ചോരപുരണ്ട കിരീടവുമായി മോഡി വീണ്ടും അധികാരത്തില്‍
'ഹിന്ദുഹൃദയ സമ്രാട്ടില്‍'നിന്ന് 'ഏകാധിപ തി'യിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണെന്ന് നരേന്ദ്രദാസ് മോഡി തെളിയിക്കുന്നു. ആര്‍എസ്എസ് പ്രചാരകനായി തുടങ്ങി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി മാറിയ മോഡി തന്നെ വളര്‍ത്തിയ സംഘപരിവാറിനെയും ബിജെപിയെയും ചിത്രത്തില്‍നിന്ന് മായ്ച്ച് സ്വന്തം വ്യക്തിത്വം പ്രതിഷ്ഠിക്കുകയാണ്. 'ഞാനാണ് രാഷ്ട്രം' എന്ന് പറഞ്ഞ ലൂയി പതിനാലാമനെ അനുസ്മരിപ്പിക്കും വിധം 'ഞാനാണ് ഗുജറാത്ത്' എന്ന സമവാക്യവുമായാണ് മോഡി ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മോഡിയുടെ പ്രചാരണം ഫലിച്ചു. ഗുജറാത്തിന്റെ കടിഞ്ഞാണ്‍ വീണ്ടും മോഡിയുടെ കൈകളില്‍ എത്തി.
ഗോധ്ര കലാപത്തിലൂടെ വംശഹത്യയുടെ സൂത്രധാരനായ മോഡി 'ഗുജറാത്ത് ഗൌരവ്' എന്ന മുദ്രാവാക്യവുമായാണ് 2002 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്‍ 'ഗുജറാത്ത് വിജയിക്കും' എന്ന മുദ്രാവാക്യമുയര്‍ത്തി 'വികാസ് പുരുഷനാ'യി അറിയപ്പെടാനാണ് ഇക്കുറി ശ്രമിച്ചത്. എന്നാല്‍ സ്വന്തം വോട്ട് ബാങ്ക് കൈവിട്ടു പോകുമെന്ന് മനസ്സിലായതോടെ സൊറാബുദ്ദീന്‍ ഷെയ്ഖിന്റെയും അഫ്സല് ഗുരുവിന്റെയും പ്രശ്നമുയര്‍ത്തി പ്രചാരണം വര്‍ഗീയവല്‍ക്കരിക്കാന്‍ മോഡി തയ്യാറായി. അത് തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.
ബ്രിട്ടീഷ് ഗുജറാത്തിന്റെ തലസ്ഥാനമായ മെഹ്സാന ജില്ലയിലെ വഡ്നഗറില്‍ എണ്ണയാട്ടുന്ന ഗഞ്ചന ജാതിയിലാണ് മോഡിയുടെ ജനനം. ജനസംഖ്യയില്‍ ഒരു ശതമാനംപോലും ഇല്ലാത്ത ഈ ജാതിയുടെ നേതാവായിമാത്രം രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാന്‍ കഴിയില്ലെന്നതിനാലാണ് ഗുജറാത്തിന്റെ നേതാവായി അറിയപ്പെടാന്‍ മോഡി എപ്പോഴും ശ്രമിക്കുന്നത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകനായി മാറിയ മോഡി എന്നും ഒറ്റയ്ക്കുള്ള ജീവിതമാണ് ഇഷ്ടപ്പെട്ടത്. 1968 ല്‍ യശോദബെന്‍ എന്ന സ്ത്രീയെ വിവാഹം ചെയ്തെങ്കിലും ദിവസങ്ങള്‍ക്കകം അവരെ ഉപേക്ഷിച്ചു. അവര്‍ ഇന്നും വേറെ വിവാഹം കഴിക്കാതെ സിദ്പുരില്‍ സ്കൂള്‍ ടീച്ചറായി കഴിയുന്നു.
1996 ലാണ് മോഡി ഡല്‍ഹിയിലേക്ക് മാറുന്നത്. അശോക റോഡിലെ ബിജെപി ഓഫീസില്‍ താമസമാക്കി. മാധ്യമവിഭാഗത്തിന്റെ ചുമതലക്കാരനായി. പിന്നീട് പാര്‍ടി വക്താവും ജനറല്‍ സെക്രട്ടറിയുമായി. ഭുജിലുണ്ടായ ഭൂകമ്പത്തിനുശേഷം 2001 ഒക്ടോബറില്‍ കേശുഭായി പട്ടേലിനെ മാറ്റി മോഡിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി ബിജെപി അവരോധിച്ചു. ഇതിനുശേഷമാണ് മോഡി ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇപ്പോഴത്തെ ധനമന്ത്രിയായ വാജുഭായ് വാലയെ രാജിവയ്പിച്ച് രാജ്കോട്ടില്‍നിന്നാണ് മത്സരിച്ചത്. ഗോധ്ര സംഭവവും തുടര്‍ന്നുള്ള വംശഹത്യയും മോഡിയെ കുപ്രസിദ്ധനാക്കി. 'ഹിന്ദുഹൃദയസമ്രാട്ടാ'യി സംഘപരിവാര്‍ മോഡിയെ വിശേഷിപ്പിച്ചു. 182 അംഗ നിയമസഭയില്‍ 127 സീറ്റുമായി വിജയിച്ചതോടെ മോഡി ഏകാധിപതിയുടെ പ്രവണതകള്‍ കാട്ടാന്‍ തുടങ്ങി. എല്ലാ അധികാരങ്ങളും തന്നില്‍മാത്രം കേന്ദ്രീകരിച്ച മോഡി മന്ത്രിമാരെയും എംഎല്‍എമാരെയും എംപിമാരെയും തീര്‍ത്തും അവഗണിച്ചു. ബിജെപി എംപിമാര്‍ക്ക് മോഡിയെ കാണണമെങ്കില്‍ 10 ദിവസം കാത്തുനില്‍ക്കേണ്ട ഗതികേടുവരെയുണ്ടായി. മോഡിയെ വിമര്‍ശിച്ച ഹരിണ്‍ പാണ്ഡ്യ വധിക്കപ്പെട്ടു.
മോഡിയുടെ ഈ പെരുമാറ്റത്തിനെതിരെയാണ് ബിജെപിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ബിജെപിയെ അധികാരത്തിലെത്തിച്ച കേശുഭായ് പട്ടേലിനെ മോഡി അവഗണിച്ചു. 60 വര്‍ഷം സംഘപരിവാറിനുവേണ്ടി പ്രവര്‍ത്തിച്ച കേശുഭായ് പട്ടേല്‍ 'സര്‍ദാര്‍ പട്ടേല്‍ ഉല്‍ക്കര്‍ഷ സമിതി' എന്ന പേരില്‍ സംഘടനയുണ്ടാക്കി മോഡിക്കെതിരെ പൊരുതി. ഗുജറാത്തില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്നും ഹിറ്റ്ലറുടെ ജര്‍മനിയേക്കാള്‍ മോശം ഭരണമാണ് ഗുജറാത്തിലേതെന്നും തുറന്നടിച്ച കേശുഭായ് മോഡി ഏകാധിപതിയാണെന്നും വിളിച്ചുപറഞ്ഞു. ഇപ്പോള്‍ കേശുഭായിക്കെതിരെയും മോഡി നീങ്ങിയിരിക്കയാണ്. മോഡി അപകടകാരിയാണെന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ അഷീഷ് നന്ദിയുടെ മുന്നറിയിപ്പ് അവഗണിക്കുക അസാധ്യമാണെന്ന് മോഡിയുടെ ഇതുവരെയുള്ള പ്രവൃത്തികള്‍ തെളിയിക്കുന്നു.
വി ബി പരമേശ്വരന്
Subscribe to:
Post Comments (Atom)
5 comments:

Nammuku vendathu Nadita Vikasanamo atho jeevithakalam muzhuvan communisathkurichum... sangaparivarinam ...Modya pola kazhivull bharnathikarikala kuttam paranjum irnnal mathyallo... nammal malayalikal othri midukan marannu...chintha sashi undu... maththaratha patti mathram chithikkum... BJP bharanatha patti orkkana vaya... Modi annu kettal Vasa hatya annu parayum... relaince anno tata anno kettal hal ilakum... pazha... kurachu nala mumbu oru sunami vannu... athinta munnil pathari veenittu azhunalakn ithu vara sadhichilla.... Modyo... 2000 irathila bhukambathinu sasham... Gugarathina vikasanathinta nadu akki... Nammal keraliyar...kuttam mathram kanan padichavar... buthi jeevikal parayunnathu kettu attu parayunna vivaram illatha pavam viddikal... alla?
cpmനെ പോലുള്ള വര്‍ഗീയ പര്‍ടികള്‍ക്ക് ജനാതിപത്യം എന്താണെന്നു മനസിലാകുകയില്ല. ഗുജറാത്തില്‍ മോഡി ജയിച്ചതു കണ്ണൂരിലെയും ബംഗാളിലെയും പോലെ കള്ളവോട്ടും അക്രമരാഷ്ടിയവും കൊണ്ടല്ല.
മുസ്ലിം വോട്ടിനു വേണ്ടി പാലസ്റ്റീനിനു വേണ്ടി ബക്കറ്റു പിരിവ് നടത്തുന്നതിനു പകരം മുസ്ലിം തീവ്രവാദം മൂലം കഷ്ട പെടുന്ന കാശ്മീരികള്‍ക്ക് വേണ്ടി എന്തെങ്ങിലും ചെയൂ.
For all Your online greeting needs please visit
365greetings.com
വി ബി പരമേശ്വരന്റെ ലേഖനത്തില്‍ പ്രതിഭലികുന്നത് രാഷ്ട്രീയ വിശകലനമോ, ഗുജറാത് തെരഞ്ഞെടുപ്പിനെ പറ്റിയുള്ള വിലയിരുത്തലോ അല്ല, മറിച്ചു നരേന്ദ്ര മോഡിയെക്കുറിച്ചുള്ള വികലമായ ഒരു വ്യക്തി ഹത്യ ആണു. മോഡി ഗാന്ധിജി ആണെന്നല്ല വാദം. ഗുജറാത് തെരഞ്ഞെടുപ്പിനെ ഒരു സെന്‍സസായി മാറ്റാന്‍ മോഡി വിജയിച്ചെങ്കില്‍, അത് ഇടതു പക്ഷ കക്ഷികളുടെയും , കൊണ്ഗ്രസ്സിന്റെയും രാഷട്രീയ പാപ്പരത്തത്തിന്റെ ഉദാഹരണം കൂടെ യാണ്. ഗുജറാത്തിലെ ജനവിധി എങ്ങനെ ഈവിധത്തില്‍ ആയി എന്നറിഞ്ഞു ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്ത്തിക്കുനതിനു പകരം മോഡി എന്നു പെണ്ണുകെട്ടി, എന്നു ഉപേക്ഷിച്ചു എന്നൊക്കെ എഴുതുകയാണോ സഹിഷ്ണുത? പെണ്ണുകെട്ടലും ജാരപ്രവര്ത്തികളും ആണു വിഷയമെങ്കില്‍, നിസ്വാര്ത്ഥ്മായ കുറച്ചു വിപ്ലവകഥകള്‍ തിരിച്ചു കേള്‍ക്കനുള്ള മനക്കരുത്തും ഉണ്ടാകണം. അതു നമുക്കു ഒളിവിലെ സേവകള്‍ എന്നൊ, യെച്ചൂരിയുടെ ജെ എന്‍ യു വീരഗാഥകള്‍ എന്നൊക്കെയോ പറഞ്ഞു തിരക്കഥകള്‍ എഴുതാം .ഏതെങ്കിലും കല്പകവാടിക്കാരനെക്കൊണ്ട് പടവും പിടിപ്പിക്കാം. മോഡി ഒരു വിഷവിത്താണു. അതു വളര്‍ന്നു ഇങ്ങനെ പന്തലിക്കുന്നത് ജനാധിപത്യത്തിനു ആപത്താണു. പക്ഷേ അതിനെക്കാള്‍ വലിയ ആപത്താണു ‘എടാ ഗോപാലകൃഷണാ” എന്ന ശൈലിയിലുള്ള പരമേശ്വരന്റെ ജല്പ്പനങ്ങള്.ഗുജറാത്തില്‍ ഒരു സീറ്റുപോലും നേടാന്‍ കഴിയാതെ പോയ ഒരു രാഷ്ട്രീയ കക്ഷി ഇന്നലെ പറഞ്ഞ ഒരു തമാശ കേട്ടില്ലേ: ഗുജറാത്തിലെ പരാജയകാരണം 123 ആണവക്കരാറാണെന്നു. ഇനി കുട്ടിസഖാക്കള്‍ക്കു കണ്ണൂര്‍ ശൈലിയില്‍ പ്രസംഗിച്ചു നടക്കാന്‍ ഒരു കാരണം കിട്ടിയല്ലൊ. ഗുജറാത്തിലെ ജനങ്ങള്‍ മണ്ടന്മാര് അല്ല. അതല്ല, ആണെങ്കില്‍ തന്നെ അവരെ നേര്‍വഴിക്കു തെളിച്ചു നടത്തേണ്ട വിപ്ലവപാര്‍ട്ടികള്‍ അല്ലേ ആനമണ്ടന്മാര്? ഒരുരക്ഷയും ഇല്ലെങ്കില്‍ യശോദ ബെന്‍ നെ നേതാവാക്കി ഒരുസ്റ്റേറ്റ് കമ്മിറ്റി തട്ടിക്കൂട്ടിയാലോ? ഇവിടെനിന്നും കുറെ ആലപ്പുഴക്കാരെ അഹമ്മദബാദിലേക്കു നാടും കടത്താം!
സ്വാമിയെ കണ്ടാല്‍ മോക്ഷം കിട്ടും
പക്ഷേ അരവണ കിട്ടില്ല
Please do not miss the following bog.
blog adress is
http://podippumthongalum.blogspot.com
The Specific Post URL is
Aravana Kittilla
Post a Comment