Monday, October 29, 2007

ഇറാഖ് യുദ്ധം ഉടനടി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി അമേരിക്കന്‍ നഗരങ്ങളില്‍ പതിനായിരങ്ങള്‍ പ്രകടനം നടത്തി.

ഇറാഖ് യുദ്ധം ഉടനടി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി അമേരിക്കന്‍ നഗരങ്ങളില്‍ പതിനായിരങ്ങള്‍ പ്രകടനം നടത്തി.

ന്യൂയോര്‍ക്ക്: ഇറാഖ് യുദ്ധം ഉടനടി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പതിനായിരങ്ങള്‍ അമേരിക്കന്‍ നഗരങ്ങളില്‍ പ്രകടനം നടത്തി. ഇറാഖ് അധിനിവേശത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് അനുമതി പ്രഖ്യാപിച്ചതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു യുദ്ധവിരുദ്ധ പ്രക്ഷോഭകര്‍ തെരുവുകളിലിറങ്ങിയത്. സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള മുന്നണിയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ലോസ് ആഞ്ചലസ്, ചിക്കാഗോ തുടങ്ങി ഒരു ഡസന്‍ നഗരങ്ങളില്‍ സംഘടിപ്പിച്ച റാലി ഇറാനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കനത്ത പ്രത്യഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.യുദ്ധഫണ്ടുകള്‍ റദ്ദാക്കുക, യുദ്ധപാതകങ്ങള്‍ക്ക് ബുഷിനെ ഇംപീച്ച് ചെയ്യുക, ആയുധങ്ങളല്ല വേണ്ടത് ആരോഗ്യ സന്നാഹങ്ങള്‍ തുടങ്ങിയ ബാനറുകള്‍ ഉയര്‍ത്തിയ റാലിയില്‍ ട്രേഡ് യൂനിയന്‍ നേതാക്കളും തൊഴിലാളികളും പങ്കെടുത്തു. ന്യൂയോര്‍ക്കില്‍ കോരിച്ചൊരിയുന്ന മഴ കൂസാതെയാണ് ജനങ്ങള്‍ റാലിയില്‍ അണിനിരന്നത്. ചിക്കാഗോയില്‍ പതിനായിരത്തോളം പേര്‍ അണിനിരന്ന റാലിയില്‍ ഡെമോക്രാറ്റിക് നേതാവിനോടൊപ്പം റിപ്പബ്ലിക്കന്‍ നേതാവ് ഡാനി ഡേവിഡും അഭിസംബോധന ചെയ്തു. ഇറാഖ് യുദ്ധത്തിനു ഇനിയും ഫണ്ട് അനുവദിക്കില്ലെന്ന് ഈ നേതാക്കള്‍ വ്യക്തമാക്കി.

2 comments:

ജനശക്തി ന്യൂസ്‌ said...

ഇറാഖ് യുദ്ധം ഉടനടി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി അമേരിക്കന്‍ നഗരങ്ങളില് ‍പതിനായിരങ്ങള്‍ പ്രകടനം നടത്തി. ഇറാഖ് അധിനിവേശത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് അനുമതി പ്രഖ്യാപിച്ചതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു യുദ്ധവിരുദ്ധ പ്രക്ഷോഭകര്‍ തെരുവുകളിലിറങ്ങിയത്. സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള മുന്നണിയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ലോസ് ആഞ്ചലസ്, ചിക്കാഗോ തുടങ്ങി ഒരു ഡസന്‍ നഗരങ്ങളില്‍ സംഘടിപ്പിച്ച റാലി ഇറാനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കനത്ത പ്രത്യഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
യുദ്ധഫണ്ടുകള്‍ റദ്ദാക്കുക, യുദ്ധപാതകങ്ങള്‍ക്ക് ബുഷിനെ ഇംപീച്ച് ചെയ്യുക, ആയുധങ്ങളല്ല വേണ്ടത് ആരോഗ്യ സന്നാഹങ്ങള്‍ തുടങ്ങിയ ബാനറുകള്‍ ഉയര്‍ത്തിയ റാലിയില്‍ ട്രേഡ് യൂനിയന്‍ നേതാക്കളും തൊഴിലാളികളും പങ്കെടുത്തു. ന്യൂയോര്‍ക്കില്‍ കോരിച്ചൊരിയുന്ന മഴ കൂസാതെയാണ് ജനങ്ങള്‍ റാലിയില്‍ അണിനിരന്നത്. ചിക്കാഗോയില്‍ പതിനായിരത്തോളം പേര്‍ അണിനിരന്ന റാലിയില്‍ ഡെമോക്രാറ്റിക് നേതാവിനോടൊപ്പം റിപ്പബ്ലിക്കന്‍ നേതാവ് ഡാനി ഡേവിഡും അഭിസംബോധന ചെയ്തു. ഇറാഖ് യുദ്ധത്തിനു ഇനിയും ഫണ്ട് അനുവദിക്കില്ലെന്ന് ഈ നേതാക്കള്‍ വ്യക്തമാക്കി.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്