Sunday, October 28, 2007

അടിച്ച് കൊന്നത് ദണ്ഡ്കൊണ്ട്. ദൃക്‌സാക്ഷിയുടെ വിവരണം

അടിച്ച് കൊന്നത് ദണ്ഡ്കൊണ്ട് . ദൃക്‌സാക്ഷിയുടെ വിവരണംചങ്ങനാശേരി: "അവര്‍ ഏലിയാസിനെ ദണ്ഡുകൊണ്ട് അടിച്ചാണ് വീഴ്ത്തിയത്. നിലത്ത് കിടന്ന് പിടിഞ്ഞ അദ്ദേഹത്തെ കോരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ എനിക്കുനേരെ സൈക്കിള്‍ചെയിന്‍ വീശി''. ഇതു പറയുമ്പോള്‍ ചങ്ങനാശേരി പൊലീസ്സ്റ്റേഷനിലെ ട്രാഫിക് എസ്ഐ തൃക്കോതമംഗലം കുട്ടംചിറ മാത്യു തോമസിന്് (50) വാക്കിടറി. വെള്ളിയാഴ്ച പെരുന്ന എന്‍എസ്എസ് ഹിന്ദുകോളേജിലുണ്ടായ ആര്‍എസ്എസ്-എബിവിപി നരഹത്യയ്ക്ക് ദൃക്സാക്ഷിയാകേണ്ടിവന്നതിന്റെ നടുക്കത്തില്‍നിന്ന് മാത്യു മോചിതനായിട്ടില്ല. സംഭവം കണ്ട് കുഴഞ്ഞുവീണ് എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാത്യു ശനിയാഴ്ച അവിടം വിട്ടത്

യാദൃഛികമായാണ് മാത്യു സംഭവസ്ഥലത്തെത്തിയത്. രാവിലെ 9.30ന് സെന്‍ട്രല്‍ ജങ്ഷനില്‍ ട്രാഫിക് ഐലന്‍ഡിന് സമീപം ഡ്യൂട്ടിയിലായിരുന്ന മാത്യുവിനെ പ്രിന്‍സിപ്പല്‍ എസ്ഐ മനോജ് കബീറും എഎസ്ഐ ഏലിയാസും ഓട്ടോറിക്ഷയിലെത്തിയാണ് കോളേജിലേക്ക് വിളിച്ചുകൊണ്ടുപോയത്. "കോളേജിന്റെ വടക്കേഗേറ്റില്‍ കൂടിനിന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ ഞങ്ങള്‍ ആദ്യം പറഞ്ഞയച്ചു. ഈ സമയം ദണ്ഡുകളുമായെത്തിയ ആര്‍എസ്എസ്്-എബിവിപി സംഘം ഞങ്ങളെ തള്ളിമാറ്റി കോളേജിനുള്ളില്‍ പ്രവേശിച്ചു. ഗേറ്റും ഇവര്‍തന്നെ പൂട്ടി. പിന്നീട് മെയിന്‍ഗേറ്റില്‍ ചെല്ലുമ്പോള്‍ വടക്കേ ഗേറ്റിലൂടെ കോളേജില്‍ പ്രവേശിച്ച സംഘം ഞങ്ങള്‍ക്ക് മുന്നില്‍പ്പെട്ടു. ഇവരില്‍നിന്നും പട്ടികകഷ്ണം പിടികൂടി. അക്രമികളെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചു. എസ്ഐ മനോജ് കബീറിനെ വടിവാള്‍, ദണ്ഡ്, ചുരിക, നെഞ്ചക്ക് തുടങ്ങിയ മാരകായുധങ്ങളുമായി ആര്‍എസ്എസുകാര്‍ വളഞ്ഞു. ഇവര്‍ പ്രകോപിതരാണെന്നുകണ്ട് ഞാന്‍ കയ്യിലുണ്ടായിരുന്ന പട്ടികകഷ്ണം കളഞ്ഞു. എന്നിട്ടും സംഘം ഞങ്ങള്‍ക്കുനേരെ തിരിഞ്ഞു. അക്രമിസംഘം എന്നെ തള്ളിതാഴെയിട്ടശേഷമാണ് ഏലിയാസിനെ ദണ്ഡ്കൊണ്ട് ഇടത്കര്‍ണ്ണത്തിനടിയില്‍ അടിച്ചത് ''. മാത്യു തുടര്‍ന്നു. "അക്രമം കണ്ടുകൊണ്ടെത്തിയ ഡിവൈഎസ്പി പി ബി വിജയന്‍ അദ്ദേഹത്തിന്റെ ജീപ്പ് ഏലിയാസിനെ ആശുപത്രിയിലാക്കാന്‍ ഏല്‍പ്പിച്ചശേഷം പ്രതികള്‍ക്ക് പിന്നാലെ പാഞ്ഞു. ഞാനും മറ്റൊരു എഎസ്ഐ ആന്ത്രയോസും എആര്‍ ക്യാമ്പിലുള്ള ഒരു പൊലീസുകാരനും ചേര്‍ന്ന് ഏലിയാസിനെ സമീപത്തെ എന്‍എസ്എസ് മെഡിക്കല്‍ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും ഏലിയാസ് ഞങ്ങളോട് വിടപറഞ്ഞിരുന്നു. വിവരമറിഞ്ഞ എന്റെ കണ്ണില്‍ ഇരുട്ടുകയറി. പിന്നീടൊന്നും ഓര്‍മ്മയില്ല''.... ഹൃദ്രോഗിയായ മാത്യു പറഞ്ഞുനിര്‍ത്തി.

6 comments:

ജനശക്തി ന്യൂസ്‌ said...

Sajan said...

ഒരു ചോദ്യം ... ദൃക്സാക്ഷി വിവരണത്തില്‍ SFI അല്ല ... RSS/ ABVP ആണ് കുറ്റകാര്‍ എന്ന ഒറ്റ കാരണം കൊണ്ടല്ലേ..ഇതു താങ്കള്‍ 'ജനശക്തി ന്യൂസാക്കിയതു' ? മറിച്ചായിരുന്നുവെങ്കില്‍ ഇവിടെ ഈ പോസ്റ്റ് വരുമായിരുന്നോ...?

എന്തായാലും ഒരു പോലിസുകാരന്റെ കുടുംബം പട്ടിണിയിലായി... ആ കുടുംബത്തിനു വേണ്ടി എന്തേങ്കിലും ആരെങ്കിലും ചെയ്തിരുന്നെങ്കില്‍...!!! (വീടിനുമുന്‍മ്പില്‍ ചുവപ്പു കൊടികെട്ടി അവകാശം സ്ഥപിക്കുകയല്ല ..ഞാന്‍ ഉദ്ദേശിച്ചതു :-(

rajesh said...

അല്‍പം പൈസ ഇറക്കിയാല്‍ വേണമെങ്കില്‍ george bush അടിച്ചു വീഴ്ത്തി എന്നു പറയാന്‍ പോലും ആളു കിട്ടും നമ്മുടെ നാട്ടില്‍. SI അദ്ദ്യത്തിന്‌ സൗകര്യപൂര്‍വം "ഹൃദയവേദനയും" വന്നല്ലോ. (തല്‍ക്കാലം difficult ചോദ്യങ്ങളില്‍ നിന്ന് മാറി നില്‍ക്കാനും സാധിച്ചു അല്ലേ അദ്ദ്യം? )
എന്തൊരു സ്ഥലം.

ആ പാവം പിള്ളേരെ ഇനി രണ്ടു കൂട്ടരും കൂടി അങ്ങോട്ടും ഇങ്ങോട്ടും വലിക്കും "സഹായിക്കാന്‍" എന്നുള്ള പേരില്‍.

കാണാപ്പുറം said...

ജനശക്തീ,
ഇത്‌ ഇന്നത്തെ ദേശാഭിമാനി വാര്‍ത്തയുടെ പകര്‍പ്പാണ്. അച്ചടി മാദ്ധ്യമത്തില്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട്‌ എഴുതിയതിന് ആ ലേഖകന് ഒരിക്കലും ദു:ഖിക്കേണ്ടി വരികയില്ല. പക്ഷേ, ഇത്‌ സ്ഥലം വേറെയാണ്. ബ്ലോഗാണ്. ഇവിടെ ഈ വാര്‍ത്ത ഇട്ടതിന് നിങ്ങള്‍ പിന്നീടു ദു:ഖിക്കേണ്ടി വരും. ഭീഷണിയല്ല. കേരളത്തില്‍ കുറേനാളായി ജിവിക്കുന്ന ഒരാളെന്ന നിലയില്‍ നടത്തുന്ന ഒരു യാഥാര്‍ത്ഥ്യപ്രഖ്യാപനം എന്നു കരുതിയാല്‍ മതി. നമുക്കിനിയും കാണാം. കാണണം. ആദരപൂര്‍വ്വം, നകുലന്‍.

ജനശക്തി ന്യൂസ്‌ said...

കാണാപ്പ്പ്പുറം ആര്‍ എസ്‌ എസിന്റെ ദണ്ഢും കുറുവടിയും കത്തിയും മറ്റ്‌ മാരകായുധങ്ങളുമായി ബ്ലോഗില്‍ ഇറങ്ങിയിട്ടുണ്ട്‌.ജനശക്തിന്യൂസിന്നെതിരെ ഭീഷണിയും മുഴക്കിയിരിക്കുന്നു. ഒരു തെരുവുഗുണ്ടയുടെ സ്റ്റെയിലിലുള്ള വെല്ലുവിളിയാണ്‌ നടത്തിയിരിക്കുന്നത്‌.പിന്നെ കാണാം കണ്ടോളാം എന്നൊക്കെ യാണ്‌. സത്യം പറയാമല്ലോ എനിക്കാശൈലി തീരെ ഇഷ്ടപ്പെട്ടില്ലാകെട്ടോ. ഇതൊക്കെ വല്ല സുരേഷ്‌ ഗോപി സ്റ്റെയിലില്‍ പറയാണ്ടേയോ.

ഞാന്‍ എപ്പോഴും എവിടെ വെച്ചും കാണാന്‍ തയ്യാറാണ്‌.കാണാപ്പുറത്തിരുന്ന് കന്നാക്രമിക്കുന്ന ആ നെറികെട്ട വര്‍ഗ്ഗിയ വാദികളുടെ അടവ്‌ താങ്കള്‍ എന്നോട്‌ എടുക്കരുത്‌.

ഞാന്‍ താങ്കളുടെ ബ്ലോഗിലൂടെ ഒന്ന് കണ്ണോടിച്ചു അതൊരു വര്‍ഗ്ഗിയ വിഷം ഉല്‍പ്പാദിപ്പിക്കുന്ന ഫക്ടറിയാണ്‌.

ഒരു കാവി മുണ്ടും ഉടുത്ത്‌ തലയില്‍ കാവിമുണ്ടുകൊണ്ടൊരു കെട്ടും കഴുത്തിലൊരു രുദ്രാക്ഷവും കയ്യില്‍ ഒരു ത്രിശൂലവുമായി വഴിയില്‍ കൂടി പോകുന്ന സകലരെയും ആക്രമിക്കുന്ന ആള്‍ താങ്കള്‍ തന്നെയായിരിക്കുമെന്ന് കരുതുന്നതില്‍ യാതൊരു തെറ്റുമ്മില്ലായെന്ന് തോന്നുന്നു