ആണവകരാര്‍ നടപടികള്‍ തത്കാലം നിര്‍ത്തി .
ന്യൂഡല്‍ഹി: ഇന്ത്യ_അമേരിക്ക ആണവകരാര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച തുടര്‍നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് ചേര്‍ന്ന യു.പി.എ ഇടതു യോഗത്തിലാണ് ഈ ധാരണയുണ്ടായത്. ആണവകരാറിനെക്കുറിച്ച് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട രാഷ്ട്രീയകാര്യ സമിതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ കരാര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നടപടികളും സ്വീകരിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്. വിദേശകാര്യ മന്ത്രിയും രാഷ്ട്രീയ കാര്യ സമിതിയുടെ അധ്യക്ഷനുമായ പ്രണാബ് മുഖര്‍ജിയാണ് ഒരു പ്രസ്താവനയിലൂടെ യോഗത്തിന്റെ തീരുമാനങ്ങള്‍ അറിയിച്ചത്.
യു.പി.എ_ഇടത് രാഷ്ട്രീയകാര്യ സമിതിയുടെ അടുത്ത യോഗം ഇനി നവംബര്‍ 16 ന് മാത്രമേ ചേരുകയുള്ളൂ. തങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ ദൂരീകരിക്കാതെ കരാര്‍ നടപ്പിലാക്കാന്‍ പാടില്ല എന്ന കടുത്തനിലപാടിലായിരുന്നു ഇടതുപക്ഷം. നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നതില്‍ പ്രധാനമന്ത്രി തനിക്കുള്ള അസന്തുഷ്ടി വ്യക്തമാക്കിയതായാണ് അറിയുന്നത്.

1 comment:
ആണവകരാര്‍ നടപടികള്‍ തത്കാലം നിര്‍ത്തി

Post a Comment