Sunday, November 04, 2007

ആണവ കരാറിലൂടെ ഊര്‍ജമേഖലയില്‍ രാജ്യത്തിന്റെ സ്വാശ്രയത്വം അവസാനിപ്പിച്ച് തങ്ങളെ ആശ്രയിക്കുന്ന സാഹചര്യമുണ്ടാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.

ആണവ കരാറിലൂടെ ഊര്‍ജമേഖലയില്‍ രാജ്യത്തിന്റെ സ്വാശ്രയത്വം അവസാനിപ്പിച്ച് തങ്ങളെ ആശ്രയിക്കുന്ന സാഹചര്യമുണ്ടാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം : തോമസ് ഐസക് .


കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ അമേരിക്കന്‍ ബന്ധം വെറുമൊരു ആണവ കരാറിനപ്പുറം അധിനിവേശ കുരുക്കുകളുള്ളതാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. 'മാധ്യമം വിചാരവേദി' ആണവ കരാര്‍ ശരിയും തെറ്റും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആണവ കരാറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞതോടെ വിവാദം അവസാനിക്കുന്നില്ല. കരാര്‍ തീരുമാനം മാറ്റിവെച്ചാലും അതുയര്‍ത്തിയ പ്രശ്നങ്ങള്‍ തുടരും. ഇറാനെതിരെ യുദ്ധം ചെയ്യാന്‍ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ അമേരിക്കക്ക് തുറന്നുകൊടുക്കാനുള്ള കരാര്‍ വേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നാലും പ്രശ്നമില്ല ^മന്ത്രി പറഞ്ഞു.
ഊര്‍ജാവശ്യത്തിന് ആണവകരാര്‍ അനിവാര്യമാണെങ്കില്‍ ഊര്‍ജവകുപ്പാണ് മുന്‍കൈ എടുക്കേണ്ടത്. എന്നാല്‍, ഊര്‍ജവകുപ്പ് ഇറാനുമായുള്ള വാതക കരാറിനാണ് മുന്‍ഗണന നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും വിദേശ മന്ത്രാലയത്തില്‍നിന്നുമാണ് ആണവകരാറിനുവേണ്ടി ആവശ്യമുയര്‍ന്നത്. അവര്‍ക്ക് വ്യക്തമായ ചില അജണ്ടകളുണ്ട്. കരാറുമായി മുന്നോട്ടുപോയാല്‍ ഇറാനുമായുള്ള വാതക കരാര്‍ തകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവ കരാറിലൂടെ ഊര്‍ജമേഖലയില്‍ രാജ്യത്തിന്റെ സ്വാശ്രയത്വം അവസാനിപ്പിച്ച് തങ്ങളെ ആശ്രയിക്കുന്ന സാഹചര്യമുണ്ടാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. മൂന്നാംലോക രാജ്യങ്ങള്‍ക്കെതിരെ പ്രത്യേകിച്ച്, അഫ്ഗാന്‍, ഇറാന്‍, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കെതിരെ ഇന്ത്യ അമേരിക്കന്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും അവര്‍ താല്‍പര്യപ്പെടുന്നു. ഇന്ത്യ റഷ്യന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് യോജിച്ച സൈനികാഭ്യാസങ്ങള്‍ക്ക് തടസ്സമാവുമെന്ന കാരണം പറഞ്ഞ് ഇസ്രായേലിലൂടെ അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങന്‍ നിര്‍ബന്ധിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ വിറ്റ 2.26 ബില്യന്‍ ഡോളര്‍ ആയുധങ്ങളില്‍ 1.5 ബില്യണ്‍ ഡോളര്‍ ആയുധങ്ങളും വാങ്ങിയത് ഇന്ത്യയാണ്. സൌത്ത് ഈസ്റ്റ് ഏഷ്യ കൈപ്പിടിയിലൊതുക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് മന്ത്രി തുടര്‍ന്നു.
ആണവ കരാര്‍ ഒപ്പുവെച്ചില്ലെങ്കില്‍ 2020 ആവുമ്പോഴേക്കും രാജ്യത്തിന്റെ വികസനത്തിന് തിരിച്ചടിയുണ്ടാവുമത്രെ. ആണവ നിലയം സ്ഥാപിക്കുന്നതോടെ 10,000 മെഗാവാട്ട് ഊര്‍ജം വര്‍ധിപ്പിക്കാമെന്ന് പറയുന്നു. രാജ്യത്ത് 200 കോടി ബള്‍ബുകള്‍ കത്തിക്കുന്നുണ്ട്. 2500 കോടി യൂനിറ്റ് വൈദ്യുതിയാണ് ബള്‍ബുകള്‍ കവരുന്നത്. ഇവക്ക് പകരം സി.എഫ്.എല്‍ ബള്‍ബുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഊര്‍ജോപയോഗം 30 ശതമാനം കുറക്കാന്‍ കഴിയും. 1,20,000 കോടി രൂപയാണ് ആണവ നിലയങ്ങള്‍ക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. 10,000 കോടി നീക്കിവെച്ചാല്‍ ബള്‍ബുകള്‍ മാറ്റി സ്ഥാപിക്കാനാവുമെന്നിരിക്കെ ആണവ കരാറിന്റെ പേരില്‍ ജനത്തെ വിഡ്ഢികളാക്കുകയാണെന്ന് തോമസ് ഐസക് പറഞ്ഞു.
മാധ്യമം വിചാരവേദി കോഴിക്കോട് സര്‍ക്കിള്‍ പ്രസിഡന്റ് കെ.പി. രാമനുണ്ണി അധ്യക്ഷത വഹിച്ചു. തലേക്കുന്നില്‍ ബഷീര്‍, കൂട്ടില്‍ മുഹമ്മദലി, സി. രാധാകൃഷ്ണന്‍, ഡോ. എന്‍.എ. കരീം, സി.ആര്‍. നീലകണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. വിചാരവേദി ചീഫ് കോ^ഓര്‍ഡിനേറ്റര്‍ വി.കെ. ഖാലിദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി അഡ്വ.എം.പി. ഷൈജല്‍ നന്ദിയും പറഞ്ഞു.

8 comments:

ജനശക്തി ന്യൂസ്‌ said...

ആണവ കരാറിലൂടെ ഊര്‍ജമേഖലയില്‍ രാജ്യത്തിന്റെ സ്വാശ്രയത്വം അവസാനിപ്പിച്ച് തങ്ങളെ ആശ്രയിക്കുന്ന സാഹചര്യമുണ്ടാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം : തോമസ് ഐസക് .


കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ അമേരിക്കന്‍ ബന്ധം വെറുമൊരു ആണവ കരാറിനപ്പുറം അധിനിവേശ കുരുക്കുകളുള്ളതാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. 'മാധ്യമം വിചാരവേദി' ആണവ കരാര്‍ ശരിയും തെറ്റും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആണവ കരാറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞതോടെ വിവാദം അവസാനിക്കുന്നില്ല. കരാര്‍ തീരുമാനം മാറ്റിവെച്ചാലും അതുയര്‍ത്തിയ പ്രശ്നങ്ങള്‍ തുടരും. ഇറാനെതിരെ യുദ്ധം ചെയ്യാന്‍ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ അമേരിക്കക്ക് തുറന്നുകൊടുക്കാനുള്ള കരാര്‍ വേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നാലും പ്രശ്നമില്ല ^മന്ത്രി പറഞ്ഞു.
ഊര്‍ജാവശ്യത്തിന് ആണവകരാര്‍ അനിവാര്യമാണെങ്കില്‍ ഊര്‍ജവകുപ്പാണ് മുന്‍കൈ എടുക്കേണ്ടത്. എന്നാല്‍, ഊര്‍ജവകുപ്പ് ഇറാനുമായുള്ള വാതക കരാറിനാണ് മുന്‍ഗണന നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും വിദേശ മന്ത്രാലയത്തില്‍നിന്നുമാണ് ആണവകരാറിനുവേണ്ടി ആവശ്യമുയര്‍ന്നത്. അവര്‍ക്ക് വ്യക്തമായ ചില അജണ്ടകളുണ്ട്. കരാറുമായി മുന്നോട്ടുപോയാല്‍ ഇറാനുമായുള്ള വാതക കരാര്‍ തകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Anonymous said...

ഓഹോ തോമസ് ഐസഖിന് മനസ്സിലായിപ്പോയി അല്ലെ . രക്ഷപ്പെട്ടു അല്ലെങ്കില്‍ നാം കുടുക്കില്‍ പെട്ടു പോയേനേ . ഇനിയും ഇത്തരം ഗൂഡാലൊചനകള്‍ കണ്ടുപിടിക്കാന്‍ ഐസഖിനോട് പറയണേ

ഫസല്‍ ബിനാലി.. said...

ചൈനയുമായിട്ടായിരുന്നു കരാറെങ്കില്‍ എത്ര നന്നായിരുന്നു ല്ലെ ഐസക്ക്?
ലാല്‍ സലാം

Anonymous said...

ചൈന നിന്നെ എന്തു ചെയ്തു ഫസലെ? ഫസല്‍ എന്ന പേരുണ്ടായിട്ടു പോലും നിനക്ക് അമേരിക്കയെ മനസ്സിലായിട്ടില്ല! കമ്യൂണിസ്റ്റുവിരോധം മൂത്തുമൂത്തു നീയൊക്കെ ഇരിയ്ക്കുന്ന കൊമ്പ് വെട്ടുകയല്ലേ. കേരളത്തില്‍ കമ്യൂണിസ്റ്റുകാരില്ലയിരുന്നെങ്കില്‍ നിന്നെയൊക്കെ ആര്‍.എസ്സ്.എസ്സുകാര്‍ എന്നേ തീര്‍ത്തേനെ!

കിരണ്‍ തോമസ് തോമ്പില്‍ said...

ഫസലേ അനോണി സഖാവ് പറഞ്ഞത് കേട്ടില്ലെ രണ്ട് പ്രധാന കാര്യം നീ മറന്നു

1- മുസ്ലിം നാമധാരി ആയ നീ ഒരിക്കലും അമേരിക്കയെക്കുറിച്ച് നല്ലത് പറയരുത്. നിന്റെ മതവും പേരും അതിന് തടസമതത്രേ. വേറോരു തരത്തില്‍ പറഞ്ഞാല്‍ മുസ്ലിമുകള്‍ അന്താര്‍സ്ഷ്ട്രകാര്യങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ അത് അമേരിക്കക്ക് എതിരായിരിക്കണം. നീനക്ക് പാലസ്തീനെയോ ഇറാനേയോ ഇറാഖിനെയോ ഒക്കെയേ സപ്പോര്‍ട്ട് ചെയ്യാന്‍ അവകാശമുള്ളൂ. ബാക്കി കാര്യങ്ങളൊക്കെ സഖാക്കള്‍ പറയും.
2- കമ്യൂണിസ്റ്റ്കാരില്ലയിരുന്നു എങ്കില്‍ നിന്നെ ഒക്കെ സ്വയം സേവകര്‍ തിന്ന് തീര്‍ത്തേനേ. പിന്നെ സ്വയം സേവകര്‍ മുസ്ലിമുകളെ അല്ലെ തിന്നുന്നത്. സച്ചാര്‍ റിപ്പോര്‍ട്ട് നീ കണ്ടതല്ലേ അതില്‍ ഏറ്റവും കൂടുതല്‍ മുസ്ലിമുകളുടെ അവസ്ഥ മെച്ചപ്പെട്ടിരിക്കുന്നത് എവിടെയാ ചുവപ്പന്‍ ബംഗാളില്‍.
ചൈന ഇന്ത്യക്കെതിരെ എന്തൊക്കെ ചെയ്തു എന്ന് ഈ പോസ്റ്റ് വായിച്ചാല്‍ മനസ്സിലാകും
മിസ്റ്റര്‍ കാരാട്ട്, ഏതാണ് താങ്കളുടെ മാതൃരാജ്യം?

Mr. K# said...

“ കേന്ദ്ര സര്‍ക്കാറിന്റെ അമേരിക്കന്‍ ബന്ധം വെറുമൊരു ആണവ കരാറിനപ്പുറം അധിനിവേശ കുരുക്കുകളുള്ളതാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.“

ഏതൊക്കെയാണ് ആ കുരുക്കുകള്‍ എന്ന് തോമസ് ഐസക്ക് പറഞ്ഞില്ലേ‌?

Anonymous said...

മുസ്ലിം നാമധാരിയായിട്ടുപോലും ലോകത്ത് അമേരിക്ക നയിക്കുന്ന പാശ്ചാത്യരാജ്യങ്ങളുടെ ഇസ്ലാം വിരുദ്ധ നീക്കങ്ങള്‍ തിരിച്ചര്രിയാന്‍ കഴിയാത്തവന് ഉള്ളില്‍ ഇന്ത്യയേക്കാള്‍ അമേരിക്കയെ സ്നേഹിക്കുന്ന, രഹസ്യസംഭാഷണങ്ങളില്‍ മുസ്ലിങ്ങളെ തീവ്രവാദികളെന്നു വിശേഷിപ്പിക്കുന്ന, ക്രിസ്തുവിനേക്കാള്‍ ബുഷിനെ സ്നേഹിക്കുന്ന ക്രിസ്ത്യന്‍ (മഹാമനീഷിയായ ക്രിസ്തുവിന്റെ ഒരു ഗതികേട്!) നാമധാരിയുടെ എരിവുകേറ്റല്‍. സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് ബ്രിട്ടീഷുകാരെ ഇവിടന്ന് ഓറ്റിക്കുന്നതിന് താല്‍പ്പര്യമുണ്ടായിരുന്നില്ല ഈ കക്ഷികള്‍ക്ക്. അവരോടൊട്ടിനിന്ന് നക്കാന്‍ കിട്ടുന്നത് ഒപ്പിക്കും. (പി.സി.തോമസിനെ ബി.ജെ.പി. മന്ത്രിസഭയില്‍ എത്തിക്കന്‍ ചരടു വലിച്ച ബിഷപ്പുമര്‍ ഇന്നും!) നിന്റെയൊന്നും സര്‍ട്ടിഫിക്കറ്റു വേണ്ടടെ, കമ്യൂണിസ്റ്റുകാര്‍ക്ക്... ഫസലെ, ഡോണ്ട് ബിലീവ് ട്രോജന്‍സ്! ഞാന്‍ എനിക്കു തോന്നിയത് ഒരു മായവും ചേര്‍ക്കാതെ പറഞ്ഞു...

Anonymous said...

ഇപ്പോ എന്തു പറ്റി ആണവ കരാറിന്? ബുദ്ധിജീവികള്‍ക്കു് ആലോചിക്കാന്‍ ഇത്ര സമയം വേണമായിരുന്നോ? അതോ... അമേരിക്ക പുണ്യവാളന്‍മാരായതാണോ കരാറിനെ പറ്റി ചിന്തിക്കാന്‍ കാര്യാട്ട് തയ്യാറായതു്.

മുരട്ടുന്യായങ്ങള്‍ പറഞ്ഞു് വികസനം മുടക്കുന്നവര്‍... ഇപ്പൊ നന്ദിഗ്രാമിന്റെ പ്രശ്നങ്ങളില്‍ നിന്ന് തലയൂരാനുള്ള ബന്ധപ്പാടിലാണല്ലേ?

മതത്തിന്റെ പേരു പറഞ്ഞു വര്‍ഗ്ഗീയത കളിക്കുന്നതു സത്യത്തില്‍ ആരാണ്... ? "അനോണിസഖാവ് അഥവാ ഷാജി" യുടെ കമന്റുകള്‍ കണ്ടു കണ്‍ഫ്യൂഷന്‍ ആയി പോയി :-(

പിന്നെ ബ്രട്ടീഷുകാരു വന്നില്ലായിരുന്നെങ്കില്‍ കാണാമയിരുന്നു!!! ഇപ്പൊ ആഫ്രിക്ക പോലെ ആയിട്ടുണ്ടായാനെ. അല്ലെങ്കില്‍ നമ്മളോക്കെ കോണകവും എടുത്ത് ഏതേങ്കിലും നാട്ടുപ്രമാണിയുടെ ചവിട്ടും തൊഴിയും കൊണ്ട് നില്‍ക്കണ്ടി നന്നേനെ. അതുമല്ലെങ്കില്‍ തീവണ്ടി എന്ന സാധനം സ്ക്രീനില്‍ കണ്ട് മാത്രം ഇരുന്നേനെ നമ്മളൊക്കെ. പറയുമ്പോ രണ്ടു വശവും കാണാന്‍ പടിക്കൂ സഖാവേ?

ഒന്നു കൂടി കടന്നു ചിന്തിച്ചാല്‍ അകലെ കിടക്കുന്ന അമേരിക്കയേക്കാള്‍ ഇന്ത്യ പേടിക്കേണ്ടതു അടുത്തു കിടക്കുന്ന ചൈനയെ അല്ലേ? അമേരിക്ക ഇതു വരെ ഇന്ത്യയെ ആക്രമിച്ചിട്ടില്ല. പക്ഷേ സഖാക്കളുടെ പുണ്യരാജ്യം നമ്മളെ ഒന്ന് ടെസ്റ്റ് ചെയ്തിട്ടുമുണ്ട്! ആ സമയത്ത് സഖാക്കള്‍ ചീന രാജാവിന് സ്തുതി പാടാന്‍ പോയിട്ടുണ്ടോ? "ചൈന നിന്നെ എന്തു ചെയ്തു ഫസലെ?" എന്ന ചോദ്യത്തിന് ഉത്തരമായോ?