Wednesday, October 31, 2007

കേരളപ്പിറവി ആഘോഷങള്‍ അട്ടിമറിക്കാനും രാഷ്‌ട്രപതിയുടെ ആദ്യ സന്ദര്‍ശനം അവതാളത്തിലാക്കാനും ബി ജെ പി ഹര്‍ത്താല്‍ .

കേരളപ്പിറവി ആഘോഷങള്‍ അട്ടിമറിക്കാനും രാഷ്‌ട്രപതിയുടെ ആദ്യ സന്ദര്‍ശനം അവതാളത്തിലാക്കാനും ബി ജെ പി ഹര്‍ത്താല്‍ . യു ഡി എഫിന്ന് മിണ്ടാട്ടമില്ല

തിരു: ആഹ്ളാദത്തിന്റെയും ആഘോഷത്തിന്റെയും നാളായ കേരളപ്പിറവിയില്‍ ഹര്‍ത്താല്‍ ഇതാദ്യം. രാഷ്ട്രീയപ്രേരിതമായി ബിജെപി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ രാഷ്ട്രപതിയുടെ ആദ്യസന്ദര്‍ശനത്തിന്റെ പ്രഭ ചോര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ്. ആഘോഷ വേളകള്‍ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കുകയെന്ന മര്യാദപോലും പാലിക്കാതെ കേരളത്തിന്റെ സംസ്കാരത്തെ അപമാനിക്കുന്ന ബിജെപി നേതൃത്വത്തിന്റെ നിലപാടിനെതിരെ അണികളിലും അമര്‍ഷം പുകയുന്നു. സേലം ഡിവിഷന്‍ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരും കേരള എംപിമാരും നടത്തിയ ശ്രമങ്ങള്‍ മറച്ചുവച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനംചെയ്തത്. സേലം ഡിവിഷന്റെ രൂപീകരണം ആദ്യം തീരുമാനിച്ചപോലെ നടന്നിരുന്നെങ്കില്‍ കേരളത്തിന് വന്‍ നഷ്ടമായേനെ. പാലക്കാടിനേക്കാള്‍ വലിയ ഡിവിഷനായി സേലം മാറുന്നതു തടഞ്ഞത് സര്‍ക്കാരിന്റെയും എംപിമാരുടെയും ഇടപെടലാണ്.
കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ചര്‍ച്ചകളില്‍നിന്ന് വിട്ടു നിന്നപ്പോള്‍ എംപിമാര്‍ വീറോടെ വാദിച്ചാണ് മധുര ഡിവിഷനില്‍ നിന്ന് 79 റൂട്ട് കിലോമീറ്റര്‍ പാലക്കാടിനു നേടിയെടുത്തത്. കോച്ച് ഫാക്ടറി കേരളത്തിന് അനുവദിക്കാനും കേന്ദ്രം സമ്മതിച്ചു. പൊരുതി നേടിയ ഇവയെയെല്ലാം ഒന്നുമല്ലെന്നു വരുത്തിത്തീര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

1 comment:

ജനശക്തി ന്യൂസ്‌ said...

കേരളപ്പിറവി ആഘോഷങള്‍ അട്ടിമറിക്കാനും രാഷ്‌ട്രപതിയുടെ ആദ്യ സന്ദര്‍ശനം അവതാളത്തിലാക്കാനും ബി ജെ പി ഹര്‍ത്താല്‍ .
യു ഡി എഫിന്ന് മിണ്ടാട്ടമില്ല

തിരു: ആഹ്ളാദത്തിന്റെയും ആഘോഷത്തിന്റെയും നാളായ കേരളപ്പിറവിയില്‍ ഹര്‍ത്താല്‍ ഇതാദ്യം. രാഷ്ട്രീയപ്രേരിതമായി ബിജെപി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ രാഷ്ട്രപതിയുടെ ആദ്യസന്ദര്‍ശനത്തിന്റെ പ്രഭ ചോര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ്. ആഘോഷ വേളകള്‍ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കുകയെന്ന മര്യാദപോലും പാലിക്കാതെ കേരളത്തിന്റെ സംസ്കാരത്തെ അപമാനിക്കുന്ന ബിജെപി നേതൃത്വത്തിന്റെ നിലപാടിനെതിരെ അണികളിലും അമര്‍ഷം പുകയുന്നു.
സേലം ഡിവിഷന്‍ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരും കേരള എംപിമാരും നടത്തിയ ശ്രമങ്ങള്‍ മറച്ചുവച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനംചെയ്തത്. സേലം ഡിവിഷന്റെ രൂപീകരണം ആദ്യം തീരുമാനിച്ചപോലെ നടന്നിരുന്നെങ്കില്‍ കേരളത്തിന് വന്‍ നഷ്ടമായേനെ. പാലക്കാടിനേക്കാള്‍ വലിയ ഡിവിഷനായി സേലം മാറുന്നതു തടഞ്ഞത് സര്‍ക്കാരിന്റെയും എംപിമാരുടെയും ഇടപെടലാണ്.