Sunday, November 25, 2007

ഉമ്മാക്കി കാട്ടി വിരട്ടേണ്ട: പിണറായി

ഉമ്മാക്കി കാട്ടി വിരട്ടേണ്ട: പിണറായി

കണ്ണൂര്‍: ക്രൈസ്തവ മത മേലധ്യക്ഷരും എന്‍.എസ്.എസ്സും ഉമ്മാക്കി കാണിച്ച് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കമ്മിറ്റി നിര്‍മ്മിച്ച ടി.കെ. ബാലന്‍ സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കെ.ഇ.ആര്‍ പരിഷ്കരണ സമിതി ശുപാര്‍ശ ചെയ്യാന്‍ ആലോചിച്ചപ്പോള്‍ തന്നെ ക്രൈസ്തവസഭയും എന്‍.എസ്.എസും അതിനെതിരെ കൈകോര്‍ക്കുന്ന പശ്ചാത്തലത്തിലാണ് പിണറായിയുടെ അഭിപ്രായപ്രകടനം.1957-ല്‍ നിന്ന് കാലം ഒരുപാട് മുന്നോട്ടുപോയിരിക്കുന്നുവെന്ന വസ്തുത ഇടതു സര്‍ക്കാരിനെതിരെ ചാടിപ്പുറപ്പെടുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. അമ്പത് വര്‍ഷം മുമ്പ് നടത്തിയത് അതേ രൂപത്തില്‍ ആവര്‍ത്തിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അവര്‍ക്ക് ചില പ്രത്യേക അജന്‍ഡകളുണ്ട്. ചില ശക്തികള്‍ക്ക് അനുസൃതമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. നിയമവാഴ്ച അലങ്കോലപ്പെടുത്താനുള്ള പുറപ്പാടാണ് ഇതിനുപിന്നിലെന്നുവേണം കരുതാന്‍.
ഭൂപരിഷ്കരണത്തിന്റെ വക്താവായാണ് ഇപ്പോള്‍ രമേശ് ചെന്നിത്തല പ്രസംഗിക്കുന്നത്. പച്ചക്കള്ളങ്ങള്‍ എഴുന്നള്ളിച്ച് സി.പി.എമ്മിനെതിരെ ജനങ്ങളെ തിരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിനു പിന്നിലെ ഉദ്ദേശ്യമെന്താണെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാം. അതീവ ജാഗ്രതയോടെ ഇത്തരം ശക്തികളെ തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു.
ബംഗാളില്‍ നന്ദിഗ്രാമിന്റെ പേരുപറഞ്ഞാണ് സാമൂഹ്യപ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന പലരും രംഗത്തു വന്നിട്ടുള്ളത്. അക്രമികളെ സംരക്ഷിക്കുന്ന രീതിയിലാണ് മേധാപട്കറെ പോലുള്ളവരുടെ പ്രതികരണം. അതുകൊണ്ടാണ് സ്ത്രീകളടക്കമുള്ള വന്‍ സംഘം അവരോട് ക്ഷുഭിതരായത്. അരുന്ധതീറോയി ആദിവാസികളുടെ ഇടയില്‍ പോയി നടത്തിയതും സമാനമായ പ്രവര്‍ത്തനമാണ്.ഇന്ത്യയുടെ വികസനത്തിനുതന്നെ അടിത്തറയായി മാറിയ കേരള മോഡല്‍ തകര്‍ക്കാനുള്ള ശ്രമമാണ് പല ഭാഗത്തും നടന്നുകൊണ്ടിരിക്കുന്നതെന്നും പിണറായി പറഞ്ഞു. എന്‍.ജി.ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ. രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. കെ. കൃഷ്ണന്‍, വി.എം. പവിത്രന്‍, സി.എച്ച്. അശോകന്‍, അരക്കന്‍ ബാലന്‍, വി.പി. കിഷോര്‍, സി. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

5 comments:

ജനശക്തി ന്യൂസ്‌ said...

ഉമ്മാക്കി കാട്ടി വിരട്ടേണ്ട: പിണറായി
കണ്ണൂര്‍: ക്രൈസ്തവ മത മേലധ്യക്ഷരും എന്‍.എസ്.എസ്സും ഉമ്മാക്കി കാണിച്ച് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കമ്മിറ്റി നിര്‍മ്മിച്ച ടി.കെ. ബാലന്‍ സ്മാരക ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കെ.ഇ.ആര്‍ പരിഷ്കരണ സമിതി ശുപാര്‍ശ ചെയ്യാന്‍ ആലോചിച്ചപ്പോള്‍ തന്നെ ക്രൈസ്തവസഭയും എന്‍.എസ്.എസും അതിനെതിരെ കൈകോര്‍ക്കുന്ന പശ്ചാത്തലത്തിലാണ് പിണറായിയുടെ അഭിപ്രായപ്രകടനം.
1957-ല്‍ നിന്ന് കാലം ഒരുപാട് മുന്നോട്ടുപോയിരിക്കുന്നുവെന്ന വസ്തുത ഇടതു സര്‍ക്കാരിനെതിരെ ചാടിപ്പുറപ്പെടുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. അമ്പത് വര്‍ഷം മുമ്പ് നടത്തിയത് അതേ രൂപത്തില്‍ ആവര്‍ത്തിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അവര്‍ക്ക് ചില പ്രത്യേക അജന്‍ഡകളുണ്ട്. ചില ശക്തികള്‍ക്ക് അനുസൃതമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. നിയമവാഴ്ച അലങ്കോലപ്പെടുത്താനുള്ള പുറപ്പാടാണ് ഇതിനുപിന്നിലെന്നുവേണം കരുതാന്‍.

Anonymous said...

എയ്‌ഡഡ് സ്കൂളുകളിലെയും കോളേജുകളിലേയും അദ്ധ്യാപക നിയമനം പി.എസ്.സി മുഖേന സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഇടത് സര്‍ക്കാരിനും നട്ടെല്ല് ഉണ്ടാകില്ല എന്നത് കട്ടായം !! ഇതെല്ലാം പിണറായിയുടേയും വെറും ഉമ്മാക്കി !!! ജനങ്ങളെ വിഡ്ഡികളാക്കുന്നതില്‍ പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കും ഒട്ടും പിന്നിലല്ല ഇടതന്മാരും !!!!

Anonymous said...

ummaki kati vijyanu araeyum virattenda. ANy way can you hange you ur poll about atomic contract and aske people or suggest something else
regards

sajith90 said...

കുറ്റം ചെയ്തു ശിഷിക്കപെടുന്നവര്‍ കണ്ണൂര്‍ ജയിലില്‍ കഴിയാണോ അതോ വിയൂര്‍ ജയിലില്‍ കഴിയണൊ എന്നു സര്‍ക്കാര്‍ നോക്കിക്കൊള്ളും. ഉളുപ്പില്ലാതെ പി ശശി എന്തിനാണെ എട പെടുന്നത്‌. കൊലപാതകം CPM സഖാക്കള്‍ ചെയ്താലും RSS ചെയ്താലും കുറ്റകരമാണു.
അതിനാല്‍ പി ശശിയോടു വായടക്കാന്‍ ജനശക്തി ഒരു ലേഖനം എഴുതിയാല്‍ നന്ന്.
പി ശശിയെ പോലുള്ളവര്‍ വേറെ വല്ല പണിക്കും പോയാല്‍ നാടു രക്ഷപ്പെടുമായിരുന്നു

sajith90 said...

link for above

http://deshabhimani.com/news/k11.htm