Monday, October 29, 2007

അര്‍ജന്റീനയ്ക്ക് ഇടതുപക്ഷ വനിതാ പ്രസിഡന്റ്

അര്‍ജന്റീനയില്‍ പ്രസിഡന്റ് നെസ്റ്റര്‍ കിര്‍ച്നറുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് അധികാരമേല്‍ക്കും. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ തൊട്ടടുത്ത എതിരാളിയേക്കാള്‍ 20 ശതമാനത്തോളം വോട്ട് ഭൂരിപക്ഷം നേടിയാണ് മധ്യ ഇടതു നേതാവായ ക്രിസ്റ്റീന വിജയിച്ചത്. മത്സരഫലത്തെ രാജ്യത്തിന്റെ പലഭാഗത്തും ഇടതുപക്ഷ പ്രവര്‍ത്തകര്‍ വാദ്യഘോഷങ്ങളോടെ വരവേറ്റു. നിലവില്‍ സെനറ്ററായ ക്രിസ്റ്റീന ഡിസംബര്‍ 10ന് അധികാരമേല്‍ക്കുന്നതോടെ തെക്കനമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പരമോന്നത ഭരണസ്ഥാനത്ത് ഇടതുപക്ഷക്കാരായ രണ്ട് വനിതകളാവും. ചിലി പ്രസിഡന്റ് മിഷേല്‍ ബാഷലെ കഴിഞ്ഞ വര്‍ഷമാണ് അധികാരമേറ്റത്. ബാഷലെയെപ്പോലെ തന്റെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റാവും അമ്പത്തിനാലുകാരിയായ ക്രിസ്റ്റീന. 1974ല്‍ പ്രസിഡന്റ് ഹുവാന്‍ പെറോണ്‍ മരിച്ചപ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ഇസബെല്‍ പ്രസിഡന്റായെങ്കിലും അവര്‍ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.
1970കളില്‍ പെറോണിസ്റ്റ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലെ ഇടതുപക്ഷ വിഭാഗം പ്രവര്‍ത്തകയായി രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച ക്രിസ്റ്റീന മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിലുടനീളം സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്‍ നിരയില്‍ നിന്നു. അഭിഭാഷകയും സെനറ്ററുമായ അവര്‍ 18 വര്‍ഷമായി ജനപ്രതിനിധിസഭകളില്‍ അംഗമാണ്.
പതിനാല് സ്ഥാനാര്‍ഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. 86 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ക്രിസ്റ്റീനയ്ക്ക് 44 ശതമാനം വോട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള പാര്‍ലമെന്റംഗം എലിസ കാരിയോക്ക് 23 ശതമാനവും മൂന്നാമതെത്തിയ റോബെര്‍ട്ടോ ലവഗ്നയ്ക്ക് 17 ശതമാനം വോട്ടും ലഭിച്ചു.
കിര്‍ച്നറുടെ കീഴില്‍ വൈസ് പ്രസിഡന്റായ ഡാനിയല്‍ സ്കിയോളി ബ്യൂനസ് ഐറിസ് പ്രവിശ്യയുടെ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനം കഴിഞ്ഞാല്‍ രാജ്യത്തെ പ്രധാന അധികാരസ്ഥാനമാണിത്. പ്രസിഡന്റ് സ്ഥാനത്തിനു പുറമേ ഒമ്പത് ഗവര്‍ണര്‍സ്ഥാനങ്ങളിലേക്കും മൂന്നിലൊന്ന് സെനറ്റ് സീറ്റുകളിലേക്കും പകുതിയോളം ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നു.
വലതുപക്ഷ ഭരണത്തില്‍ 2001ലെ സാമ്പത്തികപ്രതിസന്ധിയില്‍ കനത്ത തകര്‍ച്ചയിലായ രാജ്യത്താണ് കിര്‍ച്നര്‍ 2003ല്‍ അധികാരമേറ്റത്. ഈ തകര്‍ച്ചയില്‍നിന്ന് രാജ്യത്തെ രക്ഷിച്ച കിര്‍ച്നര്‍ അര്‍ജന്റീന ഐഎംഎഫിന് നല്‍കാനുണ്ടായിരുന്ന 950 കോടി ഡോളര്‍ പൂര്‍ണമായും തിരിച്ചടച്ചു. സാമ്പത്തികരംഗത്ത് കിര്‍ച്നര്‍ കൈവരിച്ച വിജയം ക്രിസ്റ്റീനയുടെ വിജയത്തിലും പ്രതിഫലിച്ചു. ബദല്‍ നയങ്ങളില്ലാതിരുന്ന വലതുപക്ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചിത്രത്തിലേ ഉണ്ടായില്ല. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയവരും ഇടതുപക്ഷത്തുള്ളവരാണ്. മൂന്നാമതെത്തിയ ലവഗ്ന കിര്‍ച്നറുടെ ധനമന്ത്രിയുമായിരുന്നു.

2 comments:

ജനശക്തി ന്യൂസ്‌ said...
This comment has been removed by the author.
ജനശക്തി ന്യൂസ്‌ said...

അര്‍ജന്റീനയ്ക്ക് ഇടതുപക്ഷ വനിതാ പ്രസിഡന്റ്.
ബ്യൂനസ് ഐറിസ്: അര്‍ജന്റീനയില്‍ പ്രസിഡന്റ് നെസ്റ്റര്‍ കിര്‍ച്നറുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് അധികാരമേല്‍ക്കും. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ തൊട്ടടുത്ത എതിരാളിയേക്കാള്‍ 20 ശതമാനത്തോളം വോട്ട് ഭൂരിപക്ഷം നേടിയാണ് മധ്യ ഇടതു നേതാവായ ക്രിസ്റ്റീന വിജയിച്ചത്. മത്സരഫലത്തെ രാജ്യത്തിന്റെ പലഭാഗത്തും ഇടതുപക്ഷ പ്രവര്‍ത്തകര്‍ വാദ്യഘോഷങ്ങളോടെ വരവേറ്റു.
നിലവില്‍ സെനറ്ററായ ക്രിസ്റ്റീന ഡിസംബര്‍ 10ന് അധികാരമേല്‍ക്കുന്നതോടെ തെക്കനമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പരമോന്നത ഭരണസ്ഥാനത്ത് ഇടതുപക്ഷക്കാരായ രണ്ട് വനിതകളാവും. ചിലി പ്രസിഡന്റ് മിഷേല്‍ ബാഷലെ കഴിഞ്ഞ വര്‍ഷമാണ് അധികാരമേറ്റത്. ബാഷലെയെപ്പോലെ തന്റെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റാവും അമ്പത്തിനാലുകാരിയായ ക്രിസ്റ്റീന. 1974ല്‍ പ്രസിഡന്റ് ഹുവാന്‍ പെറോണ്‍ മരിച്ചപ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ഇസബെല്‍ പ്രസിഡന്റായെങ്കിലും അവര്‍ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.