മലയാളികള്‍ ഭാഷയുടെ രാഷ്ട്രീയ സ്വാധീനശക്തി തിരിച്ചറിയാത്ത ജനത . ഡോ. സുകുമാര്‍ അഴീക്കോട് .
ഭാഷയുടെ രാഷ്ട്രീയ സ്വാധീനശക്തി തിരിച്ചറിയാത്ത ജനതയാണ് മലയാളികളെന്ന് ഡോ. സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു. തമിഴനുള്ള ഭാഷാപരമായ ഹൃദയവികാരവും ശുദ്ധിയും ശക്തിയും നമുക്കില്ല. നമ്മള്‍ ദുര്‍ബല സംസ്ഥാനവും തമിഴ്നാടും കര്‍ണാടകയും മറ്റും പ്രബലരുമാകുന്നത് ഭാഷയുടെ ശക്തിയിലാണ്. നാം നമ്മുടെ ഇടപാടുകളിലെല്ലാം തോറ്റുപോകുന്നതിനും കാരണം ഇതുതന്നെ-കലിക്കറ്റ് പ്രസ്ക്ളബും പിആര്‍ഡിയും ചേര്‍ന്ന് സംഘടിപ്പിച്ച 'ഭാഷയുടെ വര്‍ത്തമാനം' ചര്‍ച്ച ഉദ്ഘാടനംചെയ്ത് അഴീക്കോട് പറഞ്ഞു.
ഭാഷയെന്നത് സാഹിത്യമാണെന്ന് തെറ്റിദ്ധരിച്ച മന്ദബുദ്ധിത്തം കേരളത്തെ പിറകോട്ടുകൊണ്ടുപോയി. കരുണാനിധിയും ജയലളിതയും തമിഴിന് വേണ്ടി വാദിക്കുകയും യോജിക്കുകയുംചെയ്യുന്നു. നമ്മുടെ പഴയകാല നേതാക്കളും ഈ ശൈലിയുടെ കരുത്തറിഞ്ഞവരായിരുന്നു. എന്നാല്‍ മലയാളത്തിനുവേണ്ടി എന്തിന് യോജിക്കണമെന്നതാണിന്നത്തെ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ ചിന്ത. ഞാന്‍ മലയാളിയായ ശേഷമേ കോണ്‍ഗ്രസുകാരനും കമ്യൂണിസ്റ്റുകാരനുമാകുന്നുള്ളുവെന്ന ബോധ്യം നമ്മുടെ ജനപ്രതിനിധികള്‍ക്ക് വേണം. പ്രസംഗത്തില്‍ ഭാഷയുടെ ഉല്‍കൃഷ്ടത പ്രയോഗിച്ച നേതൃത്വം നമുക്കുണ്ടായിരുന്നു. എന്നാല്‍ ശ്രേഷ്ഠമായ വചനമാതൃകയല്ല മലയാളത്തിന്റെ വികൃതരൂപമാണ് ഇന്ന് തുടരുന്നതെന്ന് രാഷ്ട്രീയനേതൃത്വത്തെ ഓര്‍മിപ്പിക്കേണ്ട കാലമായി. ചീത്തവാക്ക് പറയുന്നത് അമ്മയോട് കാട്ടുന്ന ദ്രോഹമാണ്. എന്തെല്ലാം ചീത്തയാക്കാന്‍ സ്വാതന്ത്യ്രമുണ്ടെങ്കിലും ഭാഷയെ മോശമാക്കാനനുവദിക്കില്ലെന്ന് നാം തീര്‍ച്ചയാക്കണം. മലയാളത്തെ ഞാനലങ്കോലപ്പെടുത്തില്ലെന്നുള്ള ഉത്തരവാദിത്തമാണാവശ്യം. ഭാഷയുടെ മഹിമ കേവലം സാഹിത്യത്തിലൊതുങ്ങുന്നതല്ല, ജീവിതത്തിന്റെ സമസ്ത തലങ്ങളിലും അതിന് സ്വാധീനമുണ്ട്.
ഇന്ന് മലയാളം കൈയേറപ്പെടുകയാണ്. മൂന്നാറിലും മറ്റും സര്‍ക്കാര്‍ ഭൂമി കൈയേറുന്നതുപോലുള്ള അവസ്ഥയാണ് മലയാളത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.
പ്രസ്ക്ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ടി കെ രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഡോ. എം എന്‍ കാരശ്ശേരി, അക്ബര്‍ കക്കട്ടില്‍, സുഭാഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി വേലായുധന്‍ സ്വാഗതവും പ്രസ്ക്ളബ് സെക്രട്ടറി കമാല്‍ വരദൂര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
2 comments:

he fucking bastard don't know about the malayalees working abroad?
if we stay only with malayalam how can work at outside? tamil or karnatic are not going abroad more than a kerala. you all are fucking bastards need money only
Post a Comment