ടതുമുതല് നാമെല്ലാവരും താലോലിച്ചുപോരുന്ന വിദ്യാഭ്യാസസങ്കല്പ്പമാണ്. മാനവികവും ശാസ്ത്രീയവുമായ വിദ്യാഭ്യാസ സങ്കല്‍പ്പമാണിത്. അതിനു പകരം മതത്തിന്റെ ഉല്‍ക്കര്‍ഷമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകവഴി രാഷ്ട്രം ഇതുവരെ വളര്‍ത്തി ക്കൊണ്ടുവരാന്‍ ശ്രമിച്ച ജനാധിപത്യവിദ്യാഭ്യാസത്തിന്റെ കടയ്ക്കു കത്തി വയ്ക്കുകയാണ് വന്ദ്യപിതാവ് ചെയ്തിരിക്കുന്നത്. രാഷ്ട്രബോധവും സെക്കുലര്‍ ജനാധിപത്യ വീക്ഷണവുമുള്ള എല്ലാവരും ജാതിമതഭേദമന്യേ തിരുമേനിയുടേതുപോലുള്ള വീക്ഷണങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. മതാധിപത്യത്തിന്റെ സങ്കുചിതവീക്ഷണം വാഴുന്ന മധ്യ കാലത്തിലേക്കുള്ള തിരിച്ചുപോക്കല്ല, സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ സെക്കുലര്‍ ജനാധിപത്യ ഇന്ത്യയിലേക്കുള്ള മുന്നേറ്റമാണ് നമുക്കാവശ്യം. അതിനുതകുന്ന വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കെടുക്കുകയാണ് എല്ലാ ജനാധിപത്യവിശ്വാസികളുടെയും ഇന്നത്തെ കടമ.
സി എം മുരളീധരന്
Subscribe to:
Post Comments (Atom)
2 comments:
മതാധിപത്യ സങ്കുചിത വീക്ഷണങ്ങളെ
എതിര്‍ത്ത് തോല്‍പ്പിക്കണം

നിയമങ്ങള്‍ പൊളിച്ചെളുതേണ്ട കാലം കഴിഞ്ഞു. ജാതിയില്‍ അധിഷ്ടിതമായ ഒരു ഭരണസംവിധാനമാണു ഇന്നു ഉള്ളതു. നുന പക്ഷത്തിന്റെ പേരിലും, മറ്റു വിഭാഗീയ സംരക്ഷണത്തിന്റെ പേരിലും, സര്‍ക്കാര്‍ കൊടുക്കുന്ന ഇളവുകള്‍ അവസ്സാനിപ്പിക്ക്ണം! നിര്ഭാഗ്യവാന്മാരായ ദാരിദ്ര്യരേഖക്കു താഴെ ഉള്ളവര്‍ സര്‍ക്കരിന്റെ ഔദാര്യം അര്‍ഹിക്കുന്നു. ഈ ജനാധിപത്യരാജ്യത്തു, എല്ലാവര്ക്കും പഠിക്കാനും, ജോലി ചെയ്യാനും, വ്യാപാരങ്ങള്‍ നടത്താനും അവസരമുണ്ടു. അല്ലാതെ കൃസ്ത്യാനികളും, മുസ്ലീമുകളും, ഹിന്ദുക്കളും വെവ്വേറെ നിയമപരിരക്ഷക്കുള്ളിലായാല്‍, ജനാധിപത്യം എന്ന് വാക്കിനു അര്ത്ഥമെന്തു?
അതുപോലെ തന്നെ, അധകൃത വര്‍ഗ്ഗം, പട്ടിക ജാതി, പട്ടികവര്‍ഗ്ഗം, എന്നിത്യാദി ലേബലുകള്‍, ഇന്നത്തെ കാലത്തു ജനങ്ങളില്‍ അപകര്‍ഷതാ ബോധം വളര്‍ത്തുകയും, അവരെ മുന്നിരയിലേക്കുവരുവാനുള്ള സാഹചര്യങ്ങള്‍ അവര്‍ക്കുകിട്ടുന്ന ചില്ലാറ സഹായങ്ങള്‍ മുലം മുരടിച്ചു പോവുകയും ചെയ്യും.
വോട്ടുബാങ്കുകളാണു ഇത്തരം വേര്‍തിരിവികള്‍ നില നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഘടകം. അല്ലതെ ഒരു പിന്നോക്ക പ്രേമവുമല്ല! ഈ പിന്നോക്കങ്ങളെ പിന്നോക്കമായി നിലനിര്‍ത്തിയാലെ രാഷ്ട്രീയ കുറുക്കന്മാര്‍ക്കു മുന്നോക്കം പോകാന്‍ പറ്റൂ. മാത്രമല്ല ഉദ്യോഗസ്ഥന്മാര്ക്കും, തുക്കടാ നേതാക്കള്‍ക്കും ഈ പേരില്‍ അടിച്ചുമാറ്റാന്‍ ഇഷ്ടമ്പോലെ ഫണ്ടുകളും ഉണ്ടല്ലോ!
മനശാത്രത്തിലും, സാമൂഹ്യശാസ്ത്രത്തിലും, രാഷ്ട്രീയ ശാസ്റ്റ്രത്തിലും, ധനതത്വശാസ്ത്രത്തിലും നിയമങ്ങളിലും പ്രാവീണ്യമുള്ളവരുടെ കൂട്ടായ ഭരണത്തിനു മാത്രമെ ഈ അവസ്തക്കു മാറ്റം വരുത്തന്ന് പറ്റൂ.
അല്ലതെ, പാരയ്ക്കും, കരിംചന്തക്കും, കള്ളുനിര്‍മാണത്തിലും, ഗുണ്ടാപണിക്കും, മാത്രം പ്രാവീണ്യം നേടിയവര്‍ക്കു ഇതിനെപറ്റി ചിന്തിക്കാന്‍ പറ്റില്ല!
Post a Comment