Wednesday, October 17, 2007

രാഷ്ട്രീയത്തെ മതവിശ്വാസവുമായി കലര്‍ത്തരുത്: പിണറായി

തിരുവനന്തപുരം: രാഷ്ട്രീയത്തെ മതവിശ്വാസവുമായി കലര്‍ത്തി സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തെ അതിന്റെ വഴിക്ക് വിടണം. മത്തായിചാക്കോയുടെ ധന്യമായ രാഷ്ട്രീയ ജീവിതത്തെ വക്രീകരിച്ച് അപലപിക്കാനുളള ശ്രമത്തെയാണ് വിമര്‍ശിച്ചത്. ഇതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭയുമായി സി.പി.എം ഒരു ഏറ്റമുട്ടലിനുമില്ല. അവരുമായുളള ചര്‍ച്ചകള്‍ തുടരും. സഭാ അധ്യക്ഷന്‍മാരുമായുളള ചര്‍ച്ചകള്‍ യു.ഡി.എഫുകാര്‍ക്ക് മാത്രമേ പാടുളളു എന്നാണ് ധാരണ. ഇതാണ് ഇപ്പോഴത്തെ പ്രകോപനമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടായിരത്തി ഒന്നിനു ശേഷം ഇടതു മുന്നണിക്ക് അനുകൂലമായ വലിയ മാറ്റം സംസ്ഥാനത്തു ണ്ടായി. കഴിഞ്ഞ ഏഴുവര്‍ഷങ്ങളിലെ ജനവിധി പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. യു.ഡി. എഫ് വോട്ട് ബാങ്കില്‍ വലിയ ചോര്‍ച്ചയാണ് ഉണ്ടായത്.
ഇതു തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. തിരുവമ്പാടിയില്‍ മതവികാരം ഇളക്കിവിടാനുള്ള വലിയ ശ്രമങ്ങളുണ്ടായി. ഇതിന് ഉപയോഗിച്ചത് മത്തായി ചാക്കോയുടെ സംസ്കാര ചടങ്ങിനെയായിരുന്നു. എന്നാല്‍ അവിടെ ഇടതു മുന്നണി പറഞ്ഞതാണ് ജനങ്ങള്‍ വിശ്വസിച്ചത്. ന്യൂന പക്ഷങ്ങള്‍ക്ക് മേല്‍ക്കൈയുള്ള തിരുവമ്പാടിയില്‍ മൂവായിരം വോട്ട് കൂടുതല്‍ നേടിയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി ജയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ എട്ടിന് താമരശേരി ബിഷ്പ് മാര്‍ പോള്‍ ചിറ്റിലപ്പളളി തിരുവമ്പാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ കാസറ്റും അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രദര്‍ശിച്ചു. കളളം പറയുന്നതിന് പച്ചക്കളളമെന്നു പറയും, മറിച്ചുളളതിനെ വിശുദ്ധകളളമെന്ന് പറയില്ല. അതിനാല്‍ മത്തായിചാക്കോയെ അപമാനിച്ചതിനെ നികൃഷ്ടമെന്നല്ലാതെ ശ്രേഷ്ഠമെന്ന് പറയാന്‍ കഴിയില്ല.
മരിക്കുന്നതുവരെ ശ്രേഷ്ഠനായ കമ്മ്യൂണിസ്റ് കാരനായി ജീവച്ച ആളാണ് മത്തായി ചാക്കോ. അദ്ദേഹത്തെ അപമാനിച്ചപ്പോള്‍ വികാരമുണ്ടായില്ലെങ്കില്‍ കല്‍ പ്രതിമയായിരിക്കണം. എന്നാല്‍ പ്രസംഗത്തില്‍ ആരുടെ യെങ്കിലും പേരോ സ്ഥാനങ്ങളോ ഉപയോഗിച്ചിട്ടില്ല. തിരുവമ്പാടിയില്‍ ഒരു മതവിരുദ്ധ പ്രസ്താവനയും നടത്തിയിട്ടില്ല. ഇതിന്റെ പേരില്‍ വിശ്വാസത്തെ മുതലെടുത്ത് മുന്നോട്ടുവന്നിട്ടുളളത് യു.ഡി.എഫ് നേതാക്കളാണ്്. അതു കൊണ്ടാണ ് ഉമ്മന്‍ചാണ്ടിയും കെ.എം.മാണിയും കുഞ്ഞാലിക്കുട്ടിയുമെല്ലാം രംഗത്തു വന്നിരിക്കുന്നത്.
കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ധാരാളം മതവിശ്വാസികളുണ്ട്. ഏതെങ്കിലും മതാധ്യക്ഷന്‍ പറഞ്ഞതുകൊണ്ടല്ല ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങള്‍ പാര്‍ട്ടിയിലേക്ക് വന്നത്. അവരുടെ ജീവിതാനവുഭവങ്ങള്‍ കൊണ്ടാണ്. ഏത് മതവിശ്വാസിക്കും ആ വിശ്വാസം വച്ചുപുലര്‍ത്താനുളള അവകാശമുണ്െടന്നാണ് പാര്‍ട്ടിയുടെ കാഴ്ചപ്പാട്.
അതേ സമയം ഒരു മതവിശ്വാസമില്ലാത്തവനും ജീവിക്കാനുളള അവകാശമുണ്ട്.
മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ എതിര്‍പ്പുണ്ടായപ്പോള്‍ ജീവന്‍കൊടുത്തും എതിര്‍ത്തവരാണ് കമ്മ്യൂണിസ്റുകാര്‍. അത് നാല് വോട്ടിനുവേണ്ടിയല്ല. പ്രതിബദ്ധത കൊണ്ടാണ ് . ഒളവണ്ണയിലും നെയ്യാറ്റിന്‍കരയിലും ക്രൈസ്തവര്‍ക്കെതിരെ ആക്രണമുണ്ടായപ്പോള്‍ സി.പി.എമ്മാണ് അക്രമികളെ ജനമധ്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതെന്ന കാര്യം മറക്കരുത്.
വിശ്വാസികളുടെ പ്രാര്‍ഥനയെ തളളിപറയുന്നില്ല. മത്തായിചാക്കോയെ പോലൊരു വ്യക്തിക്കുവേണ്ടി പ്രാര്‍ഥിക്കാം. എന്നാല്‍ മത്തായിചാക്കോ സുബോധത്തോടെ രോഗീലേപനം സ്വീകരിച്ചുവെന്നതാണ് വാസ്തവവിരുദ്ധം.
മത്തായിചാക്കോ രക്ഷപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു കുടുംബാംഗങ്ങള്‍.
അതിനാല്‍ അന്ത്യകൂദാശ ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഭാര്യയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ സുബോധത്തോ ടെയല്ല അന്ത്യകൂദാശ കൈകൊണ്ടതെന്നാണ് പ്രാര്‍ഥന നടത്തിയ ഫാ.ജോസ് കോട്ടയില്‍ പറയുന്നത് . ബിഷപ്പിന്റെ പ്രസംഗത്തിനെതിരെ മത്തായിചാക്കോയുടെ സഹോദരന്‍ നല്‍കിയവക്കീല്‍ നോട്ടീസിന് നല്‍കിയിട്ടുളള മറുപടിയില്‍ വസ്തുതാവിരുദ്ധമായ മറ്റ് കാര്യങ്ങളാണ് ചൂണ്ടികാണിക്കപ്പെട്ടിട്ടുളളത്. ഇതില്‍ കളവ് പറയുന്നത് ആരാണെന്ന ജനങ്ങള്‍ക്ക് മനസിലാകും. ഈ വിവാദങ്ങള്‍ക്കിടയില്‍ മത്തായിചാക്കോയുടെ കുടുംബത്തിന് ഉണ്ടാകുന്ന നീറ്റല്‍ മനസിലാക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാതിരിക്കാന്‍ സാധിക്കില്ല. മത്തായിചാക്കോ കല്യാണം നടത്തിത്തരണമെന്നു പറഞ്ഞ് ഒരു പളളിയിലും അപേക്ഷ നല്‍കിയിട്ടില്ല.
സഭാധ്യക്ഷന്‍ പറഞ്ഞാല്‍ പാര്‍ട്ടിയിലേക്ക് ആള്‍ക്കാര്‍ പോകാതിരുന്ന കാലം മാറിപ്പോയി. ഇന്ന് പടപുറപ്പാടിനു ഒരുങ്ങുന്നവര്‍ പണ്ടത്തെ കാര്യങ്ങള്‍ ഓര്‍ത്താല്‍ നന്നായിരിക്കും. ഇപ്പോഴത്തെ വിവാദങ്ങളുടെ പേരില്‍ സ്കൂളുകള്‍ അടച്ചിടാനുളള സഭയുടെ നീക്കം പ്രതിഷേധാര്‍ഹമാണ് . കുട്ടികള്‍ എന്തു പിഴച്ചു എന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

3 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

" ഇപ്പോഴത്തെ വിവാദങ്ങളുടെ പേരില്‍ സ്കൂളുകള്‍ അടച്ചിടാനുളള സഭയുടെ നീക്കം പ്രതിഷേധാര്‍ഹമാണ് . കുട്ടികള്‍ എന്തു പിഴച്ചു എന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു."

നിസാര കാര്യങ്ങള്‍ക്കു സമരം ഉണ്ടാക്കി പഠിപ്പു മുടക്കിയിട്ടുള്ള പാര്‍ട്ടി വക്താക്കള്‍ തന്നെ ഇതിന്നു മറുപടി പറയണം.

Sajan said...

പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ വാരാചരണത്തിന്റെ പേരില്‍ പറവൂര്‍ പ്രദേശത്തെ സ്കൂളുകള്‍ക്കു നല്‍കിയ അവധിയെ പറ്റി ഒന്നു പ്രതികരിക്കാമയിരുന്നില്ലേ? ഒരു party ദിനാചരണത്തിനു പോലും സര്‍ക്കാര്‍ സ്കൂളിന്നു അവധി. അതു തെമ്മാടിതരമായി താങ്ങള്‍ക്കു തൊന്നിയില്ലേ? അതില്‍ പ്രതിഷേധിക്കാന്നുള്ള വകുപ്പൊന്നും കാണുന്നില്ലേ? തങ്ങളും biased ആണല്ലേ? ജനദ്രോഹം എവിടെ കണ്ടാലും പ്രതികരിക്കന്നുള്ള ശേഷി ഇപ്പൊഴത്ത് സഖാക്കള്‍ക്കില്ലേ