പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാതെ ഇന്ത്യ_യു.എസ്. ആണവക്കരാറുമായി ബന്ധപ്പെട്ട തുടര്‍നടപടികളിലേക്കു കടക്കരുതെന്ന് സി.പി.എം. കേന്ദ്ര സര്‍ക്കാറിനു മുന്നറിയിപ്പു നല്കി.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാതെ ഇന്ത്യ_യു.എസ്. ആണവക്കരാറുമായി ബന്ധപ്പെട്ട തുടര്‍നടപടികളിലേക്കു കടക്കരുതെന്ന് സി.പി.എം. കേന്ദ്ര സര്‍ക്കാറിനു മുന്നറിയിപ്പു നല്കി. കൊല്‍ക്കത്തയില്‍ തിങ്കളാഴ്ച സമാപിച്ച പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി യോഗമാണ് ഈ മുന്നറിയിപ്പു നല്‍കിയത്.
ആണവക്കരാറുമായി ബന്ധപ്പെട്ട് ഉചിതമായ എന്തു നടപടിയും കൈക്കൊള്ളാന്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയെ കേന്ദ്രകമ്മിറ്റി അധികാരപ്പെടുത്തിയതായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു. കരാര്‍ നടപ്പാക്കുന്നപക്ഷം കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ സി.പി.എം. പിന്‍വലിക്കുമോ എന്നു ചോദിച്ചപ്പോഴാണ് കാരാട്ട് ഇതു പറഞ്ഞത്. പത്രലേഖകര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍, 'സമയമാവുമ്പോള്‍ ഞങ്ങളതു രാജ്യത്തെ അറിയിക്കും' എന്നായിരുന്നു മറുപടി. എന്നാല്‍, കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
''ആണവക്കരാറുമായി ബന്ധപ്പെട്ട തുടര്‍നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കരുതെന്ന നിലപാട് കേന്ദ്രകമ്മിറ്റി ആവര്‍ത്തിച്ചു. ആഗസ്തിലെ കേന്ദ്രകമ്മിറ്റി യോഗം ഇക്കാര്യത്തില്‍ കൈക്കൊണ്ട നിലപാട് ആവര്‍ത്തിച്ചുകൊണ്ടുള്ള പത്രക്കുറിപ്പും തിങ്കളാഴ്ച പാര്‍ട്ടി പുറത്തിറക്കി.
''ആണവക്കരാര്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നതാണ് ഞങ്ങളുടെ ആവശ്യം. അതുവരെ സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കരുത്'' _കാരാട്ട് പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ യു.പി.എയും ഇടതുപാര്‍ട്ടികളും ശ്രമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവക്കരാറിന്റെ കാര്യത്തില്‍ പാര്‍ട്ടി ഏകകണ്ഠമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്ന് പൊളിറ്റ്ബ്യൂറോ അംഗം ജ്യോതി ബസു കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം പറഞ്ഞു. എന്നാല്‍, ഇക്കാര്യം വിശദീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
രാഷ്ട്രീയനേട്ടത്തിനുവേണ്ടി ബി.ജെ.പിയും ആര്.എസ്.എസ്സും സേതുസമുദ്രം പദ്ധതിക്ക് തുരങ്കംവെക്കാന്‍ ശ്രമിക്കുന്നതിനെ സി.പി.എം. കേന്ദ്രകമ്മിറ്റി അപലപിച്ചു.
Subscribe to:
Post Comments (Atom)
1 comment:

Post a Comment