Tuesday, October 23, 2007

ആര്‍ക്കും വേണ്ടാത്തവരുടെ കേന്ദ്രമായി കേരളം മാറുന്നു. സക്കറിയ.

ആര്‍ക്കും വേണ്ടാത്തവരുടെ കേന്ദ്രമായി കേരളം മാറുന്നു. സക്കറിയ.
]

സഖറിയ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.
http://www.youtube.com/watch?v=hVi7STVtOZI (part-1)
http://www.youtube.com/watch?v=KxOSLSMB2Pk (part -2 )
http://www.youtube.com/watch?v=qxKXZB4E0Uw (part -3 )
http://www.youtube.com/watch?v=vNnIHIPaD9Y ( part -4 )

ദുബായ്: മലയാളികളിലെ ഏറ്റവും മികച്ച മനസ്സുകളെ മറുനാട്ടുകാരും വിദേശികളും പ്രയോജനപ്പെടുത്തുമ്പോള്‍ ആര്‍ക്കും വേണ്ടാത്തവരുടെ കേന്ദ്രമായി കേരളം മാറുന്നതായി സക്കറിയ. കോണ്‍ഗ്രസിനും കമ്യൂണിസ്റ്റിനും ക്രിസ്ത്യാനിക്കുമെല്ലാം വേണ്ടി ചിന്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും പകരം മലയാളിക്കുവേണ്ടി ചിന്തിച്ചാലെ മാറ്റങ്ങളുണ്ടാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഴുത്തിനെ ഗൌരവമായി കാണുന്നവര്‍ ജനപക്ഷത്താകും നില്‍ക്കുകയെന്നും സാംസ്കാരികനായകര്‍ എന്നു പറഞ്ഞുനടക്കുന്നവരോട് ആഭിമുഖ്യമില്ലെന്നും സേതു ചൂണ്ടിക്കാട്ടി. 'എഴുത്തുകാരും സമകാലീന കേരളവും എന്ന വിഷയത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറവും ഗള്‍ഫ് ആര്‍ട്സ് ആന്‍ഡ് ലിറ്റററി അക്കാദമിയും ഒരുക്കിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും.
വഴിതെറ്റുന്ന യുവത്വമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും സേതു അഭിപ്രായപ്പെട്ടു. എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ടവരല്ല എഴുത്തുകാര്‍. സാംസ്കാരിക നായകര്‍ ഉണ്ടെങ്കില്‍ നായികമാരും വില്ലന്മാരുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമായി കേരളീയ സമൂഹത്തില്‍ എന്തെങ്കിലും ചെയ്യാനാകുമെന്നു കരുതുന്നില്ലെന്ന് മലയാള മനോരമ അസോഷ്യേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം ചൂണ്ടിക്കാട്ടി.
പി.വി.വിവേകാനന്ദ്, ഇസ്മയില്‍ മേലടി, ക്ളീറ്റസ് റിച്ചാര്‍ഡ്, ഐസക് പട്ടാണിപ്പറമ്പില്‍ തുടങ്ങിയവരും പങ്കെടുത്തു. ജ്യോതികുമാര്‍ മോഡറേറ്ററായിരുന്നു. 'ഗാല സാഹിത്യ പുരസ്കാരങ്ങള്‍ സക്കറിയയ്ക്കും (സമഗ്രസംഭാവന- ഒരു ലക്ഷം രൂപ) ജോണ്‍ സാമുവലിനും (ചെറുകഥ- 50,000 രൂപ), സഹീറ തങ്ങള്‍ക്കും(പ്രവാസി സാഹിത്യം- 25,000 രൂപ) സമ്മാനിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ആര്‍.സി.നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

1 comment:

ജനശക്തി ന്യൂസ്‌ said...