Thursday, October 18, 2007

ബിഷപ്പിന്റെ വിശുദ്ധ കള്ളവും പൊളിയുന്നു , ദുഷ്‌പ്രചരണം തുടരുന്നു.

ബിഷപ്പും കൂട്ടാളികളും ദുഷ്പ്രചാരണംഅവസാനിപ്പിക്കണം: സിപിഐ എം

തിരു: അന്തരിച്ച മത്തായി ചാക്കോയുടെ കമ്യൂണിസ്റ് വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള പരിശ്രമങ്ങളില്‍നിന്ന് താമരശേരി ബിഷപ്പും കൂട്ടാളികളും പിന്തിരിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. വിപ്ളവവിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ മത്തായി ചാക്കോ തികഞ്ഞ കമ്യൂണിസ്റായിരുന്നു. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മാര്‍ക്സിസ്റ്-ലെനിനിസ്റ് കാഴ്ചപ്പാടാണ് പിന്തുടര്‍ന്നത്. വൈരുധ്യാത്മക ഭൌതികവാദം മുറുകെപ്പിടിക്കുന്നവരാണ് പൊതുവില്‍ കമ്യൂണിസ്റുകാര്‍. ഈ സ്വഭാവഗുണം ജീവിതാന്ത്യംവരെ പ്രകടിപ്പിച്ച മത്തായി ചാക്കോ വ്യക്തിജീവിതത്തില്‍ കമ്യൂണിസ്റല്ലാ എന്നു വരുത്താന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിയും അദ്ദേഹത്തെ പിന്തുണച്ച് ഒരുവിഭാഗം പുരോഹിതരും വസ്തുതാവിരുദ്ധമായ ദുഷ്പ്രചാരണം തുടരുന്നത് അങ്ങേയറ്റം അപലപനീയമാണ്.
രോഗീലേപനകൂദാശ, അന്ത്യകൂദാശ, പള്ളിയിലെ വിവാഹം തുടങ്ങിയവയെല്ലാം സാധാരണനിലയില്‍ വ്യക്തിയുടെ വിശ്വാസവും ആരാധനാസ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ഇതൊന്നും ഒരു സഭയും ആ സഭയുടെ മേലധികാരികളും പരസ്യമായി വിളിച്ചുപറയുകയോ വിവാദമാക്കുകയോ ചെയ്യേണ്ടതല്ല. എന്നാല്‍, മത്തായി ചാക്കോയുടെ കാര്യത്തില്‍ തികച്ചും അവാസ്തവമായ കാര്യങ്ങള്‍ തിരുവമ്പാടിയിലെ പൊതുവേദിയില്‍ പറയുന്നതിന് ബിഷപ്പ് ചിറ്റിലപ്പള്ളിക്ക് ഒരു മടിയുമുണ്ടായില്ല. യുഡിഎഫ് രാഷ്ട്രീയത്തെ ബലപ്പെടുത്തുക എന്ന ലാക്കോടെ ബിഷപ്പ് നടത്തിയ അവാസ്തവ പ്രസ്താവനയെ മത്തായി ചാക്കോയുടെ ചരമവാര്‍ഷികവേളയില്‍ സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ നിഷേധിച്ചു. അദ്ദേഹത്തില്‍ നിക്ഷിപ്തമായ പാര്‍ടിചുമതല നിര്‍വഹിക്കുകയായിരുന്നു ഇതിലൂടെ പിണറായി. തുടര്‍ന്ന് ബിഷപ്പ് വിവാദപരമായ തന്റെ പ്രസ്താവനകളില്‍ മാറ്റം വരുത്തി. സ്വന്തം ആഗ്രഹപ്രകാരം സ്വബോധത്തോടെ രോഗീലേപനകൂദാശ സ്വീകരിച്ചെന്ന് ആദ്യം വിശദീകരിച്ച ബിഷപ്പ് പിന്നീട് സ്വബോധത്തോടെയല്ല കൂദാശ സ്വീകരിച്ചതെന്ന് മാറ്റിപ്പറഞ്ഞു. ഇക്കാര്യം മത്തായി ചാക്കോയുടെ സഹോദരന്‍ അയച്ച മാനനഷ്ടക്കേസിലെ വക്കീല്‍നോട്ടീസിനുള്ള മറുപടിയിലും ബിഷപ്പ് വ്യക്തമാക്കി. ഇങ്ങനെ പരസ്പരവിരുദ്ധമായി നടത്തിയ പ്രസ്താവനയില്‍ ഏതാണ് കള്ളമെന്നു വ്യക്തമാക്കണമെന്ന പിണറായി വിജയന്റെ നിര്‍ദേശത്തെ വിവേകത്തോടെ സ്വീകരിക്കുന്നതിനുപകരം അപക്വമായി പ്രതികരിക്കുകയാണ് ബിഷപ്പ് ചെയ്തിരിക്കുന്നത്.
ഒരു കള്ളം മറച്ചുവയ്ക്കുന്നതിന് പുതിയ കള്ളങ്ങള്‍ എഴുന്നള്ളിക്കുന്നതിലാണ് ബിഷപ്പും കൂട്ടരും സമയം പാഴാക്കുന്നത്. മത്തായി ചാക്കോയും മേഴ്സിയും തമ്മിലുള്ള വിവാഹം പള്ളിയില്‍ നടന്നെന്ന്, രേഖകള്‍ പുറത്തുവിട്ടുകൊണ്ട് വാദിക്കുന്ന പരിഹാസ്യനടപടികളില്‍വരെ ഇവര്‍ എത്തി. 1989 ഒക്ടോബര്‍ 29ന് കോഴിക്കോട് ടാഗൂര്‍ സെന്റിനറി ഹാളിലായിരുന്നു തങ്ങളുടെ വിവാഹമെന്നും അത് മതാചാരപ്രകാരമായിരുന്നില്ലെന്നും മേഴ്സി പരസ്യപ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, 1992 ആഗസ്ത് 20ന് മത്തായി ചാക്കോയും മേഴ്സിയും പള്ളിയില്‍ വിവാഹിതരായി എന്നു കാണിച്ചാണ് പള്ളിരേഖ പുറത്തുവിട്ടത്. ഒരു പള്ളിയിലും താനോ മത്തായി ചാക്കോയോ പോകുകയോ കല്യാണം നടത്തുകയോ ചെയ്തിട്ടില്ലെന്ന് മത്തായി ചാക്കോയുടെ ഭാര്യ പരസ്യമായി പറഞ്ഞാല്‍ ഇക്കാര്യത്തിലെങ്കിലും പ്രചരിപ്പിച്ച കളവിനു മാപ്പുപറഞ്ഞ് മാന്യതകാട്ടുകയല്ലേ സഭാമേധാവി ചെയ്യേണ്ടത്. മകന്റെ മാമോദീസ 1992 ആഗസ്ത് 23ന് നടന്നെന്നാണ് പള്ളിയുടെ മറ്റൊരു വാദം. 1992 ആഗസ്ത് 20ന് കല്യാണം കഴിക്കുന്നവര്‍ക്ക് രണ്ടുദിവസത്തിനുള്ളില്‍ മാമോദീസ മുക്കാന്‍ പ്രായമുള്ള കുട്ടിയുണ്ടാകുമോ. പള്ളിയിലെ വിവാഹരജിസ്ററിലെ ഒപ്പ് മത്തായി ചാക്കോയുടേതല്ലെന്നും വ്യക്തമാണ്.
ഈ വസ്തുതകളെല്ലാം നിലനില്‍ക്കെ തികച്ചും ബാലിശമായും യുക്തിരഹിതമായും, കമ്യൂണിസ്റായ മത്തായി ചാക്കോയെ അപകീര്‍ത്തിപ്പെടുത്താനുള്ള വിവാദം സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യത്താലാണ്. ഈ അപകടം സഭാവിശ്വാസികളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ പങ്ക് തിരിച്ചറിയുന്ന പുരോഹിതശ്രേഷ്ഠരും തിരിച്ചറിയണം. കമ്യൂണിസത്തോട് നിസ്സഹകരിക്കുന്നതിന് സഭാനേതൃത്വം മുമ്പ് യാഥാസ്ഥിതികത്വവും പ്രതിലോമചിന്തയും വച്ചുപുലര്‍ത്തിയിരുന്നു. അത് കാലഘട്ടത്തിന് നിരക്കുന്നതല്ലെന്നു കണ്ട് സാര്‍വദേശീയമായിത്തന്നെ നിലപാടുകളില്‍ മാറ്റം വരുത്തുകയും ലോകത്തിന്റെ നല്ലൊരു പങ്ക് ഭാഗത്തും ചെങ്കൊടിയും കുരിശും യോജിപ്പിന്റെ വഴിയിലെത്തുകയുംചെയ്തു. ഇതിന് അനുസൃതമായ ക്രിയാത്മകമാറ്റം കേരളത്തിലുമുണ്ടാകണം. ഇതിനെ ബലപ്പെടുത്തുകയാണ് നാടിനും ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യത്തിനും അനുഗുണം. അതു മനസ്സിലാക്കാനുള്ള സന്മനസ്സും വിവേകവും ക്രൈസ്തവസഭാനേതൃത്വത്തിനുണ്ടാകുമെന്ന പ്രതീക്ഷ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രകടിപ്പിച്ചു.

3 comments:

ജനശക്തി ന്യൂസ്‌ said...

ബിഷപ്പിന്റെ വിശുദ്ധ കള്ളവും പൊളിയുന്നു , ദുഷ്‌പ്രചരണം തുടരുന്നു.
ബിഷപ്പും കൂട്ടാളികളും ദുഷ്പ്രചാരണം
അവസാനിപ്പിക്കണം: സിപിഐ എം
തിരു: അന്തരിച്ച മത്തായി ചാക്കോയുടെ കമ്യൂണിസ്റ് വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള പരിശ്രമങ്ങളില്‍നിന്ന് താമരശേരി ബിഷപ്പും കൂട്ടാളികളും പിന്തിരിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
വിപ്ളവവിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ മത്തായി ചാക്കോ തികഞ്ഞ കമ്യൂണിസ്റായിരുന്നു. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മാര്‍ക്സിസ്റ്-ലെനിനിസ്റ് കാഴ്ചപ്പാടാണ് പിന്തുടര്‍ന്നത്. വൈരുധ്യാത്മക ഭൌതികവാദം മുറുകെപ്പിടിക്കുന്നവരാണ് പൊതുവില്‍ കമ്യൂണിസ്റുകാര്‍. ഈ സ്വഭാവഗുണം ജീവിതാന്ത്യംവരെ പ്രകടിപ്പിച്ച മത്തായി ചാക്കോ വ്യക്തിജീവിതത്തില്‍ കമ്യൂണിസ്റല്ലാ എന്നു വരുത്താന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിയും അദ്ദേഹത്തെ പിന്തുണച്ച് ഒരുവിഭാഗം പുരോഹിതരും വസ്തുതാവിരുദ്ധമായ ദുഷ്പ്രചാരണം തുടരുന്നത് അങ്ങേയറ്റം അപലപനീയമാണ്.

രോഗീലേപനകൂദാശ, അന്ത്യകൂദാശ, പള്ളിയിലെ വിവാഹം തുടങ്ങിയവയെല്ലാം സാധാരണനിലയില്‍ വ്യക്തിയുടെ വിശ്വാസവും ആരാധനാസ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ഇതൊന്നും ഒരു സഭയും ആ സഭയുടെ മേലധികാരികളും പരസ്യമായി വിളിച്ചുപറയുകയോ വിവാദമാക്കുകയോ ചെയ്യേണ്ടതല്ല. എന്നാല്‍, മത്തായി ചാക്കോയുടെ കാര്യത്തില്‍ തികച്ചും അവാസ്തവമായ കാര്യങ്ങള്‍ തിരുവമ്പാടിയിലെ പൊതുവേദിയില്‍ പറയുന്നതിന് ബിഷപ്പ് ചിറ്റിലപ്പള്ളിക്ക് ഒരു മടിയുമുണ്ടായില്ല. യുഡിഎഫ് രാഷ്ട്രീയത്തെ ബലപ്പെടുത്തുക എന്ന ലാക്കോടെ ബിഷപ്പ് നടത്തിയ അവാസ്തവ പ്രസ്താവനയെ മത്തായി ചാക്കോയുടെ ചരമവാര്‍ഷികവേളയില്‍ സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ നിഷേധിച്ചു. അദ്ദേഹത്തില്‍ നിക്ഷിപ്തമായ പാര്‍ടിചുമതല നിര്‍വഹിക്കുകയായിരുന്നു ഇതിലൂടെ പിണറായി. തുടര്‍ന്ന് ബിഷപ്പ് വിവാദപരമായ തന്റെ പ്രസ്താവനകളില്‍ മാറ്റം വരുത്തി. സ്വന്തം ആഗ്രഹപ്രകാരം സ്വബോധത്തോടെ രോഗീലേപനകൂദാശ സ്വീകരിച്ചെന്ന് ആദ്യം വിശദീകരിച്ച ബിഷപ്പ് പിന്നീട് സ്വബോധത്തോടെയല്ല കൂദാശ സ്വീകരിച്ചതെന്ന് മാറ്റിപ്പറഞ്ഞു. ഇക്കാര്യം മത്തായി ചാക്കോയുടെ സഹോദരന്‍ അയച്ച മാനനഷ്ടക്കേസിലെ വക്കീല്‍നോട്ടീസിനുള്ള മറുപടിയിലും ബിഷപ്പ് വ്യക്തമാക്കി. ഇങ്ങനെ പരസ്പരവിരുദ്ധമായി നടത്തിയ പ്രസ്താവനയില്‍ ഏതാണ് കള്ളമെന്നു വ്യക്തമാക്കണമെന്ന പിണറായി വിജയന്റെ നിര്‍ദേശത്തെ വിവേകത്തോടെ സ്വീകരിക്കുന്നതിനുപകരം അപക്വമായി പ്രതികരിക്കുകയാണ് ബിഷപ്പ് ചെയ്തിരിക്കുന്നത്.

ഒരു കള്ളം മറച്ചുവയ്ക്കുന്നതിന് പുതിയ കള്ളങ്ങള്‍ എഴുന്നള്ളിക്കുന്നതിലാണ് ബിഷപ്പും കൂട്ടരും സമയം പാഴാക്കുന്നത്. മത്തായി ചാക്കോയും മേഴ്സിയും തമ്മിലുള്ള വിവാഹം പള്ളിയില്‍ നടന്നെന്ന്, രേഖകള്‍ പുറത്തുവിട്ടുകൊണ്ട് വാദിക്കുന്ന പരിഹാസ്യനടപടികളില്‍വരെ ഇവര്‍ എത്തി. 1989 ഒക്ടോബര്‍ 29ന് കോഴിക്കോട് ടാഗൂര്‍ സെന്റിനറി ഹാളിലായിരുന്നു തങ്ങളുടെ വിവാഹമെന്നും അത് മതാചാരപ്രകാരമായിരുന്നില്ലെന്നും മേഴ്സി പരസ്യപ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, 1992 ആഗസ്ത് 20ന് മത്തായി ചാക്കോയും മേഴ്സിയും പള്ളിയില്‍ വിവാഹിതരായി എന്നു കാണിച്ചാണ് പള്ളിരേഖ പുറത്തുവിട്ടത്. ഒരു പള്ളിയിലും താനോ മത്തായി ചാക്കോയോ പോകുകയോ കല്യാണം നടത്തുകയോ ചെയ്തിട്ടില്ലെന്ന് മത്തായി ചാക്കോയുടെ ഭാര്യ പരസ്യമായി പറഞ്ഞാല്‍ ഇക്കാര്യത്തിലെങ്കിലും പ്രചരിപ്പിച്ച കളവിനു മാപ്പുപറഞ്ഞ് മാന്യതകാട്ടുകയല്ലേ സഭാമേധാവി ചെയ്യേണ്ടത്. മകന്റെ മാമോദീസ 1992 ആഗസ്ത് 23ന് നടന്നെന്നാണ് പള്ളിയുടെ മറ്റൊരു വാദം. 1992 ആഗസ്ത് 20ന് കല്യാണം കഴിക്കുന്നവര്‍ക്ക് രണ്ടുദിവസത്തിനുള്ളില്‍ മാമോദീസ മുക്കാന്‍ പ്രായമുള്ള കുട്ടിയുണ്ടാകുമോ. പള്ളിയിലെ വിവാഹരജിസ്ററിലെ ഒപ്പ് മത്തായി ചാക്കോയുടേതല്ലെന്നും വ്യക്തമാണ്.

ഈ വസ്തുതകളെല്ലാം നിലനില്‍ക്കെ തികച്ചും ബാലിശമായും യുക്തിരഹിതമായും, കമ്യൂണിസ്റായ മത്തായി ചാക്കോയെ അപകീര്‍ത്തിപ്പെടുത്താനുള്ള വിവാദം സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യത്താലാണ്. ഈ അപകടം സഭാവിശ്വാസികളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ പങ്ക് തിരിച്ചറിയുന്ന പുരോഹിതശ്രേഷ്ഠരും തിരിച്ചറിയണം. കമ്യൂണിസത്തോട് നിസ്സഹകരിക്കുന്നതിന് സഭാനേതൃത്വം മുമ്പ് യാഥാസ്ഥിതികത്വവും പ്രതിലോമചിന്തയും വച്ചുപുലര്‍ത്തിയിരുന്നു. അത് കാലഘട്ടത്തിന് നിരക്കുന്നതല്ലെന്നു കണ്ട് സാര്‍വദേശീയമായിത്തന്നെ നിലപാടുകളില്‍ മാറ്റം വരുത്തുകയും ലോകത്തിന്റെ നല്ലൊരു പങ്ക് ഭാഗത്തും ചെങ്കൊടിയും കുരിശും യോജിപ്പിന്റെ വഴിയിലെത്തുകയുംചെയ്തു. ഇതിന് അനുസൃതമായ ക്രിയാത്മകമാറ്റം കേരളത്തിലുമുണ്ടാകണം. ഇതിനെ ബലപ്പെടുത്തുകയാണ് നാടിനും ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യത്തിനും അനുഗുണം. അതു മനസ്സിലാക്കാനുള്ള സന്മനസ്സും വിവേകവും ക്രൈസ്തവസഭാനേതൃത്വത്തിനുണ്ടാകുമെന്ന പ്രതീക്ഷ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രകടിപ്പിച്ചു.

Anonymous said...

കുട്ടിയുണ്ടാകാന്‍ പള്ളീയില്‍ തന്നെ കല്യാണം കഴിക്കണം എന്നില്ല സഖാവേ !!!

കഴിയുമെങ്കില്‍ അന്നു കല്യാണത്തിനു ഒപ്പിട്ട ഭാര്യയുടേയും സാക്ഷികളുടേയും ഒപ്പു കള്ള ഒപ്പാണെന്നു തെളിയിക്കു. ഒരു ബിഷപ്പിന്നു നുണ പറയാമെന്നു വിശ്വസിക്കുന്ന തങ്ങള്‍ക്കു മത്തായി ചാക്കോ കള്ള ഒപ്പിട്ടു കൂടായ്കയില്ലെന്നു വിശ്വസിക്കാന്‍ പ്രയാസമോ?!!

george mathew , Nalampur said...

വിശ്വാസികളെ മുന്നില്‍ നിര്‍ത്തി എന്തും ചെയ്യാമെന്ന മതമേലധ്യക്ഷന്മാരുടെ ഹുങ്കിന്ന് ഏറ്റ കനത്ത പ്രഹമാണ്‌ ജനങ്ങള്‍ക്കിന്ന് കാണാന്‍ കഴിഞ്ഞിരിക്കുന്നത്‌. എനിയെങ്കിലും സത്യത്തിന്നും നീതിക്കും വേണ്ടി ഇവരൊക്കെ നിലകൊണ്ടിരുന്നങ്കില്‍......
george mathew.
Nilampur