ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ (സിപിസി) ജനറല്‍ സെക്രട്ടറിയായി ഹൂ ജിന്റാവോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ (സിപിസി) ജനറല്‍ സെക്രട്ടറിയായി ഹൂ ജിന്റാവോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ചൈനയുടെ പ്രസിഡന്റ് കൂടിയായ ഹൂവിനെ പാര്‍ടിയുടെ കീഴിലുള്ള മിലിറ്ററി കമീഷന്‍ അധ്യക്ഷസ്ഥാനത്തേക്കും വീണ്ടും തെരഞ്ഞെടുത്തു. ഞായറാഴ്ച സമാപിച്ച സിപിസി 17ാം കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 204 അംഗ കേന്ദ്രകമ്മിറ്റി തിങ്കളാഴ്ച പ്രഥമ യോഗം ചേര്‍ന്ന് 25 അംഗ പോളിറ്റ് ബ്യൂറോയെ തെരഞ്ഞെടുത്തു. പോളിറ്റ് ബ്യൂറോ നാല് പുതുമുഖങ്ങളടക്കം ഒമ്പതംഗ പിബി സ്റ്റാന്‍ഡിങ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ചൈനീസ് പാര്‍ലമെന്റിന്റെ അധ്യക്ഷനായ വൂ ബങ്ഗുവോ, പ്രധാനമന്ത്രി വെന്‍ ജിയബാവോ, ലി ചാങ്ചുന്‍, ജിയ ഖ്വിങ്ലിന്‍ എന്നിവരാണ് ഹൂവിനുപുറമേ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലുള്ള പഴയ അംഗങ്ങള്‍. ഷാങ്ഹായ് പാര്‍ടി സെക്രട്ടറി സീ ജിന്‍പിങ്(54), വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിയാവോനിങ്ങിലെ പാര്‍ടി സെക്രട്ടറി ലീ കെഗിയാങ് (52) എന്നിവരാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ പുതുമുഖങ്ങളില്‍ ശ്രദ്ധേയര്‍. ഇരുവരും പിബിയിലും ആദ്യമായാണ്. കേന്ദ്രകമ്മിറ്റിയുടെ സംഘടനാ സമിതിയുടെ തലവനായി പ്രവര്‍ത്തിച്ചുവന്ന ഹീ ഗുവോഖ്യാങ്, പൊതുസുരക്ഷാ മന്ത്രി ഷൌ യോങ്കാങ് എന്നിവരാണ് മറ്റ് രണ്ട് പുതുമുഖങ്ങള്‍. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തിയ ഹൂ പാര്‍ടിയുടെ മുമ്പാകെയുള്ള ശ്രമകരമായ കടമകളിലേക്കും മഹത്തായ ഉത്തരവാദിത്തങ്ങളിലേക്കും വിരല്‍ ചൂണ്ടി.
അഞ്ചുവര്‍ഷം മുമ്പു നടന്ന 16ാം കോണ്‍ഗ്രസാണ് ഹൂവിനെ ആദ്യമായി സിപിസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് ചൈനീസ് പ്രസിഡന്റായി. വരുന്ന മാര്‍ച്ചില്‍ ചേരുന്ന പാര്‍ലമെന്റിന്റെ വാര്‍ഷികസമ്മേളനം അറുപത്തിനാലുകാരനായ ഹൂവിനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്നാണ് സൂചന. 2012ലാണ് സിപിസിയുടെ അടുത്ത കോണ്‍ഗ്രസ്.
1 comment:
ഹൂ ജിന്റാവോ വീണ്ടും ജനറല്‍ സെക്രട്ടറി
ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ (സിപിസി) ജനറല്‍ സെക്രട്ടറിയായി ഹൂ ജിന്റാവോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ചൈനയുടെ പ്രസിഡന്റ് കൂടിയായ ഹൂവിനെ പാര്‍ടിയുടെ കീഴിലുള്ള മിലിറ്ററി കമീഷന്‍ അധ്യക്ഷസ്ഥാനത്തേക്കും വീണ്ടും തെരഞ്ഞെടുത്തു.
ഞായറാഴ്ച സമാപിച്ച സിപിസി 17ാം കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 204 അംഗ കേന്ദ്രകമ്മിറ്റി തിങ്കളാഴ്ച പ്രഥമ യോഗം ചേര്‍ന്ന് 25 അംഗ പോളിറ്റ് ബ്യൂറോയെ തെരഞ്ഞെടുത്തു. പോളിറ്റ് ബ്യൂറോ നാല് പുതുമുഖങ്ങളടക്കം ഒമ്പതംഗ പിബി സ്റ്റാന്‍ഡിങ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Post a Comment