Monday, October 15, 2007

'സമ്മര്‍ദ ശക്തിയായി നിലകൊള്ളാന്‍ പ്രവാസികള്‍ക്കാവുന്നില്ല'

'സമ്മര്‍ദ ശക്തിയായി നിലകൊള്ളാന്‍ പ്രവാസികള്‍ക്കാവുന്നില്ല'


റിയാദ്: പ്രവാസികള്‍ക്ക് സമ്മര്‍ദ ശക്തിയായി നിലകൊള്ളാന്‍ കഴിയാത്തതാണ് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കാലതാമസമുണ്ടാക്കുന്നതെന്ന് സി.പി. മുഹമ്മദ് എം.എല്‍. എ അഭിപ്രായപ്പെട്ടു.
ഭൂരിപരിഷ്കരണ നിയമം കൊണ്ട് സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടില്ല. പ്രവാസികളുടെ 35^40 വര്‍ഷത്തെ അധ്വാനം കൊണ്ടാണ് കേരളത്തില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടായത്. മാത്രമല്ല സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലും അത് വളര്‍ച്ചയുണ്ടാക്കി.
എന്നാല്‍, ഈ സമൂഹം അങ്ങോട്ടുകൊടുത്തതിന്റെ നാലിലൊന്ന് അവര്‍ക്ക് തിരിച്ചുകിട്ടുന്നില്ല. ഇത്രയും പേര്‍ക്ക് നാട്ടില്‍ തൊഴില്‍ കൊടുക്കാന്‍ കോടികളുടെ മുതല്‍മുടക്ക് വേണ്ടി വരും. അത് നിര്‍വഹിക്കുന്നത് അറബ് രാജ്യങ്ങളാണ്. അതേസമയം കുടുംബങ്ങളടക്കം എല്ലാവരും പ്രവാസികളെ ചൂഷണം ചെയ്യുന്നു. പ്രവാസികളെ ആശ്രയിച്ചുള്ള സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി കേരളത്തിലെ ജീവിതനിലവാരം ഉയര്‍ന്നിട്ടുണ്ട്. ഇനി അതില്‍നിന്ന് പുറകോട്ടുപേകാനാവില്ല. പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തില്‍നിന്ന് ബജറ്റ് എയര്‍ലൈന് ശ്രമം നടത്തി. ഇപ്പോഴത്തെ സര്‍ക്കാര്‍ മുന്‍ പ്രവാസികള്‍ക്ക് ക്ഷേമ പദ്ധതി കൊണ്ടുവന്നു. പക്ഷെ സര്‍ക്കാരിന്റെ പങ്കാളിത്തമില്ലാതെ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി പദ്ധതി കൊണ്ടുവരുന്നതില്‍ കാര്യമില്ല. പ്രവാസികളുടെ നിക്ഷേപം കേരളത്തിലെ നിരവധി ബാങ്കുകളിലുണ്ട്. അത് സര്‍ക്കാരില്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ വിമുഖത കാണിക്കുന്നത് വിശ്വാസ്യതക്കുറവു കൊണ്ടാണ്. സര്‍ക്കാരിലേക്കെന്തെങ്കിലും കൊടുത്താല്‍ 'ഇരുമ്പു കുടിച്ച വെള്ളം പോലെ'യാണെന്നതാണ് അവസ്ഥ. അഴിമതിയും കെടുകാര്യസ്ഥതയും ഇതിന് കാരണമാണ്.
പ്രവാസികള്‍ ഇവിടെ വരുന്ന രാഷ്ട്രീയക്കാരെ സുഖിപ്പിച്ചുവിടുകയാണ് ചെയ്യുന്നത്. അത് തൊലിപ്പുറത്തുള്ള ചികില്‍സയാണ്. 'നിങ്ങളുടെ ഔദാര്യം വേണ്ട; വിവേചനം അവസാനിപ്പിക്കണമെ'ന്ന് ആര്‍ജവത്തോടെ ഒറ്റക്കെട്ടായി ആവശ്യപ്പെടാന്‍ പ്രവാസികള്‍ക്ക് കഴിയണം. എയര്‍ ഇന്ത്യ എന്ന ചൂഷകനെതിരെയും മറ്റും ജനപ്രതിനിധികളില്‍നിന്നുള്ള കൂട്ടായ സമ്മര്‍ദവും അനിവാര്യമാണ്. മറ്റേതു രാജ്യത്തുമുള്ളതിനേക്കാള്‍ കൂടുതല്‍ പ്രവാസികള്‍ സൌദിയിലുണ്ട്. പക്ഷെ ഗള്‍ഫെന്നാല്‍ യു.എ.ഇയാണെന്ന പരിഗണനയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതുകൊണ്ടുതന്നെ സൌദിയോട് ചിറ്റമ്മ നയമുണ്ടെന്നും സി.പി. സൂചിപ്പിച്ചു. വീക്ഷണം കലാസാംസ്കാരിക വേദി പ്രസിഡന്റ് റസാഖ് പൂക്കോട്ടുംപാടം, മുഹമ്മദലി മണ്ണാര്‍ക്കാട് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...

'സമ്മര്‍ദ ശക്തിയായി നിലകൊള്ളാന്‍ പ്രവാസികള്‍ക്കാവുന്നില്ല'
റിയാദ്: പ്രവാസികള്‍ക്ക് സമ്മര്‍ദ ശക്തിയായി നിലകൊള്ളാന്‍ കഴിയാത്തതാണ് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കാലതാമസമുണ്ടാക്കുന്നതെന്ന് സി.പി. മുഹമ്മദ് എം.എല്‍. എ അഭിപ്രായപ്പെട്ടു.

ഭൂരിപരിഷ്കരണ നിയമം കൊണ്ട് സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടില്ല. പ്രവാസികളുടെ 35^40 വര്‍ഷത്തെ അധ്വാനം കൊണ്ടാണ് കേരളത്തില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടായത്. മാത്രമല്ല സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലും അത് വളര്‍ച്ചയുണ്ടാക്കി.

എന്നാല്‍, ഈ സമൂഹം അങ്ങോട്ടുകൊടുത്തതിന്റെ നാലിലൊന്ന് അവര്‍ക്ക് തിരിച്ചുകിട്ടുന്നില്ല. ഇത്രയും പേര്‍ക്ക് നാട്ടില്‍ തൊഴില്‍ കൊടുക്കാന്‍ കോടികളുടെ മുതല്‍മുടക്ക് വേണ്ടി വരും. അത് നിര്‍വഹിക്കുന്നത് അറബ് രാജ്യങ്ങളാണ്. അതേസമയം കുടുംബങ്ങളടക്കം എല്ലാവരും പ്രവാസികളെ ചൂഷണം ചെയ്യുന്നു. പ്രവാസികളെ ആശ്രയിച്ചുള്ള സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി കേരളത്തിലെ ജീവിതനിലവാരം ഉയര്‍ന്നിട്ടുണ്ട്. ഇനി അതില്‍നിന്ന് പുറകോട്ടുപേകാനാവില്ല.
പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തില്‍നിന്ന് ബജറ്റ് എയര്‍ലൈന് ശ്രമം നടത്തി. ഇപ്പോഴത്തെ സര്‍ക്കാര്‍ മുന്‍ പ്രവാസികള്‍ക്ക് ക്ഷേമ പദ്ധതി കൊണ്ടുവന്നു. പക്ഷെ സര്‍ക്കാരിന്റെ പങ്കാളിത്തമില്ലാതെ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി പദ്ധതി കൊണ്ടുവരുന്നതില്‍ കാര്യമില്ല. പ്രവാസികളുടെ നിക്ഷേപം കേരളത്തിലെ നിരവധി ബാങ്കുകളിലുണ്ട്. അത് സര്‍ക്കാരില്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ വിമുഖത കാണിക്കുന്നത് വിശ്വാസ്യതക്കുറവു കൊണ്ടാണ്. സര്‍ക്കാരിലേക്കെന്തെങ്കിലും കൊടുത്താല്‍ 'ഇരുമ്പു കുടിച്ച വെള്ളം പോലെ'യാണെന്നതാണ് അവസ്ഥ. അഴിമതിയും കെടുകാര്യസ്ഥതയും ഇതിന് കാരണമാണ്.

പ്രവാസികള്‍ ഇവിടെ വരുന്ന രാഷ്ട്രീയക്കാരെ സുഖിപ്പിച്ചുവിടുകയാണ് ചെയ്യുന്നത്. അത് തൊലിപ്പുറത്തുള്ള ചികില്‍സയാണ്. 'നിങ്ങളുടെ ഔദാര്യം വേണ്ട; വിവേചനം അവസാനിപ്പിക്കണമെ'ന്ന് ആര്‍ജവത്തോടെ ഒറ്റക്കെട്ടായി ആവശ്യപ്പെടാന്‍ പ്രവാസികള്‍ക്ക് കഴിയണം. എയര്‍ ഇന്ത്യ എന്ന ചൂഷകനെതിരെയും മറ്റും ജനപ്രതിനിധികളില്‍നിന്നുള്ള കൂട്ടായ സമ്മര്‍ദവും അനിവാര്യമാണ്. മറ്റേതു രാജ്യത്തുമുള്ളതിനേക്കാള്‍ കൂടുതല്‍ പ്രവാസികള്‍ സൌദിയിലുണ്ട്. പക്ഷെ ഗള്‍ഫെന്നാല്‍ യു.എ.ഇയാണെന്ന പരിഗണനയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതുകൊണ്ടുതന്നെ സൌദിയോട് ചിറ്റമ്മ നയമുണ്ടെന്നും സി.പി. സൂചിപ്പിച്ചു.
വീക്ഷണം കലാസാംസ്കാരിക വേദി പ്രസിഡന്റ് റസാഖ് പൂക്കോട്ടുംപാടം, മുഹമ്മദലി മണ്ണാര്‍ക്കാട് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.