മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടില്‍ മന്ത്രിമാര്‍ക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോടതി .
തിരുവനന്തപുരം: മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടില്‍ വനംമന്ത്രി ബിനോയ് വിശ്വത്തിന്റെയും തൊഴില്‍മന്ത്രി പി.കെ.ഗുരുദാസന്റെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജികള്‍ തള്ളിയത്. മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോടതി വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് ആയില്ലെന്നും കോടതി പറഞ്ഞു. ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.എ.റഹീം, മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടംകുളം എന്നിവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്.
സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ ഉത്തരവിട്ട വിജിലന്‍സ് അന്വേഷണം മാത്രം പോരെന്നും മന്ത്രിമാരുടെ പങ്ക് അന്വേഷിക്കണമെന്നുമായിരുന്നു ഹര്‍ജി. പ്രശ്നത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ഇവര്‍ ആവര്‍ത്തിച്ചു.
Subscribe to:
Post Comments (Atom)
1 comment:

Post a Comment