Saturday, December 01, 2007

തുര്‍ക്കി വിമാനം തകര്‍ന്ന് 56 മരണം

അറ്റ്ലസ് ജെറ്റ് കമ്പനിയുടെ വിമാനം ഇസ്പര്‍ത പ്രവിശ്യയില്‍ തകര്‍ന്ന് 49 യാത്രക്കാരും ഏഴു വിമാനജീവനക്കാരും കൊല്ലപ്പെട്ടു. ഇസ്തംബുളില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 4.20നു പോയ വിമാനം മധ്യ തുര്‍ക്കിയിലെ കൊസിബോര്‍ലു നഗരത്തിനു സമീപം മലമ്പ്രദേശത്താണു തകര്‍ന്നത്. പ്രതികൂല കാലാവസ്ഥയല്ല കാരണമെന്നാണു കമ്പനി മേധാവി ടന്‍കെ ദൊഗനര്‍ പറഞ്ഞത്. ശക്തമായ കാറ്റോ മഞ്ഞോ ഒന്നുമില്ലായിരുന്നു.വിമാനത്തില്‍നിന്നുള്ള സിഗ്നലുകള്‍ ലഭ്യമല്ലാതായി അഞ്ചു മണിക്കൂറിനു ശേഷമാണ് തിരച്ചില്‍ ഹെലികോപ്റ്ററുകള്‍ വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മുന്‍ഭാഗം ആകെ തകര്‍ന്ന വിമാനത്തിനു ചുറ്റും ജഡങ്ങളും ബാഗേജുകളും ചിതറിക്കിടക്കുകയായിരുന്നു. ചില ജഡങ്ങള്‍ സീറ്റുകളില്‍ തന്നെ ബെല്‍റ്റ് മുറുക്കിയ നിലയിലായി

No comments: