Thursday, October 25, 2007

മുസ്ലിം ലീഗ്‌ പുരകത്തുമ്പോള്‍ വാഴവെട്ടുന്നു.

ബന്ദും ഹര്‍ത്താലും ഹറാമാണെന്ന് പറഞ്ഞിരുന്ന മുസ്ലിം ലീഗിന്ന് എന്നാണിതൊക്കെ ഹലാലായതെന്നാണ്‌ വ്യക്തമാക്കണം .

കരിപ്പൂര്‍ വീമാനത്താവളത്തോട്‌ അധികൃതര്‍ കാണിക്കുന്ന കടുത്ത അവഗണനയ്കെതിരായും, വിമാനങ്ങള്‍ വൈകിച്ചും യാതൊരു മുന്നറിയിപ്പും കൂടാതെ ബോര്‍ഡിംഗ്‌ പാസ്സ്‌ കൊടുത്തിട്ടുപോലും വിമാനങ്ങള്‍ റദ്ദ്‌ ചെയ്ത്‌ യാത്രക്കാരെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന വിമാനത്താവളാധികൃതരുടെ നടപടിയില്‍ ജനങ്ങള്‍ക്ക്‌ ശക്തമായ പ്രതിഷേധ്വും രോഷവുമാണുള്ളത്‌

മലബാര്‍ പ്രദേശത്തുനിന്ന് ധാരാളം പേര്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ പോയി കഠിനാധ്വാനം ചെയ്ത്‌ നാടിന്നും വീടിന്നും തങ്ങും തണലുമായി നിലകൊള്ളുന്നുണ്ട്‌. ഇത്തരക്കാര്‍ കാലാകാലമായി അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും നിരവധിയാണ്‌. നിരന്തരം ഈ ഗുരുതരമായ പ്രശ്നങ്ങള്‍ അധികൃതരുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടിട്ടും ഇന്നുവരെ യാതൊരു പരിഹാരവും കാണാന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും ജനപ്രതിനിധികളും കേരളസര്‍ക്കാരും കാര്യമായിട്ടൊന്നും ചെയ്തിട്ടില്ലായെന്നതാണ്‌ യാഥാര്‍ത്ഥ്യം.
വിവിധ ഗള്‍ഫ്‌ രാജ്യങ്ങളില്‍ പണിയെടുക്കുന്ന ഈ പ്രദേശത്തുകാര്‍ക്ക്‌ ഏക ആശ്രയമായിട്ടുള്ള കരിപ്പൂര്‍ വീമാനത്താവളത്തിന്റെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വേണ്ടത്ര ശുഷ്‌കാന്തിയും ആത്മാര്‍ത്ഥതയും കാണിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരായ എതിര്‍പ്പ്‌ ശക്തമായിരിക്കുകയാണ്‌.

മുസ്ലിം ലീഗ്‌ നേതാവും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ്‌ പ്രവാസികള്‍ക്ക്‌ വേണ്ടി ലോകമാകെ ഓടിനടന്ന് പ്രഖാപനങ്ങളും വാഗ്ദാനങ്ങളും നിരന്തരം നല്‍കിക്കൊണ്ടിരിക്കുകയാണ്‌.എന്നാല്‍ അതില്‍ ഒന്നുപോലും ഇന്നുവരെ പ്രബല്യത്തില്‍ വരുത്താന്‍ കഴിയാത്തതില്‍ മുസ്ലിം ലീഗ്‌ അണികള്‍ക്ക്‌ കടുത്ത നിരാശയും ശക്തമായ പ്രതിഷേധവുമുണ്ട്‌ ഈ പ്രതിഷേധത്തില്‍ നിന്ന് തടിയൂരാനാണ്‌ ധൃതിപിടിച്ചവര്‍ ഹര്‍ത്താലിന്ന് ആഹ്വാനം ചെതിരിക്കുന്നത്‌.
കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണനെക്കെതിരായും വിമാനത്താവളാധികൃതരുടെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരായും ആത്മാര്‍ത്ഥതയോടുടെയുള്ള നിലപാടാണ്‌ മുസ്ലിം ലീഗിന്നു ഉണ്ടായിരുന്നതെങ്കില്‍ അവര്‍ പ്രതിഷേധവുമായി ചെല്ലേണ്ടത്‌ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെയും പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെയും രാജ്യരക്ഷ മന്ത്രി എ കെ ആന്റണിയുടെയും വീട്ടുപടിക്കലേക്കാണ്‌.കേരളത്തില്‍ നിന്നുള്ള ഈ കേന്ദ്ര മന്ത്രിമാര്‍ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ യാതൊന്നും ചെയ്യുന്നില്ലായെന്നത്‌ അത്യന്തം ഖേദകരമാണ്‌.

കരിപ്പുര്‍ വീമാനത്താവളാധികൃതരുടെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനം കൊണ്ട്‌ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന ഗള്‍ഫ്‌ മലയാളികളെയും അവരുടെ കുടുംബ അംഗങ്ങളെയും നാട്ടുകാരേയും ഏറെ ബുദ്ധിമുട്ടിക്കാനും വിഷമിപ്പിക്കാനും മാത്രമെ മുസ്ലിം ലീഗിന്റെ ഈ പെട്ടെന്നുള്ള ഹര്‍ത്താലുകൊണ്ട്‌ കഴിയുകയുള്ളു. ബന്ദും ഹര്‍ത്താലും ഹറാമാണെന്ന് പറഞ്ഞിരുന്ന മുസ്ലിം ലീഗിന്ന് എന്നാണിതൊക്കെ ഹലാലായതെന്നാണ്‌ ജനങ്ങള്‍ ചൊദിക്കുന്നത്‌ ഇത്‌ കാണിക്കുന്നത്‌ മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ്‌ നയമാണ്‌.പുര കത്തുമ്പോ വാഴവെട്ടുന്ന ഇടപാട്‌ ജനം തിരിച്ചറിയണം

1 comment:

ജനശക്തി ന്യൂസ്‌ said...