Tuesday, November 06, 2007

കേന്ദ്ര സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു .മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍

കേന്ദ്ര സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ .

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അമിത ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പലതും ഉപാധികളോടെ ഉള്ളവയായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് അവ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയുന്നില്ല.കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍മൂലംവിദേശ വായ്പകള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ പലപ്പൊഴും നിര്‍ബന്ധിതമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി തിങ്കളാഴ്ചയാണ് ഡല്‍ഹിയിലെത്തിയത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം അനുമതി തേടിയിട്ടുണ്ട്. ബുധനാഴ്ച അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.

1 comment:

ജനശക്തി ന്യൂസ്‌ said...