Saturday, December 01, 2007

കരുണാകരന്റേതു കൊടുംചതി: മുരളി

കെ.കരുണാകരന്റെ ഇനിയുള്ള യാത്രകളില്‍ ഒപ്പമുണ്ടാവില്ലെന്ന് മകനും എന്‍സിപി സംസ്ഥാന പ്രസിഡന്റുമായ കെ. മുരളീധരന്‍. എന്‍സിപി നിര്‍വാഹക സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്ന അദ്ദേഹം. എന്തിനു കോണ്‍ഗ്രസിലേക്കു മടങ്ങുന്നുവെന്ന ചോദ്യത്തിന് കരുണാകരന്‍ പോകുന്നതിനു മുമ്പ് ഉത്തരം പറയണം. കരുണാകരന്‍ നടത്തിയത് കൊടുംചതിയാണ്. എന്‍സിപി അണികളെ നടുക്കടലില്‍ ഉപേക്ഷിച്ചാണ് അദ്ദേഹം പോയത്. കരുണാകരനെതിരെ പരസ്യമായ വിമര്‍ശനത്തിനില്ല. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തെ വിശ്വാസമില്ല. രാഷ്ട്രീയമായ അഭയം തന്നവരെ വഞ്ചിക്കാനില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തും. എന്‍സിപി പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണ് കരുണാകരന്റെ നടപടി. സ്വന്തം പാര്‍ട്ടിയുടെ വിശ്വാസ്യതയാണു വലുത്. ഇന്നലെ കരുണാകരനൊപ്പമുള്ള യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകും.പീതാംബര കുറുപ്പ്, എന്‍.വേണുഗോപാല്‍, ജോസി സെബാസ്റ്റ്യന്‍, എം.ടി. പദ്മ എന്നിവരടക്കമുള്ള നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കേന്ദ്രനേതൃത്വത്തിനു ശുപാര്‍ശ ചെയ്യുന്നതിന് യോഗം തീരുമാനിച്ചു - മുരളീധരന്‍ പറഞ്ഞു

No comments: