Sunday, October 28, 2007

നിങള്‍ എന്തു പറയുന്നു.കാമ്പസ്സ് രാഷ്‌ട്രിയ നിരോധം മത തീവ്രവാദികളുടെയും സാമ്രാജിത്ത ദാസന്മാരുടെയും ആവശ്യം

കാമ്പസ് രാഷ്ട്രീയ നിരോധം. മത തിവ്രവാദികളുടെയും സാമ്രാജിത്ത ദാസന്മാരുടെയും ആവശ്യം .

കണ്ണൂര്‍: കാമ്പസിലെ രാഷ്ട്രീയം നിലനിര്‍ത്താന്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് വിദ്യാര്‍ഥി സംഘടനകള്‍ ഒന്നിക്കണമെന്ന് എസ്.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച 'കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലെ കേരള വിദ്യാര്‍ഥി രാഷ്ട്രീയം' സെമിനാര്‍ അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥി രാഷ്ട്രീയം ഇല്ലാതായാല്‍ ആഗോളവത്കരണവും മതതീവ്രവാദവും കാമ്പസുകളില്‍ പിടിമുറുക്കുമെന്ന് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിഅംഗം എ.എന്‍. ഷംസീര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി മുന്നണിപോരാളിയാവുകയും നിരവധി വിദ്യാര്‍ഥികള്‍ ജീവന്‍ നല്‍കുകയും ചെയ്ത എസ്.എഫ്്.ഐയെയാണ് എല്ലാവരും ക്രൂശിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞു.

എല്ലാവരെയും സഹായിക്കുന്ന തങ്ങളെ എന്തിന് ക്രൂശിക്കുന്നുവെന്ന എസ്.എഫ്്.ഐ നിലപാട് നരേന്ദ്രമോഡിയുടെയും ജോര്‍ജ് ബുഷിന്റെയും അഭിപ്രായങ്ങള്‍ക്ക് തുല്യമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് പറഞ്ഞു. തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള സംഘട്ടനങ്ങളിലാണ് എസ്.എഫ്.ഐക്ക് രക്തസാക്ഷികളുണ്ടായത്. മതതീവ്രവാദത്തിനെതിരെ പോരാടിയിട്ടല്ല. റാഗിംഗിനെതിരെ ലഘുലേഖ വിതരണം ചെയ്തതിന് എസ്.ഐ.ഒക്കാരെ പോലും ആക്രമിച്ചു. എല്ലാവരും സ്വയം വിമര്‍ശത്തിന് തയാറാവണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

കാമ്പസ് രാഷ്ട്രീയം വെറുക്കപ്പെടാന്‍ കാരണം എസ്.എഫ്്.ഐയുടെ പ്രവര്‍ത്തനങ്ങളാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് റിജില്‍ മാക്കുറ്റി ആരേപിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള സമരത്തിലല്ല എസ്.എഫ്.ഐ രക്തസാക്ഷികളെയുണ്ടാക്കിയത്.

മലപ്പുറത്ത് സെയ്താലിക്കുട്ടിയെ കൊന്നവരെ എം.എല്‍.എ ആക്കിയതാരാണെന്ന് പരിശോധിക്കണം. ബാബു എം. പാലിശേãരിയുടെ പഴയപേര് അന്വേഷിക്കണം. അപ്പോള്‍ രക്തസാക്ഷികളുണ്ടായതിന്റെ വഴി മനസ്സിലാകുമെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു.

കാമ്പസില്‍ എസ്.എഫ്.ഐ സ്വാധീനമുറപ്പിച്ചതോടെ കാമ്പസുകളുടെ നിലവാരത്തകര്‍ച്ച തുടങ്ങിയിരുന്നുവെന്ന് എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡന്റ ഷാജര്‍ഖാന്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ കാമ്പസിനെ അരാഷ്ട്രീയവത്കരിച്ചത് എസ്.എഫ്.ഐയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കാമ്പസുകളില്‍ ഇടതുപക്ഷ മതേതര താലിബാനിസമാണ് നിലനില്‍ക്കുന്നതെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി. ദാവൂദ് പറഞ്ഞു.
മതേതര ഭീകരതയും മതവര്‍ഗീയതയും കാമ്പസില്‍നിന്ന് ഇല്ലാതാക്കിയാലേ കാമ്പസ് രാഷ്ട്രീയം യാഥാര്‍ഥ്യമാവൂ എന്ന് അദ്ദേഹം പറഞ്ഞു.

എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ. സാദിഖ് അധ്യക്ഷത വഹിച്ചു. പി.ബി. ഫര്‍മീസ് സ്വാഗതവും ജില്ലാ സെക്രട്ടറി ഷജീര്‍ നന്ദിയും പറഞ്ഞു.

12 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

"കാമ്പസ് രാഷ്ട്രീയ നിരോധം. മത തിവ്രവാദികളുടെയും സാമ്രാജിത്ത ദാസന്മാരുടെയും ആവശ്യം."

അസാമാന്യ കണ്ടുപിടുത്തം തന്നേ!!

കുറ്റം ചെയ്തതു SFI യോ ABVP യോ ഇനി KSU യോ തന്നെയകട്ടേ... കളിച്ചു കളിച്ചു ഒരു police സുകാരനെ തന്നെ കൊന്നു കുഴിച്ചു മൂടിയപ്പോള്‍ എല്ലാവര്‍ക്കും തൃപ്തിയായില്ലേ സഖാവേ?

കാമ്പസ് രാഷ്ട്രീയം കൊണ്ടു ആര് എന്തു നേടി? വിരലിലെണ്ണാവുന്ന കുട്ടിനേതാക്കന്മാര്‍ വളര്‍ന്നു MLA യും മന്ത്രിയുമായി ജീവിതം രക്ഷപ്പെടുത്തിയെടുത്തു? ബാക്കി അതിന്നു പിന്നാലെ നടന്നവരുടെ കാര്യമോ? കാക്കാശിനു വകയില്ലാതെ ഇപ്പൊഴും party office കള്‍ കേറിനിരങ്ങി ജീവിതം തള്ളി നീക്കുന്നുണ്ടാവും അല്ലേ? ആരു ശ്രദ്ധിക്കാന്‍? അല്ലാ... ഒരു പക്ഷേ അതുതന്നയല്ലേ party ക്കും വേണ്ടതു? അല്ലെങ്കില്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ ആളെ എവിടുന്നു കിട്ടും അല്ലേ?

വ്യക്തിപരമായി..എല്ലാ സമരങ്ങളും ഞാന്‍ ആസ്വദിച്ചിട്ടുണ്ടു. ഒരു മുടക്കു..അതിന്റെ കാരണം ഞാന്‍ അന്വേഷിക്കാറില്ല. അതു കൂടാതെ രാഷ്ടീയ ബോധമുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കാന്‍ കാമ്പസ്സില്‍ രാഷ്ടീയം ഒരു പരിധി വരെ ആവശ്യമാണു!... പക്ഷേ ഇങ്ങനെയുള്ള കൊലപാതക രാഷ്ടീയം ഉള്ളതിലും ഭേദം അതില്ലാത്തതല്ലേ?

rajesh said...

ഒന്നുമില്ലെങ്കിലും കുറേയെണ്ണത്തിന്‌ president സെക്രട്ടറി എന്നൊക്കെ പറഞ്ഞ്‌ ഓരോ സംഘടനയുടെ തലപ്പത്തിരിക്കാന്‍ ഒരു സാഹചര്യം ഉണ്ടല്ലോ. ഇല്ലെങ്കില്‍ ഇവന്മാരെ ഒക്കെ ആരു ശ്രദ്ധിച്ചേനേ.

ചുമ്മാ ചൊറിയും കുത്തി വഴിയില്‍ നില്‍ക്കുന്നതിനു പകരം ഇപ്പോള്‍ ആള്‍ക്കാരെ കുത്തിയും അടിച്ചും "രക്തസാക്ഷികളെ" ഉണ്ടാക്കി വിടുന്നു.

ഈ രക്തസാക്ഷികളുടെ അച്ഛന്റെയും അമ്മയുടെയും മുന്നില്‍ പോയി നിന്ന് ഈ വായില്‍നോക്കിത്തരം വിളംബാന്‍ ഇവനൊക്കെ ധൈര്യമുണ്ടോ എന്തോ?

സാജന്‍| SAJAN said...

മുകളില്‍ എഴുതിയിരിക്കുന്ന സാജന്‍ ഞാനല്ല കേട്ടോ പോസ്റ്റിനെ പറ്റി എനിക്കൊരു അഭിപ്രായവും ഇല്ല
മുകളിലെ സാജനോട്, കൂടുതല്‍ കന്‍ഫ്യൂഷന്‍ ഒഴിവാക്കാനായി ദയവായി താങ്കള്‍ക്ക് വേറോരു ബ്ലോഗ് നെയിം സ്വീകരിച്ചുകൂടെ?

Anonymous said...

എന്റെ അപ്പനോടും അമ്മയോടും പറയേണ്ടിവരും എന്റെ പേരു മാറ്റാന്‍. umm.. താങ്കള്‍ എന്തിനു വിഷമിക്കണം ... താങ്കളുടെ ബ്ലോഗ് ലിങ്കോ... ബ്ലൊഗ് പാസ് വേര്‍ഡോ എനിക്കറിയില്ല. കഷ്ടകാലത്തിന് എന്റേയും sajan |സാജന്‍ എന്ന ബ്ലോഗുടമയൂടേയും പേരു ഒന്നായി പോയി :-(

ഞാന്‍ ഒരിക്കല്‍ പറഞ്ഞതു വീണ്ടും ആവര്‍ത്തിക്കുന്നു... ഞാന്‍ sajan | സാജന്‍ അല്ലാ... വെറും sajan ആണ്

സാജന്‍| SAJAN said...

കൂടുതല്‍ കന്‍ഫ്യൂഷന്‍ ഒഴിവാക്കാനായി ദയവായി താങ്കള്‍ക്ക് വേറോരു ബ്ലോഗ് നെയിം സ്വീകരിച്ചുകൂടെ? അതാണ് ഞാന്‍ ചോദിച്ചത്?
സുഹ്രുത്തേ, അപ്പനോടും അമ്മയോടും ചോദിച്ചിട്ടല്ല ഇവിടെ ആരും ബ്ലോഗില്‍ പേരു വയ്ക്കുന്നത്, സ്വന്തം പേരു തന്നെ ബ്ലോഗില്‍ കൊടുക്കണം എന്ന് നിര്‍ബന്ധവും ഇല്ല , ഈ പോസ്റ്റും കമന്റ്റും വായിച്ച പല വായനക്കാര്‍ തന്നെയാണ് ഞാന്‍ ഈ കമന്റ് എഴുതിയതിനെ പറ്റി എന്നോട് ചോദിച്ചത്?
സുഹൃത്തേ, ഇവിടെ കാണാറുള്ള ഒരു കീഴ്വഴക്കം ആണത്ം അത്തരത്തില്‍ നോക്കിയാല്‍ കുറഞ്ഞത് ഒരു 3 മനൂനെ ഇവിടെ എനിക്കറിയാം ഒരു 3 രാജീവിനേയും പോരാത്തതിനു ഒരു 3 അപ്പൂവിനേയും അതില്‍ എല്ലാരും അവരുടെ മുന്നേവരുന്നവുരുടെ പേര്‍ അല്ലാതാവാന്‍ ശ്രമിക്കുന്ന മാന്യത ഞാന്‍ കണ്ടിരിക്കുന്നു ആ മാന്യത കൊണ്ട് പറഞ്ഞു പോയേന്നേ ഉള്ളൂ,സ്വന്തം പേരു വയ്ക്കണമെന്ന് നിര്‍ബന്ധം എങ്കില്‍‍ താങ്കള്‍ക്ക് സര്‍നെയും കൂടെ ചേര്‍ത്ത് എഴുതിക്കൂടേ?
ഞാന്‍ ബ്ലോഗില്‍ വരുമ്പോള്‍ ഇവിടെ ഈ പേരില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല , അല്ലെങ്കില്‍ വേറോരു പേര് കണ്ടെത്താനുള്ള ഔദാര്യം ഞാന്‍ സ്വീകരിച്ചേനേ, ദാറ്റ്സ് ഓള്‍!

സാജന്‍| SAJAN said...

ജന ശക്തി ന്യൂസ്, മുകളില്‍ എഴുതിയിരിക്കുന്ന ഓഫ് ടോപ് കമന്റുകള്‍ക്ക് മാപ്പ്:)

Anonymous said...

സാജന്‍sajan,
താങ്കള്ക്ക് മറ്റെ സാജനോട് ബ്ളോഗ് നെയിം മറ്റാന്‍ പറയുന്നതിലും നല്ലത് താങ്കളുടെ തന്നെ നെയിം മാറ്റുന്നതല്ലെ? താങ്കളുടെ സ്വരത്തില്‍ നിന്നറിയാം പാര്ട്ടി എതാണെന്ന്.

തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള സംഘട്ടനങ്ങളിലാണ് എസ്.എഫ്.ഐക്ക് രക്തസാക്ഷികളുണ്ടായത്. മതതീവ്രവാദത്തിനെതിരെ പോരാടിയിട്ടല്ല. റാഗിംഗിനെതിരെ ലഘുലേഖ വിതരണം ചെയ്തതിന് എസ്.ഐ.ഒക്കാരെ പോലും ആക്രമിച്ചു.you said it mr firos thanks

Anonymous said...

സുഹൃത്തേ... V-GUARD നോട് അവരുടെ പേരു മാറ്റാന്‍ പറയുന്നതു പോലെയുണ്ടിതു. ബ്ലോഗുലകത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഒരാള്‍ക്കു എന്റെ പേരു തന്നെയാണെന്ന് നവാഗതനായ ഞാന്‍ മനസ്സിലാക്കാന്‍ വൈകി പോയി. മാത്രമല്ല ബ്ലൊഗിലെ അലിഖിത നിയമങ്ങളും എനിക്കറിയില്ല.

ക്ഷമിക്കണം sajan | സാജന്‍ !

ഞാന്‍ എന്റെ ബ്ലൊഗ് നെയിം sajan JCB എന്നാക്കുന്നു.

തങ്ങള്‍ക്കുന്തു മനസ്സിലായി sajan | സാജന്‍ nte party യെ പറ്റി?

ഇതു തന്നെയാണു സുഹൃത്തേ കേരളത്തെ മൊത്തം ബാധിച്ചിരിക്കുന്ന virus. എല്ലാം അറിയാം എന്ന ഭാവം. ചുമ്മാ അങ്ങോട്ട് അലോചിച്ച് ഗുണിച്ചു ഹരിച്ചു ഒരു അനുമാനത്തിലെത്തും. ആലോചനാശേഷി നല്ലതു തന്നെ.. പക്ഷേ അതു തന്നെയാണ് ശരി എന്നു വാശി പിടിക്കരുതു.

Anonymous said...

സാജന്‍ jcb യെന്ന് പേര്‍ മാറ്റിയത് സാജന്‍ കോടാലിയെന്ന് ആയിരുന്നെങ്കില്‍ അതായിരുന്നു നല്ലത് .വിവരം കെട്ടവര്‍ക്ക് പറ്റിയ പേര്‍ അതാണ് . അല്ലെങ്കില്‍ ഒരാള്‍ അയാളുടെ സ്വന്തം കസേരയില്‍ ഇരിക്കുമ്പോള്‍ അയാളെ നിറ്ബന്ധപൂറ്‌വ്വം എഴുന്നേല്പ്പിക്കാന്‍ ശ്രമിക്കുന്നതും അവിടെ കയറി ഇരിക്കാന്‍ സ്രമിക്കുന്നതും ബ്ലോഗില്‍ ചറ്ച്ചയെ വഴിതിരിക്കാന്‍ ശ്രമിക്കുന്നതും വളരെ മോശം തന്നെ.
this is another sajan.

കുട്ടിച്ചാത്തന്‍ said...

ഒരു വല്യ ഓടോ::
“sajan kodali. said...
സാജന്‍ jcb യെന്ന് പേര്‍ മാറ്റിയത് സാജന്‍ കോടാലിയെന്ന് ആയിരുന്നെങ്കില്‍ അതായിരുന്നു നല്ലത് .വിവരം കെട്ടവര്‍ക്ക് പറ്റിയ പേര്‍ അതാണ് .“

ചാത്തനേറ്: ആ കമന്റിട്ട ചേട്ടന്‍ സ്വയം വിവരം കെട്ടവനെന്ന് സമ്മതിച്ച്!!!! എന്നാ സെല്‍ഫ് ഗോള്‍ !! ബൂലോഗ ചരിത്രത്തിന്റെ തങ്കത്താളുകളില്‍ ഇത് രേഖപ്പെടുത്തൂ...:)