Saturday, October 27, 2007

ഇന്ത്യയുമായുള്ള ബന്ധം ഏറെ പ്രധാനപ്പെട്ടത്: ഹൂ ജിന്റാവോ

ഇന്ത്യയുമായുള്ള സൌഹൃദ ബന്ധത്തിന് ചൈന ഏറെ പ്രാധാന്യം കല്പിക്കുന്നതായി ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ വ്യക്തമാക്കി. ഗ്രേറ്റ്് ഹാളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസിന്റ സമാപനത്തിനു ശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രമുഖ വിദേശ നേതാവാണ് സോണിയയെന്ന് ജിന്റാവോ അനുസ്മരിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച അവസരത്തില്‍ ഇന്ത്യന്‍ ജനതയും സര്‍ക്കാരും നല്‍കിയ ഊഷ്മള സ്വീകരണത്തെക്കുറിച്ചും ജിന്റാവോ അനുസ്മരിച്ചു.

ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോയുമായും സോണി യ ഗാന്ധി കൂടിക്കാഴ്ച നടത്തുക യുണ്ടായി. ഇരു രാജ്യങ്ങളിലേയും വികസന കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

1988 -ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്കൊപ്പമാണു സോണിയ മുമ്പു ചൈന സന്ദര്‍ശിച്ചത്. രാജീവിന്റെ ആ സന്ദര്‍ശനമാണ് ഇന്തോ -ചൈനീസ് ബന്ധത്തില്‍ നിര്‍ണായകമായ പുരോഗതിയുണ്ടാക്കിയത്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധി ക്കൊപ്പം ഇന്നലെ ബെയ്ജിംഗിലെത്തിയിരുന്നു .

No comments: