Friday, November 02, 2007

ലാറ്റിനമേരിക്കന്‍ രാജ്യങളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുന്നു

ലാറ്റിനമേരിക്കന്‍ രാജ്യങളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുന്നു. പി.ഗോവിന്ദപ്പിള്ള

(ഇപ്പോള്‍ ലാറ്റിനമേരിക്കയില്‍ എട്ട് രാഷ്ട്രങ്ങളില്‍ നിറഭേദങ്ങള്‍ ഉണ്ടാകാമെങ്കിലും ഇടതുപക്ഷ സഖ്യങ്ങളാണ് ഭരണം നടത്തുന്നത്. ഈ ഇടതുപക്ഷ മുന്നേറ്റത്തിന്റെ ഒരു പ്രധാന കണ്ണി ആണ് അര്‍ജന്റീന. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നെസ്റ്റര്‍ കിര്‍ച്ച്നറുടെ ഭാര്യയും അനുയായിയുമായ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കിര്‍ച്ച്നര്‍ തൊട്ടടുത്ത എതിരാളിയേക്കാള്‍ ഇരട്ടിയിലേറെ വോട്ട് നേടി വിജയിച്ചത്, ലാറ്റിനമേരിക്കന്‍ കാറ്റ് ഇപ്പോഴും ഇടത്തോട്ടുതന്നെ എന്നതിന്റെ തെളിവാണ്.)

ബ്രസീല്‍ കഴിഞ്ഞാല്‍ ലാറ്റിനമേരിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള അര്‍ജന്റീന (4 കോടി) ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ദക്ഷിണാര്‍ധത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രവും ആയിരുന്നു. യൂറോപ്പിലെ പല വികസിത രാഷ്ട്രങ്ങളോടും കിടപിടിച്ചിരുന്ന അര്‍ജന്റീന ഒരുഘട്ടത്തില്‍ ലോകത്തിലെ പതിനൊന്നാമത്തെ സമ്പന്ന രാഷ്ട്രം എന്ന നിലവരെ എത്തിയതാണ്. 1946 മുതല്‍ ഒരു ദശവര്‍ഷക്കാലത്തോളം അര്‍ജന്റീനയുടെ പ്രസിഡന്റ് ആയിരുന്ന ജുവാന്‍ പെറോണിന്റെ നേതൃത്വത്തില്‍ നയതന്ത്രരംഗത്ത് അര്‍ജന്റീന വടക്കേ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് മുന്നില്‍ തലകുനിക്കാതെ ഉയര്‍ന്നുനിന്നു. പക്ഷേ, 1970 മുതല്‍ ശക്തിയാര്‍ജിച്ച ആഗോളീകരണവും സ്വകാര്യവല്‍ക്കരണവും വടക്കേ അമേരിക്കന്‍ ആധിപത്യവും ആ രാജ്യത്തെ ദരിദ്രമാക്കുകയും രാഷ്ട്രീയമായി അസ്ഥിരതയിലേക്ക് തള്ളിവിടുകയും ചെയ്തു. നിരന്തരമായ പണിമുടക്കുകളും അക്രമാസക്തമായ തെരുവുയുദ്ധങ്ങളും എട്ടും പത്തും മാസത്തിനകം പ്രസിഡന്റുമാര്‍ പോവുകയും വരികയും ചെയ്യുന്ന, അരാജകത്വം കൊണ്ട് അര്‍ജന്റീന പൊറുതിമുട്ടിയ ഒരു ഘട്ടത്തിലാണ് നാല്വര്‍ഷം മുന്‍പ് കമ്യൂണിസ്റ്റ്പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങിയ ഇടതുപക്ഷങ്ങളുടെയും ദേശാഭിമാന പ്രചോദിതരായ ചെറിയ ഗ്രൂപ്പുകളുടെയും പിന്തുണയോടെ ഒരു അഭിഭാഷകനായ നെസ്റ്റര്‍ കിര്‍ച്ച്നര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
നെസ്റ്റ്നര്‍ കിര്‍ച്ച്നറുടെ വിജയം ഒറ്റപ്പെട്ട ഒരാകസ്മിക സംഭവം അല്ലായിരുന്നു. 1999 ല്‍ വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസ് പ്രസിഡന്റായതിനെത്തുടര്‍ന്ന് പല ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളും സോഷ്യലിസ്റ്റ് ക്യൂബയുടെയും ഷാവേസിന്റെയും മാര്‍ഗത്തിലേക്ക് നീങ്ങുകയായിരുന്നു. ഇപ്പോള്‍ ലാറ്റിനമേരിക്കയില്‍ എട്ട് രാഷ്ട്രങ്ങളില്‍ നിറഭേദങ്ങള്‍ ഉണ്ടാകാമെങ്കിലും ഇടതുപക്ഷ സഖ്യങ്ങളാണ് ഭരണം നടത്തുന്നത്. ഈ ഇടതുപക്ഷ മുന്നേറ്റത്തിന്റെ ഒരു പ്രധാന കണ്ണി ആണ് അര്‍ജന്റീന. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നെസ്റ്റര്‍ കിര്‍ച്ച്നറുടെ ഭാര്യയും അനുയായിയുമായ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കിര്‍ച്ച്നര്‍ തൊട്ടടുത്ത എതിരാളിയേക്കാള്‍ ഇരട്ടിയിലേറെ വോട്ട് നേടി വിജയിച്ചത്, ലാറ്റിനമേരിക്കന്‍ കാറ്റ് ഇപ്പോഴും ഇടത്തോട്ടുതന്നെ എന്നതിന്റെ തെളിവാണ്.
കിര്‍ച്ച്നര്‍ക്ക് അത്യത്ഭുതങ്ങള്‍ ഒന്നും നാലുവര്‍ഷംകൊണ്ട് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും കുതിച്ചുകയറുന്ന വിലക്കയറ്റം കുറേ തടഞ്ഞുനിര്‍ത്താനും വടക്കേ അമേരിക്കന്‍ ആഗോളീകരണ ഫലമായി കമ്പോള മത്സരത്തില്‍ തോറ്റ് പൂട്ടിപ്പോയ പല വ്യവസായശാലകളും വീണ്ടും തുറക്കാനും കഴിഞ്ഞു. അസ്വസ്ഥതകളും അക്രമാസക്തമായ തെരുവുയുദ്ധങ്ങളും കിര്‍ച്ച്നറെ അലട്ടിയില്ലെന്നതുതന്നെ അദ്ദേഹത്തിന്റെ ജനപ്രീതിക്ക് തെളിവാണ്. ആഗോളീകരണത്തിന് താന്‍ എതിരാണെന്നും ആഗോളീകരണവും വടക്കേ അമേരിക്കന്‍ ആധിപത്യവും ആണ് ഒരുകാലത്ത് സമ്പന്നമായിരുന്ന അര്‍ജന്റീനയെ ദരിദ്രമാക്കിയതെന്നും പ്രസിഡന്റ് ജോര്‍ജ്ബുഷിന്റെ മുഖത്തുനോക്കി ഉച്ചത്തില്‍ പ്രഖ്യാപിക്കാന്‍ കിര്‍ച്ച്നര്‍ മുതിര്‍ന്നു. 2006 ല്‍ ബ്യൂണസ് ഐയ്റിസില്‍ ചേര്‍ന്ന ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സ് ഛഎട സമ്മേളനത്തില്‍ അമേരിക്കന്‍ അര്‍ധഗോളത്തിലെ എല്ലാ രാഷ്ട്രങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സ്വതന്ത്ര വ്യാപാരമേഖല സ്ഥാപിക്കണമെന്ന പ്രസിഡന്റ് ബുഷിന്റെ നിര്‍ദേശത്തോട് പ്രതികരിച്ചുകൊണ്ടാണ് കിര്‍ച്ച്നര്‍ ഈ പ്രഖ്യാപനം നടത്തിയത്. ലാറ്റിനമേരിക്കയിലെ മറ്റ് ഇടതുപക്ഷ രാഷ്ട്രങ്ങള്‍ മാത്രമല്ല സാധാരണ വടക്കേ അമേരിക്കയോട് ആഭിമുഖ്യം പുലര്‍ത്തുന്ന വലതുപക്ഷ രാഷ്ട്രങ്ങളില്‍ ചിലത് ഷാവേസിന്റെയും കിര്‍ച്ച്നറുടെയും നിലപാട് ശക്തിയുക്തം ആവര്‍ത്തിക്കുകയുണ്ടായി. അതോടുകൂടി ഒരു തീരുമാനത്തിലും എത്താതെ ഒ.എ.എസ്. യോഗം പിരിഞ്ഞു. ഛഎട യോഗങ്ങള്‍ സമാപിക്കുമ്പോള്‍ എടുക്കാറുള്ള ഒരു തീരുമാനമാണ് അടുത്ത സമ്മേളനത്തിന്റെ സ്ഥലവും തിയ്യതിയും. എന്നാല്‍അതുപോലും ചെയ്യാതെ ഛഎട പിരിഞ്ഞതോടെ ആ സംഘടനതന്നെ തല്‍ക്കാലത്തേക്ക് അസ്തമിച്ചതായി കരുതാം. ഇതില്‍ രസകരമായ മറ്റൊരു വസ്തുത ഔപചാരികമായി യോഗം പിരിയുന്നതിന് ഒരു ദിവസം മുന്‍പുതന്നെ അംഗരാഷ്ട്രങ്ങളോട് വിടചോദിക്കുകപോലും ചെയ്യാതെ ഹോട്ടല്‍ മുറിയില്‍നിന്ന് നേരെ വിമാനത്താവളത്തിലെത്തി വാഷിങ്ടണിലേക്ക് പറക്കുകയാണ് ബുഷ് ചെയ്തത്.
ഈ പശ്ചാത്തലത്തില്‍ കിര്‍ച്ച്നറുടെ പിന്‍ഗാമിയായി പ്രഥമ വനിതയായിരുന്ന ക്രിസ്റ്റീന ഫെര്‍ണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ലാറ്റിനമേരിക്കയില്‍ അധികാരത്തിലെത്തുന്നതും പ്രതിപക്ഷത്തു തുടരുന്നതുമായ പല ഇടതുപക്ഷ പാര്‍ട്ടികളും സഖ്യങ്ങളും വ്യക്തമായ പ്രത്യയശാസ്ത്രമോ സോഷ്യലിസ്റ്റ് അജന്‍ഡയോ ഉള്ളവരാണെന്ന് കരുതിക്കൂടാ. അതുകൊണ്ട് പലപ്പോഴും വലതുപക്ഷത്തിന്റെ ദ്രോഹകരമായ മുതലാളിത്ത പക്ഷപാത നയങ്ങള്‍കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ അവ്യക്തമായ ജനപ്രീതി പ്രഖ്യാപനങ്ങളില്‍ വിശ്വസിച്ച് ഇടതുപക്ഷത്തെ അധികാരത്തിലേറ്റുക പതിവാണ്. എന്നാല്‍ പ്രതീക്ഷിച്ച മെച്ചമൊന്നും ലഭിക്കാതെ വരുമ്പോള്‍ അവര്‍ വീണ്ടും വലതുപക്ഷത്തിന്റെ വായാടിത്തത്തിന് ഇരയായി അവരെ തിരഞ്ഞെടുക്കുക മറ്റ് പലയിടത്തുമെന്ന പോലെ ലാറ്റിനമേരിക്കയിലും പതിവാണ്. അതുകൊണ്ട് രണ്ടാം ഊഴവും അര്‍ജന്റീന ഇടതുപക്ഷത്തെ തന്നെ വിജയിപ്പിച്ചത് ലാറ്റിനമേരിക്കന്‍ രാഷ്ട്രീയാന്തരീക്ഷത്തെ എന്നപോലെ കിര്‍ച്ച്നര്‍ നയിക്കുന്ന ഇടതുപക്ഷസഖ്യത്തിന്റെ വിശ്വാസ്യത വെളിവാക്കുന്നു.
ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഭര്‍ത്താവിന്റെ വഴിതന്നെ തുടരും എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവരുടെ ഭരണശേഷിയെപ്പറ്റി ആശങ്കകള്‍ ആണ് മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് ഫലത്തില്‍ കിര്‍ച്ച്നര്‍ തന്നെ ആയിരിക്കും ഭരണാധികാരി എന്നും മാധ്യമങ്ങള്‍ പരിഹാസ രൂപേണ ഊഹിക്കുന്നു. പക്ഷേ, അടുത്തകാലത്തെ ആഗോളതലത്തിലുള്ള രാഷ്ട്രീയമാറ്റങ്ങളില്‍ വളരെ കരുത്തുറ്റ വനിതാപ്രതിഭകള്‍ സംശയാലുക്കളുടെ പരിഹാസത്തെ പരാജയപ്പെടുത്തി കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇന്ദിരാഗാന്ധി, ശ്രീലങ്കയില്‍ സിരിമാവോ ബണ്ഡാരനായകേ, ചന്ദ്രികാ കുമാരതുംഗേ, ഇസ്രയേലിലെ ഗോള്‍ഡാമീര്‍, ബ്രിട്ടനിലെ മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങള്‍. സാധാരണ സ്ത്രീകള്‍ക്ക് മുന്‍കൈയും നേതൃത്വവും നല്‍കാന്‍ വിമുഖത കാട്ടുന്ന മുസ്ലിം രാഷ്ട്രങ്ങളില്‍പ്പോലും കാറ്റ് മാറിവീശുന്നതിന്റെ തെളിവാണ് ഇന്‍ഡൊനീഷ്യയിലെ മേഘാവതി സുക്കാര്‍ണോപുത്രിയും ബംഗ്ലാദേശിലെ ശൈഖ് ഹസീനാ ബീഗവും ഖലീദ സിയയും പാകിസ്താനിലെ ബേനസീര്‍ ഭൂട്ടോയും മറ്റും. ജര്‍മനിയിലെ കരുത്തുറ്റ യാഥാസ്ഥിതിക സമ്പന്ന രാഷ്ട്രത്തിനും ഇന്ന് നേതൃത്വം നല്‍കുന്നത് ചാന്‍സലര്‍ ആഞ്ജലാ
മര്‍ക്കല്‍ എന്ന വനിതയാണ്. ലാറ്റിനമേരിക്കയില്‍ തന്നെ അര്‍ജന്റീനയുടെ അയല്‍രാഷ്ട്രമായ ചിലിയില്‍ പ്രസിഡന്റ് ഒരു ഇടതുപക്ഷക്കാരിയാണ്. അര്‍ജന്റീനയില്‍ 1955 ല്‍ നിഷ്കാസിതനായ പ്രസിഡന്റ് പെറോണ്‍ 1973 ല്‍ വീണ്ടും അധികാരത്തിലെത്തി അധികം വൈകാതെ നിര്യാതനായപ്പോള്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യ ഇസബെല്‍ ആ സ്ഥാനം അല്പകാലം വഹിച്ചെങ്കിലും മറ്റൊരു അട്ടിമറിയെത്തുടര്‍ന്ന് നിഷ്കാസിതയായി. പെറോണിന്റെ ആദ്യത്തെ പ്രസിഡന്റ് പദവിക്കാലത്ത് അദ്ദേഹത്തിന്റെ വലംകൈ ആയി പ്രവര്‍ത്തിച്ചിരുന്നത് ആദ്യ ഭാര്യ ഇവാ പെറോണ്‍ ആയിരുന്നു. ഇങ്ങനെ പല ഉദാഹരണങ്ങള്‍ ഉള്ളപ്പോള്‍ ക്രിസ്റ്റീനയെ കുറിച്ചുള്ള ആശങ്കകള്‍ വെറും പുരുഷാധിപത്യ മനോഭാവത്തിന്റെ പ്രകടനം മാത്രമാകാനാണ് വഴി.
ലാറ്റിനമേരിക്കയുടെ ആഗോള പ്രാധാന്യം ഇന്ത്യയും അംഗീകരിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് 'ബ്രിസ' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബ്രസീല്‍_ഇന്ത്യ_സൌത്ത്ആഫ്രിക്ക ത്രിമൂര്‍ത്തി സഖ്യത്തിന് നല്‍കുന്ന പ്രാധാന്യം. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് മൂന്ന് മഹാഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന ഈ മൂന്ന് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഖ്യം വളര്‍ത്താനും ആഗോള രാഷ്ട്രീയ രംഗത്ത് യോജിച്ച അജന്‍ഡയുമായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കൂടി പങ്കെടുത്ത 'ബ്രിസ' യോഗമാണ്. ഐക്യരാഷ്ട്രസഭയുടെ പുനഃസംഘടന, ദോഹ വ്യാപാരധാരണയില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്കുള്ള വിലനിര്‍ണയം തുടങ്ങിയ പല കാര്യങ്ങളിലും ബ്രിസ യോജിച്ച് നീങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വടക്കേ അമേരിക്കന്‍ ഏകധ്രുവ ലോകാധിപത്യ ശ്രമങ്ങളോട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യ വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്ന ആശങ്ക ബ്രസീലിനും ദക്ഷിണാഫ്രിക്കയ്ക്കും ഉണ്ടെന്ന വസ്തുതയും രഹസ്യമല്ല. അര്‍ജന്റീനയിലെ ഇടതുപക്ഷത്തിന്റെ രണ്ടാം ഊഴത്തിലെ വിജയം വടക്കേ അമേരിക്കയില്‍ മാത്രം കണ്ണുനട്ടിരിക്കുന്ന ഇന്ത്യന്‍ അധികാരികളുടെ ചിന്തയ്ക്ക് വിഷയമാകേണ്ടതാണ്. ലാറ്റിന്‍ അമേരിക്ക വിപുലമായ ഒരു കമ്പോളമാണ്. അതിവേഗം വളരുന്ന ഇന്ത്യന്‍ വ്യാവസായികോത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ കമ്പോളമാണ് ലാറ്റിനമേരിക്ക. മാത്രമല്ല, ഇന്ത്യയ്ക്ക് വളരെ ആവശ്യമായ ഊര്‍ജസുരക്ഷിതത്വത്തിന് ഇറാന്റെ എന്നപോലെ വെനസ്വേലയുടെയും സഹകരണം പ്രയോജനപ്പെടും. കഴിഞ്ഞവര്‍ഷം വെനസ്വേല പ്രസിഡന്റ് ഷാവേസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം മുന്നോട്ടുവെച്ച സഹകരണ നിര്‍ദേശങ്ങളും സഹായഹസ്തവും ഇനിയും ഇന്ത്യ ഉപയോഗപ്പെടുത്താത്തതിന്റെ പിറകില്‍ അമേരിക്കന്‍ ഐക്യനാടുമായുള്ള അതിരുകവിഞ്ഞ മമതയല്ലേ എന്ന സംശയം ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ വ്യാപിച്ചുവരികയാണ്.
ഈ സാഹചര്യമെല്ലാം കണക്കിലെടുത്ത് 'ബ്രിസ' സഖ്യത്തില്‍ മാത്രം ഉറച്ചുനില്‍ക്കാതെ ലാറ്റിനമേരിക്കയില്‍ ഉയര്‍ന്നുവരുന്ന പുതിയ ശക്തികളെ തിരിച്ചറിയാനുള്ള വിവേകം ഇന്ത്യാ ഗവണ്‍മെന്റിന് ഉണ്ടാകേണ്ടതാണ്.

1 comment:

ജനശക്തി ന്യൂസ്‌ said...

ലാറ്റിനമേരിക്കന്‍ രാജ്യങളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുന്നു
പി.ഗോവിന്ദപ്പിള്ള

ഇപ്പോള്‍ ലാറ്റിനമേരിക്കയില്‍ എട്ട് രാഷ്ട്രങ്ങളില്‍ നിറഭേദങ്ങള്‍ ഉണ്ടാകാമെങ്കിലും ഇടതുപക്ഷ സഖ്യങ്ങളാണ് ഭരണം നടത്തുന്നത്. ഈ ഇടതുപക്ഷ മുന്നേറ്റത്തിന്റെ ഒരു പ്രധാന കണ്ണി ആണ് അര്‍ജന്റീന. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നെസ്റ്റര്‍ കിര്‍ച്ച്നറുടെ ഭാര്യയും അനുയായിയുമായ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കിര്‍ച്ച്നര്‍ തൊട്ടടുത്ത എതിരാളിയേക്കാള്‍ ഇരട്ടിയിലേറെ വോട്ട് നേടി വിജയിച്ചത്, ലാറ്റിനമേരിക്കന്‍ കാറ്റ് ഇപ്പോഴും ഇടത്തോട്ടുതന്നെ എന്നതിന്റെ തെളിവാണ്.ബ്രസീല്‍ കഴിഞ്ഞാല്‍ ലാറ്റിനമേരിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള അര്‍ജന്റീന (4 കോടി) ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ദക്ഷിണാര്‍ധത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രവും ആയിരുന്നു. യൂറോപ്പിലെ പല വികസിത രാഷ്ട്രങ്ങളോടും കിടപിടിച്ചിരുന്ന അര്‍ജന്റീന ഒരുഘട്ടത്തില്‍ ലോകത്തിലെ പതിനൊന്നാമത്തെ സമ്പന്ന രാഷ്ട്രം എന്ന നിലവരെ എത്തിയതാണ്. 1946 മുതല്‍ ഒരു ദശവര്‍ഷക്കാലത്തോളം അര്‍ജന്റീനയുടെ പ്രസിഡന്റ് ആയിരുന്ന ജുവാന്‍ പെറോണിന്റെ നേതൃത്വത്തില്‍ നയതന്ത്രരംഗത്ത് അര്‍ജന്റീന വടക്കേ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് മുന്നില്‍ തലകുനിക്കാതെ ഉയര്‍ന്നുനിന്നു. പക്ഷേ, 1970 മുതല്‍ ശക്തിയാര്‍ജിച്ച ആഗോളീകരണവും സ്വകാര്യവല്‍ക്കരണവും വടക്കേ അമേരിക്കന്‍ ആധിപത്യവും ആ രാജ്യത്തെ ദരിദ്രമാക്കുകയും രാഷ്ട്രീയമായി അസ്ഥിരതയിലേക്ക് തള്ളിവിടുകയും ചെയ്തു. നിരന്തരമായ പണിമുടക്കുകളും അക്രമാസക്തമായ തെരുവുയുദ്ധങ്ങളും എട്ടും പത്തും മാസത്തിനകം പ്രസിഡന്റുമാര്‍ പോവുകയും വരികയും ചെയ്യുന്ന, അരാജകത്വം കൊണ്ട് അര്‍ജന്റീന പൊറുതിമുട്ടിയ ഒരു ഘട്ടത്തിലാണ് നാല്വര്‍ഷം മുന്‍പ് കമ്യൂണിസ്റ്റ്പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങിയ ഇടതുപക്ഷങ്ങളുടെയും ദേശാഭിമാന പ്രചോദിതരായ ചെറിയ ഗ്രൂപ്പുകളുടെയും പിന്തുണയോടെ ഒരു അഭിഭാഷകനായ നെസ്റ്റര്‍ കിര്‍ച്ച്നര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.