Friday, November 02, 2007

വിമാനം വൈകല്‍ കരിപ്പൂരില്‍ നിത്യസംഭവമാകുന്നു,

വിമാനം വൈകല്‍ കരിപ്പൂരില്‍ നിത്യസംഭവമാകുന്നു,
ജിദ്ദയില്‍ നിന്നുള്ള എയറ് ഇന്ത്യ മണിക്കൂറുകളോളം വൈകി.
യാത്രക്കാറ്ക്ക് വെള്ളവും ഭക്ഷണം കൊടുത്തില്ല.

കരിപ്പൂര്‍: ജിദ്ദയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ വിമാനത്തില്‍നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് ജിദ്ദയില്‍നിന്ന് പുറപ്പെടേണ്ട വിമാനം വൈകീട്ട് മൂന്നിനാണ് പുറപ്പെട്ടത്. പറന്ന് ഉയര്‍ന്ന വിമാനം ഉടന്‍ തിരിച്ചിറക്കി. പിന്നീട് മണിക്കൂറുകള്‍ വൈകിയാണ് വിമാനം യാത്രതിരിച്ചത്. ഈസമയം യാത്രക്കാര്‍ക്ക് ഭക്ഷണമോ മറ്റ് സൌകര്യങ്ങളോ നല്‍കാന്‍ എയര്‍ഇന്ത്യ അധികൃതര്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. രാവിലെ 10.15 നാണ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.

2 comments:

ജനശക്തി ന്യൂസ്‌ said...

വിമാനം വൈകല്‍ കരിപ്പൂരില്‍ നിത്യസംഭവമാകുന്നു,
ജിദ്ദയില്‍ നിന്നുള്ള എയറ് ഇന്ത്യ മണിക്കൂറുകളോളം വൈകി.
യാത്രക്കാറ്ക്ക് വെള്ളവും ഭക്ഷണം കൊടുത്തില്ല.

കരിപ്പൂര്‍: ജിദ്ദയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ വിമാനത്തില്‍നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് ജിദ്ദയില്‍നിന്ന് പുറപ്പെടേണ്ട വിമാനം വൈകീട്ട് മൂന്നിനാണ് പുറപ്പെട്ടത്. പറന്ന് ഉയര്‍ന്ന വിമാനം ഉടന്‍ തിരിച്ചിറക്കി. പിന്നീട് മണിക്കൂറുകള്‍ വൈകിയാണ് വിമാനം യാത്രതിരിച്ചത്. ഈസമയം യാത്രക്കാര്‍ക്ക് ഭക്ഷണമോ മറ്റ് സൌകര്യങ്ങളോ നല്‍കാന്‍ എയര്‍ഇന്ത്യ അധികൃതര്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. രാവിലെ 10.15 നാണ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്

chithrakaran ചിത്രകാരന്‍ said...

ഒരു വിമാനത്താവളം ആരംഭിക്കുംബോള്‍ കഴിവുള്ള ഒരു മാനേജരെ നിയമിക്കാന്‍ എന്താ ഇത്ര തടസ്സം?