Thursday, October 18, 2007

രാഷ്ട്രീയക്കാര്‍ക്ക് തങ്ങള്‍ ഒരിക്കലും അര്‍ഹിക്കാത്ത കപട കുപ്പായം അണിയിക്കുന്ന നിര്‍ലജ്ജമായ ജോലിയാണ് മലയാള മാധ്യമങ്ങളുടെത്.സക്കറിയ

രാഷ്ട്രീയക്കാര്‍ക്ക് തങ്ങള്‍ ഒരിക്കലും അര്‍ഹിക്കാത്ത കപട കുപ്പായം അണിയിക്കുന്ന നിര്‍ലജ്ജമായ ജോലിയാണ് മലയാള മാധ്യമങ്ങളുടെത്.സക്കറിയ

ദുബൈ: രാഷ്ട്രീയക്കാര്‍ക്ക് നല്‍കുന്ന അനര്‍ഹമായ പ്രാധാന്യവും ബാലിശ കാര്യങ്ങള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യം ചേര്‍ന്ന് മലയാളി സമൂഹത്തെ പഴയ ഫ്യൂഡല്‍ പാരമ്പര്യത്തിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതായി പ്രമുഖ എഴുത്തുകാരന്‍ സക്കറിയ കുറ്റപ്പെടുത്തി. ലക്ഷ്യം എന്തെന്നറിയാതെ മലയാള മാധ്യമങ്ങളും കുറ്റകരമായ ഉദാസീന നിലപാടാണിവിടെ സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മീഡിയാ ഫോറവും 'ഗാല'യും സംയുക്തമായി ദുബൈയില്‍ ഒരുക്കിയ സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സക്കറിയ.കേരളത്തില്‍ ജനാധിപത്യ സംവിധാനം പാടെ തകര്‍ന്നു കൊണ്ടിരിക്കുന്നു. ഓരോ മുഖ്യമന്ത്രിമാരുടെയും കാലയളവില്‍ ഈ തകര്‍ച്ച അഭംഗുരം തുടരുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളാണ് ജനാധിപത്യം നടപ്പാക്കുന്നത്.
ഗാന്ധിജിയും ജനങ്ങളും തമ്മിലുള്ള അടുപ്പത്തില്‍ നിന്നാണ് നാം രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. ഇന്നിപ്പോള്‍ ജനങ്ങളുടെ കേവലം പ്രതിനിധികള്‍ മാത്രമായി രാഷ്ട്രീയ നേതാക്കള്‍ മാറിപ്പോയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് തങ്ങള്‍ ഒരിക്കലും അര്‍ഹിക്കാത്ത കപട കുപ്പായം അണിയിക്കുന്ന നിര്‍ലജ്ജമായ ജോലിയാണ് മലയാള മാധ്യമങ്ങളുടെത്. മാധ്യമങ്ങള്‍ രാഷ്ട്രീയക്കാരുടെ ബ്യൂട്ടി പാര്‍ലറുകളായി അധ:പതിച്ചിരിക്കുകയാണ്. ഇവര്‍ക്കൊക്കെ എങ്ങനെ ജനങ്ങളുടെ സാരഥ്യം വഹിക്കാന്‍ കഴിയും^സക്കറിയ ചോദിച്ചു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ജനങ്ങളുടെ പ്രശ്നങ്ങളാക്കി മാറ്റുകയാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പോലിസും ചേര്‍ന്ന് ജനങ്ങളെ ഭരിക്കുന്നു. നമ്മെ ഭരിക്കാന്‍ രൂപപ്പെടുത്തിയ സംവിധാനങ്ങളൊക്കെയും നമുക്കെതിരാകുന്നതാണ് കാണുന്നത്. ജനജീവിതത്തില്‍ ഒരു പ്രസക്തിയും ഇല്ലാത്ത കാര്യങ്ങള്‍ക്കാണ് വാര്‍ത്താ പ്രാധാന്യം നല്‍കി കാണുന്നതെന്ന് മത്തായി ചാക്കോയുടെ അന്ത്യകൂദാശ പ്രശ്നം ചൂണ്ടിക്കാട്ടി സക്കറിയ കുറ്റപ്പെടുത്തി. മലയാളി സമൂഹത്തിന്റെ ഭരണ സംവിധാനങ്ങള്‍ ഇത്രയും തകര്‍ന്ന മറ്റൊരു കാലം മുമ്പൊന്നും ഉണ്ടായിട്ടില്ല.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികളെ പ്രവാസികള്‍ എന്നല്ല വിളിക്കേണ്ടത്. സാമ്പത്തിക അഭയാര്‍ഥികള്‍ എന്ന പ്രയോഗമാകും ഇവര്‍ക്ക് ചേരുക. മുമ്പൊക്കെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാത്രമായിരുന്നു വിദേശത്തേക്ക് തടിയെടുത്തിരുന്നത്. ഇപ്പോള്‍ അഭിഭാഷകര്‍ മുതല്‍ എല്ലാവരും കേരളത്തില്‍ നിന്ന് രക്ഷപ്പെടുകയാണ്. ഒടുവില്‍ രാഷ്ട്രീയക്കാരും അവരുടെ വാലാട്ടികളും ഉദ്യോഗസ്ഥരും മാത്രമാകും കേരളത്തില്‍ അവശേഷിക്കുകയെന്നും സക്കറിയ കൂട്ടിച്ചേര്‍ത്തു. എഴുത്തുകാരന്‍ സേതു സംവാദം ഉദ്ഘാടനം ചെയ്തു. പനച്ചി, ജോണ്‍ സാമുവല്‍ എന്നിവരും സംസാരിച്ചു. പി.വി വിവേകാനന്ദ് അധ്യക്ഷത വഹിച്ചു. ജ്യോതികുമാര്‍ മോഡറേറ്ററായിരുന്നു. ഇസ്മാഈല്‍ മേലടി സ്വാഗതം പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

ദുബൈ: രാഷ്ട്രീയക്കാര്‍ക്ക് നല്‍കുന്ന അനര്‍ഹമായ പ്രാധാന്യവും ബാലിശ കാര്യങ്ങള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യം ചേര്‍ന്ന് മലയാളി സമൂഹത്തെ പഴയ ഫ്യൂഡല്‍ പാരമ്പര്യത്തിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതായി പ്രമുഖ എഴുത്തുകാരന്‍ സക്കറിയ കുറ്റപ്പെടുത്തി. ലക്ഷ്യം എന്തെന്നറിയാതെ മലയാള മാധ്യമങ്ങളും കുറ്റകരമായ ഉദാസീന നിലപാടാണിവിടെ സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മീഡിയാ ഫോറവും 'ഗാല'യും സംയുക്തമായി ദുബൈയില്‍ ഒരുക്കിയ സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സക്കറിയ.
കേരളത്തില്‍ ജനാധിപത്യ സംവിധാനം പാടെ തകര്‍ന്നു കൊണ്ടിരിക്കുന്നു. ഓരോ മുഖ്യമന്ത്രിമാരുടെയും കാലയളവില്‍ ഈ തകര്‍ച്ച അഭംഗുരം തുടരുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളാണ് ജനാധിപത്യം നടപ്പാക്കുന്നത്.

ഗാന്ധിജിയും ജനങ്ങളും തമ്മിലുള്ള അടുപ്പത്തില്‍ നിന്നാണ് നാം രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. ഇന്നിപ്പോള്‍ ജനങ്ങളുടെ കേവലം പ്രതിനിധികള്‍ മാത്രമായി രാഷ്ട്രീയ നേതാക്കള്‍ മാറിപ്പോയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് തങ്ങള്‍ ഒരിക്കലും അര്‍ഹിക്കാത്ത കപട കുപ്പായം അണിയിക്കുന്ന നിര്‍ലജ്ജമായ ജോലിയാണ് മലയാള മാധ്യമങ്ങളുടെത്. മാധ്യമങ്ങള്‍ രാഷ്ട്രീയക്കാരുടെ ബ്യൂട്ടി പാര്‍ലറുകളായി അധ:പതിച്ചിരിക്കുകയാണ്. ഇവര്‍ക്കൊക്കെ എങ്ങനെ ജനങ്ങളുടെ സാരഥ്യം വഹിക്കാന്‍ കഴിയും^സക്കറിയ ചോദിച്ചു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ജനങ്ങളുടെ പ്രശ്നങ്ങളാക്കി മാറ്റുകയാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പോലിസും ചേര്‍ന്ന് ജനങ്ങളെ ഭരിക്കുന്നു. നമ്മെ ഭരിക്കാന്‍ രൂപപ്പെടുത്തിയ സംവിധാനങ്ങളൊക്കെയും നമുക്കെതിരാകുന്നതാണ് കാണുന്നത്. ജനജീവിതത്തില്‍ ഒരു പ്രസക്തിയും ഇല്ലാത്ത കാര്യങ്ങള്‍ക്കാണ് വാര്‍ത്താ പ്രാധാന്യം നല്‍കി കാണുന്നതെന്ന് മത്തായി ചാക്കോയുടെ അന്ത്യകൂദാശ പ്രശ്നം ചൂണ്ടിക്കാട്ടി സക്കറിയ കുറ്റപ്പെടുത്തി. മലയാളി സമൂഹത്തിന്റെ ഭരണ സംവിധാനങ്ങള്‍ ഇത്രയും തകര്‍ന്ന മറ്റൊരു കാലം മുമ്പൊന്നും ഉണ്ടായിട്ടില്ല.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികളെ പ്രവാസികള്‍ എന്നല്ല വിളിക്കേണ്ടത്. സാമ്പത്തിക അഭയാര്‍ഥികള്‍ എന്ന പ്രയോഗമാകും ഇവര്‍ക്ക് ചേരുക. മുമ്പൊക്കെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാത്രമായിരുന്നു വിദേശത്തേക്ക് തടിയെടുത്തിരുന്നത്. ഇപ്പോള്‍ അഭിഭാഷകര്‍ മുതല്‍ എല്ലാവരും കേരളത്തില്‍ നിന്ന് രക്ഷപ്പെടുകയാണ്. ഒടുവില്‍ രാഷ്ട്രീയക്കാരും അവരുടെ വാലാട്ടികളും ഉദ്യോഗസ്ഥരും മാത്രമാകും കേരളത്തില്‍ അവശേഷിക്കുകയെന്നും സക്കറിയ കൂട്ടിച്ചേര്‍ത്തു.
എഴുത്തുകാരന്‍ സേതു സംവാദം ഉദ്ഘാടനം ചെയ്തു. പനച്ചി, ജോണ്‍ സാമുവല്‍ എന്നിവരും സംസാരിച്ചു. പി.വി വിവേകാനന്ദ് അധ്യക്ഷത വഹിച്ചു. ജ്യോതികുമാര്‍ മോഡറേറ്ററായിരുന്നു. ഇസ്മാഈല്‍ മേലടി സ്വാഗതം പറഞ്ഞു.