Saturday, December 01, 2007

തസ്ളിമ നസ്റിനും നന്ദിഗ്രാമും തമ്മിലെന്ത്?

"ഉപദേശീ, നീ കുടിക്കുകയില്ല.
മറ്റുള്ളവരെ കുടിക്കാന്‍ അനുവദിക്കുകയുമില്ല. എങ്കിലും നിന്റെ വാഗ്ദാനങ്ങളില്‍ മദ്യമുണ്ട്. നീ വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗത്തിലെ മദ്യം
എത്രകണ്ടു ലഹരിയുള്ളതാണ്?"
(കവി: മിര്‍സാ ഗാലിബ്, വിവര്‍ത്തനം: കെ.പി.എ. സമദ്)
ഇങ്ങനെയുള്ള നിരവധി പൊള്ളുന്ന ചോദ്യ ശരങ്ങള്‍കൊണ്ടു മുസ്ളിം മതപൌരോഹിത്യത്തെ മുറിവേല്‍പ്പിച്ച മിര്‍സാ ഗാലിബ് എന്നമഹാനായ കവി, ഒരു തമാശകൊണ്ടു തൂക്കുകയറില്‍നിന്നു രക്ഷപ്പെട്ടത്രേ !
ശിപായി ലഹളയെന്നു ബ്രിട്ടീഷ് സാമ്രാജ്യത്വം ചാപ്പകുത്തിയ 1857ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ പേരില്‍ മുസ്്ലിംകളെയൊന്നായി കൊന്നൊടുക്കുന്ന കാലം. ഇന്ത്യ എന്നും അഭിമാനത്തോടെ സ്മരിക്കുന്ന മിര്‍സാ ഗാലിബ് അന്നത്തെ അവസ്ഥയെക്കുറിച്ച് ഇങ്ങനെയെഴുതി.
"നഗരം മുസ്ളിം രക്തത്തിനായി ദാഹിക്കുകയാണ്.
ഓരോ മണ്‍തരിക്കും അതിന്റെ പങ്കു ലഭിക്കേണ്ടതുണ്ട്."
അപകടങ്ങള്‍ക്കിടയിലായിരുന്നു അന്നു ഗാലിബും ജീവിച്ചത്. 1857 ഒക്ടോബര്‍ 10നു ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെയും പിടിച്ചു. കേണല്‍ ബേണിന്റെ മുമ്പില്‍ ഹാജരാക്കി. ചോദ്യം ചെയ്യല്‍ എന്നാല്‍ തൂക്കിക്കൊല്ലല്‍ എന്നായിരുന്നു അര്‍ഥം. എന്നിട്ടും ഗാലിബ് രക്ഷപ്പെട്ടു.
കേണല്‍ ബേണ്‍ ചോദിച്ചു-' നിങ്ങള്‍ മുസ്ളിമാണോ'.
" എന്റെ മതം മനുഷ്യന്റെ ഏകത്വമാണ്
എന്റെ പ്രമാണം ആചാരങ്ങളുടെ നിരാസമാണ്
മതങ്ങള്‍ ഇല്ലാതായാല്‍
വിശ്വാസം വിശുദ്ധമായി"
എന്നെഴുതിയ ഗാലിബ് ശാന്തനായി പറഞ്ഞു. 'പകുതി മുസല്‍മാനാണ്, ഹുസൂര്‍'. കേണലിന് ആ'പകുതി പ്രയോഗ'ത്തിന്റെ പൊരുള്‍ മനസിലായില്ല. അതു മനസിലാക്കിയ ഗാലിബ് പറഞ്ഞു. 'ഞാന്‍ മദ്യം ഉപയോഗിക്കും. പക്ഷേ പന്നിയിറച്ചി കഴിക്കില്ല. മദ്യവും പന്നിയിറച്ചിയും മുസ്ളിങ്ങള്‍ക്കു മതവിശ്വാസ പ്രകാരം നിഷിദ്ധവസ്തുക്കളാണ്. ഇതിലൊന്നു ചെയ്യുന്നതു കൊണ്ടു ഞാന്‍ പകുതിമാത്രം മുസ്ളിം' എന്ന ഗാലിബിന്റെ നര്‍മ്മം കേട്ടു സായിപ്പു പൊട്ടിച്ചിരിച്ചു പോയത്രേ. മരണത്തിന്റെ മുഖത്തു നോക്കി ഫലിതം പറയുന്ന ഒരുത്തനു കലാപകാരിയാവാന്‍ കഴിയില്ല. നിങ്ങള്‍ക്കു പോകാം എന്നായിരുന്നത്രേ സായിപ്പിന്റെ വിധി. സായിപ്പിന്റെ ചിരിയും വിധിയും പ്രത്യയശാസ്ത്ര വിമുക്തമായിരുന്നില്ലെന്നു വിസ്മരിക്കുന്നില്ല.
ഇസ്ളാം മത വിശ്വാസികള്‍ വേദഗ്രന്ഥമായി ആദരിക്കുന്ന ഖുര്‍ആനില്‍, ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചിട്ടുള്ളത് 'കാരുണ്യം' എന്നര്‍ത്ഥത്തിലുള്ള 'റഹ്മത്ത്' എന്ന പദമാണെന്നു അബ്ദുല്‍ കലാം ആസാദ് ' തന്റെ പ്രശസ്തമായ 'തര്‍ജവാനുല്‍ ഖുര്‍ആനില്‍' എഴുതിയതു മുമ്പു വായിച്ചതോര്‍മയിലുള്ള. പ്രവാചകന്റെ മുമ്പിലേക്ക് അദ്ദേഹത്തോടുള്ള അമര്‍ഷം പ്രകടിപ്പിക്കാന്‍ എന്നും മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. ഓരോ ദിവസവും അതു പരിഗണിക്കാതെ പ്രവാചകന്‍ നടന്നുപോകുകയും ചെയ്തു. ഒരു ദിവസം പതിവുപോലെ നടന്നുപോകുമ്പോള്‍ 'മാലിന്യം' പ്രസ്തുത വീടിന്റെ മാളിക മുകളില്‍ നിന്നു തനിക്കു നേരെ വരാത്തതുകണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. ആ സ്ത്രീക്ക് എന്തുപറ്റി എന്നദ്ദേഹം അന്വേഷിച്ചു. അപ്പോഴാണറിയുന്നത് അവര്‍ രോഗിയായി കിടക്കുകയാണെന്ന്. അദ്ദേഹം അവരെ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയുമാണത്രേ ചെയ്തത്.
മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ പുച്ഛിക്കുകയും ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ സൃഷ്ടിയാണെന്നു പരിഹസിക്കുകയും ചെയ്ത അറേബ്യയിലെ സാഹിത്യകാരന്മാരോട്, 'എങ്കില്‍ നിങ്ങളിതിലുള്ളതു പോലൊരു വരി സ്വന്തമായി സൃഷ്ടിക്കൂ' എന്നു സര്‍ഗാത്മകതയുടെ ഭാഷയില്‍ വെല്ലുവിളിക്കുകയാണു ഖുര്‍ ആന്‍ ചെയ്തത്. അല്ലാഹുവിനു വേണമായിരുന്നെങ്കില്‍ ഖുര്‍ആന്‍ വിമര്‍ശകരുടെ മുഴുവന്‍ കഥകഴിക്കാന്‍ കഴിയുമായിരുന്നു. ഒരമ്പു പോലും അയയ്ക്കാതെ തല്‍ക്ഷണം അവരെയാകെ അവസാനിപ്പിക്കാനാവുമായിരുന്നു. ആയത്തുള്ളാ ഖൊമേനി മുതല്‍ ഇദിരീസ് അലി വരെയുള്ളവരുടെ ഉന്മൂലന പദ്ധതി അവര്‍ക്കാര്‍ക്കും സങ്കല്‍പിക്കാനാവാത്തവിധം കൃത്യമായി നടപ്പിലാക്കാനാവുമായിരുന്നു. വിയോജിപ്പിന്റെ ഇലയനക്കങ്ങള്‍ പോലുമില്ലാത്ത സമ്പൂര്‍ണ വിശ്വാസ ലോകം സാക്ഷാത്കരിക്കാനാവുമായിരുന്നു. പക്ഷേ, അഖിലേന്ത്യാ മൈനോറിറ്റി ഫോറം മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് വരെയുള്ള സംഘടനകളെ നിരാശപ്പെടുത്തും വിധം 'അല്ലാഹു' എന്നെന്നേക്കുമായി പ്രഖ്യാപിച്ചത് 'നിങ്ങള്‍ക്കു നിങ്ങളുടെ മതം, അവര്‍ക്ക് അവരുടെ മതം, മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല' എന്ന ആര്‍ക്കും മനസിലാക്കാന്‍ കഴിയും വിധം വ്യക്തമായിട്ടായിരുന്നു.
പേന സമരായുധമാക്കിയ ഒരെഴുത്തുകാരിയെ പിച്ചാത്തികൊണ്ടു മാത്രം നേരിടാന്‍ കുതിക്കുന്ന സ്വന്തം അനുചരവൃന്ദത്തെക്കുറിച്ചോര്‍ത്തു 'മതേതര' മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെന്നപോലെ മത മൂല്യങ്ങളുയര്‍ത്തിപ്പിടിക്കുന്നവരും സംതൃപ്തരായിരിക്കാന്‍ സാധ്യതയില്ല. തസ്ലിമ നസ്റിനെതിരേ ബംഗ്ളാദേശില്‍ മതയാഥാസ്ഥിതികര്‍ ഉറഞ്ഞു തുള്ളിയപ്പോള്‍, മതവിശ്വാസികള്‍ തന്നെയായ മനുഷ്യസ്നേഹികള്‍ പറഞ്ഞത്, ' ശിക്ഷ ദൈവം നിശ്ചയിക്കട്ടെ' എന്നായിരുന്നു. അവര്‍ തസ്ലിമയുടെ നിലപാടുകളോടു വിയോജിച്ചപ്പോഴും, അവരുടെ തലയ്ക്കു വിലപറഞ്ഞില്ല. അവരുടെ പേനയുടെ നിബ് കുത്തിപ്പൊട്ടിച്ചില്ല. മനുഷ്യത്വ വിരുദ്ധമായ മതവിധികള്‍ക്കു മുമ്പില്‍ മുട്ടുകുത്തിയില്ല. 'ദൈവനീതി' നടപ്പിലാക്കാന്‍ കഴിയാത്തവര്‍, ' ദൈവശിക്ഷ' നടപ്പിലാക്കാന്‍ നേതൃത്വം കൊടുക്കുന്നതിന്റെ യുക്തിയെയാണവര്‍ കടന്നാക്രമിച്ചത്.
പേനയെ പേനകൊണ്ടു നേരിടുന്നതിനു പകരം, ദൈവത്തിന്റെ പിന്നിലൊളിച്ചുനിന്നു നിസഹായയായ ഒരു മനുഷ്യനുനേരെ ആക്രോശിക്കുന്നതിനെയാണവര്‍ ചോദ്യം ചെയ്തത്. എന്നിട്ടും ധാക്കയിലെ ആശുപത്രിയില്‍ ആതുര സേവനം നിര്‍വഹിച്ചു മുറിവുകളുണക്കിയ പ്രശസ്തയായ ഒരു ഡോക്ടറെ, മതയാഥാസ്ഥിതികത്വം മാനസികമായി കുത്തിമുറിവേല്‍പിക്കുകയായിരുന്നു. ഒന്നുകില്‍ എഴുത്ത് അല്ലെങ്കില്‍ ജോലി, രണ്ടും കൂടി പറ്റില്ലെന്നവര്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. 'എഴുത്തോ കഴുത്തോ' എന്ന ഉള്ളം പിളര്‍ക്കുന്ന ചോദ്യത്തിനു മുമ്പില്‍ എന്നിട്ടും തസ്ലീമ പതറിയില്ല. പിറന്ന നാടിനോട്, ആതുര ശുശ്രൂഷയോടു കണ്ണീരോടെ വിടവാങ്ങി അവര്‍ എഴുത്തു തുടര്‍ന്നു. കൊല്‍ക്കത്ത അവരെ നിറഞ്ഞമനസോടെ സ്വീകരിച്ചു.
ഇന്ത്യയിലെ ന്യൂനപക്ഷ പീഡനങ്ങളില്‍ ആത്മാര്‍ഥമായി പിടയുന്നവര്‍, ബംഗ്ളാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കു ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചോര്‍ത്തും പിടയേണ്ടതായിരുന്നു. ബംഗ്ളാദേശിലരങ്ങേറിയ ഒരനീതിക്കെതിരേ തല്‍സമയം പ്രതികരിക്കാന്‍ കഴിഞ്ഞ തസ്ളിമ നസ്റിനെ അഭിവാദ്യം ചെയ്യുകയായിരുന്നു യഥാര്‍ഥ ന്യൂനപക്ഷ നിലപാടുള്ളവര്‍ ചെയ്യേണ്ടിയിരുന്നത്. മതമൂല്യങ്ങളെക്കുറിച്ചു മതപണ്ഡിതന്മാര്‍ക്കു വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നല്‍കാമെങ്കില്‍, അതിന്റെ പേരില്‍ സ്വന്തം സംഘടനയും പ്രസിദ്ധീകരണവും നടത്താമെങ്കില്‍ ആ അര്‍ഥത്തില്‍ മതാഭിമുഖ്യങ്ങളില്ലാത്തവര്‍ ഒരു തസ്ളിമക്കും മറ്റൊരു സല്‍മാന്‍ റുഷ്ദിക്കും മാത്രം അത്തരമൊരു സ്വാതന്ത്യ്രം അനുവദിക്കുകയില്ലെന്നു ശഠിക്കുന്നത് എന്തുമാത്രം സങ്കുചിതമാണ്.
പര്‍ദയ്ക്കെതിരേ തസ്ലിമ ഒരു പ്രബന്ധമെഴുതുമ്പോള്‍ പ്രകോപിതരാവുകയല്ല, ഇപ്പുറത്തുനിന്നു മറ്റൊരു പ്രബന്ധമെങ്കിലും മിനിമം എഴുതി അതിനോടു വിയോജിക്കുകയാണു വേണ്ടത്. തസ്ളിമയുടെ 'എന്റെ പെണ്‍കുട്ടിക്കാലം' മുതലുള്ള രചനകള്‍ ആസ്വദിക്കുന്ന മണ്ഡന വിമര്‍ശനങ്ങളെ തീക്ഷ്ണമായി വിയോജിക്കുന്ന ഖണ്ഡന വിമര്‍ശനം കൊണ്ടു നേരിടുകയാണു വേണ്ടത്.
ഒരിക്കല്‍ ഇന്ത്യ-പാക് വിഭജനത്തിന്റെ യുദ്ധഭൂമിയായിരുന്ന ബംഗാളിനെ മതേതര ഇന്ത്യയുടെ മാതൃകാസ്ഥാനമാക്കി മാറ്റിയ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള 'ഒരസംസ്കൃത പദാര്‍ഥമല്ല' തസ്ളിമയെന്നു'നന്ദിഗ്രാമില്‍'നിന്നു കൊല്‍ക്കത്തയിലേക്കു തീപ്പന്തങ്ങളുമായി തുള്ളി വന്നവര്‍ തിരിച്ചറിയണം.
1952ല്‍ വോട്ടിംഗ് ശതമാനത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയേക്കാള്‍ മുന്നിട്ടു നിന്നിരുന്ന സംഘപരിവാര്‍ പ്രസ്ഥാനത്തെ മൂലയ്ക്കിരുത്തി, ന്യൂനപക്ഷ വര്‍ഗീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ വഴികളടച്ച ബംഗാളിനെ ഇളക്കാന്‍ അഖിലേന്ത്യാ ന്യൂനപക്ഷ ഫോറം നേതാക്കളായ ഒരു ഇദ്രീസ് അലിക്കും മറ്റൊരു സുല്‍ത്താന്‍ അഹമ്മദിനും കഴിയുമെന്നു നിഗമിക്കരുത്.
'അഖിലേന്ത്യാ മൈനോറിറ്റി ഫോറം' എന്ന് ഇന്ത്യ മുഴുവന്‍ പടര്‍ന്നു പച്ചച്ചു നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ നേതാക്കള്‍ , യഥാക്രമം കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണെന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ പിന്നെ 'അഖിലേന്ത്യാ മൈനോറിറ്റി ഫോറം' എന്ന പേരിനേക്കാള്‍ നന്നായിരുന്നതു 'ബംഗാള്‍ കോണ്‍ഗ്രസ് തൃണമൂല്‍ ഫോറം' എന്നായിരുന്നു.
നന്ദിഗ്രാമെങ്കില്‍ നന്ദിഗ്രാം
തസ്ളിമയെങ്കില്‍ തസ്ളിമ
പകുതി തുറന്ന വാതില്‍ പകുതി അടച്ചതാണ്. അതുകൊണ്ടു മുഴുവന്‍ തുറന്ന വാതില്‍ മുഴുവനും അടച്ചതാണ്. ഏതോ വെപ്രാളത്തില്‍ വീടു പൂട്ടാന്‍ മറന്ന ഒരാളോടു മറ്റൊരാള്‍ പറയുന്നു. നന്ദിഗ്രാമും തസ്ളിമ നസ്രീനും തമ്മിലുള്ള ബന്ധം, ഏകദേശം ഇതുപോലുള്ളൊരു ബന്ധമാണ്.
ഒരു തത്വദീക്ഷയുമില്ലാതെ യുക്തിരഹിതമായി, തങ്ങള്‍ക്കു വേണ്ടതു മാത്രം അവിടെനിന്നും ഇവിടെനിന്നും എടുത്തു ചേര്‍ത്തു കൃത്രിമമായി ഒരേകത്വ പ്രതീതിയുണ്ടാക്കി ആളെപ്പറ്റിക്കുന്ന ഒരേര്‍പ്പാടാണിത്. പൊതുവില്‍ പരസ്യങ്ങളിലും പ്രചാരണങ്ങളിലുമാണ് ഇത്തരം പെറുക്കിയെടുക്കല്‍കല കൊമ്പുകുലുക്കാറുള്ളത്. ഒരു വിധേനയും തമ്മില്‍ യോജിപ്പിക്കാനാവാത്തതിനെ തന്നിഷ്ട പ്രകാരം കൂട്ടിച്ചേര്‍ക്കുമ്പോള്‍, ഇവര്‍ വെട്ടിവീഴ്ത്തുന്നതു വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ യഥാര്‍ഥ ബന്ധങ്ങളെയാണ്. നന്ദിഗ്രാമില്‍, ഇന്തോനീഷ്യയിലെ കമ്മ്യൂണിസ്റ്റുകാരെ കൂട്ടത്തോടെ കൊന്ന സലിംഗ്രൂപ്പിനു വേണ്ടി ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകരുടെ ഭൂമിപിടിച്ചെടുക്കുന്നുവെന്നാണു പ്രചാരണം. ഇതു കേട്ടാന്‍ തോന്നുക മറ്റെല്ലാ കുത്തക മുതലാളിമാരും കമ്മ്യൂണിറ്റ് പാര്‍ട്ടിയെ പാലും തേനും കൊടുത്തു വളര്‍ത്തുകയായിരുന്നുവെന്നാണ്. നന്ദിഗ്രാമിലെ ഭൂമി പിടിച്ചെടുക്കല്‍ ഭൂതം കൊല്‍ക്കത്തയിലേയും ഭൂമി പിടിച്ചെടുക്കാന്‍ കുതിക്കുകയായിരുന്നെന്നും അതു തടയാനാണു കോണ്‍ഗ്രസ് തൃണമൂല്‍ വര്‍ഗീയ മഹാസഖ്യം അഖിലേന്ത്യാ മൈനോറിറ്റി ഫോറമായി പ്രത്യക്ഷപ്പെട്ടു കൊല്‍ക്കത്തയില്‍ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്നതെന്നുമാണോ കരുതേണ്ടത്? എന്നാലിതില്‍ തസ്ലിമ നസ്റിനെന്തുകാര്യം? തസ്ളിമയെ പുറത്താക്കുന്നതിനാണു പ്രക്ഷോഭമെങ്കില്‍, ഇതില്‍ നന്ദിഗ്രാമിനെന്തുകാര്യം? ഒരിക്കല്‍ വിവേകശാലി എന്നര്‍ഥമുണ്ടായിരുന്ന 'സോഫിസ്റ്റ്' എന്നവാക്കാണു പിന്നീട് 'കുതര്‍ക്കം' എന്ന അവസ്ഥയിലേക്കു താഴ്ന്നത്. ഇപ്പോളത് ഇടതുപക്ഷത്തെ ഇടിച്ചുതാഴാന്‍ എന്തു ചെയ്യുന്നവര്‍ക്കും നന്നായിചേരും. അവര്‍ ഉമിക്കരി പഞ്ചസാരയാക്കും. യഥാര്‍ഥ ഇടതുപക്ഷത്തെ വലതുപക്ഷമാക്കും. വാദത്തില്‍ ജയിക്കാന്‍ എന്തുതരം ജാലവിദ്യയും കാണിക്കും. കൊമ്പില്ലാത്തതിനു കൊമ്പുണ്ടെന്നും നന്ദിഗ്രാമില്‍നിന്നു നയാചറിലേക്കു മാറ്റിയ കെമിക്കല്‍ ഹബ് നന്ദിഗ്രാമില്‍ തന്നെയാണെന്നും കുതര്‍ക്കത്തിലൂടെയവര്‍ തെളിയിക്കും. നിനക്കു കളഞ്ഞുപോകാത്തതു നിന്റെ കൈവശം ഇപ്പോഴുമുണ്ട്. നിനക്കു കൊമ്പുകള്‍ കളഞ്ഞുപോയിട്ടില്ല. അതുകൊണ്ടു നിനക്കു കൊമ്പുണ്ട് എന്നാണു പഴയ കുതര്‍ക്കം!
ബംഗാളില്‍ നിന്നു വര്‍ഗീയ ദുര്‍ഭൂതങ്ങളെ എന്നെന്നേക്കുമായി കുടിയൊഴിപ്പിച്ചു വിട്ടത് ഇടതുപക്ഷ നേതൃത്വത്തിലായിരുന്നു. അമേരിക്കന്‍ ഇംഗിതത്തിനു തുള്ളുന്ന വെറുമൊരു പാവയായി വളരെവേഗം മാറിപ്പോകുമായിരുന്ന മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ ഇങ്ങനെയെങ്കിലും 'കൂനി നില്‍ക്കുന്നത്' ഇടതുപക്ഷ ഇടപെടല്‍ ഉള്ളതുകൊണ്ടാണ്. ബുഷ്, നിങ്ങളൊരു കൊലയാളി സംഘത്തിന്റെ നേതാവാണെന്നു ശബ്ദമുയര്‍ന്നതു ബംഗാളില്‍ നിന്നായിരുന്നു. ഗുജറാത്ത് വംശഹത്യയുടെ ഇരകളുടെ പ്രതീകമായ കുത്തബ്ദീന്‍ അന്‍സാരി നിര്‍ഭയനായി ജീവിക്കുന്നതും ബംഗാളിലാണ്.
മുപ്പത് വര്‍ഷം കേന്ദ്രഭരണകൂടം ഒരു ശത്രുരാജ്യത്തോടെന്നപോലുള്ള സമീപനം സ്വീകരിച്ചിട്ടും ബംഗാളില്‍ ഇടതുപക്ഷം ജ്വലിച്ചു നില്‍ക്കുകയാണ്. അപ്പോഴാണ്, നന്ദിഗ്രാമെങ്കില്‍ നന്ദിഗ്രാം, തസ്ളിമയെങ്കില്‍ തസ്ളിമ, എന്തായാലും ഇടതുപക്ഷ ബംഗാള്‍ ഇങ്ങനെ നിലനിന്നുകൂടാ എന്ന വലതുപക്ഷ അലറല്‍ കൊടുമ്പിരി കൊള്ളാനാരംഭിച്ചത്. അതിനു വേണമെങ്കില്‍ കിഴക്കന്‍ മിഡ്നാപൂരിലെ നന്ദിഗ്രാമിനെ മാത്രം തകര്‍ത്താല്‍ പോരാ, ബംഗാളിന്റെ കണ്ണായ കൊല്‍ക്കത്തയെ കുത്തിമലര്‍ത്തണം. അതിനുവേണ്ടിയാണു വലതുപക്ഷ മഹാസഖ്യം, മുസ്ളിം വര്‍ഗീയവാദത്തിനു മുമ്പില്‍ മുട്ടുമടക്കിയത്.
കെ ഇ എന്‍

2 comments:

ജനശക്തി ന്യൂസ്‌ said...

തസ്ളിമ നസ്റിനും നന്ദിഗ്രാമും തമ്മിലെന്ത്?

"ഉപദേശീ, നീ കുടിക്കുകയില്ല.

മറ്റുള്ളവരെ കുടിക്കാന്‍ അനുവദിക്കുകയുമില്ല.
എങ്കിലും നിന്റെ വാഗ്ദാനങ്ങളില്‍ മദ്യമുണ്ട്. നീ വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗത്തിലെ മദ്യം

sajith90 said...

ദേശിയ നൂനപഷകമ്മിഷന്‍ നന്ദിഗ്രാമില്‍ സ്ത്രികളെയും പ്രായപൂര്‍ത്തി ആകാത്ത ബാലികമാരെയും മാനഭംഗപ്പെടുത്തിയാതായി റിപോര്‍ട്ട്‌ കൊടുതിരിക്കുന്നു. വെറും പാവമായ CPM ആണെത്രെ ഇതിനു പിന്നില്‍. ശിവ: ശിവ:.
ദേശിയ നൂനപഷകമ്മിഷനും ബൂര്‍ഷ പിന്തിരിപ്പന്‍ ആയി ജനശക്തി നൂസ്‌ പ്രഖ്യാപിക്കുന്നു ഇതു സമ്മതിക്കാത്തവരുടെ സംസ്കാരം കുറവാണു