Wednesday, October 31, 2007

ആര്‍ എസ് എസ് -ഏ ബി വി പി കൊലയാളി സംഘത്തിന്റെ കള്ളപ്രചരണം പൊളിയുന്നു.

ആര്‍ എസ് എസ് - ഏ ബി വി പി കൊലയാളി സംഘത്തിന്റെ കള്ളപ്രചരണം പൊളിയുന്നു.

ചങ്ങനാശേരി: എഎസ്ഐയെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതിയുടെ 'പ്രതിശ്രുത വധു' സംഭവ ദിവസം പരീക്ഷയെഴുതിയില്ലെന്ന് കോളേജ് രേഖകള്‍. ഇതോടെ പ്രതികളെ രക്ഷപ്പെടുത്താനുള്ള സംഘപരിവാര്‍-മാധ്യമ കൂട്ടുകെട്ടിന്റെ അവസാന ശ്രമവും പൊളിഞ്ഞു. പെരുന്ന എന്‍എസ്എസ് കോളേജ് രണ്ടാംവര്‍ഷ ഫിലോസഫി വിദ്യാര്‍ഥി ശ്രീജ എസ് നായര്‍ (ക്ളാസ് നമ്പര്‍ 469) സംഭവ ദിവസം നടന്ന ഇംഗ്ളീഷ് ഗ്രാമര്‍ ഇന്റേണല്‍ പരീക്ഷയ്ക്ക് 'ഹാജരില്ല' എന്നാണ് കോളേജ് രേഖയിലുള്ളത്. ശ്രീജയെ പരീക്ഷയ്ക്ക് ഇരുത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് തന്നെ പൊലീസ് പിടിച്ചതെന്ന മുഖ്യ പ്രതി ബിജുവിന്റെ വാദമാണ് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചത്. രാവിലെ 9.30 മുതല്‍ 12.30 വരെയായിരുന്നു പരീക്ഷ. രാവിലെ 10.15നാണ് എഎസ്ഐ ഏലിയാസിനെ കൊന്നത്. സംഭവത്തിന്ശേഷം 10.30ന് ശ്രീജയെ കോളേജിന് വടക്കേഗേറ്റിലുള്ള രാജേശ്വരി ബില്‍ഡിങ്ങിലെ ബുക്ക് ഹൌസിന് മുന്നില്‍ കണ്ടതായി സഹപാഠിയായ സനോജ് പറഞ്ഞു.
ഒന്നാം പ്രതി ബിജു നല്‍കിയ മൊഴികളും പരസ്പര വിരുദ്ധമാാണ്. തന്റെ വിവാഹത്തിന് കോളേജ് പ്രിന്‍സിപ്പലിനെ ക്ഷണിക്കാനാണ് വന്നതെന്നായിരുന്നു ആദ്യ മൊഴി. രണ്ടു വര്‍ഷം മുമ്പ് പഠനം പൂര്‍ത്തിയാക്കിയ ബിജു ആറു മാസം മുമ്പ് നെന്മാറ എന്‍എസ്എസ് കോളേജില്‍ നിന്നെത്തി ചാര്‍ജെടുത്ത പ്രിന്‍സിപ്പല്‍ പ്രൊഫ. സി ചന്ദ്രനെ വിവാഹം ക്ഷണിക്കാനെത്തിയെന്ന മൊഴിയും വിശ്വസനീയമല്ല. ഈ വാദം ദുര്‍ബലമായതോടെയാണ് സഹോദരിയെ പരീക്ഷക്കിരുത്താന്‍ കൊണ്ടുവന്നതാണെന്ന വാദം ഉയര്‍ത്തിയത്. അഞ്ചു മാസം മുമ്പ് വിവാഹം കഴിഞ്ഞ സഹോദരി ഇപ്പോള്‍ കോളേജില്‍ പഠിക്കുന്നില്ല എന്ന സത്യം പുറത്തായപ്പോഴാണ് ' പ്രതിശ്രുത വധുവിനെ' പരീക്ഷക്കിരുത്താനാണെന്ന വാദം പുറത്തെടുത്തത്. വധു പരീക്ഷ എഴുതിയില്ലെന്ന് തെളിഞ്ഞതോടെ അവസാന കള്ളപ്രചാരണത്തിന് പൈങ്കിളിക്കഥ മെനഞ്ഞ മാധ്യമങ്ങളും പരിഹാസ്യരായി. ശ്രീജയുടെ സഹോദരന്‍ രാജേഷ് സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.

1 comment:

ജനശക്തി ന്യൂസ്‌ said...

ആര്‍ എസ് എസ് -ഏ ബി വി പി കൊലയാളി സംഘത്തിന്റെ കള്ളപ്രചരണം പൊളിയുന്നു.

ചങ്ങനാശേരി: എഎസ്ഐയെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതിയുടെ 'പ്രതിശ്രുത വധു' സംഭവ ദിവസം പരീക്ഷയെഴുതിയില്ലെന്ന് കോളേജ് രേഖകള്‍. ഇതോടെ പ്രതികളെ രക്ഷപ്പെടുത്താനുള്ള സംഘപരിവാര്‍-മാധ്യമ കൂട്ടുകെട്ടിന്റെ അവസാന ശ്രമവും പൊളിഞ്ഞു. പെരുന്ന എന്‍എസ്എസ് കോളേജ് രണ്ടാംവര്‍ഷ ഫിലോസഫി വിദ്യാര്‍ഥി ശ്രീജ എസ് നായര്‍ (ക്ളാസ് നമ്പര്‍ 469) സംഭവ ദിവസം നടന്ന ഇംഗ്ളീഷ് ഗ്രാമര്‍ ഇന്റേണല്‍ പരീക്ഷയ്ക്ക് 'ഹാജരില്ല' എന്നാണ് കോളേജ് രേഖയിലുള്ളത്.
ശ്രീജയെ പരീക്ഷയ്ക്ക് ഇരുത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് തന്നെ പൊലീസ് പിടിച്ചതെന്ന മുഖ്യ പ്രതി ബിജുവിന്റെ വാദമാണ് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചത്. രാവിലെ 9.30 മുതല്‍ 12.30 വരെയായിരുന്നു പരീക്ഷ. രാവിലെ 10.15നാണ് എഎസ്ഐ ഏലിയാസിനെ കൊന്നത്. സംഭവത്തിന്ശേഷം 10.30ന് ശ്രീജയെ കോളേജിന് വടക്കേഗേറ്റിലുള്ള രാജേശ്വരി ബില്‍ഡിങ്ങിലെ ബുക്ക് ഹൌസിന് മുന്നില്‍ കണ്ടതായി സഹപാഠിയായ സനോജ് പറഞ്ഞു.