Friday, October 19, 2007

ബേനസീറിന്റെ സ്വീകരണ ഘോഷയാത്രയില്‍ സ്ഫോടനം; 164 പേര്‍ മരിച്ചു.

ബേനസീറിന്റെ സ്വീകരണ ഘോഷയാത്രയില്‍ സ്ഫോടനം; 164 പേര്‍ മരിച്ചു.കറാച്ചി: എട്ടുകൊല്ലത്തെ പ്രവാസ ജീവിതത്തിനുശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വരവറ്റുേകൊണ്ട് കറാച്ചി നഗരത്തില്‍ അനുയായികള്‍ നടത്തിയ ഘോഷയാത്രയ്ക്കിടെയുണ്ടായ വന്‍ കാര്‍ബോംബു സ്ഫോടനത്തില്‍ 164 പേര്‍ മരിച്ചു. ബേനസീര്‍ സുരക്ഷിതയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബേനസീറിന്റെ വാഹനത്തിനു തൊട്ടടുത്താണ് സ്ഫോടനമുണ്ടായത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി.) പ്രവര്‍ത്തകരും പോലീസുകാരും ഉള്‍പ്പെടുന്നതായി ആദ്യറിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്േഫാടനത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
കറാച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ബേനസീറിനെ ആനയിച്ചുകൊണ്ട് നഗരത്തിലൂടെ നീങ്ങിയ ഘോഷയാത്രയ്ക്കിടയിലാണ് സ്േഫാടനം നടന്നത്. പതിനായിരക്കണക്കിന് പി.പി.പി. പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ ബേനസീറിന് ആവേശകരമായ വരവേല്‍പ്പാണ് നല്‍കിയത്.
അല്‍ ഖ്വെയ്ദ ആക്രമണഭീഷണി മുഴക്കിയിരുന്നതിനാല്‍ നഗരത്തില്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.ദുബായില്‍ നിന്ന് വിമാനത്തില്‍ കറാച്ചിയിലെത്തിയ ബേനസീര്‍ നിറകണ്ണുകളോടെയാണ് സ്വന്തം മണ്ണില്‍ കാല്‍കുത്തിയത്. 'അങ്ങേയറ്റം വികാരനിര്‍ഭരമായ നിമിഷങ്ങളാണിതെന്ന് ' കറാച്ചിയിലിറങ്ങുമ്പോള്‍ അവര്‍ പറഞ്ഞു. അഴിമതിക്കേസുകള്‍ ഭയന്ന് നാടുവിട്ട മുന്‍പ്രധാനമന്ത്രി, പ്രസിഡന്റ് പര്‍വെസ് മുഷറഫിന്റെ രാഷ്ട്രീയ പങ്കാളിയായാണ് ഇപ്പോള്‍ തിരിച്ചു വന്നിരിക്കുന്നത്.''തീവ്രാദികളെ ഒറ്റപ്പെടുത്താനും, കൂടുതല്‍ മെച്ചപ്പെട്ട പാകിസ്താന്‍ കെട്ടിപ്പെടുക്കാനുമാണ് ഞങ്ങളുടെ ആഗ്രഹം''_ബേനസീര്‍ പറഞ്ഞു.ബേനസീറിന് ഇത് ജന്മനാട്ടിലേക്കുള്ള രണ്ടാംവരവാണ്. 1986_ലാണ് പ്രവാസജീവിതം അവസാനിപ്പിച്ച് മുമ്പ് അവര്‍ ജന്മനാട്ടിലെത്തിയതും സിയാ ഉള്‍ഹഖിന്റെ ഏകാധിപത്യ ഭരണത്തെ എതിര്‍ത്ത്, ഒടുവില്‍ ഇസ്ലാമിക രാജ്യത്തെ ആദ്യ വനിതാപ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിച്ചതും. 54_കാരിയായ തങ്ങളുടെ നേതാവിനെ വരവേല്‍ക്കാന്‍ ഇത്തവണ രണ്ടരലക്ഷം പേരാണ് കറാച്ചിയില്‍ ക്ഷമയോടെ കാത്തുനിന്നത്. മിക്കവരും പി.പി.പി.പാതകയുടെ വര്‍ണങ്ങളായ ചുമപ്പും കറുപ്പും പച്ചയും വസ്ത്രങ്ങളണിഞ്ഞിരുന്നു.
ഭൂട്ടോയുടെ ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരി ദുബായില്‍ തന്നെ നില്‍ക്കുകയാണ്. ലണ്ടനിലുള്ള ബേനസീറിന്റെ ഇളയ സഹോദരി സനവും രണ്ട് അടുത്ത ബന്ധുക്കളും ഡസണ്‍കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും വന്‍മാധ്യമപ്പടയും ബേനസീറിനെ അനുഗമിച്ചിരുന്നു. രണ്ട് തവണ പാക് പ്രധാനമന്ത്രിയായ അവര്‍, ജനവരിയില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലെത്തിക്കാനും മൂന്നാംതവണയും പ്രധാനമന്ത്രിയാകാനും തയ്യാറായാണ് എത്തിയിരിക്കുന്നത്. തനിക്കെതിരെയുണ്ടായ അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ 1999_ലാണ് ബേനസീര്‍ രാജ്യം വിട്ടത്. ദുബായിലും ലണ്ടനിലുമായി കഴിഞ്ഞ ബേനസീര്‍ പ്രസിഡന്റ് മുഷറഫുമായി അധികാരം പങ്കിടലിന് ധാരണാപത്രം ഒപ്പിട്ട ശേഷമാണ് ജന്മനാട്ടില്‍ തിരികെയെത്തിയിരിക്കുന്നത്. ബേനസീര്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ പേരിലുള്ള കേസുകള്‍ റദ്ദാക്കിക്കൊണ്ടുള്ള ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് ഒക്ടോബര്‍ അഞ്ചിന് മുഷറഫ് ഒപ്പിട്ടിരുന്നു. എന്നാല്‍, മറ്റൊരു മുന്‍പ്രധാനമന്ത്രിയായ നവാസ് ഷെരീഫിനെതിരെയുള്ള കേസുകള്‍ റദ്ദാക്കിയിട്ടില്ല. സപ്തംബര്‍ പത്തിന് നാട്ടില്‍ തിരിച്ചെത്തിയ നവാസിനെ ഇസ്ലാമാബാദില്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ മുഷറഫ് ഭരണകൂടം സൌദി അറേബ്യയിലേക്ക് തിരിച്ചയച്ചിരുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...

ബേനസീറിന്റെ സ്വീകരണ ഘോഷയാത്രയില്‍ സ്ഫോടനം; 135 പേര്‍ മരിച്ചു.കറാച്ചി: എട്ടുകൊല്ലത്തെ പ്രവാസ ജീവിതത്തിനുശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വരവറ്റുേകൊണ്ട് കറാച്ചി നഗരത്തില്‍ അനുയായികള്‍ നടത്തിയ ഘോഷയാത്രയ്ക്കിടെയുണ്ടായ വന്‍ കാര്‍ബോംബു സ്ഫോടനത്തില്‍ 135 പേര്‍ മരിച്ചു. ബേനസീര്‍ സുരക്ഷിതയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബേനസീറിന്റെ വാഹനത്തിനു തൊട്ടടുത്താണ് സ്ഫോടനമുണ്ടായത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി.) പ്രവര്‍ത്തകരും പോലീസുകാരും ഉള്‍പ്പെടുന്നതായി ആദ്യറിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്േഫാടനത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

കറാച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ബേനസീറിനെ ആനയിച്ചുകൊണ്ട് നഗരത്തിലൂടെ നീങ്ങിയ ഘോഷയാത്രയ്ക്കിടയിലാണ് സ്േഫാടനം നടന്നത്. പതിനായിരക്കണക്കിന് പി.പി.പി. പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ ബേനസീറിന് ആവേശകരമായ വരവേല്‍പ്പാണ് നല്‍കിയത്.

അല്‍ ഖ്വെയ്ദ ആക്രമണഭീഷണി മുഴക്കിയിരുന്നതിനാല്‍ നഗരത്തില്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ദുബായില്‍ നിന്ന് വിമാനത്തില്‍ കറാച്ചിയിലെത്തിയ ബേനസീര്‍ നിറകണ്ണുകളോടെയാണ് സ്വന്തം മണ്ണില്‍ കാല്‍കുത്തിയത്. 'അങ്ങേയറ്റം വികാരനിര്‍ഭരമായ നിമിഷങ്ങളാണിതെന്ന് ' കറാച്ചിയിലിറങ്ങുമ്പോള്‍ അവര്‍ പറഞ്ഞു. അഴിമതിക്കേസുകള്‍ ഭയന്ന് നാടുവിട്ട മുന്‍പ്രധാനമന്ത്രി, പ്രസിഡന്റ് പര്‍വെസ് മുഷറഫിന്റെ രാഷ്ട്രീയ പങ്കാളിയായാണ് ഇപ്പോള്‍ തിരിച്ചു വന്നിരിക്കുന്നത്.
''തീവ്രാദികളെ ഒറ്റപ്പെടുത്താനും, കൂടുതല്‍ മെച്ചപ്പെട്ട പാകിസ്താന്‍ കെട്ടിപ്പെടുക്കാനുമാണ് ഞങ്ങളുടെ ആഗ്രഹം''_ബേനസീര്‍ പറഞ്ഞു.
ബേനസീറിന് ഇത് ജന്മനാട്ടിലേക്കുള്ള രണ്ടാംവരവാണ്. 1986_ലാണ് പ്രവാസജീവിതം അവസാനിപ്പിച്ച് മുമ്പ് അവര്‍ ജന്മനാട്ടിലെത്തിയതും സിയാ ഉള്‍ഹഖിന്റെ ഏകാധിപത്യ ഭരണത്തെ എതിര്‍ത്ത്, ഒടുവില്‍ ഇസ്ലാമിക രാജ്യത്തെ ആദ്യ വനിതാപ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിച്ചതും. 54_കാരിയായ തങ്ങളുടെ നേതാവിനെ വരവേല്‍ക്കാന്‍ ഇത്തവണ രണ്ടരലക്ഷം പേരാണ് കറാച്ചിയില്‍ ക്ഷമയോടെ കാത്തുനിന്നത്. മിക്കവരും പി.പി.പി.പാതകയുടെ വര്‍ണങ്ങളായ ചുമപ്പും കറുപ്പും പച്ചയും വസ്ത്രങ്ങളണിഞ്ഞിരുന്നു.

ഭൂട്ടോയുടെ ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരി ദുബായില്‍ തന്നെ നില്‍ക്കുകയാണ്. ലണ്ടനിലുള്ള ബേനസീറിന്റെ ഇളയ സഹോദരി സനവും രണ്ട് അടുത്ത ബന്ധുക്കളും ഡസണ്‍കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും വന്‍മാധ്യമപ്പടയും ബേനസീറിനെ അനുഗമിച്ചിരുന്നു. രണ്ട് തവണ പാക് പ്രധാനമന്ത്രിയായ അവര്‍, ജനവരിയില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലെത്തിക്കാനും മൂന്നാംതവണയും പ്രധാനമന്ത്രിയാകാനും തയ്യാറായാണ് എത്തിയിരിക്കുന്നത്. തനിക്കെതിരെയുണ്ടായ അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ 1999_ലാണ് ബേനസീര്‍ രാജ്യം വിട്ടത്.
ദുബായിലും ലണ്ടനിലുമായി കഴിഞ്ഞ ബേനസീര്‍ പ്രസിഡന്റ് മുഷറഫുമായി അധികാരം പങ്കിടലിന് ധാരണാപത്രം ഒപ്പിട്ട ശേഷമാണ് ജന്മനാട്ടില്‍ തിരികെയെത്തിയിരിക്കുന്നത്. ബേനസീര്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ പേരിലുള്ള കേസുകള്‍ റദ്ദാക്കിക്കൊണ്ടുള്ള ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് ഒക്ടോബര്‍ അഞ്ചിന് മുഷറഫ് ഒപ്പിട്ടിരുന്നു. എന്നാല്‍, മറ്റൊരു മുന്‍പ്രധാനമന്ത്രിയായ നവാസ് ഷെരീഫിനെതിരെയുള്ള കേസുകള്‍ റദ്ദാക്കിയിട്ടില്ല. സപ്തംബര്‍ പത്തിന് നാട്ടില്‍ തിരിച്ചെത്തിയ നവാസിനെ ഇസ്ലാമാബാദില്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ മുഷറഫ് ഭരണകൂടം സൌദി അറേബ്യയിലേക്ക് തിരിച്ചയച്ചിരുന്നു.