Saturday, October 27, 2007

യു. എസ് ഉപരോധം പരാജയപ്പെടുമെന്ന് ഇറാന്‍

ഇറാനെതിരേ യു.എസ് പ്രഖ്യാപിച്ച ഉപരോധം പരാജയപ്പെടുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു, ആണവപദ്ധതിയുമായി മു ന്നോട്ടുപോകുന്നു എന്നീ ആരോ പണങ്ങള്‍ ഉന്നയിച്ചാണ് വ്യാഴാഴ്ച ഇറാനെതിരേ കൂടുതല്‍ കര്‍ക്കശമായ പുതിയ ഉപരോധം വാഷിംഗ്ടണ്‍ പ്രഖ്യാപിച്ചത്. ഇറാന്‍ സൈന്യത്തിലെ വിപ്ളവഗാര്‍ഡുകള്‍ക്കും രാജ്യത്തെ മൂന്നു പ്രമുഖ ബാങ്കുകള്‍ക്കും മറ്റേതാനും സ്ഥാപനങ്ങള്‍ക്കും എതി രേയാണു പുതിയ ഉപരോധം. ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തണമെന്ന് റഷ്യയോടും ഇറാനില്‍ നിക്ഷേപം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ചൈനയോടും യു. എസ് അസിസ്റന്റ് സെക്രട്ടറി നിക്കോളാസ് ബേണ്‍സ് ആവശ്യപ്പെട്ടു. ഏറ്റുമുട്ടലിന്റെ പാത ഉപേക്ഷിച്ച് ചര്‍ച്ചയ്ക്ക് ഇറാന്‍ തയാറാവുമെന്നും പ്രത്യാശിക്കുന്നതായി ബേണ്‍സ് ബി.ബി.സിയോടു പറഞ്ഞു.
ഇറാന്റെ ആണവപരിപാടി ഉത്ക്കണ്ഠാജനകമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ പ്രസ്താവിച്ചു. എന്നാല്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുമെന്നാണു പ്രതീക്ഷയെന്ന് ഇറ്റലിയിലെ ലാസ്റ്റാംപാ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ബാന്‍ പറഞ്ഞു.

No comments: