Wednesday, October 31, 2007

എഴുത്തച്ഛന്‍ പുരസ്കാരം ഒ.എന്‍.വി യ്ക്ക്

എഴുത്തച്ഛന്‍ പുരസ്കാരം ഒ.എന്‍.വി യ്ക്ക് .

തിരുവനന്തപുരം: ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം ഒ.എന്‍.വി കുറുപ്പിന്. സാംസ്കാരിക വകുപ്പുമന്ത്രി എം.എ ബേബി ഒ.എന്‍.വി യുടെ വസതിയിലെത്തിയാണ് അവാര്‍ഡ് വിവരം അറിയിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണിത്.
വളരെ സന്തോഷത്തോടെയാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് ഒ.എന്‍.വി കുറുപ്പ് പറഞ്ഞു. മറ്റുള്ളവര്‍ പറയുന്നതുപോലെ പുരസ്കാരം നേരത്തെ കിട്ടേണ്ടിയിരുന്നു എന്ന അഭിപ്രായം തനിക്കില്ല. കവിതയെന്ന സങ്കല്‍പ്പം മനസിലുണ്ടാക്കിയത് എഴുത്തച്ഛന്റെ അധ്യാത്മ രാമായണമാണ്. എഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നവംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

1 comment:

ജനശക്തി ന്യൂസ്‌ said...