Tuesday, October 16, 2007

മതത്തിന്റെ മറവിലെ രാഷ്ട്രീയപ്രചാരണം

മതത്തിന്റെ മറവിലെ രാഷ്ട്രീയപ്രചാരണംതള്ളുക: സിപിഐ എം.

തിരു: മതത്തിന്റെ മറവിലുള്ള രാഷ്ട്രീയപ്രചാരണം തള്ളിക്കളയാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി കേരളജനതയോട് അഭ്യര്‍ഥിച്ചു. പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മതപുരോഹിതനെ അപമാനിച്ചെന്ന നുണപ്രചരിപ്പിച്ച് യുഡിഎഫിന് ഊര്‍ജംപകരാന്‍ ചില മാധ്യമങ്ങളും പുരോഹിതന്മാരും സംഘടിതമായി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത് തിരിച്ചറിയാന്‍ ഉല്‍ബുദ്ധരായ കേരളീയര്‍ തയ്യാറാകുമെന്ന് ഉറപ്പുള്ളതായി സിപിഐ എം സംസ്ഥാനകമ്മിറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ന്യൂനപക്ഷാവകാശം നിഷേധിക്കുന്നതായി നടത്തുന്ന പ്രചാരവേലകളുടെ തുടര്‍ച്ചയാണിതെന്ന് വി വി ദക്ഷിണാമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റി ചൂണ്ടിക്കാട്ടി. മത്തായിചാക്കോ അന്ത്യകൂദാശ സ്വീകരിച്ചിട്ടില്ലെന്ന് ഭാര്യ മേഴ്സിയും സഹോദരന്‍ തോമസും സംശയരഹിതമായി വ്യക്തമാക്കിയ സാഹചര്യത്തില്‍ ദുഷ്പ്രചാരവേല നടത്തിയവര്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറയണമെന്ന് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
സിപിഐ എമ്മിനെതിരെ നടത്തുന്ന പ്രചാരവേലയ്ക്ക് പ്രോത്സാഹനം നല്‍കാന്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഓടിയെത്തിയത് യാദൃച്ഛികമല്ല. സിപിഐ എം നേതാവും എംഎല്‍എയുമായിരുന്ന മത്തായിചാക്കോയുടെ ഒന്നാം ചരമവാര്‍ഷികദിനാചരണത്തില്‍ പിണറായി വിജയന്‍ സംബന്ധിച്ചിരുന്നു. മത്തായിചാക്കോയുടെ ഉത്തമമാതൃക ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.
മത്തായിചാക്കോയുടെ മൃതശരീരം തിരുവമ്പാടി സിപിഐ എം ഓഫീസിന് സമീപത്ത് പൊതുസ്ഥലത്ത്് സംസ്കരിച്ചത് ചാക്കോയുടെ ആഗ്രഹപ്രകാരമാണെന്ന് അന്നുതന്നെ വ്യക്തമാക്കിയതാണ്. മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് ആദര്‍ശവും സിദ്ധാന്തവും അനുസരിച്ച് ജീവിച്ച ഒരാളാണ് മത്തായിചാക്കോ. പ്രാര്‍ഥനകൊണ്ട് പുത്തന്‍ സാമൂഹ്യസൃഷ്ടി സാധ്യമല്ലെന്നാണ് പാര്‍ടി കരുതുന്നത്. തൊഴിലാളി- കര്‍ഷകാദി ജനസമൂഹത്തിന്റെ സംഘടിത പ്രസ്ഥാനത്തിലൂടെമാത്രമേ സാമൂഹ്യമാറ്റം സാധ്യമാകൂവെന്ന് വിശ്വസിച്ച് പ്രവര്‍ത്തിച്ച ആളാണ് മത്തായിചാക്കോ. സിദ്ധാന്തവും പ്രയോഗവും തമ്മില്‍ പൊരുത്തംവേണമെന്ന നിര്‍ബന്ധമുണ്ട്. സത്യമിതായിരിക്കെ തിരുവമ്പാടി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വരെ മത്തായിചാക്കോയുടെ സംസ്കാരം യുഡിഎഫ് തെരഞ്ഞെടുപ്പുപ്രചാരണത്തിന് ഉപകരണമാക്കി. ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചെന്നും ചാക്കോയുടെയും കുടുംബത്തിന്റെയും ആഗ്രഹത്തിനെതിരായാണ് മൃതശരീരം പൊതുസ്ഥലത്ത് സംസ്കരിച്ചതെന്നും നുണപ്രചാരണം നടത്തി. തിരുവമ്പാടിയിലെ ഉല്‍ബുദ്ധ ജനത ഇത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിയതായി ഫലം തെളിയിച്ചു. ചാക്കോയ്ക്ക് ലഭിച്ചതിനേക്കാള്‍ മൂവായിരം വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോര്‍ജ് എം തോമസിന് ലഭിച്ചു.
സ്വാഭാവികമായും ചാക്കോയുടെ അനുസ്മരണവേളയില്‍ പിണറായി വിജയന്‍ ഈ വിഷയം പരാമര്‍ശിച്ചു. സ്വബോധത്തോടെയാണ് ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചതെന്ന പ്രചാരവേല തികച്ചും കളവാണെന്ന് പിണറായി ഉറപ്പിച്ചുപറഞ്ഞു. ഇതാണ് ചിലരെ ചൊടിപ്പിച്ചത്.
മനോരമതന്നെ നുണപ്രചാരവേല വ്യക്തമാക്കിയ സാഹചര്യത്തില്‍ മറ്റൊരു തെളിവ് ആവശ്യമില്ല. മലയാള മനോരമ ഒക്ടോബര്‍15ന്റെ പത്രത്തില്‍ "കൂദാശ നല്‍കി: ഫാ. കോട്ടയില്‍'' എന്ന തലക്കെട്ടിലെ വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു: 'മരിക്കുന്നതിന് മൂന്നാഴ്ചമുമ്പ് ആശുപത്രിയില്‍ താന്‍ രോഗീലേപനശുശ്രൂഷ നല്‍കിയിരുന്നുവെന്ന് ഫാ. ജോസ് കോട്ടയില്‍ വിശദീകരിച്ചു. അപ്പോള്‍ മത്തായിചാക്കോ അബോധാവസ്ഥയിലായിരുന്നു'. പിണറായി വിജയനും ഇതുതന്നെയാണ് പറഞ്ഞത്. എന്നാല്‍ 'മത്തായിചാക്കോ സുബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചിരുന്നുവെന്ന് ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി തിരുവമ്പാടിയില്‍ സെപ്തംബര്‍ ആറിന് നടന്ന ന്യൂനപക്ഷ അവകാശ സംരക്ഷണറാലിയില്‍ പ്രസംഗിച്ചിരുന്നു'വെന്നാണ് 14ലെ മനോരമയില്‍ പറഞ്ഞത്.
ഏത് ശരിയെന്ന് ജനം വിലയിരുത്തും. സിപിഐ എം മതവിശ്വാസികളോട് ഒരിക്കലും വിദ്വേഷം വച്ചുപുലര്‍ത്തുന്ന പാര്‍ടിയല്ല. ഏതു മതത്തിലും വിശ്വസിക്കാനും ഒരു മതത്തിലും വിശ്വാസിക്കാതിരിക്കാനുമുള്ള പൌരന്റെ അവകാശം സംരക്ഷിക്കാന്‍ സിപിഐ എം അവരോടൊപ്പമുണ്ടാകും. മതന്യൂനപക്ഷങ്ങളുടെ രക്ഷയ്ക്കായി ഏതറ്റംവരെയും പോകാന്‍ തയ്യാറായ ചരിത്രമാണ് പാര്‍ടിക്കുള്ളത്. മതപുരോഹിതന്മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും നല്‍കിയിട്ടുണ്ട്. യുഡിഎഫ് ഭരണത്തിലാണ് ഇന്‍ഫാം നേതാവായ പുരോഹിതന്‍ മന്ത്രിക്ക് നിവേദനം നല്‍കാന്‍ വന്നപ്പോള്‍ പൊലീസിനെ വിളിച്ച് അറസ്റ്റ്ചെയ്യിച്ച് ളോഹ ഊരിച്ച് ലോക്കപ്പിലിട്ടത്. അന്ന് മാധ്യമങ്ങളും ഇപ്പോള്‍ ബഹളംവയ്ക്കുന്നവരും മൌനംപാലിച്ചതും കേരളം കണ്ടതാണ്. അതുകൊണ്ടുതന്നെ യുഡിഎഫിനുവേണ്ടിയുള്ള പ്രചാരവേല ജനങ്ങള്‍ തള്ളിക്കളയുകതന്നെചെയ്യും. പാര്‍ടിക്കെതിരായ ഹാലിളക്കത്തില്‍ പ്രകോപിതരാകാതെ പാര്‍ടിനിലപാടില്‍ ഉറച്ചുനിന്ന് യുഡിഎഫിന്റെയും അവര്‍ക്ക് പിന്തുണനല്‍കുന്നവരുടെയും കുപ്രചാരണത്തെ നേരിടാന്‍ തയ്യാറാകണമെന്ന് പാര്‍ടി അണികളോട് സംസ്ഥാനകമ്മിറ്റി അഭ്യര്‍ഥിച്ചു. സത്യമെന്തെന്ന് തിരിച്ചറിഞ്ഞ് പാര്‍ടിനിലപാടിന് പിന്തുണ നല്‍കണമെന്ന് നല്ലവരായ എല്ലാരോടും പാര്‍ടി അഭ്യര്‍ഥിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

മതത്തിന്റെ മറവിലെ രാഷ്ട്രീയപ്രചാരണം
തള്ളുക: സിപിഐ എം
തിരു: മതത്തിന്റെ മറവിലുള്ള രാഷ്ട്രീയപ്രചാരണം തള്ളിക്കളയാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി കേരളജനതയോട് അഭ്യര്‍ഥിച്ചു. പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മതപുരോഹിതനെ അപമാനിച്ചെന്ന നുണപ്രചരിപ്പിച്ച് യുഡിഎഫിന് ഊര്‍ജംപകരാന്‍ ചില മാധ്യമങ്ങളും പുരോഹിതന്മാരും സംഘടിതമായി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത് തിരിച്ചറിയാന്‍ ഉല്‍ബുദ്ധരായ കേരളീയര്‍ തയ്യാറാകുമെന്ന് ഉറപ്പുള്ളതായി സിപിഐ എം സംസ്ഥാനകമ്മിറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ന്യൂനപക്ഷാവകാശം നിഷേധിക്കുന്നതായി നടത്തുന്ന പ്രചാരവേലകളുടെ തുടര്‍ച്ചയാണിതെന്ന് വി വി ദക്ഷിണാമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റി ചൂണ്ടിക്കാട്ടി.
മത്തായിചാക്കോ അന്ത്യകൂദാശ സ്വീകരിച്ചിട്ടില്ലെന്ന് ഭാര്യ മേഴ്സിയും സഹോദരന്‍ തോമസും സംശയരഹിതമായി വ്യക്തമാക്കിയ സാഹചര്യത്തില്‍ ദുഷ്പ്രചാരവേല നടത്തിയവര്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറയണമെന്ന് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.