Sunday, November 25, 2007

കൊള്ളയടിക്കുന്ന മാനേജുമെന്റുകളെ വെള്ള പൂശാനൊരു കുറുമുന്നണി.

സമുദായലേബലില്‍ സര്‍ക്കാരിനെ ബ്ളാക്ക്മെയില്‍ ചെയ്യാന്‍ എന്‍എസ്എസും ഒരുവിഭാഗം ക്രൈസ്തവ മാനേജ്മെന്റുകളും കുറുമുന്നണി രൂപീകരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായത് നേടുന്നു എന്നാരോപിച്ച് വിശാല ഹിന്ദുഐക്യത്തിന് കുറച്ചുനാള്‍ മുമ്പുവരെ പുറപ്പെട്ട എന്‍എസ്എസ് നേതൃത്വം കുട്ടിക്കരണം മറിഞ്ഞാണ് വിമോചനസമര മോഡല്‍ സഖ്യത്തിന് ഊടും പാവും നെയ്തിരിക്കുന്നത്. വിവിധ സമുദായങ്ങള്‍ സഹവര്‍ത്തിത്വത്തില്‍ കഴിയാന്‍ ത്യാഗപൂര്‍ണമായി പ്രവൃത്തിക്കുന്നവരാണ് ഇടതുപക്ഷക്കാര്‍. എന്നാല്‍, സങ്കുചിത രാഷ്ട്രീയത്തോടെയുള്ള സമുദായനേതൃത്വത്തിന്റെ കൈകോര്‍ക്കലാണ് പ്രശ്നം. ഇതാണ് കഴിഞ്ഞദിവസം പെരുന്നയില്‍ കണ്ടത്.
ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ ഭരണനടപടികളെ ആദ്യം പിന്തുണച്ച എന്‍എസ്എസും മന്നത്ത് പത്മനാഭനും, പിന്നീട് ആ സര്‍ക്കാരിനെതിരെ രഥത്തിലേറി സമരം നയിച്ചു. പക്ഷേ, വിമോചനസമര രാഷ്ട്രീയം പിന്നീട് എന്‍എസ്എസ് നേതൃത്വവും ക്രൈസ്തവസഭയും പഴയപോലെ തുടര്‍ന്നില്ല. കാലത്തിന്റെ ചുവരെഴുത്ത് വായിച്ചായിരുന്നു ഈ മാറ്റം. എന്നാല്‍, വിമോചനസമരത്തിന്റെ തൈലംപുരട്ടി എന്‍എസ്എസ് ജനറല്‍സെക്രട്ടറിയും ചില തിരുമേനിമാരും വീണ്ടും കൈകോര്‍ക്കുകയാണ്.
തീരുമാനമാകാത്ത വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ പേരിലാണ് സമുദായത്തിന്റെ പേരുപറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിനെ തിരെ പടപ്പുറപ്പാട്. മാനേജ്മെന്റുകള്‍ക്ക് അധികാരപ്പെട്ട വിദ്യാലയനിയമനാധികാരം സര്‍ക്കാര്‍ കൈയടക്കുന്നു, സ്കൂള്‍ഭരണം രാഷ്ട്രീയക്കാരുടെ കൈയിലേല്‍പ്പിക്കുന്നു തുടങ്ങിയ 'ഭീതിപ്പെടുത്തലുക'ളുമായാണ് എന്‍എസ്എസും ചില ക്രൈസ്തവസംഘടനകളും ചേര്‍ന്ന് സമിതി രൂപീകരിച്ചത്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്ന സമാനചിന്തയുള്ള സമുദായങ്ങളെ കൂട്ടിയോജിപ്പിക്കാന്‍ നിശ്ചയിച്ചാണ് യോഗം പിരിഞ്ഞത്. യോഗത്തിന്റെ സംഘാടനം ആര്‍ക്കെന്നത് കാണുമ്പോള്‍ ഈ യോഗത്തിന്റെ രാഷ്ട്രീയ അജന്‍ഡയുടെ പൂച്ചാണ് പുറത്തുവരുന്നത്. പെരുന്നയില്‍ വ്യത്യസ്ത കൂട്ടരെ ഒന്നിപ്പിച്ചത് യുഡിഎഫാണ്. യുഡിഎഫ് പ്രതിനിധിയായി ജോസഫ് എം പുതുശേരി എംഎല്‍എ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. പുരോഹിതപ്പട്ടമോ എന്‍എസ്എസ് ഭാരവാഹിമേലങ്കിയോ ഇല്ലാത്ത രാഷ്ട്രീയനേതാവിന്റെ സാന്നിധ്യത്തിലാണ് യോഗം നടന്നതെന്നത്, പെരുന്ന യോഗത്തിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യം വെളിപ്പെടുത്തുന്നു.
കേരള വിദ്യാഭ്യാസചട്ടം (കെഇആര്‍) പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചുവെന്നതും ആ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള പഠനത്തിലാണെന്നതും വസ്തുതയാണ്. എന്നാല്‍, ആ സമിതി റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കിയിട്ടില്ല. സമിതിയുടെ കാലാവധി ഒരുമാസംകൂടി നീട്ടിയിട്ടുണ്ട്. റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയാലാകട്ടെ, റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിദ്യാഭ്യാസവകുപ്പും മന്ത്രിസഭയും പരിഗണിച്ചേ തീരുമാനങ്ങളെടുക്കൂ. എയ്ഡഡ് സ്കൂള്‍ നിയമനം പിഎസ്സിക്ക് വിടുക എന്നതടക്കമുള്ള വിഷയങ്ങള്‍ നയപരമായതാണ്. അതില്‍ മുന്നണികക്ഷികള്‍ പ്രത്യേകമായും എല്‍ഡിഎഫ് പൊതുവായും തീരുമാനമെടുക്കേണ്ടതുണ്ട്. ഇതേപറ്റി വിദ്യാഭ്യാസമന്ത്രി എം എ ബേബി സംശയത്തിന് ഇടംനല്‍കാത്തവിധം വിശദീകരിച്ചിട്ടുമുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ, ജനിക്കാത്ത കുട്ടിയുടെ ജാതകത്തിന്റെ പേരിലാണ് സമരപ്പുറപ്പാടിന് കച്ചമുറുക്കിയിരിക്കുന്നത്.
മതത്തിന്റെപേരില്‍ അക്രമാസക്തരാകാന്‍ അനുയായികളെ ആഹ്വാനം ചെയ്യുകയായിരുന്നു വിമോചനസമരകാലത്ത് ബിഷപ്പുമാര്‍. അവര്‍ക്കൊപ്പം എന്‍എസ്എസും അവസാനം പങ്കാളിയായി. നാടും അനുയായികളും മാറിയത് സമുദായപ്രമാണിമാരും ഒരുവിഭാഗം പുരോഹിതരും അറിയാതെയാണ് അരനൂറ്റാണ്ടിനുശേഷം'വിദ്യാഭ്യാസം അപകടത്തില്‍' എന്ന കള്ളവെപ്രാള പ്രകടനം.
സര്‍ക്കാര്‍ ഖജനാവിലെ പണംകൊണ്ടാണ് സ്വകാര്യമേഖലയിലെ എയ്ഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്കായി ഒരുവര്‍ഷം 2000 കോടി രൂപ സര്‍ക്കാര്‍ ചെലവാക്കുന്നു. സ്വകാര്യ എയ്ഡഡ്-സര്‍ക്കാര്‍ സ്കൂളുകളുടെ വികസനവും ഗുണമേന്മാപ്രവര്‍ത്തനവും ഗ്രാമ-ജില്ലാ പഞ്ചായത്തുകളുടെ ഉത്തരവാദിത്വത്തില്‍ വന്നിട്ട് പത്തുകൊല്ലത്തിലേറെയായി. എന്നിട്ടാണിപ്പോള്‍ സ്കൂളുകള്‍ രാഷ്ട്രീയക്കാരെ ഏല്‍പ്പിക്കാന്‍ പോകുന്നുവെന്നുപറഞ്ഞ് ഭീതിയുണ്ടാക്കാന്‍ നോക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത പഞ്ചായത്ത്ഭരണത്തെ രാഷ്ട്രീയക്കാരുടെ ഭരണം എന്നു വിശേഷിപ്പിച്ച് പുച്ഛിക്കാന്‍ നോക്കുമ്പോള്‍ അത് സംസ്ഥാന-കേന്ദ്ര ഭരണങ്ങള്‍ക്കും ബാധകമാണെന്ന് ആക്ഷേപകര്‍ത്താക്കള്‍ ഓര്‍ക്കുന്നില്ല. പ്രാദേശിക സര്‍ക്കാരുകളുടെ മുന്‍കൈയില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന കാര്യക്ഷമതാപദ്ധതികളെ അട്ടിമറിക്കാനേ എന്‍എസ്എസ്-പുരോഹിതസഖ്യ സമരനീക്കം ഉപകരിക്കൂ.

3 comments:

ജനശക്തി ന്യൂസ്‌ said...

കൊള്ളയടിക്കുന്ന മാനേജുമെന്റുകളെ വെള്ള പൂശാനൊരു കുറുമുന്നണി.
തിരു: സമുദായലേബലില്‍ സര്‍ക്കാരിനെ ബ്ളാക്ക്മെയില്‍ ചെയ്യാന്‍ എന്‍എസ്എസും ഒരുവിഭാഗം ക്രൈസ്തവ മാനേജ്മെന്റുകളും കുറുമുന്നണി രൂപീകരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായത് നേടുന്നു എന്നാരോപിച്ച് വിശാല ഹിന്ദുഐക്യത്തിന് കുറച്ചുനാള്‍ മുമ്പുവരെ പുറപ്പെട്ട എന്‍എസ്എസ് നേതൃത്വം കുട്ടിക്കരണം മറിഞ്ഞാണ് വിമോചനസമര മോഡല്‍ സഖ്യത്തിന് ഊടും പാവും നെയ്തിരിക്കുന്നത്. വിവിധ സമുദായങ്ങള്‍ സഹവര്‍ത്തിത്വത്തില്‍ കഴിയാന്‍ ത്യാഗപൂര്‍ണമായി പ്രവൃത്തിക്കുന്നവരാണ് ഇടതുപക്ഷക്കാര്‍. എന്നാല്‍, സങ്കുചിത രാഷ്ട്രീയത്തോടെയുള്ള സമുദായനേതൃത്വത്തിന്റെ കൈകോര്‍ക്കലാണ് പ്രശ്നം. ഇതാണ് കഴിഞ്ഞദിവസം പെരുന്നയില്‍ കണ്ടത്.

ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ ഭരണനടപടികളെ ആദ്യം പിന്തുണച്ച എന്‍എസ്എസും മന്നത്ത് പത്മനാഭനും, പിന്നീട് ആ സര്‍ക്കാരിനെതിരെ രഥത്തിലേറി സമരം നയിച്ചു. പക്ഷേ, വിമോചനസമര രാഷ്ട്രീയം പിന്നീട് എന്‍എസ്എസ് നേതൃത്വവും ക്രൈസ്തവസഭയും പഴയപോലെ തുടര്‍ന്നില്ല. കാലത്തിന്റെ ചുവരെഴുത്ത് വായിച്ചായിരുന്നു ഈ മാറ്റം. എന്നാല്‍, വിമോചനസമരത്തിന്റെ തൈലംപുരട്ടി എന്‍എസ്എസ് ജനറല്‍സെക്രട്ടറിയും ചില തിരുമേനിമാരും വീണ്ടും കൈകോര്‍ക്കുകയാണ്.

തീരുമാനമാകാത്ത വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ പേരിലാണ് സമുദായത്തിന്റെ പേരുപറഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാരിനെ തിരെ പടപ്പുറപ്പാട്. മാനേജ്മെന്റുകള്‍ക്ക് അധികാരപ്പെട്ട വിദ്യാലയനിയമനാധികാരം സര്‍ക്കാര്‍ കൈയടക്കുന്നു, സ്കൂള്‍ഭരണം രാഷ്ട്രീയക്കാരുടെ കൈയിലേല്‍പ്പിക്കുന്നു തുടങ്ങിയ 'ഭീതിപ്പെടുത്തലുക'ളുമായാണ് എന്‍എസ്എസും ചില ക്രൈസ്തവസംഘടനകളും ചേര്‍ന്ന് സമിതി രൂപീകരിച്ചത്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്ന സമാനചിന്തയുള്ള സമുദായങ്ങളെ കൂട്ടിയോജിപ്പിക്കാന്‍ നിശ്ചയിച്ചാണ് യോഗം പിരിഞ്ഞത്. യോഗത്തിന്റെ സംഘാടനം ആര്‍ക്കെന്നത് കാണുമ്പോള്‍ ഈ യോഗത്തിന്റെ രാഷ്ട്രീയ അജന്‍ഡയുടെ പൂച്ചാണ് പുറത്തുവരുന്നത്. പെരുന്നയില്‍ വ്യത്യസ്ത കൂട്ടരെ ഒന്നിപ്പിച്ചത് യുഡിഎഫാണ്. യുഡിഎഫ് പ്രതിനിധിയായി ജോസഫ് എം പുതുശേരി എംഎല്‍എ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. പുരോഹിതപ്പട്ടമോ എന്‍എസ്എസ് ഭാരവാഹിമേലങ്കിയോ ഇല്ലാത്ത രാഷ്ട്രീയനേതാവിന്റെ സാന്നിധ്യത്തിലാണ് യോഗം നടന്നതെന്നത്, പെരുന്ന യോഗത്തിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യം വെളിപ്പെടുത്തുന്നു.

കേരള വിദ്യാഭ്യാസചട്ടം (കെഇആര്‍) പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചുവെന്നതും ആ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള പഠനത്തിലാണെന്നതും വസ്തുതയാണ്. എന്നാല്‍, ആ സമിതി റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കിയിട്ടില്ല. സമിതിയുടെ കാലാവധി ഒരുമാസംകൂടി നീട്ടിയിട്ടുണ്ട്. റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയാലാകട്ടെ, റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിദ്യാഭ്യാസവകുപ്പും മന്ത്രിസഭയും പരിഗണിച്ചേ തീരുമാനങ്ങളെടുക്കൂ. എയ്ഡഡ് സ്കൂള്‍ നിയമനം പിഎസ്സിക്ക് വിടുക എന്നതടക്കമുള്ള വിഷയങ്ങള്‍ നയപരമായതാണ്. അതില്‍ മുന്നണികക്ഷികള്‍ പ്രത്യേകമായും എല്‍ഡിഎഫ് പൊതുവായും തീരുമാനമെടുക്കേണ്ടതുണ്ട്. ഇതേപറ്റി വിദ്യാഭ്യാസമന്ത്രി എം എ ബേബി സംശയത്തിന് ഇടംനല്‍കാത്തവിധം വിശദീകരിച്ചിട്ടുമുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ, ജനിക്കാത്ത കുട്ടിയുടെ ജാതകത്തിന്റെ പേരിലാണ് സമരപ്പുറപ്പാടിന് കച്ചമുറുക്കിയിരിക്കുന്നത്.

മതത്തിന്റെപേരില്‍ അക്രമാസക്തരാകാന്‍ അനുയായികളെ ആഹ്വാനം ചെയ്യുകയായിരുന്നു വിമോചനസമരകാലത്ത് ബിഷപ്പുമാര്‍. അവര്‍ക്കൊപ്പം എന്‍എസ്എസും അവസാനം പങ്കാളിയായി. നാടും അനുയായികളും മാറിയത് സമുദായപ്രമാണിമാരും ഒരുവിഭാഗം പുരോഹിതരും അറിയാതെയാണ് അരനൂറ്റാണ്ടിനുശേഷം'വിദ്യാഭ്യാസം അപകടത്തില്‍' എന്ന കള്ളവെപ്രാള പ്രകടനം.

സര്‍ക്കാര്‍ ഖജനാവിലെ പണംകൊണ്ടാണ് സ്വകാര്യമേഖലയിലെ എയ്ഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്കായി ഒരുവര്‍ഷം 2000 കോടി രൂപ സര്‍ക്കാര്‍ ചെലവാക്കുന്നു. സ്വകാര്യ എയ്ഡഡ്-സര്‍ക്കാര്‍ സ്കൂളുകളുടെ വികസനവും ഗുണമേന്മാപ്രവര്‍ത്തനവും ഗ്രാമ-ജില്ലാ പഞ്ചായത്തുകളുടെ ഉത്തരവാദിത്വത്തില്‍ വന്നിട്ട് പത്തുകൊല്ലത്തിലേറെയായി. എന്നിട്ടാണിപ്പോള്‍ സ്കൂളുകള്‍ രാഷ്ട്രീയക്കാരെ ഏല്‍പ്പിക്കാന്‍ പോകുന്നുവെന്നുപറഞ്ഞ് ഭീതിയുണ്ടാക്കാന്‍ നോക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത പഞ്ചായത്ത്ഭരണത്തെ രാഷ്ട്രീയക്കാരുടെ ഭരണം എന്നു വിശേഷിപ്പിച്ച് പുച്ഛിക്കാന്‍ നോക്കുമ്പോള്‍ അത് സംസ്ഥാന-കേന്ദ്ര ഭരണങ്ങള്‍ക്കും ബാധകമാണെന്ന് ആക്ഷേപകര്‍ത്താക്കള്‍ ഓര്‍ക്കുന്നില്ല. പ്രാദേശിക സര്‍ക്കാരുകളുടെ മുന്‍കൈയില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന കാര്യക്ഷമതാപദ്ധതികളെ അട്ടിമറിക്കാനേ എന്‍എസ്എസ്-പുരോഹിതസഖ്യ സമരനീക്കം ഉപകരിക്കൂ.

sajith90 said...

സര്‍ക്കാര്‍ ശംബളം കൊടുക്കുന്ന ഐയിഡഡ്‌ സ്ക്കൂളില്‍ നിയമനവും സര്‍ക്കാര്‍ നടത്തണം

മുക്കുവന്‍ said...

I dont agree for paying salary for any private institution. if you are a privatised colleage/school, its their responsibility to collect money and spend it. but here the problem is school is free, property belongs to private organisation and salary paid by govt. which is a crazy combination.

if you take teacher appointment from school, how do they get their profit? no one is intrested to do business without a profit.

so find out a defined way to get amicable return for their investment and then you can take the teacher appointment. otherwise your argument is a Gundaism thats finding.

privatised colleage my view :

http://mukkuvan.blogspot.com/2007/11/blog-post_22.html