Friday, November 02, 2007

കേരളപ്പിറവിയില്‍ കേരളത്തിന്റെ വികസന-സാമൂഹ്യ മുന്നേറ്റത്തിന്ന് തുടക്കം കുറിക്കുന്ന പദ്ധതികളുടെ ഉല്‍ഘാടനം രാഷ്ട്രപതി നിറ്വഹിച്ചു

മാലിന്യമുക്ത കേരളം സമ്പൂര്‍ണത കൈവരിക്കല്‍ കര്‍മപദ്ധതിയുടെ രേഖ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനു നല്‍കി രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ പ്രകാശനം ചെയ്യുന്നു.
തിരു: കേരളത്തിന്റെ വികസന-സാമൂഹ്യ മുന്നേറ്റത്തിനു കുതിപ്പേകി, മൂന്നു പദ്ധതികള്‍ക്ക് കേരളപ്പിറവിദിനത്തില്‍ രാഷ്ട്രപതി തുടക്കം കുറിച്ചു. മാലിന്യമുക്ത കേരളം സമ്പൂര്‍ണത കൈവരിക്കല്‍, സമ്പൂര്‍ണ കായികക്ഷമത, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ നിര്‍വഹിച്ചത്. ഭാവനാപൂര്‍ണമായ ഈ പദ്ധതികള്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പ്രോജ്വലമാക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വന്‍ ജനസഞ്ചയത്തെ സാക്ഷിയാക്കിയാക്കിയായിരുന്നു ചടങ്ങ്. ആദ്യമായി കേരളത്തിലെത്തിയ പ്രഥമ വനിതാരാഷ്ട്രപതിയെ വരവേല്‍ക്കാന്‍ പരമ്പരാഗത കേരളീയവേഷമണിഞ്ഞ ആയിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരും എത്തി.
കേരളത്തിന്റെ ആരോഗ്യ-ടൂറിസം മേഖലകളുടെ സമഗ്ര പുരോഗതിക്ക് അടിത്തറയിടുന്ന മാലിന്യമുക്ത കേരളം കര്‍മപദ്ധതി രണ്ടു ഘട്ടങ്ങളിലായി മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും. എല്ലാ വീടുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും കക്കൂസുകളും വൃത്തിയുള്ള അന്തരീക്ഷവും, അങ്കണവാടികളിലും സ്കൂളുകളിലും ആശുപത്രികളിലും വൃത്തിയും ശുചിത്വസംവിധാനവും, മാര്‍ക്കറ്റുകളുടെയും വ്യാപാരകേന്ദ്രങ്ങളുടെയും വൃത്തിയാര്‍ന്ന പരിപാലനം, ചപ്പുചവറുകള്‍ ചിതറിക്കിടക്കാത്ത റോഡുകളും പൊതുസ്ഥാപനങ്ങളും, പ്ളാസ്റ്റിക് ഉപയോഗം നിയന്ത്രിക്കല്‍, പ്രവര്‍ത്തനപുരോഗതി കൈവരിച്ച തദ്ദേശസ്ഥാപനങ്ങള്‍ക്ക് അംഗീകാരം എന്നീ ലക്ഷ്യങ്ങള്‍ 2008 മെയ് 31നകം കൈവരിക്കും.
സ്രോതസ്സില്‍ത്തന്നെ മാലിന്യങ്ങള്‍ തരംതിരിച്ചു ശേഖരിക്കല്‍, എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വികേന്ദ്രീകൃത മാതൃകയില്‍ മാലിന്യസംസ്കരണസംവിധാനം, മലിനജലം ഇല്ലതാക്കാന്‍ ശാസ്ത്രീയപദ്ധതി, മാലിന്യങ്ങള്‍ തള്ളുന്നതു തടയാന്‍ നിയമനിര്‍മാണം, ചെറുപട്ടണങ്ങിലും ആരാധനാലയങ്ങളിലും വൃത്തി ഉറപ്പാക്കല്‍ എന്നിവ 2010 നവംബര്‍ ഒന്നിനകം പൂര്‍ത്തിയാവും.
ഒമ്പതിനും 19നും ഇടയില്‍ പ്രായമുള്ളവരെ സമ്പൂര്‍ണ കായികക്ഷമതയുള്ളവരാക്കുകയാണ് സമ്പൂര്‍ണ കായികക്ഷമതാ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ കായികക്ഷമത നിര്‍ണയിച്ച് ബലഹീനതകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. മെച്ചപ്പെട്ട കായിക പ്രകടനം അവരില്‍നിന്നുണ്ടാകാന്‍ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യും.
ഹയര്‍സെക്കന്‍ഡറി ക്ളാസുകളില്‍ പഠനത്തില്‍ മിടുക്കരായ, ദാരിദ്യ്രരേഖയില്‍ താഴെയുള്ള 10,000 വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതമാണ് സ്കോളര്‍ഷിപ്പ്്. ഇതില്‍ 9000 ഹയര്‍സെക്കന്‍ഡറിക്കും 1000 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്കുമാണ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും കലാ-കായിക പ്രതിഭകള്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പരിഗണനയുണ്ടാവും. സംസ്ഥാനത്തെ എല്ലാ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളും പദ്ധതിയുടെ പരിധിയില്‍വരും.
മാലിന്യമുക്ത കേരളം പദ്ധതിയുടെ രേഖ രാഷ്ട്രപതിയില്‍നിന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഏറ്റുവാങ്ങി. നഗരത്തിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള ആറ് വിദ്യാര്‍ഥികള്‍ക്ക് തുക നല്‍കിയായിരുന്നു സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം. സമ്പൂര്‍ണ കായികക്ഷമതാ പദ്ധതിയുടെ ലോഗോ രാഷ്ട്രപതിയില്‍നിന്ന് സ്പോര്‍ട്സ് മന്ത്രി എം വിജയകുമാര്‍ ഏറ്റുവാങ്ങി.

1 comment:

ജനശക്തി ന്യൂസ്‌ said...

കേരളപ്പിറവിയില്‍ കേരളത്തിന്റെ വികസന-സാമൂഹ്യ മുന്നേറ്റത്തിന്ന് തുടക്കം കുറിക്കുന്ന പദ്ധതികളുടെ ഉല്‍ഘാടനം രാഷ്ട്രപതി നിറ്വഹിച്ചു
മാലിന്യമുക്ത കേരളം സമ്പൂര്‍ണത കൈവരിക്കല്‍ കര്‍മപദ്ധതിയുടെ രേഖ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനു നല്‍കി രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ പ്രകാശനം ചെയ്യുന്നു.

തിരു: കേരളത്തിന്റെ വികസന-സാമൂഹ്യ മുന്നേറ്റത്തിനു കുതിപ്പേകി, മൂന്നു പദ്ധതികള്‍ക്ക് കേരളപ്പിറവിദിനത്തില്‍ രാഷ്ട്രപതി തുടക്കം കുറിച്ചു. മാലിന്യമുക്ത കേരളം സമ്പൂര്‍ണത കൈവരിക്കല്‍, സമ്പൂര്‍ണ കായികക്ഷമത, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ നിര്‍വഹിച്ചത്. ഭാവനാപൂര്‍ണമായ ഈ പദ്ധതികള്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പ്രോജ്വലമാക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വന്‍ ജനസഞ്ചയത്തെ സാക്ഷിയാക്കിയാക്കിയായിരുന്നു ചടങ്ങ്. ആദ്യമായി കേരളത്തിലെത്തിയ പ്രഥമ വനിതാരാഷ്ട്രപതിയെ വരവേല്‍ക്കാന്‍ പരമ്പരാഗത കേരളീയവേഷമണിഞ്ഞ ആയിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരും എത്തി.