Thursday, October 25, 2007

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് സിപിഎം കേന്ദ്രസര്‍ക്കാരിനു നല്‍കിയ ചാര്‍ട്ടര്‍ പ്രകാരമുള്ള നടപടികള്‍ എടുക്കണം.

കോഴിക്കോട്: സംവരണം 50 ശതമാനത്തിനു മുകളില്‍ ആക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് സി സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. നിലവിലുള്ള സാഹചര്യത്തില്‍ ഇതു സാധ്യമല്ല. അതിനാല്‍ വര്‍ഗീയ ശക്തികളെ ദുര്‍ബലപ്പെടുത്തുകയും മതനിരപേക്ഷ കക്ഷികളെ ശക്തിപ്പെടുത്തുകയും ചെയ്യണം. സിപിഎം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും കേരളവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രത്യേക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
സംവരണം 50 ശതമാനത്തിനു മുകളില്‍ ആകരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. ആദിവാസി ദളിത് വിഭാഗങ്ങള്‍ക്കുള്ള സംവരണം കഴിയുമ്പോള്‍ മുസ്ലിംകള്‍ക്കും മറ്റും സംവരണ ആനുകൂല്യം ലഭിക്കാനില്ലാത്ത അവസ്ഥയാണ്. ഭരണഘടനാ ഭേദഗതിയിലൂടെയേ ഈ സ്ഥിതിക്കു മാറ്റം വരുത്താന്‍ കഴിയൂ.
ന്യൂനപക്ഷള്‍ക്കായി വാദിക്കുമ്പോള്‍ അവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ബിജെപി ഉന്നയിക്കുന്ന ആക്ഷേപം. എന്നാല്‍ ഇക്കാലമത്രയും അവരെ മാറ്റിനിര്‍ത്തുകയായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുന്നത്. ഇത് എത്രയും വേഗം പരിഹരിക്കപ്പെടേണ്ട കാര്യമാണ്.
ഭരണഘടനാ ഭേദഗതി ഉണ്ടാകും വരെ ഇതിനായി കാത്തിരിക്കാനാവില്ല. നിലവിലുള്ള സംവരണാനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഈ കുറവ് നികത്തപ്പെടണം. മുസ്ലിംകള്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ ഏതെന്നു കണ്ടെത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് സിപിഎം കേന്ദ്രസര്‍ക്കാരിനു നല്‍കിയ ചാര്‍ട്ടര്‍ പ്രകാരമുള്ള നടപടികള്‍ എടുക്കണം.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം കാലതാമസം വരുത്തുകയാണ്. കഴിഞ്ഞ നവംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് സിപിഎം മുന്നിട്ടിറങ്ങുന്നത് - യെച്ചുരി പറഞ്ഞു.
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ന്യൂനപക്ഷ പ്രീണനമാണെന്ന ബി.ജെ.പിയുടെ ആരോപണം മുസ്ലിം സമുദായത്തെ പിന്നക്കാവസ്ഥയില്‍ തന്നെ നിലനിര്‍ത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം കാണാനെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സച്ചാര്‍ കമ്മിറ്റി അംഗം അബു സാലെ ഷെരീഫ്, വ്യവസായമന്ത്രി എളമരം കരീം, ദേശാഭിമാനി പത്രാധിപര്‍ വി.വി. ദക്ഷിണാമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു.

2 comments:

ജനശക്തി ന്യൂസ്‌ said...

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍