നന്ദിഗ്രാം : ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ഇറങിയ രാഷ്ട്രിയക്കാറ്ക്കും മാധ്യമങള്‍ക്കും തിരിച്ചടി.
പതിനൊന്നുമാസത്തിന് ശേഷം പശ്ചിമബംഗാളിലെ നന്ദിഗ്രാം സാധാരണനിലയിലേക്ക് മടങ്ങുകയാണ്. കിഴക്കന്‍ മേദിനിപ്പൂര്‍ ജില്ലയിലെ നന്ദിഗ്രാം ഒന്ന്, രണ്ട് ബ്ളോക്കുകളിലെ അശാന്തമായ ഗ്രാമങ്ങളെല്ലാംതന്നെ പുതുജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. ഒരു വര്‍ഷമായി ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞവര്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. ഒരാഴ്ച നന്ദിഗ്രാമിലും അയല്‍ഗ്രാമങ്ങളിലും സഞ്ചരിച്ച ഈ ലേഖകന് കാണാനായത് എല്ലാം നഷ്ടമായതിന്റെ ദുഃഖം ഉള്ളിലൊതുക്കി ജനിച്ച മണ്ണില്‍ ജീവിതം പുനരാരംഭിക്കാന്‍ ശ്രമിക്കുന്ന സാധാരണ മനുഷ്യരെയാണ്. സോണാച്ചുരയിലും റാണിച്ചക്കിലും സതംഗബഡിയിലും തിരിച്ചെത്തിയവര്‍ക്ക്, പ്രത്യേകിച്ചും സിപിഐ എം പ്രവര്‍ത്തകര്‍ക്ക് കാണാനായത് കത്തിച്ചാമ്പലായ വീടുകളാണ്. എങ്കിലും സ്വന്തം മണ്ണില്‍ അടിയുറച്ചുനിന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ തന്നെയാണ് അവര്‍ തീരുമാനിച്ചിട്ടുള്ളത്. പല വീടുകളിലും ഇനിയും പുകയുയരാന്‍ ആരംഭിച്ചിട്ടില്ല. വീട്ടുപറമ്പിലെ ഇളനീരിട്ടുമാത്രം വിശപ്പ് മാറ്റുന്ന ഒട്ടേറെ കുടുംബങ്ങളെ കാണാനായി. മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ഈ മേഖലയിലെ സ്കൂളുകള്‍ തുറന്നു. വില്ലേജ്-ബ്ളോക്കുതല ഉദ്യോഗസ്ഥര്‍ മാസങ്ങള്‍ക്ക് ശേഷം ഗ്രാമങ്ങളിലെത്തി നഷ്ടത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. എല്ലാ അര്‍ഥത്തിലും സാധാരണ ജീവിതം നന്ദിഗ്രാമിലും പരിസരങ്ങളിലും തിരിച്ചുവരികയാണ് . ഈ ഘട്ടത്തിലാണ് നന്ദിഗ്രാമില്‍ സിപിഐ എം 'ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും' ഗ്രാമങ്ങള്‍ 'സിപിഐ എമ്മിന്റെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളാണെന്നും' 'ഗോധ്രയ്ക്ക് സമാനമായ കാര്യങ്ങളാണ്' നന്ദിഗ്രാമില്‍ നടക്കുന്നതെന്നും മറ്റും വലതുപക്ഷ രാഷ്ട്രീയക്കാരും അവര്‍ക്ക് ചൂട്ടുപിടിക്കുന്ന മാധ്യമങ്ങളും പ്രചരിപ്പിച്ചത്. ഒരുവര്‍ഷത്തോളം ഗ്രാമങ്ങളില്‍നിന്ന് സിപിഐ എം പ്രവര്‍ത്തകര്‍ ആട്ടിയോടിക്കപ്പെട്ടപ്പോള്‍ ഇക്കൂട്ടര്‍ ബോധപൂര്‍വമായ മൌനം പാലിച്ചു. അവരുടെ ദുരിതങ്ങളും യാതനകളും മനുഷ്യാവകാശത്തിന്റെ ഗണത്തില്‍പെടുത്താന്‍ മേധാ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായില്ല. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് മനുഷ്യാവകാശങ്ങള്‍ നിഷിദ്ധമാണെന്നാണ് ഇക്കൂട്ടരുടെ വാദം.
സലിംഗ്രൂപ്പിന്റെ കെമിക്കല്‍ ഹബിനുവേണ്ടി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിച്ചതാണ് നന്ദിഗ്രാംപ്രശ്നത്തിന്റെ കാതലെന്നാണ് വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണം. എന്നാല്‍, ഉത്തരവ് ഇറക്കിയിട്ടില്ലെന്നുമാത്രമല്ല, ഏതെങ്കിലും ഭരണവിഭാഗം അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് കീറിക്കളയണമെന്നുപോലും സംസ്ഥാന മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ ഖെജൂരിയയില്‍ നടന്ന പൊതുയോഗത്തില്‍ കെമിക്കല്‍ ഹബിനുവേണ്ടി ഭൂമി ഏറ്റെടുക്കില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാരും നന്ദിഗ്രാമില്‍ പ്രത്യേക സാമ്പത്തിക മേഖല രൂപീകരിക്കാന്‍ ശുപാര്‍ശയില്ലെന്ന് വ്യക്തമാക്കി. അതിനുശേഷവും നന്ദിഗ്രാമില്‍ കലാപം സൃഷ്ടിച്ചത് എന്തിനുവേണ്ടിയായിരുന്നുവെന്ന് മനസ്സിലാവുന്നില്ല. ഭൂമി ഉച്ചേദ് പ്രതിരോധ കമ്മിറ്റി (ബിയുപിസി)യുടെ ബാനറില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ തുടര്‍ന്ന് നടത്തിയ സമരം സര്‍ക്കാരിനെ അസ്ഥിരീകരിക്കാനല്ലാതെ മറ്റൊന്നിനുമായിരുന്നില്ല. എല്ലാ വലതുപക്ഷ പിന്തിരിപ്പന്മാര്‍ക്കും യോജിച്ച് അണിനിരക്കാനുള്ള ഒരു പ്ളാറ്റ്ഫോം മാത്രമായിരുന്നു ബിയുപിസി. തൃണമൂല്‍ കോണ്‍ഗ്രസിനും മാവോ വാദികള്‍ക്കുമായിരുന്നു ഇതിന് നേതൃത്വം. ഹിന്ദു വലതുപക്ഷവാദികളായ ബിജെപിയും കോണ്‍ഗ്രസും ജം ഇയ്യത്തുല്‍ ഉലമ ഹിന്ദും സിപിഐ എമ്മിനെതിരെ കൈകോര്‍ത്തു.
ഭൂമി ഏറ്റെടുക്കുന്നുവെന്ന ഊഹാപോഹം പരത്തി സിപിഐ എം വിരുദ്ധ കലാപമാരംഭിച്ച സഖ്യം തുടര്‍ന്നങ്ങോട്ട് പ്രചരിപ്പിച്ച കള്ളക്കഥകള്‍ക്ക് കൈയും കണക്കുമില്ല. മാര്‍ച്ച് 14 ന് ബിയുപിസി പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയില്‍ ഹാജരാക്കിയ കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ജീവിച്ചിരിക്കുന്നവരുടെ പേരുകളും ഉണ്ടായിരുന്നു. നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന മമത ബാനര്‍ജിയുടെ ആരോപണം തെളിയിക്കാനാവശ്യമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന ആരോപണവും തെളിയിക്കപ്പെട്ടില്ല.
നന്ദിഗ്രാമിനെ ഗോധ്രയുമായി താരതമ്യപ്പെടുത്താനുള്ള ശ്രമം ഹീനമാണെന്നുമാത്രമേ പറയാനാവൂ. 2002 ഫെബ്രുവരിയില്‍ നാലുദിവസത്തിനകമാണ് രണ്ടായിരത്തിലധികം പേരെ, പ്രത്യേകിച്ച് മുസ്ളിങ്ങളെ ഗുജറാത്തില്‍ കൊന്നുതള്ളിയത്. ഈ വംശഹത്യയില്‍ ഗുജറാത്ത് സര്‍ക്കാരിന് നേരിട്ടുള്ള പങ്ക് സംശയാതീതമായി തെളിഞ്ഞിട്ടുമുണ്ട്. എന്നാല്‍, നന്ദിഗ്രാമില്‍ 2007 ജനുവരിക്കും നവംബറിനുമിടയില്‍ അമ്പതോളംപേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 27 പേരും സിപിഐ എം പ്രവര്‍ത്തകരാണ്. സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന ഏഴ് സിപിഐ എം പ്രവര്‍ത്തകരാണ് എതിരാളികള്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളിലും വെടിവയ്പ്പിലും കൊല്ലപ്പെട്ടത്. ഇതില്‍ മൂന്നുപേരൊഴിച്ച് 24 പേരും കൊല്ലപ്പെട്ടത് ഗ്രാമങ്ങളില്‍ ബിയുപിസി ആധിപത്യംനേടിയ മാര്‍ച്ച് മാസത്തിനുശേഷമാണ്. റോഡുകള്‍ വെട്ടിമുറിച്ചും പാലങ്ങള്‍ തകര്‍ത്തും കോണ്‍ക്രീറ്റ് പോസ്റ്റുകളും വന്‍മരങ്ങളും റോഡിലിട്ടും ഗ്രാമങ്ങളെ 'വിമോചിത മേഖല'യാക്കിയാണ് ബിയുപിസി പ്രവര്‍ത്തകര്‍ 'പ്രത്യേക സാമ്പത്തിക മേഖല'യെ എതിര്‍ത്തത്. ഗുജറാത്തില്‍ ആരാണ് ക്യാമ്പുകളില്‍ താമസിച്ചത്? മോഡി അനുകൂലികളും ബിജെപിക്കാരുമാണോ? നന്ദിഗ്രാമിനെ ഗുജറാത്തുമായി താരതമ്യം ചെയ്യുന്നവര്‍ ഇതിന് ഉത്തരം പറയണം.
നന്ദിഗ്രാമില്‍ സമാധാനം സ്ഥാപിക്കുന്നതിന് സിആര്‍പിഎഫിനെ വിളിച്ചത് സംസ്ഥാനസര്‍ക്കാര്‍ തന്നെയാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് ഒക്ടോബര്‍ അവസാനവാരംതന്നെ കേന്ദ്രസര്‍ക്കാര്‍ സിആര്‍പിഎഫിനെ വിന്യസിച്ചിരുന്നുവെങ്കില്‍ നവംബര്‍ രണ്ടാംവാരം നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവം ഒഴിവാക്കാമായിരുന്നു. മാര്‍ച്ച് 14 ന് ഉണ്ടായ വെടിവയ്പ്പിനെതുടര്‍ന്ന് പൊലീസിനെ പ്രശ്നഗ്രാമങ്ങളില്‍നിന്ന് പൂര്‍ണമായും പിന്‍വലിക്കുക എന്ന രാഷ്ട്രീയതീരുമാനമാണ് സംസ്ഥാനസര്‍ക്കാര്‍ കൈക്കൊണ്ടത്. ഗുജറാത്തില്‍ സംസ്ഥാന പൊലീസാണ് വംശഹത്യക്ക് ചൂട്ടുപിടിച്ചത്. എന്നാല്‍, അത്തരമൊരു ആരോപണം ബംഗാളില്‍ ഉയര്‍ത്താനാവില്ല. പൊലീസിനെ വിന്യസിച്ചില്ലെന്ന പരാതി മാത്രമേ ഉന്നയിക്കാനാവൂ. സിപിഐ എമ്മിന്റെ ഏജന്റാണ് പൊലീസ് എന്ന ആരോപണം ഉന്നയിക്കുന്നവര്‍ക്ക് സിആര്‍പിഎഫിനെ വിളിച്ച നടപടിയെ ശ്ളാഘിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഗുജറാത്തില്‍ ഒരു കേന്ദ്രസേനയെയും വിളിച്ചിരുന്നില്ലെന്ന കാര്യവും ഇക്കൂട്ടര്‍ ഓര്‍മിക്കണം.
നന്ദിഗ്രാമില്‍ ജനാധിപത്യത്തെ സിപിഐ എം കശാപ്പുചെയ്യുകയാണെന്നാണ് മറ്റൊരു ആരോപണം. 1977 ന് ശേഷം എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ബംഗാളിലേത്. കഴിഞ്ഞ തവണയുള്‍പ്പെടെ രണ്ടുതവണ നാലില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ വിജയിക്കുകയുംചെയ്തു. എല്ലാ തെരഞ്ഞെടുപ്പിലും സിപിഐ എമ്മിന് തനിച്ചുതന്നെ ഭൂരിപക്ഷമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറി തടയാനെന്ന പേരില്‍ അഞ്ചു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയിട്ടും സിപിഐ എം കണ്ണഞ്ചിക്കുന്ന വിജയമാണ് കഴിഞ്ഞ തവണ കാഴ്ചവച്ചത്. അടുത്തയിടെ നടന്ന പഞ്ചായത്ത്-മുനിസിപ്പല്‍ ഉപതെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ സിപിഐ എമ്മാണ് വിജയിച്ചത്. എന്നാല്‍, ഈ ജനാധിപത്യ പ്രക്രിയയെ തകിടംമറിക്കുന്ന സമീപനമാണ് ബിയുപിസിയുടെ മറവില്‍ എതിരാളികള്‍ നടത്തിയത്. മാസങ്ങളോളം പൊലീസിനെന്നല്ല, വില്ലേജ് അധികാരികള്‍ക്കുപോലും ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. സിപിഐ എം പ്രവര്‍ത്തകരെ ഗ്രാമങ്ങളില്‍നിന്ന് ആട്ടിപ്പായിച്ചു. ഇത് എന്ത് ജനാധിപത്യമാണ്. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് അത് പറയാനുള്ള സ്വാതന്ത്യ്രമില്ലെന്നു മാത്രമല്ല, അവരെ ഗ്രാമങ്ങളില്‍നിന്നുതന്നെ പുറത്താക്കുകയുംചെയ്യുന്നത് ജനാധിപത്യമല്ലതന്നെ. അതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തെതന്നെയല്ലേ തകര്‍ക്കാന്‍ ശ്രമിക്കുന്നത്?
വി ബി പരമേശ്വരന്‍
deshabhimani
Subscribe to:
Post Comments (Atom)
21 comments:

നന്ദിഗ്രാം ത്രിമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും മാവോയിസ്റ്റുകളും കോണ്‍ഗ്രസ്സും മാധ്യമങളും നടത്തിയ ഗൂഢാലോചനകള്‍ വെളിവായിട്ടും അംഗികരിക്കാന്‍ തയ്യാറാകതെ സി പി എം നെ പ്രതിസ്ഥാനത്ത് നിറ്ത്തി പ്രചരണം നടത്താന്‍ ശ്രമിക്കുന്നത് ശരിയല്ല.
ജനാഢിപത്യത്തെ കശ്ശാപ്പ് ചെയ്യാനിറങ്ങിയ രാഷ്ട്രീയക്കാരെ (CPM നെ )ക്കുറിച്ച് ജനശക്തിയും എഴുതിത്തുടങ്ങിയോ എന്ന ക്യൂരിയോസിറ്റികൊണ്ടാണിവിടെ വന്നത്. അല്ല മാഷുമ്മാരെ ങ്ങളും ഗീബല്‍സിയന്‍ ടീമാണല്ലേ.
ഞാനും നന്ദിഗ്രാമിലുണ്ടായിരുന്നു കഴിഞ്ഞ ജൂണിലും അതിനുമുമ്പ് ഫെബ്രുവരിയിലും .
നന്ദിഗ്രാമില്‍ പോയില്ലെങ്കിലും ഈ പേജില്‍ വരുന്നവര്‍ കല്‍ക്കത്തയിലെ ചില ചെറുപ്പക്കാര്‍ ചേര്‍ന്നു നടത്തുന്ന സന്‍ഹതി എന്ന ഈ ബ്ലോഗ് വായിക്കുന്നത് നന്നായിരിക്കും . കൂട്ടത്തില്‍ കഫിലയും
എടൊ തെണ്ടി ജനശക്തി എഡിറ്ററേ,
പരിയരാരം കോളെജ് തെരെഞ്ഞണ്ടുപു കൃത്രിമം കാണിച്ചതു ഉത്തരവു ഇറക്കിയിട്ടണൊ.
അതേ മതിരി നന്ദിഗ്രാമിലും അങ്ങനെ നടന്നേനെ
അതിനാല്‍ വല്ലാതെ വാചകം അടിക്കല്ലെ
സഭ്യമായ വാക്കുകള്‍ ഉപയോഗിച്ചാല്‍ വളരെ നാന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം
ആശയങ്ങള്‍ തമ്മിലുള്ള സംവാദമാണ് എപ്പോഴും അഭികാമ്യം. വ്യക്തിപരമായ ആരോപണങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.
ജനശക്തീ, ഇവിടെ വരുന്ന എല്ലാ comments ഉം പ്രദര്‍ശിപ്പിക്കണം എന്നു യാതൊരു നിര്‍ബന്ധവും ഇല്ല. you can see a delete button near to all comments; you may just click it
സജിത്തേ,
യാഥാറ്ത്ഥ്യങള്‍ക്ക് നേരെ കത്തി നിവറ്ത്തിയിട്ടോ തങ്കളുടെ സംസ്കാരത്തിന്ന് യോജിച്ച കുറെ നല്ല വാക്കുകള്‍ കൊണ്‍ടുള്ള പ്രശംസകള്‍ ചൊരിഞിട്ടോ യാതൊരു കാര്യവുമില്ല. ഇജ്ജൊരു മനുസനാകാന്‍ നോക്ക് ബലാലെ
sajith90 യുടെ കമന്റിനെ ഞാന്‍ ശക്തിയായി അപലപിക്കുന്നു. ഇവിടെ നടക്കേണ്ടിയിരുന്ന ചര്‍ച്ചയെ വഴിതെറ്റിച്ചതും നശിപ്പിച്ചതും അതാണ്. സിപിഎം ജനാധിപത്യത്തെ നന്ദിഗ്രാമില്‍ കശ്ശാപ്പുചെയ്തതു പോലെ അപലപനീയമാണ് താങ്കളുടെ തെറിവിളിയും.
ഓഫ്: ഇന്തോനേഷ്യയിലെ കമ്മ്യൂണിസ്റ്റ് കൂട്ടക്കൊലക്ക് (1965 ലെ ആന്റി കമ്മ്യൂണിസ്റ്റ് ഹോളോകാസ്റ്റ്) നേതൃത്വം നല്‍കിയ സുഹാര്‍ത്തോവിന്റെ കുടുംബത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള കമ്പനിയാണ് നന്ദിഗ്രാമില്‍ കെമിക്കല്‍ ഫാക്ടറി സ്ഥാപിക്കാന്‍ വന്ന സലീം ഗ്രൂപ്പ് . സുഹാര്‍ത്തോവിന്റെ മകള്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡിലുമുണ്ട്. സുഹാര്‍ത്തോവിന്റെ സാമ്പത്തിക സാമ്രാജ്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ . അപ്പോ കമ്മ്യൂണിസത്തെ തകര്‍ക്കുന്നതാരാണാവോ?
സാജന്‍ ,
ഇതിലും 'സംസ്ക്കാര സമ്പന്നമായ ' വാക്കുകള്‍ മെയിലില്‍ വെറെയുണ്ട്.ഇത്തരത്തിലുള്ള നിക്രിഷ്ടജീവികള്‍ നമ്മുടെ ബ്ലോഗിലുണ്ടെന്ന് എല്ലാവരും അറിയണം. ഇവരെപ്പോലുള്ളവറ് നാട്ടില്‍ നിന്ന് മാത്രമല്ല വീട്ടില്‍ നിന്നുപോലും ആളുകളെ ആട്ടിയോടിക്കും. നാടിന്റെയും വീടിന്റെയും ശാപം മാത്രമല്ല ഗതികേടുമാണിവറ്
നന്ദിഗ്രാമിലുണ്ടായിരുന്ന ആള്‍ എന്ന നിലയിലില്‍ താങ്കളുടെ വാക്കുകള്‍ ഏറെ പ്രസക്തമാണ്.വിലകല്‍പ്പിക്കപ്പെടെണ്ടതുമാണ് തര്‍ക്കമില്ല. താങ്കളെപ്പോലുള്ള മറ്റുള്ളവറുടെ വാക്കുകളും നമ്മള്‍ പരിഗണിക്കേണ്ടേ ?. ഇവിടെയാണ് കെ എം റോയ് പോലുള്ളവരുടെ ലേഖനത്തിന്റെ പ്രസക്തി. ആ ലേഖനം ചുവടെ ചേര്‍ക്കുന്നു. നമ്മള്‍ പറയാറില്ലേ കുരുടന്‍ ആനയെ കണ്ടപോലെയെന്ന്. അവര്‍ക്ക് കാണാത്തതുകൊണ്ടാണെന്ന് കരുതാം. പക്ഷെ കണ്ടത് നമ്മുടെ മനോരഥത്തിന്നനുസരിച്ച് എഴുതി ആടിനെ പട്ടിയാക്കാനും പിന്നെ പേപ്പട്ടിയാക്കി തല്ലികൊല്ലാനും ശ്രമിക്കുന്നവരെ സഹായിക്കുന്നത് ശരിയാണോ ?. ബംഗാളില്‍ ഇന്ന് രണ്ട് കാര്യങ്ങള്‍ പ്രസക്തമാണ്. അധികാരത്തിന്നുവേണ്ടി ദാഹിക്കുന്ന പ്രതിപക്ഷ കക്ഷികള്‍ എന്തും ചെയ്യാന്‍ തയ്യാറായി രംഗത്തിറങ്ങിയിരിക്കുന്നു 2 രണ്ട് ബംഗാളില്‍ ചുളുവില്‍ കടന്ന് കയറി വ്യവസായങ്ങള്‍ തുടങ്ങാമെന്ന് കരുതി പരാജയപ്പെട്ട ബഹുരാഷ്ട്ര കുത്തകകള്‍ ബംഗാളില്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ അംഗികാരം ലഭിച്ചവരെ തുരത്താന്‍ ശ്രമിക്കുന്നു. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാതെ മറ്റുചിലര്‍ ഇവരുടെ വക്താക്കളാവുന്നു
by k.m roy .mangalam.
ഏതൊരു പോലീസ് വെടിവയ്പും ദുഖകരവും അപലപനീയവുമാണ്. കാരണം മരിച്ചുവീഴുന്നത് പച്ചമനുഷ്യരാണ്. പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ വെടിയേറ്റു മരിച്ചുവീണത് പതിനാലുപേരാണ്. സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഇടതുപാര്‍ട്ടികളുടെ മുന്നണി സര്‍ക്കാരാണ് ആ സംസ്ഥാനം ഭരിക്കുന്നത്.
അധികാര രാഷ്ട്രീയത്തിന്റെ കണ്ണടവച്ചു മാത്രം നോക്കിയാല്‍ സി.പി.എം. നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനേയും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയേയും പ്രഹരിക്കാനുള്ള നല്ല വടിയാണ് നന്ദിഗ്രാം വെടിവയ്പ്. എന്നാല്‍ സത്യസന്ധമായി വിശകലനം ചെയ്താല്‍ വെടിവയ്പിനേക്കാള്‍ അപലപനീയമാണ് അതിനു സാഹചര്യം സൃഷ്ടിച്ച പ്രതിപക്ഷ പാര്‍ട്ടികളുടേയോ പ്രത്യേകിച്ച് എല്ലായ്പ്പോഴും ആവേശത്താല്‍ മാത്രം നയിക്കപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടേയോ അധികാര രാഷ്ട്രീയം. അവരുടെ നീചരാഷ്ട്രീയമാണ് നന്ദിഗ്രാമില്‍ വെടിവയ്പ് അനിവാര്യമാക്കിയത്.
കിഴക്കന്‍ മിഡ്നാപ്പുര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ സ്വതന്ത്ര സാമ്പത്തിക മേഖല സൃഷ്ടിച്ച് വ്യവസായ സംരംഭത്തിനു മുന്നോട്ടുവന്നത് ഇന്തോനീഷ്യയിലെ സലിം ഗ്രൂപ്പാണ്.
എട്ടു സംസ്ഥാനങ്ങള്‍ ഈ പദ്ധതിക്കായി ശ്രമിച്ചെങ്കിലും കേന്ദ്ര രാസവളം വകുപ്പ് പശ്ചിമബംഗാളിനാണ് അനുമതി നല്‍കിയത്. പദ്ധതിക്കായി സ്ഥലമെടുപ്പ് തുടങ്ങിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, മാവോയിസ്റ്റുകള്‍, വലതുപക്ഷ പ്രസ്ഥാനങ്ങളായ ജമാഅത്തെ ഉലമ ഹിന്ദ് തുടങ്ങിയ കക്ഷികള്‍ എതിര്‍ത്തു. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലമെടുപ്പു നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ജനങ്ങളുടെ അംഗീകാരത്തിനു വിധേയമായേ അക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കു എന്നു മുഖ്യമന്ത്രി ബുദ്ധദേവ് പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും ജമാഅത്തെ ഉലമയും ചേര്‍ന്ന് നന്ദിഗ്രാം പ്രദേശം പിടിച്ചെടുത്തു. അവിടെയുള്ള ജനങ്ങളില്‍ നല്ലൊരു വിഭാഗം മുസ്ലികളായിരുന്നു. നന്ദിഗ്രാം പദ്ധതിയെ അനുകൂലിച്ച സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബങ്ങളെ മേഖലയില്‍നിന്ന് ആട്ടിപ്പായിച്ചു. പാലങ്ങളും കലുങ്കുകളും റോഡുകളും തകര്‍ത്ത് മേഖലയിലേക്കു പോലീസിനു പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു.
ഒരു സംസ്ഥാനത്തിനുള്ളില്‍ കലാപകാരികളുടെ നിയന്ത്രണത്തില്‍ ഒരു പ്രദേശം, അവിടെ പോലീസിനുപോലും പ്രവേശിക്കാനാവാത്ത അവസ്ഥ. അവിടെനിന്ന് ആട്ടിപ്പായിക്കപ്പെട്ടവരെ അവിടെക്കൊണ്ടുവന്നു താമസിപ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയില്ലേ? അല്ലെങ്കില്‍ പിന്നെ എന്തുഭരണം. പ്രത്യേകിച്ച് ആട്ടിപ്പായിക്കപ്പെട്ടവര്‍ മുഖ്യഭരണകക്ഷിയായ സി.പി.എം. പ്രവര്‍ത്തകരുടെ കുടുംബക്കാര്‍ കൂടിയാകുമ്പോള്‍. ഭരണകക്ഷിയില്‍പ്പെട്ട പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സര്‍ക്കാരിന്റെ നിലനില്‍പിന് എന്തര്‍ഥം?
ഒടുവില്‍ പോലീസ് നന്ദിഗ്രാമില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പോലീസിനെ നേരിട്ടത് നാടന്‍ തോക്കുകളും നാടന്‍ ബോംബുകളുമേന്തിയ ജനക്കൂട്ടമാണ്. അക്ഷരാര്‍ഥത്തില്‍ നിയമം കൈയിലെടുത്ത അക്രമാസക്തമായ ജനക്കൂട്ടത്തിനു നേരേ പോലീസ് വെടിവയ്പു നടത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം പതിനാലുപേര്‍ കൊല്ലപ്പെട്ടു. ദേശീയ പത്രങ്ങള്‍ പലതും റിപ്പോര്‍ട്ട്് ചെയ്തത് കലാപത്തിനു പിന്നില്‍ അനധികൃതമായി ഭൂമി കൈവശം വയ്ക്കുന്ന ഇടത്തരം ജന്മിമാരാണെന്നാണ്.
രേഖകളില്ലാതെ ഏക്കര്‍കണക്കിനു ഭൂമി കൈവശംവച്ച് കര്‍ഷകത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ധാരാളം ഇടത്തട്ടുകാര്‍ നന്ദിഗ്രാമിലുണ്ട്. സലീം ഗ്രൂപ്പിന്റെ വ്യവസായ ശൃംഖല സ്ഥാപിക്കാന്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ഈ ഇടത്തട്ടുകാര്‍ കൈവശം വച്ചനുഭവിക്കുന്ന ഭൂമി വെറുതേ വിട്ടുകൊടുക്കേണ്ടിവരും. അവരാണ് നന്ദിഗ്രാം കലാപത്തിനു പിന്നിലെ യഥാര്‍ഥ ശക്തികള്‍. അതുതന്നെയാണ് മറ്റൊരു രൂപത്തില്‍ സിംഗുര്‍ മേഖലയില്‍ നടന്നത്. ഒരു ലക്ഷം രൂപ വിലവരുന്ന ചെറിയ കാര്‍ നിര്‍മിക്കാനുള്ള ടാറ്റാ ഗ്രൂപ്പിന്റെ ബൃഹദ് പദ്ധതിയാണത്. ആയിരക്കണക്കിനാളുകള്‍ക്കു തൊഴില്‍ കിട്ടുന്ന പദ്ധതി. 997 ഏക്കര്‍ ഭൂമിയാണ് അതിനാവശ്യമായി വന്നത്. അതില്‍ 960 ഏക്കര്‍ ഭൂമിയും വിട്ടുകൊടുക്കാന്‍ ഭൂവുടമകള്‍ സ്വമേധയാ തയാറായി.
ശേഷിക്കുന്ന നാലു ശതമാനം ഭൂവുടമകളുടെ പേരിലാണ് അവിടെ മമതാ ബാനര്‍ജിയും കൂട്ടരും പ്രക്ഷോഭമാരംഭിച്ചത്. സിംഗുരില്‍ പദ്ധതി തുടങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു അവരുടെ വാശി. ഉത്തര്‍ഖണ്ഡ് സംസ്ഥാനം ഇത്രയും ഭൂമി ടാറ്റായ്ക്കു നല്‍കിയേടത്തുനിന്നാണ് ബുദ്ധദേവ് ടാറ്റയെ സ്വാധീനിച്ച് പശ്ചിമബംഗാളിലേക്കു കൊണ്ടുവന്നതെന്നോര്‍ക്കണം.
ടാറ്റാ പദ്ധതി വിരുദ്ധ സമരത്തിനായി മേധാ പട്കറെപ്പോലുള്ളവരും സിംഗുരിലെത്തി. അവിടേയും അക്രമത്തിനും പോലീസ് വെടിവയ്പിനും ഇടയാക്കുന്ന സമരമാണ് അവര്‍ നടത്തിയത്. ഒടുവില്‍ ഒരു വിവാദത്തിനും അവസരം നല്‍കാത്ത മാന്യമായ വ്യവസായഗ്രൂപ്പെന്നു പ്രശസ്തി നേടിയ ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രത്തന്‍ടാറ്റാ പരസ്യമായി ആരോപണമുന്നയിച്ചു. സിംഗുരിലെ സമരത്തിനു പിന്നില്‍ ടാറ്റായുടെ കാര്‍ പദ്ധതിയെ എതിര്‍ക്കുന്ന മറ്റു കാര്‍ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നതെന്ന്. അതോടെ സിംഗൂരിലെ പ്രക്ഷോഭം കെട്ടടങ്ങി.
കൌതുകകരമായ മറ്റൊരു കാര്യമുണ്ട്. നന്ദിഗ്രാം വെടിവയ്പിന് ഒരാഴ്ചമുമ്പ് ബംഗാള്‍ നിയമസഭയില്‍ മമതാ ബാനര്‍ജിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രക്ഷുബ്ധരംഗങ്ങള്‍ സൃഷ്ടിച്ചു. ബംഗാളില്‍ നൂറു പട്ടിണിമരണം നടന്നു എന്ന റിപ്പോര്‍ട്ടിനെച്ചൊല്ലിയായിരുന്നു ബഹളം.
പ്രതിസന്ധി നേരിടുന്ന തേയിലത്തോട്ടങ്ങളിലെ പണിയില്ലാതായ നൂറു തൊഴിലാളികളാണ് പട്ടിണി മരണങ്ങള്‍ക്കിരയായത്. മുപ്പതുവര്‍ഷം ഒരേ പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരേ മുന്നണി ഭരിച്ചിട്ടും അവിടെ പട്ടിണിമരണമാണു നടക്കുന്നതെങ്കില്‍ ആ മുന്നണിയുടെ ഭരണത്തിന് എന്തുവിലയാണുള്ളത്? ബംഗാളിലെ മാത്രമല്ല ഇന്ത്യയിലെതന്നെ ജനങ്ങള്‍ ഗൌരവമായി ചിന്തിക്കേണ്ട വിഷയമാണിത്.
ബംഗാളിലെ തൊഴിലില്ലായ്മയ്ക്കും ദുരിതങ്ങള്‍ക്കും ഏക പരിഹാരമാര്‍ഗം സംസ്ഥാനത്തിന്റെ വ്യവസായവല്‍കരണം മാത്രമാണ്. പട്ടിണിമരണം ഒഴിവാക്കാന്‍ ജനങ്ങള്‍ക്കു പണിയുണ്ടായാലേ കഴിയൂ.
അവിടെയാണ് കൊല്‍ക്കത്തയില്‍നിന്നുള്ള ടെലഗ്രാഫ് പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി ബുദ്ധദേവുമായുള്ള അഭിമുഖസംഭാഷണത്തിലെ അഭിപ്രായപ്രകടനങ്ങള്‍ക്കുള്ള പ്രസക്തി. ബുദ്ധദേവ് പറഞ്ഞു. "നാം ഇപ്പോഴൊരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. കൃഷിയില്‍നിന്ന് നാം എന്തൊക്കെ നേടിയോ അതു തുടര്‍ന്നും നമുക്കു നേടാനാവില്ല. ആ രംഗത്തുണ്ടായിരിക്കുന്ന ചില പ്രതികൂലമായ സംഭവവികാസങ്ങളാണ് കാരണം.
വിത്ത്, രാസവളം തുടങ്ങിയവയുടെയെല്ലാം വില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില കൊടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അത് എത്രകാലം കഴിയും? അതുകൊണ്ട് അതിവേഗം കൃഷിയില്‍നിന്നു നമുക്കു വ്യവസായത്തിലേക്കു തിരിഞ്ഞേ മതിയാകൂ. അതേസമയം ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഉറപ്പുവേണം. അത് ഇന്ത്യാരാജ്യം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു.
സംസ്ഥാനത്തിന്റെ സമ്പദ്സ്ഥിതി മെച്ചപ്പെടണമെങ്കില്‍ വ്യവസായ രംഗത്തുനിന്നും സര്‍വീസ് മേഖലയില്‍നിന്നുമുള്ള സംഭാവനകള്‍കൊണ്ടേ കഴിയൂ."
അതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രവ്യവസായ വികസനത്തിനുള്ള പരിപാടി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആവിഷ്ക്കരിച്ചത്.
എന്നാല്‍ അതിനെ മമതാ ബാനര്‍ജിയും കമ്മ്യൂണിസ്റ്റ് തീവ്രവാദികളും എതിര്‍ക്കുന്നു. പട്ടിണിമരണവും തൊഴിലില്ലായ്മയും പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍തന്നെ വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കുന്നു.
നന്ദിഗ്രാം വെടിവയ്പിനെത്തുടര്‍ന്ന് സ്വതന്ത്ര സാമ്പത്തികമേഖല എന്ന വ്യവസായ സമീപനം ബുദ്ധദേവ് ഭട്ടാചാര്യ തല്‍കാലം നിര്‍ത്തിവച്ചു.
പ്രിയപ്പെട്ട എഡിറ്ററേ
എന്റെ അഭിപ്രായത്തിനു വിലകല്‍പ്പിക്കുന്ന താങ്കള്‍ ഞാന്‍ ചൂണ്ടിക്കാട്ടിയ സന്‍ഹതി വെബ്സൈറ്റ് കണ്ടില്ലെന്നുണ്ടോ? അതൊരു ആന്റി നിയോലിബറലിസം വെബ്സൈറ്റാണ്.
നന്ദിഗ്രാമില്‍ നിന്നു സിപിഎമ്മിനെതിരെ കേള്‍ക്കുന്നത് നുണയാണെന്ന വാദം പിണറായിക്കെതിരെ കേള്‍ക്കുന്നതെല്ലാം നുണയാണെന്ന (ജനശക്തി അടക്കം) ഔദ്യോഗിക പക്ഷവാദം പോലെത്തന്നെ അപഹാസ്യമാണ്.
എന്നാണ് കെ.എം റോയ് പാര്‍ട്ടിക്ക് ഇത്ര അഭിമതനായത്? നന്ദിഗ്രാമില്‍ സിപിഎമ്മിനെ പിന്തുണച്ചപ്പോള്‍ മാത്രമോ? കെ,എം റോയ് എന്നും ജനകീയ സമരങ്ങള്‍ക്കെതിരായിരുന്നു. നിയോലിബറല്‍ അനുകൂലിയും . ജിമ്മും എക്സ്‌പ്രസ് ഹൈവേയും പ്ലാച്ചിമടയുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കെ.എം റോയ് എവിടെയായിരുന്നു എന്നോര്‍ക്കുന്നത് നന്നായിരിക്കും
അല്‍പ്പം ചില വാര്‍ത്തകള്‍ കൂടി
സിപിഎമ്മിനു വേണ്ടി വിജയ് പ്രസാദും കൂട്ടരും ചോംസ്കിയും താരിഖ് അലിയും ഒക്കെ അടങ്ങുന്ന ഇന്റര്‍നാഷണല്‍ ബുദ്ധിജീവികളെക്കൊണ്ടിറക്കിച്ച ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച സ്റ്റേറ്റ്മെന്റിന് (എന്തായാലും അത് കെ.എം റോയിയുടെ അടിസ്ഥാനമില്ലാത്ത ലേഖനത്തേക്കാള്‍ ഭേദമാണ്) ജാദവ്പൂര്‍ യൂണിവേഴ്സിറ്റി അധ്യാപകനായ കുനാല്‍ ചതോപാധ്യായയുടേയും അരുന്ധതി റോയുടേയും സുമിത് സര്‍ക്കാറിന്റേയും മറുപടി. ഇതില്‍ കുനാലിന്റെ ലേഖനം മൊത്തത്തില്‍ ബംഗാളിലെ ഇടതുപക്ഷത്തിനു വന്ന അപചയം ചൂണ്ടിക്കാണിക്കുന്നു. വ്യക്തമായ റഫറന്‍സുകളോടെ. അത് കേരളീയ പരിസരത്തും വളരെ പ്രസക്തമാണ്. ചോംസ്കിയും താരീഖ് അലിയുമൊക്കെ ഒപ്പിട്ട പ്രസ്താവനയില്‍ നാലാമത്തെ സിഗ്നിറ്ററിയാല സൂസന്‍ജോര്‍ജ് കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ് സ്വയം ഒപ്പു പിന്‍വലിക്കുകയും സിപിഎമ്മിന്റെ തെറ്റിദ്ധരിപ്പിക്കല്‍ കാമ്പൈനില്‍ വീണുപോയതിന് നന്ദിഗ്രാമിലെ ജനങ്ങളോട് ഖേദപ്രകടനം നടത്തുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം കണ്ടില്ലെന്നു നടിക്കുന്നത് പിണറായിയെ ഒതുക്കുന്നതുവരെമാത്രമൊതുങ്ങുന്ന അധികാര രാഷ്ട്രീയക്കളികള്‍ക്കപ്പുറം ജനശക്തിക്ക് യാതൊരു താല്‍പ്പര്യവുമില്ലെന്നതിലേക്കാവാം വിരല്‍ ചൂണ്ടുന്നത്
സുഹാര്‍ത്തോവിനെപ്പറ്റിയുള്ള എന്റെ കമന്റിന് മറുപടിയില്ലെന്നത് ശ്രദ്ധിക്കുമല്ലോ. ബംഗാളിലേക്ക് ബുദ്ധദേവ് ക്ഷണിച്ചിട്ടുള്ള മറ്റൊരു കമ്പനി ഡോ കെമിക്കല്‍സാണ്. അതെ ഭോപ്പാല്‍ ദുരന്തത്തിനു കാരണക്കാരനായ യൂണിയന്‍ കാര്‍ബൈഡിന്റെ പുതിയ രൂപം തന്നെ.
ദുഷ്പ്രചാരണങ്ങള്‍ക്ക് മറുപടിയായി നന്ദിഗ്രാമില്‍
ഉജ്വല പൊതുയോഗം
നന്ദിഗ്രാം: പ്രതിപക്ഷ ആരോപണങ്ങള്‍ക്കും മാധ്യമദുഷ്പ്രചാരണങ്ങള്‍ക്കും മറുപടിയായി നന്ദിഗ്രാമില്‍ വന്‍ സിപിഐ എം പൊതുയോഗം. നന്ദിഗ്രാം ബജാറില്‍ കോളേജ് ഗ്രൌണ്ടില്‍ നടന്ന യോഗത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം നവംബര്‍ പത്തിനുശേഷം പാര്‍ടിയുടെ നേതൃത്വത്തല്‍ ഇവിടെ ആദ്യമാണ് ഇത്ര വലിയ പൊതുയോഗം നടക്കുന്നത്.
പാര്‍ടി സോണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ നന്ദിഗ്രാം ഒന്ന്, രണ്ട് ബ്ളോക്കില്‍പ്പെട്ട എല്ലാ ഗ്രാമങ്ങളിലുംനിന്ന് നൂറുകണക്കിന് സ്ത്രീകളുള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് പ്രകടനമായി എത്തിയത്. എട്ടും പത്തും കിലോമീറ്ററുകള്‍ താണ്ടി അക്രമങ്ങളരങ്ങേറിയ വിവിധ ഗ്രാമങ്ങളില്‍ക്കൂടി സഞ്ചരിച്ചാണ് ഓരോ പ്രകടനവും യോഗസ്ഥലത്ത് എത്തിയത്. അക്രമമല്ല സമാധാനമാണ് വേണ്ടത്, നശീകരണമല്ല വികസനമാണാവശ്യം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ മുഴങ്ങി.
ദീര്‍ഘകാലമായി നന്ദിഗ്രാമില്‍ നിലനിന്ന ആക്രമണത്തിനും കൊലപാതകത്തിനും നിയമരഹിതവാഴ്ചയ്ക്കും അറുതി വരുത്തി ശാന്തിയും സമാധാനവും തിരിച്ചു ലഭിച്ചതിലുള്ള ആശ്വാസവും സന്തോഷവും യോഗത്തില്‍ പങ്കെടുത്തവരുടെ മുഖങ്ങളില്‍ നിഴലിച്ചു. പകല്‍ പന്ത്രണ്ടിനാണ് യോഗം നിശ്ചയിച്ചിരുന്നതെങ്കിലും അതിനു വളരെ മുമ്പുതന്നെ മൈതാനം നിറഞ്ഞുകവിഞ്ഞു. നന്ദിഗ്രാം സോണല്‍ സെക്രട്ടറി അശോക് ബേരയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പാര്‍ടി കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന മന്ത്രിയുമായ സൂര്യ കാന്തി മിശ്ര, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ദീപക് ദാസ്ഗുപ്ത, സംസ്ഥന കമ്മിറ്റിയംഗവും സ്ഥാനീയ എംപിയുമായ ലക്ഷ്മണ്‍ സേത്ത് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ പത്തിന് ലക്ഷ്മണ്‍ സേത്ത് അവിടെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ തെറ്റിദ്ധരണമൂലമാണ് അക്രമത്തിന് തുടക്കം കുറിച്ചത്. ലക്ഷ്മണ്‍ സേത്ത് ഇനി നന്ദിഗ്രാമില്‍ കടന്നാല്‍ കൊന്ന് കെട്ടിത്തൂക്കുമെന്ന് അക്രമകാരികള്‍ പ്രഖ്യാപിച്ചിരുന്നു. സേത്തിന് വന്‍ വരവേല്‍പ്പാണ് ബുധനാഴ്ച നന്ദിഗ്രാം നല്‍കിയത്. നീണ്ടുനിന്ന കരഘോഷത്തോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം സദസ്സ് സ്വീകരിച്ചത്.
കലാപം നടന്ന ഗ്രാമങ്ങളില്‍ ചൊവ്വാഴ്ച സിപിഐ എം നേതാക്കളായ ശ്യാമള്‍ ചക്രവര്‍ത്തി, ബിനയ് കോനാര്‍, മുഹമ്മദ് സലിം എംപി, ക്യാമലി ഗുപ്ത തുടങ്ങിയവര്‍ സഞ്ചരിച്ചു. തങ്ങള്‍ക്കനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ ജനങ്ങള്‍ നേതാക്കളോട് വിവരിച്ചു. നേതാക്കള്‍ അവരെ ആശ്വസിപ്പിക്കുകയും ഇത്തരം ഒരു സ്ഥിതിവിശേഷം ഇനിയും ഉണ്ടാകാതെ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
സിപിഎം സൈദ്ധാന്തികനും പശ്ചിമബംഗാളിലെ ഇടതുപക്ഷഗവണ്‍മെന്റിലെ മുന്‍ ധനകാര്യമന്ത്രിയും (1977ല്‍) ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രധാന ധനകാര്യ ഉപദേശകനും കാര്‍ഷിക വിലനിലവാര കമ്മീഷന്റെ ചെയര്‍മാനുമൊക്കെയായിരുന്ന കട്ട സിപിഎം കാരനുമായ അശോക് മിത്രയെഴുതിയ നിങ്ങളെന്തായിരുന്നോ അതല്ല നിങ്ങളിപ്പോള്‍ എന്ന ലേഖനം വായിക്കൂ. എന്നിട്ടാകാം ഈ നന്ദിഗ്രാമിലെ puppet peace condition നെപ്പറ്റിയുള്ള വാചകമടി
Dear Anovar
One of the main accusation coming against Salim Group is that It belongs to Indonesian Anti communists.
If you take the history of any FDI in South Asia you can see this kind of contradicting issues.
If Salim Group is Anti Communist
What is the reason we oppose TATA in Singur?
95% of the land in Singur taken for Car Factory without any problem. About 5% land issue Medha Patkar visited Singur?
5% of the Land in Singur is around 20 Hectre of Land only. for this 20Heacter Land People are opposing West Bengal Govt.s Singur Project?
Our NGOs and Activists are opposing Nandigram Chemical Hub but why there is no such opposition to the policy of SEZ?
Dear Anonymous coward,
താങ്കളുടെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത താങ്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല. സിംഗൂരിനെപ്പറ്റി മാത്രമല്ല SEZ നെതിരെയുള്ള, കോര്‍പ്പറേറ്റ് ലാന്റ് ഗ്രാബിനെതിരെയുള്ള ഇന്ത്യ മുഴുവന്‍ നടക്കുന്ന സമരങ്ങളെയും താങ്കള്‍ കാണുന്നില്ല. അച്യുതാനന്ദന്റെ ഏറ്റവും വലിയ നേട്ടമായി ഇവിടെ ആഘോഷിക്കുന്നത് സ്മാര്‍ട്ട് സിറ്റി എന്ന SEZ ഉം മൂന്നാര്‍ എന്ന SEZ ലൈനില്‍ വരുന്ന STZ(സ്പെഷല്‍ ടൂറിസം സോണ്‍)ഉം ആണെന്ന ഭയാനക വസ്തുതയെ മറക്കാതിരിക്കുക.ബംഗാളിലെ സമരങ്ങളുടെ ചരിത്രത്തിലേക്ക് നിഴല്‍ വീശുന്ന എന്റെ ഈ പോസ്റ്റ് കാണുക.
Dear Anovar
I visited your said link earlier too. Singur was not a SEZ Project. Most of the Land taken from the Singur for the TATA project was with proper negotiations only. And Compensation Package offered was the best in recent India's land acqusition for Industrialisation. Only 20 Acre of Land was in Dispute for a NON SEZ Industry. Why Politicians and NGOs attacked WB Govt. on Singur?
Singur is showing the double stand of NGOs and Activists.
Can you deny if I accuse that the mobilisation against Singur created more divide in the struggle against SEZ?
I agree that SEZ is a VERY draconian law. Is your opposition is against SEZ or only to Nandigram?
If the opposition is against SEZ then why no opposition came against Smart City? As an opposition and protest against SEZ!
Not even a Single email or blog or a poster I can see against the SEZ in Kerala.
(Some protest is going on against Smart City don't tell me that is the protest against SEZ)
Why people of Kerala supporting Smart City?
You said you went upto Nandigram to oppose the SEZ. Your opposition to SEZ suppose to start in Kerala isn't it?
Another Question!
SEZ is the policy of Govt. of India. Can you explain without opposing this policy of Central Govt. the meaning of opposing SEZ in Nandigram?
as per the SEZ policy Capitalists get a lot of incentives like they don't need to pay tax, they don't need to follow any labour laws etc.
in today's india if a state is saying that they are not ready to provide SEZ status to the Industry nobody want to open up a company in that part of India.
Can you tell me how can we over come this issue?
Other side SEZ violates humanrights?
I mean if no labour laws applicable or without considering the living style of the people in a particular area evacuating them (a similar situation of Narmada) is a kind of Human rights violation only.
Why so far nobody approach the humanrights commission against the SEZ?
Frankly speaking as you are claiming I can't see a single opposition in total India against SEZ. Insted by using Singur and Nandigram you people Killed all the protest suppose to come out against SEZ. AND in my opinion CPM suppose to be in the forfont today or tomorrow against all the struggle come out against SEZ policy of India Govt.
You people carefully killed that Struggle, You people destroyed the mobilisation of Indian Mass against SEZ and its imperialist ruling class by showing Nandigram, by aligning with the rightwing forces like Mamta and Advani.
I did not visited Nandigram but I have seen a picter in Desabhimani Com. Advani Addressing a Mass. In the mid of RED FLAGS and Communist Slogans.
Cowardly
Coward
Dear Anovar
I am sure you won't show up your head when people question your kind of politics
read below from yechoori
1. The first issue is of land acquisition, which is being done under an 1894 law; even after 60 years of independence we are without a law about several questions in land acquisition. What will be the basis of land acquisition? How will the owners of the acquired land be compensated? What will happen to those who are not the owners of the land they depend upon?
2. The second issue is that, of the land being allotted for the SEZs today, only 25 percent will be used for production and the rest will go to the developers. It was done 50:50 after some hullabaloo, but we don’t want that any amount of land should go to the real estate mafia in the name of the SEZs.
3. Third, the tax concessions being given to the SEZs are distorting the non-SEZ industrialisation process and
4. lastly, labour laws should be mandatory in the SEZs.
We have very categorically said that a law was indeed passed about these four aspects, we too contributed to its passage, but we do say on the basis of experience so far that all these aspects call for amendments. The government of West Bengal too has categorically said that no SEZ proposal would come from there unless necessary amendments are made about these aspects. Those who wanted a discussion on Nandigram, forgot to say anything regarding the SEZs and remained silent on these aspects. Remaining silent on these issues is, of course, their democratic right but we do want that the government must seriously ponder the same.
Coward
Dear Anonymous coward,
എന്റെ പേരെഴുതുമ്പോള്‍ ശരിക്കെഴുതിയില്ലെങ്കില്‍ സെര്‍ച്ച് ഫില്‍ട്ടറുകള്‍ വര്‍ക്ക് ചെയ്യില്ല. Anivar ആണ് Anovar അല്ല.
SEZ എന്ന എക്സ്പ്ലോയിറ്റേഷന്‍ സോണ്‍ ആനെന്നതുമാത്രമല്ല നന്ദിഗ്രാമിലെ പ്രശ്നം അവിടുത്തെ ഭരണകൂട ഭീകരതകൂടിയാണ്. ബംഗാളിന്റെ സിപിഎം ഗ്രാമങ്ങളില്‍ വല്ലാതെ ഗുണ്ടാവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. SEZ എന്ന ഭീകരരൂപത്തോട് സ്റ്റേറ്റ് എത്രമാത്രം ഒട്ടിനില്‍ക്കുന്നുവെന്ന് നന്ദിഗ്രാമിനു മുന്‍പ് തന്നെ ബംഗാളില്‍ നാം കണ്ടതാണ്. പക്ഷേ ഈ ഭരണകൂടഭീകരതയ്ക്ക് സമാനതകളുണ്ടെങ്കില്‍ അത് ഗുജറാത്ത് കലാപത്തോടാണ്.
തിരുവനന്തപുരത്ത് സിപിഎമ്മിന്റെ നന്ദിഗ്രാം കൂട്ടക്കൊലകളില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ ബംഗാളില്‍ നിന്നുള്ള അനന്യ ചാറ്റര്‍ജിയെപ്പോലുള്ളവര്‍ സംസാരിച്ചത് ഞങ്ങളിപ്പോള്‍ നാസി ജര്‍മ്മനിയിലാണെന്നാണ്.
സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് ഈ ലിങ്ക് കാണുക മാധ്യമം ആഴ്ചപ്പതിപ്പില്‍ ഡോ.ടി.ടി.ശ്രീകുമാറെഴുതിയ വിജ്ഞാനമുതലാളിത്തം ദംഷ്ട്രകള്‍ നീട്ടുമ്പോള്‍ എന്ന ലേഖനവും കണ്ടിരിക്കുമെന്നുകരുതുന്നു.
SEZ നെതിരെയുള്ള സമരങ്ങള്‍ വേറൊരു പോസ്റ്റായി എഴുതാം . നിങ്ങളവയെ കാണുന്നില്ലെങ്കില്‍ ആ കണ്ണിനെന്തോ പ്രശ്നമുണ്ട്.
Anivar
When you say ഭരണകൂട ഭീകരത I feel to trhough up Man! I am a Malayali, I too live in the mid of rumors and lies spreading against a communsit govt. in day to day life! Do you know what is the recent rumor going against Kerala govt? The Govt. going to stop Madrasa Education (Your said Madhyamam is one of the leading propogator of such news).
I DO NOT EVEN TAKE YOUR KIND OF ARGUMENTS FOR FACE VALUE until you agree that 28 cpm activists murdered in Nandigram and more than 3000 people are displaced because of your kind of activists NGO sponsored terror.
In Kannur CPM lost 5 life in the same time of Nandigram issue. But I have not seen anybody protesting when a communist losing his life!
In Nandigram CPM lost than 28 life. More than 3000 peole are displace from their natural habitat I have not seen any of the so called NGO/Activist protesting!
Do I need to take up your lucture on ഭരണകൂട ഭീകരത?
Can you please stop sending link to some blunder when I am asking about the details of the STRUGGLE you organised against SEZ in KERAL!
Madhyamam is a Jama-et-Islami mouthpiece.
According to your said Media in chenganacherry recently A police officer murderd in CPM-RSS clash
In one another Editorial your said Media wrote KB Ganesh Kumar the best Minister to KSRTC.
Can you show me atleast some struggles which Indian NGOs and Activists undertaken (Sponsored programme)become a success!
Anivar
Pathetically your kind of people engaged in destroying the struggle not on organising any struggle!
In Plachimada we have seen how Mylamma abused! In Plachimada we have seen How Medha Patkar send without getting support.
In Kerala where ever NGOs organised any struggle all that failed and end up in tragedy. In Kozhikodu the landless told Medha not to come to their place.
Are you in Struggle or in Sponsorship programme?
This part of the Nandigram incident is sponsored by Anivar and team. the other part is sponsored by Maoists the remaining part will be sponsored by Muslim Minority friend. The rest will be Advani's job.
Coward
There was a long campaign was going on the internet against CPM and VS by calling them a VIKASANA VIRODHI on the smart city issue
I have not seen any of you opposing smart city until VS coming to power and signing up a different smart city agreement.
YOU DID NOTHING MAN AGAINST SMART CITY. But immediatley after the agreement signing you came on the internet with a campaign against Smart city.
The only person came on the internet against Smart City was one Joseph and his email read by 1000s of people.
I believe when you say about Smart City I have the right to know. Why you keep quiet on the issue until VS signing up Smart City?
Can you stop spreading this kind of blunder and LIES?
You people are engaged in destroying peoples struggle only nothing more you are doing.
Without destroying communists NGOs cannot play their game in India for that you have to make Nandigram a Terror you are doing that. Which is not possible in Kerala.
In Punjab the struggle against SEZ was organised by Pesants and farmers. I have not seen you are talking aything about that why punjab is not a part of India?
In UP Mulayam Sing donated a Village to Amithab Bachen.
Why the so called NGOs not aware of that issue? I have not seen you or your other colaborators protesting.
Opposing CPM more than what is your politics?
People like you the Outsider created trouble in Nandigram not anybody.
Coward
തല പുറത്തുകാട്ടാതെ പൊട്ടക്കിണറ്റിലിരുന്ന് ചരിത്രം രചിക്കുന്ന അനോണി സുഹൃത്തേ, കാര്യങ്ങളെഴുതുമ്പോള്‍ സാമാന്യ ധാരണയുണ്ടായിരിക്കണം. അല്ലെങ്കില്‍ ചുരുങ്ങിയപക്ഷം ഒരു ഗൂഗിള്‍ സെര്‍ച്ചെങ്കിലും നടത്തണം .
മാധ്യമത്തെ കുറ്റം പറയുന്നതും എന്‍ജിഓകളെ കുറ്റം പറയുന്നതും താങ്കളുടെ ഇഷ്ടം , പക്ഷേ അത് ഞാനിവിടെ ഉയര്‍ത്തിയ പോയന്റുകള്‍ക്കുള്ള മറുപടിയാവുന്നില്ല. പ്ലാച്ചിമടയിലെ സമരചരിത്രവും മാറുന്നില്ല.
നന്ദിഗ്രാമിലെ 3000 സിപിഎമ്മുകാര്‍ കുടിയൊഴിഞ്ഞുപോയ കണക്കുകള്‍ കണ്ണിനു കണ്ണ് പല്ലിനു പല്ലെന്ന താളത്തില്‍ താങ്കള്‍ പറയുമ്പോള്‍ എനിക്കു കേള്‍ക്കാന്‍ കഴിയുന്നത് ജമ്മു കാശ്മീരില്‍നിന്നു കുടിയൊഴിഞ്ഞുപോകേണ്ടിവന്ന കാശ്മീരിഹിന്ദുക്കളുടെ കഥപറഞ്ഞ് ഇന്ത്യമുഴുവന്‍ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന സംഘപരിവാറിന്റെ അതേ സ്വരമാണ്.
കേരളത്തിലെ മിക്ക ജനകീയസമരങ്ങളേയും ഏറ്റെടുത്ത് നശിപ്പിച്ച കറ ഇപ്പോഴും സിപിഎമ്മിന്റെ മേല്‍ തന്നെയാണ്. അവസാനത്തെ ഉദാഹരണമായ(രക്ഷകനോ?) അച്യുതാനന്ദന്‍ വരെ ഈ പാത പിന്തുടരുന്നു. അച്യതാനന്ദന്‍ കേരളത്തിലെ ജനകീയ സമരങ്ങളുടെ തോളില്‍കേറിയാണ് സ്ഥാനാര്‍ത്ഥിത്വത്തിലേക്കും അതുകഴിഞ്ഞ് മുഖ്യമന്ത്രിപദത്തിലേക്കുമെത്തിയത്. അദ്ദേഹം ഏറ്റെടുക്കലിനപ്പുറം ഈ സമരങ്ങള്‍ക്കുവേണ്ടി എന്തുചെയ്തുവെന്നത് നമ്മളെല്ലാരും കണ്ടതാണ്. സമരങ്ങളുടെ ഏകഅജണ്ട എങ്ങനെ സിപിഎമ്മിനെക്കൊണ്ട് അത് ഏറ്റെടുപ്പിക്കാം എന്ന് മാത്രമാക്കാന്‍ പ്രവര്‍ത്തിക്കുന്ന സി.ആര്‍.നീലകണ്ഠനെപ്പോലുള്ള(നമ്പൂരി വാലു പോയോന്നറിയില്ല)വരുടെ കാര്‍മികത്വത്തിലായിരുന്നു ഈ സമര ഏറ്റെടുക്കല്‍ പ്രക്രിയകള്‍ അരങ്ങേറിയത്. മൂന്നാറിലേക്കുള്ള ആക്റ്റിവിസ്റ്റ് ബുദ്ധിജീവി വേഷങ്ങളുടെ തീര്‍ത്ഥാടന നാടകത്തിലൂടെ സ്തുതിപാടി ഇതിനെയൊക്കെ ന്യായെഎകരിച്ചുകൊണ്ടിരിക്കുന്നതും ഇവരൊക്കെത്തന്നെ.
This part of the Nandigram incident is sponsored by Anivar and team. the other part is sponsored by Maoists the remaining part will be sponsored by Muslim Minority friend. The rest will be Advani's job.
താങ്കളുടെ മേല്‍പ്പറഞ്ഞ കമന്റുവായിച്ച് ഞാന്‍ തലയറഞ്ഞു ചിരിച്ചു. വര്‍ഗ്ഗീയമായ കാഴ്ചപ്പാട് ഇപ്പോള്‍ ആരുടേതാണാവോ... ബുദ്ധദേവും മോഡിയും തമ്മിലുള്ള വ്യത്യാസം ബുദ്ധയ്ക്ക് അമേരിക്കയിലേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുണ്ടെന്നതും മോഡിക്ക് അതില്ലെന്നതും ആണെന്ന് ഈയിടെ വായിച്ചതോര്‍ക്കുന്നു.
പിന്നെ സ്മാര്‍ട്ട് സിറ്റിക്കാര്യം. ചുരുങ്ങിയപക്ഷം ജോസഫിനോടെങ്കിലും ഞാനെന്താണ് ചെയ്തിട്ടുള്ളതെന്ന് ചോദിക്കാമായിരുന്നു. അല്ലെങ്കില്‍ താങ്കള്‍ക്ക് ഒരു ഗൂഗിളിലെങ്കിലും നോക്കാമായിരുന്നു. എന്തായാലും വസ്തുതകളല്ലല്ലോ പാര്‍ട്ടിയെ ന്യായീകരിക്കുക എന്നതാണ് താങ്കല്‍ക്ക് പ്രധാനം അല്ലേ
ഞാനെന്റെ ബ്ലോഗിലെഴിതിയതിനൊന്നിനും അവിടെ മറുപടിയില്ലാത്തതും അതുകൊണ്ടല്ലേ
ഇത് ഈ പോസ്റ്റിലെ എന്റെ അവസാനത്തെ കമന്റാണ്.
Post a Comment