യു.എസ് സൈന്യവും സി.ഐ.എയും ഭീകരര്‍: ഇറാന്‍ പാര്‍ലമെന്റ് .
അമേരിക്കന്‍ സേനയെയും ചാര ഏജന്‍സിയായ സി.ഐ.എയെയും ഭീകരഗ്രൂപ്പുകളായി ഇറാന്‍ പാര്‍ലമെന്റ് പ്രഖ്യാപിച്ചു.
290 അംഗ ഇറാന്‍ പാര്‍ലമെന്റ് ഇതുസംബന്ധിച്ച് പ്രത്യേക പ്രമേയം പാസാക്കി. അമേരിക്കന്‍ സേനയെയും സി. ഐ.എയെയും ഭീകരസംഘടനകളായി മാത്രമേ മേലില്‍ പരിഗണിക്കാവൂ എന്ന് പ്രമേയം ഇറാന്‍ പ്രസിഡന്റ് അഹ്മദി നജാദിനോട് ആവശ്യപ്പെട്ടു.
ഇറാന്‍ വിപ്ലവ ഗാര്‍ഡുകളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ അമേരിക്കന്‍ സെനറ്റില്‍ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് ഇറാന്‍ പാര്‍ലമെന്റിന്റെ പുതിയ നീക്കം.
ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളിലെ ബോംബുവര്‍ഷം, അഫ്ഗാന്‍, ഇറാഖ്, ബാള്‍ക്കന്‍സ് എന്നീ മേഖലകളില്‍ യുറേനിയാവശിഷ്ടങ്ങള്‍ അടങ്ങിയ ആയുധങ്ങള്‍ പ്രയോഗിച്ചുവരുന്ന നടപടി എന്നിവ ചൂണ്ടിക്കാട്ടിയാണ് യു.എസ് സേനയെ ഇറാന്‍ ഭീകരവിഭാഗമായി പ്രഖ്യാപിച്ചത്.
ആക്രമണോല്‍സുകരായ യു.എസ് സേനയും സി.ഐ.എ ഏജന്റുമാരും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഭീകരചെയ്തികള്‍ തുടരുകയും ഭീകരര്‍ക്ക് ഒത്താശയരുളുകയും ചെയ്യുന്നതായി പ്രമേയം കുറ്റപ്പെടുത്തി. കൊളംബിയ യൂനിവേഴ്സിറ്റി തന്നെ ക്ഷണിച്ചുവരുത്തി അപമാനിച്ചത് അമേരിക്കയുടെ കീര്‍ത്തിക്കുതന്നെ കളങ്കമേല്‍പിച്ചതായി യു.എസ്^ലാറ്റിനമേരിക്കന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഇറാന്‍ പ്രസിഡന്റ് അഹ്മദി നജാദ് അറിയിച്ചു.
നജാദിനെ ക്രൂരനായ ഏകാധിപതിയായും വേണ്ടത്ര വിദ്യാഭ്യാസമില്ലാത്ത വ്യക്തിയായും കൊളംബിയന്‍ സര്‍വകലാശാലാ പ്രസിഡന്റ് ലീ ബോലിംഗര്‍ അഭിപ്രായപ്പെട്ടത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
Subscribe to:
Post Comments (Atom)
1 comment:
യു.എസ് സൈന്യവും സി.ഐ.എയും ഭീകരര്‍: ഇറാന്‍ പാര്‍ലമെന്റ്
അമേരിക്കന്‍ സേനയെയും ചാര ഏജന്‍സിയായ സി.ഐ.എയെയും ഭീകരഗ്രൂപ്പുകളായി ഇറാന്‍ പാര്‍ലമെന്റ് പ്രഖ്യാപിച്ചു.
290 അംഗ ഇറാന്‍ പാര്‍ലമെന്റ് ഇതുസംബന്ധിച്ച് പ്രത്യേക പ്രമേയം പാസാക്കി.
അമേരിക്കന്‍ സേനയെയും സി. ഐ.എയെയും ഭീകരസംഘടനകളായി മാത്രമേ മേലില്‍ പരിഗണിക്കാവൂ എന്ന് പ്രമേയം ഇറാന്‍ പ്രസിഡന്റ് അഹ്മദി നജാദിനോട് ആവശ്യപ്പെട്ടു.
ഇറാന്‍ വിപ്ലവ ഗാര്‍ഡുകളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ അമേരിക്കന്‍ സെനറ്റില്‍ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് ഇറാന്‍ പാര്‍ലമെന്റിന്റെ പുതിയ നീക്കം.
ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളിലെ ബോംബുവര്‍ഷം, അഫ്ഗാന്‍, ഇറാഖ്, ബാള്‍ക്കന്‍സ് എന്നീ മേഖലകളില്‍ യുറേനിയാവശിഷ്ടങ്ങള്‍ അടങ്ങിയ ആയുധങ്ങള്‍ പ്രയോഗിച്ചുവരുന്ന നടപടി എന്നിവ ചൂണ്ടിക്കാട്ടിയാണ് യു.എസ് സേനയെ ഇറാന്‍ ഭീകരവിഭാഗമായി പ്രഖ്യാപിച്ചത്.
ആക്രമണോല്‍സുകരായ യു.എസ് സേനയും സി.ഐ.എ ഏജന്റുമാരും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഭീകരചെയ്തികള്‍ തുടരുകയും ഭീകരര്‍ക്ക് ഒത്താശയരുളുകയും ചെയ്യുന്നതായി പ്രമേയം കുറ്റപ്പെടുത്തി.
കൊളംബിയ യൂനിവേഴ്സിറ്റി തന്നെ ക്ഷണിച്ചുവരുത്തി അപമാനിച്ചത് അമേരിക്കയുടെ കീര്‍ത്തിക്കുതന്നെ കളങ്കമേല്‍പിച്ചതായി യു.എസ്^ലാറ്റിനമേരിക്കന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഇറാന്‍ പ്രസിഡന്റ് അഹ്മദി നജാദ് അറിയിച്ചു.
നജാദിനെ ക്രൂരനായ ഏകാധിപതിയായും വേണ്ടത്ര വിദ്യാഭ്യാസമില്ലാത്ത വ്യക്തിയായും കൊളംബിയന്‍ സര്‍വകലാശാലാ പ്രസിഡന്റ് ലീ ബോലിംഗര്‍ അഭിപ്രായപ്പെട്ടത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
Post a Comment