തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കരുതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കരുതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഡി.എം.കെ യുടെ ഉപവാസസമരം ബന്ദായിമാറിയെന്ന് ചൂണ്ടിക്കാട്ടി എ.ഐ.ഡി.എം.കെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. വിഷയത്തില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കാന്‍ എ.ഐ.ഡി.എം.കെ യ്ക്ക് കോടതി നിര്‍ദ്ദേശം നല്കി.
തമിഴ്നാട്ടിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ രാഷ്ട്രപതിയോട് നേരിട്ട് ഇക്കാര്യം ആവശ്യപ്പെടേണ്ടിവരുമെന്ന് കോടതി പറഞ്ഞു.
സേതുസമുദ്രം പദ്ധതിയെച്ചൊല്ലി ഡി.എം.കെ ഇന്ന് നടത്താനിരുന്ന ബന്ദ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി ഞായറാഴ്ച വിധിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി കരുണാനിധി നിരാഹാരസമരം പ്രഖ്യാപിച്ചത്. നിരാഹാരസമരം ജനജീവിതം തടസപ്പെടുത്തിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
തിങ്കളാഴ്ച രാവിലെ മുതല്‍ തമിഴ്നാട്ടില്‍ ബന്ദിന്റെ പ്രതീതിയാണ്. വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മിക്ക സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
1 comment:

Post a Comment