Sunday, November 04, 2007

ചുരിദാര്‍ ധരിക്കാത്ത സ്ത്രികളെ ഭഗവാന് ഏറെ ഇഷ്ടം .

ചുരിദാര്‍ ധരിക്കാത്ത സ്ത്രികളെ ഭഗവാന് ഏറെ ഇഷ്ടം .

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നത് ദേവന് ഹിതകരമല്ലെന്ന് ദേവപ്രശ്നത്തില്‍ സൂചന. തന്ത്രികുടുംബത്തിന്റെ സമ്മതത്തോടെയാണ് ചുരിദാര്‍ ധരിച്ച് ക്ഷേത്രദര്‍ശനം നടത്താന്‍ അനുമതി നല്‍കിയതെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വിശദീകരിച്ചു. അതേസമയം വിവിധ സമ്മര്‍ദ്ദങ്ങള്‍ മൂലം അനുമതി നല്‍കുകയായിരുന്നെന്ന് തന്ത്രി കുടുംബാംഗങ്ങള്‍ പറഞ്ഞു.

12 comments:

ജനശക്തി ന്യൂസ്‌ said...

ചുരിദാര്‍ ധരിക്കാത്ത സ്ത്രികളെ ഭഗവാന്-ഏറെ ഇഷ്ടം .

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നത് ദേവന് ഹിതകരമല്ലെന്ന് ദേവപ്രശ്നത്തില്‍ സൂചന. തന്ത്രികുടുംബത്തിന്റെ സമ്മതത്തോടെയാണ് ചുരിദാര്‍ ധരിച്ച് ക്ഷേത്രദര്‍ശനം നടത്താന്‍ അനുമതി നല്‍കിയതെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വിശദീകരിച്ചു. അതേസമയം വിവിധ സമ്മര്‍ദ്ദങ്ങള്‍ മൂലം അനുമതി നല്‍കുകയായിരുന്നെന്ന് തന്ത്രി കുടുംബാംഗങ്ങള്‍ പറഞ്ഞു.

കൊച്ചുത്രേസ്യ said...
This comment has been removed by the author.
K.P.Sukumaran said...

വസ്ത്രം ദൈവം സൃഷ്ടിച്ചതല്ല, വസ്ത്രം ദൈവത്തിന് ഹിതവുമല്ല .

ജനശക്തി ന്യൂസ്‌ said...

കണ്‍ഫ്യുഷനെന്തിരിക്കുന്നു.? ?

കൊച്ചുത്രേസ്യ said...

സോറീട്ടോ ജനശക്തി..ഇപ്പോള്‍ എല്ലാം ക്ലിയറായി.. ആ കമന്റ്‌ ഡിലീറ്റ്‌ ചെയ്യാന്‍ നോക്കീട്ട്‌ പറ്റുന്നുമില്ല..

asdfasdf asfdasdf said...

തലക്കെട്ടുകള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടും.
ഗുരുവായൂരപ്പാ..

കൊച്ചുമുതലാളി said...

അന്യന്� പറഞ്ഞത് വളരെ ശരി.

മാന്യമായ വസ്ത്രം ധരിക്കുന്ന ഏതൊരാളെയും ക്ഷേത്രങ്ങളില്� കയറ്റണം.

അതോടൊപ്പം ആരാധനാലയത്തിന്റെ വിശുദ്ധി കാക്കുകയും വേണം.

എതിരന്‍ കതിരവന്‍ said...

ഒ. വി. വിജയന്റെ ‘ഭഗവദ് സന്നിധിയില്‍” എന്ന കഥ ഓര്‍മ്മ വരുന്നു. ഹിന്ദി മാസികയുമാ‍ായി ചെന്ന ഭക്തന്നോട് അതു വാങ്ങി വായിച്ച് താന്‍ മധുരകാരനാണെന്നും ഈ മലയാളം കേട്ട് മടുത്തുവെന്നും ഗോതമ്പില്ലാത്ത അരിഭക്ഷണവും മലയാളി സ്റ്റൈല്‍ പായസവും കഴിച്ച് വയറിനസുഖവുമാണെന്നും ഭഗവാന്‍ പറയുന്നു.

നോര്‍ത്ത് ഇന്‍ഡ്യക്കാരനായ ശ്രീകൃഷ്ണന് ചൂഡീദാര്‍ ഇഷ്ടമല്ലെന്നോ?

Anonymous said...

അതു സത്യം. അതുകൊണ്ടാണല്ലോ ഭഗവാന്‍ പണ്ട് അവരുടെ തുണി ഒളിപ്പിച്ചു വച്ചത്. കൊച്ചുകള്ളന്‍! ഇപ്പൊഴും പൂതി കുറവല്ല!

Anonymous said...

ഹ..ഹ..ഹ.. നല്ല രസികത്വം. ചിരിച്ചത് പോസ്റ്റ് കണ്ടിട്ടല്ല. ഈ ന്യൂസ് ഇട്ടയാളുടെ വീട്ടിലെ സ്ത്രീജനങ്ങള്‍ക്ക് ബിക്കിനി ഇഷ്ടമല്ലെങ്കില്‍ അതിയാള്‍ എങ്ങനെ പറയുമെന്നോര്‍ത്ത്.

ജനശക്തിന്യൂസിന്റെ -----ക്ക് ബിക്കിനി ഇടാതെ നടക്കുന്നതാണ് ഇഷ്ടം.

അവര്‍ക്ക് ബിക്കിനി ഇട്ടു നടക്കാനാ താല്പര്യകെങ്കില്‍ എന്റെ ഒരു തമാശ പാഴായി.

ജനശക്തി ന്യൂസ്‌ said...

നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ...എത്ര വാസ്തവം .

അനോണി നിണാള്‍ വാഴട്ടെ........

'തെല്ലേറെ വിവേകികള്‍ മനവരാം
നല്ലോരതില്‍ നല്ല വിവേകികളാം '

Sethunath UN said...

ഭ‌ഗ‌വാനേ, എന്തെല്ലാം ക‌ണ്ടാലാണ് ഒന്നു...
ദേവ‌പ്രശ്ന‌ം പ്രശ്ന‌മാകുമോ?
ചിരി വ‌രുന്നു ഈ വാ‌ര്‍ത്ത‌യൊക്കെ ക‌ണ്ടിട്ട്. ഭ‌ഗ‌വാനും ചിരിയ്ക്കുന്നുണ്ടാവും. ഭ‌ക്തരുടെ ലീലാവിലാസ‌ം ക‌ണ്ടിട്ട്.