ഇസ്ലാമാബാദ്: അഫ്ഗാന്‍ അതിര്‍ത്തി യോടടുത്ത ഉത്തര വസീറിസ്ഥാനിലെ ഗോത്ര മേഖലയില്‍ താലിബാന്‍ അനുകൂല തീവ്രവാദികള്‍ ക്കെതിരെ മൂന്നു ദിവസമായി തുടരുന്ന ഘോര പോരാട്ടത്തില്‍ 155 തീവ്രവാദികളും 45 സൈനികരും കൊല്ലപ്പെട്ടു. 50 സൈനികര്‍ക്കു പരുക്കേറ്റു.
തീവ്രവാദികളുമായി വെടി നിര്‍ത്തലിനുള്ള സാധ്യത സേനാ വക്താവ് ജനറല്‍ വാഹിദ് അര്‍ഷദ് തള്ളി. അവര്‍ക്കെതിരെ സൈനിക നടപടി തുടരുമെന്നു വ്യക്തമാക്കി.നില പരുങ്ങലിലായ തീവ്രവാദികള്‍ വെടിനിര്‍ത്തലിനു ഗോത്രസഭയെക്കൊണ്ട് അഭ്യര്‍ഥിപ്പിച്ചെന്നും എന്നാല്‍ സൈന്യം അതു നിരസിച്ചെന്നും അര്‍ഷദ് പറഞ്ഞു.
പോരാട്ട മേഖലയില്‍ കാണാതായ 50 സൈനികരില്‍ 13 പേരൊഴിക മറ്റെല്ലാവരുമായി റേഡിയോ ബന്ധം സ്ഥാപിച്ചതായി വക്താവ് അറിയിച്ചു. മിറാലി പട്ടണത്തിന്റെ സമീപ ഗ്രാമങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 50 സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ചു.
No comments:
Post a Comment