ഇറാന്റെ വിവാദവിധേയമായ ആണവ പരിപാടി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഒല്ലി ഹൈനോണന്‍ നയിക്കുന്ന ഉന്നതതല സംഘം ഇവിടെ എത്തി.ചര്‍ച്ച രണ്ടുമൂന്നു ദിവസം നീളുമെന്ന് ഏജന്‍സിയില്‍ ഇറാന്റെ പ്രതിനിധിയായ അലി അസ്ഗര്‍ സൊയ്ത്താനി പറഞ്ഞു.
നേരത്തേ മൂന്നുതവണ ടെഹ്റാനിലും ഒരുതവണ വിയന്നയിലും നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണിത്. ആണവ പരിപാടി സംബന്ധിച്ച് ഏജന്‍സി ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ ഇറാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം തള്ളിയിരുന്നു.
No comments:
Post a Comment